Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
27 നക്ഷത്രക്കാരില്‍ ഈ നക്ഷത്രക്കാര്‍ ഒന്ന് സൂക്ഷിക്കണം; ആഴ്ചഫലം ഇതാണ്
27 നക്ഷത്രക്കാര്‍ക്കും ഈ ആഴ്ച ഫലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അതിലുപരി ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നേട്ടങ്ങള്‍ പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നതിനും ഈ ആഴ്ചയിലെ സമ്പൂര്‍ണ നക്ഷത്രഫലം അറിയുന്നതിനും വേണ്ടി വായിക്കൂ. ജ്യോതിഷത്തില്‍ സമയമാറ്റവും നല്ല സമയവും മോശം സമയവും എല്ലാം ഉണ്ട്. എന്തൊക്കെയാണ് നിങ്ങളുടെ ഈ ആഴ്ച നക്ഷത്രഫലത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നോക്കാം.

മേടക്കൂറ് (അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യത്തെ കാല് ഭാഗവും)
ഈയാഴ്ച മേടക്കൂറില്‍ വരുന്ന ഈ മൂന്ന് നക്ഷത്രക്കാര്‍ക്കും ഗുണഫലങ്ങളാണ് ഉണ്ടാവുന്നത്. പല ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും പരിഹാരം ലഭിക്കുന്നുണ്ട്. ജോലിയില്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വിചചാരിച്ച കാര്യങ്ങള്‍ നടക്കുന്നുണ്ട്. സാമ്പത്തികം മികച്ചതായിരിക്കും.

ഇടവക്കൂറ് (കാര്‍ത്തിക അവസാനത്തെ മുക്കാല്‍ ഭാഗവും
രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും)
ഈ ആഴ്ച ഇടവക്കൂറുകാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. ഇവര്‍ക്ക് വിചാരിച്ച കാര്യങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. രോഗങ്ങള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ദൈവാനുഗ്രഹത്തിലൂടെ എല്ലാ കാര്യങ്ങളും മികച്ചതായിരിക്കും. ജോലിരംഗത്തു കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയും. സാമ്പത്തികമായും ആരോഗ്യപരമായും മികച്ച ഗുണങ്ങള്‍ ലഭിക്കുന്നുണ്ട് ഈ ആഴ്ച.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണര്‍തത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും)
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച മികച്ച ഫലങ്ങളാണ് ഉണ്ടാവുന്നത്. ആഴ്ചയുടെ ആദ്യ സമയത്ത് ആരോഗ്യപരമായി ചെറിയ ചില പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. പലപ്പോഴും കാര്യങ്ങള്‍ അനുകൂലമായിരിക്കും. ആരോഗ്യം നിലനിര്‍ത്താന്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിയില്‍ ചെറിയ തോതില്‍ സാമ്പത്തിക പുരോഗതി ഉണ്ടായിരിക്കും. തടസ്സങ്ങളെയെല്ലാം വിജയകരമായി ഇല്ലാതാക്കി മുന്നോട്ട് കുതിക്കുന്നതിന് സാധിക്കുന്നുണ്ട്.

കര്‍ക്കടകക്കൂറ് (പുണര്‍തത്തിന്റെ അവസാനത്തെ കാല്‍ഭാഗവും പൂയവും ആയില്യവും)
കര്‍ക്കിടകക്കൂറുകാര്‍ക്ക് പൊതുവേ ഗുണദോഷസമ്മിശ്രഫലങ്ങളാണ് ഉണ്ടാവുന്നത്. ഇവരില്‍ ആരോഗ്യം നിലനിര്‍ത്താന്‍ മികച്ചതായിരിക്കും. വരുമാനത്തില്‍ പല കോണില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുന്നു. പ്രതിസന്ധികള്‍ ജീവിതത്തില്‍ ഇടപെടാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഏത് കാര്യത്തിലും വിജയം കണ്ടെത്തുന്നതിന് ശ്രമിക്കേണ്ടതാണ്. കുടുംബത്തില്‍ സ്വസ്ഥത നിലനിര്‍ത്താന്‍ ശ്രമിക്കും. സുഹൃത്തുക്കളില്‍ നിന്നു പല വിധത്തിലുള്ള സഹായസഹകരണങ്ങള്‍ ഉണ്ടാകുന്നു.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാല് ഭാഗവും):
ഈയാഴ്ച ചിങ്ങക്കൂറുകാര്‍ക്ക് ജോലിയില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. എല്ലാ വിധതത്തിലും ജീവിതത്തതില്‍ മികച്ച ഫലങ്ങളാണ് ഈ ആഴ്ച ഉണ്ടാവുന്നത്. ഇടയ്ക്കിടെ ചെറിയ തോതില്‍ ജീവിതത്തിലും ജോലിയിലും തടസ്സങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ആരോഗ്യം മെച്ചപ്പെടുന്നു. വ്യാഴാഴ്ചയ്ക്കു ശേഷം കൂടുതല്‍ നിരവധി അനുകൂല ഫലങ്ങള്‍ ലഭിക്കുന്നു.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും
അത്തവും ചിത്തിര ആദ്യത്തെ പകുതിയും)
കന്നിക്കൂറുകാര്‍ക്ക് ഈ ആഴ്ച പൊതുവേ മികച്ച ഫലങ്ങള്‍ ആയിരിക്കും നല്‍കുന്നത്. ഗുണദോഷ സമ്മിശ്രമായിരിക്കും ഇവരുടെ ഈ ആഴ്ച. സ്വസ്ഥതക്കുറവ് ഇവര്‍ക്കുണ്ടാവുന്നുണ്ട്. ചെയ്യുന്ന കാര്യങ്ങളില്‍ പലതും വിജയിക്കാതെ പോവുന്നു. അത് ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൃത്യമായി ബജറ്റ് ആസൂത്രണം ചെയ്യുക. കുടുംബത്തില്‍ സ്വസ്ഥത നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും)
തുലാക്കൂറുകാര്‍ക്ക് ഈ ആഴ്ച മുകളില്‍ പറഞ്ഞ നക്ഷത്രങ്ങള്‍ക്ക് എന്തൊക്കെ ഫലങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാവുന്നതാണ്. പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് ഈ ആഴ്ച മുകളില്‍ പറഞ്ഞ മൂന്ന് നക്ഷത്രങ്ങള്‍ക്കും ഫലം. ദൈവാനുഗ്രഹം ഇവര്‍ക്കുണ്ടാവുന്നു. വലിയ പ്രതിസന്ധികള്‍ ഇല്ലാതെ പല കാര്യങ്ങളും നിങ്ങള്‍ക്ക് നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും. കുടുംബത്തില്‍ സ്വസ്ഥതയുണ്ടാവുന്നു. ജോലിരംഗത്തും കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ അല്പം ശ്രദ്ധിക്കണം.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാല് ഭാഗവും അനിഴവും തൃക്കേട്ടയും)
വൃശ്ചികം രാശിക്കാര്‍ക്ക് ഈ വരുന്ന ആഴ്ച പൊതുവേ മികച്ച ഫലങ്ങളാണ് നല്‍കുന്നത്. വൃശ്ചിക്കൂറില്‍ വരുന്ന മൂന്ന നക്ഷത്രങ്ങളും മികച്ച അനുഭവങ്ങള്‍ ഈ ആഴ്ച ഉണ്ടാവുന്നു. ചില ദിവസങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. ആഴ്ചയുടെ പകുതി മുതല്‍ കാര്യങ്ങള്‍ മികച്ചതായിരിക്കും. കടബാധ്യതകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. പുതിയ വരുമാനസാധ്യതകള്‍ കണ്ടെത്തും. ഈശ്വരാധീനം ഉണ്ടാവുന്നു.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാല്‍ഭാഗവും)
ഈയാഴ്ച ധനുക്കൂറുകാര്‍ക്ക് ശനിയും വ്യാഴവും അനുകൂലഫലങ്ങള്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ പല കാര്യങ്ങളും മികച്ചഫലങ്ങള്‍ നല്കുന്നു. ആഴ്ചയുടെ ആദ്യപകുതിയില്‍ നല്ല ഫലങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു. ജോലിക്കാര്യത്തില്‍ മികച്ച നേട്ടങ്ങള്‍ ഇവരെ തേടിയെത്തുന്നുണ്ട്. എല്ലാ വിധത്തിലുള്ള തടസ്സങ്ങളും ഇല്ലാതിരിക്കുന്നു. മനസ്സിന്റെ സ്വസ്ഥത നിലനിര്‍ത്താന്‍ സാധിക്കുന്നു. ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)
മകരം രാശിക്കാര്‍ക്ക് ഈ ആഴ്ച പൊതുവേ മികച്ച ഫലങ്ങളാണ് ഉണ്ടാവുന്നത്. ഇവര്‍ക്ക് ജോലിക്കാര്യത്തില്‍ അല്പം പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ആഴചയുടെ അവസാനം ഇവരെ പ്രതീക്ഷിച്ച് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവും. എങ്കിലും അധികം പ്രതിസന്ധിയില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നു. ഇവരുടെ വരുമാനം വര്‍ദ്ധിക്കുന്നു. ജീവിതത്തില്‍ പുതിയ വഴികള്‍ കണ്ടെത്തുന്നതിനുള്ള തുടക്കമാണ് ഈ ആഴ്ച.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാല്‍ ഭാഗവും)
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച മികച്ച ഫലങ്ങളാണ് കാത്തിരിക്കുന്നത്. ഇവര്‍ക്ക് പല കാര്യത്തിനും കൂടുതല്‍ യാത്ര ചെയ്യേണ്ടതായി വരുന്നുണ്ട്. ജോലിക്കാര്യത്തില്‍ മികച്ചഫലങ്ങള്‍ നിങ്ങളെ തേടിയെത്തുന്നുണ്ട്. കുടുംബത്തില്‍ സ്വസ്ഥത നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മനസമാധാനക്കുറവ് ഉണ്ടാവുന്നുണ്ട്. എങ്കിലും ജീവിതത്തില്‍ അല്പം വെല്ലുവിളി നിറഞ്ഞ ആഴ്ച തന്നെയായിരിക്കും.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാല്‍ഭാഗവും ഉത്തൃട്ടാതിയും രേവതിയും)
മീനക്കൂറില്‍ വരുന്ന രാശിക്കാര്‍ക്ക് മുകളില്‍ പറഞ്ഞ മൂന്ന് നക്ഷത്രങ്ങളും ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ കൊണ്ട് വരുന്നവയാണ്. ഇവര്‍ക്ക് ചില ദിവസങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇത് കൂടാതെ സാമ്പത്തിക ചെലവു കൂടുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നു. പല കാര്യങ്ങളും ആലോചിച്ച ശേഷം മാത്രം ചെയ്യുക. സാമ്പത്തിക പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ല.



Click it and Unblock the Notifications











