Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ അതിജീവിക്കാൻ ഈ കരുതലുകൾ മതി! -
കഠിനമായ വേനൽച്ചൂട്; തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ രക്ഷിക്കാൻ ഈ മാറ്റങ്ങൾ അനിവാര്യം! -
മാതാപിതാക്കളാകാൻ ഇനി എഐയുടെ സഹായം; ഐവിഎഫ് ചികിത്സയിൽ വരാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ -
തടി കുറയ്ക്കാൻ ഈ ഇഞ്ചക്ഷൻ എടുക്കുന്നവരാണോ നിങ്ങൾ? വരാനിരിക്കുന്നത് വലിയൊരു അപകടം! -
രാജ്യം വെന്തുരുകുന്നു; യുവി കിരണങ്ങളിൽ നിന്ന് ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
22 കിലോ കുറഞ്ഞു, ശർവാനന്ദിന്റെ ആ മാറ്റം കണ്ട് ഞെട്ടി ആരാധകർ; ആ രഹസ്യം ഇതാണ്! -
ബുധൻ ഇടവം രാശിയിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം ഉറപ്പ്! -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? മെയ് 2-ലെ ഈ സമയം അത്ര നല്ലതല്ല, അബദ്ധങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കൂ! -
ശനിദേവന്റെ അനുഗ്രഹം: മെയ് 2-ന് ഈ 5 രാശിക്കാർക്ക് ധനമഴയും പ്രണയഭാഗ്യവും, ജീവിതം മാറിമറിയും!
Weekly Horoscope: ദ്രുതഗതിയിലുള്ള നേട്ടങ്ങള്‍ ജീവിതം മാറ്റും, ഭാഗ്യലബ്ദി; 27 നക്ഷത്രത്തിനും ആഴ്ചഫലം
നവംബര്‍ മാസത്തിലെ മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുകയാണ് നാം. ദീപാവലിയുടെ ശുഭവേളയോടെ ആഴ്ച തുടങ്ങുകയാണ്. നവംബര്‍ 12 ഞായറാഴ്ചയാണ് ദീപാവലിയും നരക ചതുര്ദശിയും വരുന്നത്. നവംബര്‍ 13 തിങ്കളാഴ്ചയാണ് കാര്‍ത്തിക അമാവാസി. നവംബര്‍ 14 ചൊവ്വാഴ്ച ഗോവര്‍ദ്ധന പൂജാ ദിവസമാണ്. നവംബര്‍ 16 വ്യാഴാഴ്ച വിനായക ചതുര്‍ത്ഥിയും 17 വെള്ളിയാഴ്ച വൃശ്ചിക സംക്രാന്തിയും ആഘോഷിക്കും.
നവംബര്‍ 18 ശനിയാഴ്ചയാണ് മുരുകനെ ആരാധിക്കുന്ന സ്കന്ദ ഷഷ്ഠി വരുന്നത്. ഈ ശുഭദിനങ്ങള്‍ കൂടാതെ ഈ ആഴ്ച സൂര്യന് രാശി മാറുന്നുമുണ്ട്. നവംബര്‍ 17ന് സൂര്യന് വൃശ്ചിക രാശിയിലേക്ക് കടക്കും. ശുഭദിനങ്ങള്‍ നിറഞ്ഞ ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ എന്നറിയാന്‍ നക്ഷത്രഫലം വായിക്കൂ. ഈ ആഴ്ച 27 നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ എന്തൊക്കെ മാറ്റം വരുമെന്ന് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറുകാര്‍ക്ക് ഈ സമയം സാമ്പത്തിക ലാഭത്തിന് അവസരങ്ങളുണ്ടാകും. പല മാര്‍ഗങ്ങളില്‍ നിന്ന് ധനം വരും. നിക്ഷേപങ്ങളില്‍ നിന്ന് ആദായം വര്‍ദ്ധിക്കും. ഭൂമി, വീട് എന്നിവ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ആഗ്രഹം സഫലമാകും. ബിസിനസുകാര്‍ക്ക് അവരുടെ ബിസിനസ് വിപുലീകരിക്കാനാകും. കടുംബസ്വത്ത് സംബന്ധിച്ച് നേട്ടം ലഭിക്കും. കുടുംബാംഗങ്ങളുമൊത്ത് യാത്രപോകാന്‍ അവസരമുണ്ടാകും. പ്രശ്നങ്ങളെ നയപരമായി നേരിടും. ആരോഗ്യം നന്നായിരിക്കും.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുകാര്‍ക്ക് ഈ സമയം കഠിനാധ്വാനത്തിലൂടെ വെല്ലുവിളികളെ മറികടക്കാനാകും. ചില ആഘോഷചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. സാമ്പത്തികമായി ഇത് നിങ്ങള്‍ക്ക് നല്ല സമയമാണ്. കുടുംബസ്വത്ത് വാങ്ങുകയോ വില്ക്കുകയോ ചെയ്യുന്നതിലൂടെ നേട്ടമുണ്ടാകും. ജീവിതത്തില്‍ പല നല്ല കാര്യങ്ങളും നടക്കും.
കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ കൈവരിക്കാനാകും. വ്യാപാരത്തില്‍ ലാഭം വര്‍ദ്ധിക്കും. ഈ സമയം നിങ്ങള്‍ക്ക് സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനാകും. വീടിനായി ചില മാറ്റങ്ങള്‍ വരുത്താനാകും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ആരോഗ്യം മെച്ചപ്പെടും.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് ഈ സമയം തൊഴില്‍ രംഗത്ത് വിജയം ലഭിക്കും. നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനാകും. അവിവാഹിതര്‍ക്ക് വിവാഹക്കാര്യത്തില്‍ തീരുമാനമാകും. ജീവിതരീതിയില്‍ പലവിധ മാറ്റങ്ങള്‍ വരും. എന്നാല്‍ നിങ്ങളുടെ സംസാരം ഈ സമയം ശ്രദ്ധിക്കേണ്ടതായുണ്ട്. നിങ്ങളുടെ സ്വഭാവത്തില്‍ കോപം അധികരിക്കും. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ആദായം വര്‍ദ്ധിക്കും. ബിസിനസുകാര്‍ക്ക് വിജയം കൈവരിക്കാനാകും. സമൂഹത്തില്‍ ബഹുമാനവും ആദരവും ലഭിക്കും. മുന്‍കാലങ്ങളില്‍ ചെയ്ത കഠിനാദ്ധ്വാനത്തിന്റ ഫലം ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷം കൈവരും.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കിടക്കൂറുകാര്‍ക്ക് ഈ സമയം ചില ആഗ്രഹങ്ങള്‍ സഫലമാകും. പുതിയ വരുമാനമാര്‍ഗ്ഗം മുന്നില്‍വരും. സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനിക്കും. സാമ്പത്തിക സ്ഥിതിയും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ കഴിയും. ഈ സമയം നിങ്ങളുടെ ആത്മവിശ്വാസവും ധൈര്യവും വര്‍ദ്ധിക്കും. തീരുമാനങ്ങള്‍ എടുക്കുന്നതിന് വിജയിക്കും. ജീവിത പ്രശ്നങ്ങള്‍ ഒരുപരിധി വരെ അകന്നുപോകും. കുടുംബാംഗങ്ങളുമൊത്ത് നല്ല സമയം ചെലവഴിക്കാനാകും. ജോലി അന്വേഷിക്കുന്നവര്‍ക്ക് പുതിയ ജോലികിട്ടാന്‍ സാധ്യതയുണ്ട്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറുകാര്‍ക്ക് ഈ സമയം ചില ആഘോഷങ്ങളില്‍ പങ്കെടുക്കാനാകും. അപ്രതീക്ഷിതമായി ചെലവ് ഉയര്‍ന്നേക്കാം. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരിച്ചു കിട്ടാന്‍ സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. വ്യാപാരികള്‍ക്ക് ലാഭം വര്‍ദ്ധിക്കും. മാനസികസമ്മര്‍ദ്ദം കുറയും. നിങ്ങളുടെ ബന്ധങ്ങള്‍ ദൃഢമാകും. ജീവിതത്തില്‍ ഈ സമയം കാര്യമായ ചില നല്ല മാറ്റങ്ങള്‍ സംഭവിക്കും. സന്താനങ്ങളുടെ നേട്ടങ്ങളില്‍ സന്തോഷിക്കും. വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നിലെ തടസ്സങ്ങള്‍ മാറിക്കിട്ടും.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറുകാര്‍ക്ക് ഈ സമയം ചില ആഗ്രഹങ്ങള്‍ സഫലമാക്കാനാകും. പ്രതികൂല സാഹചര്യങ്ങളെ സമര്‍ത്ഥമായി നേരിടാനാകും. വ്യാപാരികള്‍ക്ക് നേട്ടം ലഭിക്കുന്ന കാലമാണിത്. പല മാര്‍ഗ്ഗങ്ങളിലൂടെ പണം സമ്പാദിക്കാനാകും. കടം കൊടുക്കുന്നത് ഒഴിവാക്കുക. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ജോലി രംഗത്ത് പുതിയ വഴിത്തിരിവ് സംഭവിച്ചേക്കാം. വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പണം ചെലവഴിക്കാനാകും. ദാമ്പത്യജീവിതത്തില്‍ പരസ്പര സഹകരണമുണ്ടാകും.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ഈ സമയം അല്പം പ്രയാസകരമായിരിക്കും. ചില മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിക്കും. ആസക്തികളില്‍ നിന്ന് വിട്ടുനില്‍ക്കണം. വിലപിടിപ്പുളള സാധനങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്, അവ ശ്രദ്ധിക്കുക. കുടുംബവുമൊത്ത് കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. ജോലിമാറ്റത്തിന് അവസരം കിട്ടും. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് നല്ല സമയമാണ്. ഈ സമയം നിങ്ങളുടെ ചില കടങ്ങള്‍ തീര്‍ക്കാനും സാധിക്കും. ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹരം കാണാനാകും.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ഈ സമയം അപ്രതീക്ഷിത നേട്ടങ്ങളുണ്ടാകും. എന്നാല്‍ ചില കാര്യങ്ങള്‍ പ്രതീക്ഷക്കൊത്ത് നടക്കാതെയും വരും. വൈകാരികമായി നിങ്ങള്‍ അസ്വസ്ഥരാകും. നെഗറ്റീവ് ചിന്തകള്‍ മനസില്‍ വന്നേക്കാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം. ജോലിക്കായി പരിശ്രമിക്കുന്നവര്‍ക്ക് ജോലി ലഭിക്കും. സൂക്ഷിക്കണം. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങാനാകും. സന്താനങ്ങളുടെ ഭാഗത്തുനിന്ന് ചില ശുഭവാര്‍ത്തകള്‍ ലഭിക്കും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറുകാര്‍ക്ക് ഈ സമയം പ്രിയപ്പെട്ടവരെ കാണാനാകും. ബന്ധുജനങ്ങള്‍ ഒത്തുചേരും. തൊഴില്‍രംഗത്ത് ചില മാറ്റങ്ങള്‍ കാണും. ഈ സമയംം ചില ദൂരയാത്രകള് നിങ്ങള്‍ക്ക് മുന്നില്‍ വരും. കുടുംബജീവിതത്തില്‍ സന്തോഷമുണ്ടാകും. വ്യാപാരത്തില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകും. പ്രണയിതാക്കള്‍ക്ക് ഇത് നല്ല സമയമാണ്. പുതിയ വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ആഗ്രഹം സഫലീകരിക്കാനാകും. കടങ്ങള്‍ തീര്‍ക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. ഉന്നതപഠനത്തിന് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ കോഴ്സിന് ചേരാനാകും.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് ഈ സമയം ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകും. ശത്രുക്കളായി നില്ക്കുന്നവര് മിത്രങ്ങളായി അടുത്തുവരും. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനാകും. കാര്‍ഷികവൃത്തിയില്‍ നിന്ന് നേട്ടങ്ങളുണ്ടാകും. ഈ സമയം ചില കുടുംബപ്രശ്നങ്ങള്‍ തീര്‍പ്പാക്കാനാകും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറുകാര്‍ക്ക് ഈ സമയം ചില ഉറച്ച തീരുമാനങ്ങള്‍ എടുക്കാനാകും. സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി പണം ചെലവഴിക്കും. ആരോഗ്യപരമായ വിഷമതകള്‍ മാനസിക വിഷമത്തിന് കാരണമായേക്കാം. ഈ സമയം നിങ്ങളുടെ കൈയ്യില്‍ നിന്ന് പണം എളുപ്പത്തില്‍ ചെലവായിപ്പോകും. കുടുംബബന്ധങ്ങളില്‍ ചില അസ്വാരസ്യങ്ങള്‍ കാണപ്പെടും. ജോലി സംബന്ധമായ കാര്യങ്ങളില്‍ നേട്ടമുണ്ടാക്കാനാകും. സുഹൃത്തുക്കളുമായി ഒരു യാത്രയ്ക്ക് അവസരം ലഭിച്ചേക്കാം.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാര്‍ ഈ സമയം അവരുടെ കഴിവുകള്‍ നല്ല രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം. ഈ സമയം നിങ്ങള്‍ക്ക് വിലപ്പെട്ടതാണ്. ഇപ്പോള്‍ ചെയ്യുന്ന കഠിനാധ്വാനം ഭാവിയില്‍ നിങ്ങള്‍ക്ക് നേട്ടം നല്‍കും. ആരോഗ്യം മെച്ചപ്പെടും. വ്യവഹാരങ്ങളില്‍ വിജയിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനാകും. ബിസിനസ് വിപുലമാക്കുന്നതിനായി പരിശ്രമിക്കും. പുതിയ ചില വരുമാന മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലെത്തും. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം ലഭിക്കും.



Click it and Unblock the Notifications