Latest Updates
-
സർവ്വാർത്ഥ സിദ്ധി യോഗം 2026: ഈ സമയത്ത് എന്ത് ചെയ്യണം? അബദ്ധങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ദീപാവലി മുഹൂർത്ത് ട്രേഡിംഗ്: നഷ്ടം ഒഴിവാക്കാൻ നിക്ഷേപകർ അറിയേണ്ട പ്രധാന കാര്യങ്ങൾ -
ദീപാവലിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യം വരാൻ ചെയ്യേണ്ടത് ഇതാണ് -
ധൻതേരാസ് 2026: സ്വർണ്ണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്, ശുഭമുഹൂർത്തം ഇങ്ങനെ കണ്ടെത്താം -
ബുധമാന്ദ്യം: ദീപാവലി ഷോപ്പിംഗിലും പണമിടപാടുകളിലും ഈ കരുതൽ നടപടികൾ മറക്കരുത് -
നവംബർ 7: ചന്ദ്രൻ തുലാം രാശിയിലേക്ക്; ധൻതേരസ് ഷോപ്പിംഗിന് ഈ സമയം ഏറ്റവും ഉചിതം -
ശുക്രൻ കന്നി രാശിയിൽ വക്രഗതിയിൽ: 12 രാശിക്കാർക്കും നിർണ്ണായക സമയം, ധൻതേരസ് ഷോപ്പിംഗിൽ ഈ തെറ്റുകൾ വരുത്തരുത്! -
കാർത്തിക അമാവാസി 2026: ലക്ഷ്മി പൂജ സമയം കൃത്യമായി അറിയാൻ ഈ വഴികൾ പരീക്ഷിക്കൂ -
നവംബർ 6: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
നവംബർ 6 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ?
കാമിക ഏകാദശി, പ്രദോഷം; ഈ ആഴ്ചയിലെ പ്രധാന വ്രതങ്ങളും ആഘോഷങ്ങളും
ജൂലൈ രണ്ടാം വാരം ആരംഭിച്ചുകഴിഞ്ഞു. ഹിന്ദുവിശ്വാസപ്രകാരം പ്രത്യേക പ്രാധാന്യമുള്ള നിരവധി പ്രധാന വ്രതങ്ങളും ഉത്സവങ്ങളും ഈ ആഴ്ച ആഘോഷിക്കും. ഈ മാസത്തില്‍, ശ്രാവണത്തിലെ ആദ്യ തിങ്കളാഴ്ച വ്രതം, കാമിക ഏകാദശി വ്രതം, മംഗള ഗൗരി വ്രതം എന്നിവ ആചരിക്കും. അത്തരമൊരു സാഹചര്യത്തില്‍, ഈ ആഴ്ച വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ജൂലൈ രണ്ടാം വാരത്തില്‍ വരുന്ന വ്രതങ്ങളുടെയും ഉത്സവങ്ങളുടെയും ഒരു ലിസ്റ്റ് ഇതാ.
9 ജൂലൈ ഞായര്‍ - ഭാനു സപ്തമി, കാലാഷ്ടമി
ശ്രാവണ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയില്‍ മൂന്ന് പ്രധാന ഉത്സവങ്ങള്‍ ആഘോഷിക്കും. ഭാനു സപ്തമി ഉത്സവം, കാലാഷ്ടമി വ്രതം, പ്രതിമാസ കൃഷ്ണ ജന്മാഷ്ടമി വ്രതം എന്നിവ ഈ ദിവസം ആചരിക്കും. ഈ പ്രത്യേക ദിനത്തില്‍ സൂര്യദേവനെയും കാലഭൈരവനെയും ശ്രീകൃഷ്ണനെയും ആരാധിക്കുന്നത് ഭക്തര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ നല്‍കും.

10 ജൂലൈ, തിങ്കള്‍ - ശ്രാവണ സോമവാര വ്രതം
ശ്രാവണ മാസത്തിലെ ശിവനെ ആരാധിക്കുന്നതിന് തിങ്കളാഴ്ച വ്രതം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം പരമശിവനെ ആരാധിക്കുകയും രുദ്രാഭിഷേകം നടത്തുകയും ചെയ്യുന്നതിലൂടെ ഭക്തര്‍ക്ക് ശക്തിയും ജ്ഞാനവും സമ്പത്തും ഐശ്വര്യവും ലഭിക്കും. വിശ്വാസമനുസരിച്ച്, എല്ലാ ശ്രാവണ തിങ്കളാഴ്ചകളിലും ശിവനെ ആരാധിക്കുന്നത് പ്രത്യേക ഫലങ്ങള്‍ നല്കുന്നു.
11 ജൂലൈ, ചൊവ്വാഴ്ച - രണ്ടാം മംഗള ഗൗരി വ്രതം
ശ്രാവണ മാസത്തിലെ എല്ലാ ചൊവ്വാഴ്ചയും മംഗള ഗൗരി വ്രതം ആചരിക്കുന്നു. ഈ ദിവസം പാര്‍വ്വതി ദേവിയെയും ശിവനെയും പ്രത്യേകമായി ആരാധിക്കുന്നു. മംഗള ഗൗരി വ്രത നാളില്‍ പാര്‍വതി ദേവിയെ ആരാധിക്കുന്നതിലൂടെ ദാമ്പത്യ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നീങ്ങി, ഭക്തര്‍ക്ക സന്തോഷവും ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം.

13 ജൂലൈ, വ്യാഴം - കാമിക ഏകാദശി വ്രതം
ശ്രാവണ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തിഥിയിലാണ് കാമിക ഏകാദശി വ്രതം ആചരിക്കുന്നത്. ചതുര്‍മാസത്തില്‍ ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ മഹാവിഷ്ണുവിന്റെ പ്രത്യേക അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. അതോടൊപ്പം ജീവിതത്തില്‍ വരുന്ന എല്ലാ പ്രശ്നങ്ങളും ഇല്ലാതാകുന്നു. കാമിക ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ അഖണ്ഡമായ സൗഭാഗ്യങ്ങളുടെ അനുഗ്രഹവും ഭക്തര്‍ക്ക് ലഭിക്കുമെന്നും പുരാണങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
14 ജൂലൈ, വെള്ളി- ശ്രാവണ പ്രദോഷ വ്രതം
ഹിന്ദു കലണ്ടര്‍ അനുസരിച്ച് എല്ലാ മാസവും കൃഷ്ണപക്ഷത്തിലെ ത്രയോദശി തിഥിയില്‍ പ്രദോഷ വ്രതം ആചരിക്കുന്നു. ശ്രാവണ മാസത്തിലെ പ്രദോഷ വ്രതത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. പ്രദോഷ കാലത്ത് ഈ വിശേഷ ദിവസത്തില്‍ ശിവനെ ആരാധിക്കുന്നതിലൂടെ, ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കാനുള്ള അനുഗ്രഹം ലഭിക്കും. പ്രദോഷ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തില്‍ വരുന്ന എല്ലാ തടസ്സങ്ങളും നീങ്ങുകയും ചെയ്യുന്നു.
15 ജൂലൈ, ശനി - ശ്രാവണ ശിവരാത്രി
എല്ലാ മാസത്തെയും കൃഷ്ണപക്ഷത്തിലെ ചതുര്ദശി തിയതിയില്‍ പ്രതിമാസ ശിവരാത്രി വ്രതം ആചരിക്കുന്നു. ശ്രാവണ മാസത്തില്‍ ശിവന്റെ ആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, പ്രതിമാസ ശിവരാത്രിയില്‍ ശിവനെയും പാര്‍വതി ദേവിയെയും ആരാധിക്കുന്നതിലൂടെ, ഭക്തരുടെ ജീവിതം സഫലമാകും. ഇതോടൊപ്പം സന്തോഷവും സമൃദ്ധിയും ലഭിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
