Weekly Horoscope: രാജയോഗം, ശുക്രദശ, കരിയര്‍ നേട്ടം, ധനലാഭം: 27നാളിനും വാരഫലം ഇപ്രകാരം

മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ ആഴ്ചക്ക് തുടക്കമായി, ആദ്യ ആഴ്ചയിലേത് എന്ന പോലെ തന്നെ ഈ ആഴ്ചയിലും ജ്യോതിഷപരമായി ഉണ്ടാവുന്ന മാറ്റങ്ങള്‍ തന്നെയാണ് നിങ്ങളെ അത്ഭുതപ്പെടുത്തുന്നതും. ഗ്രഹമാറ്റങ്ങളും അത് വഴി നക്ഷത്രങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങളും അല്‍പം ശ്രദ്ധയോടെ വീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. ഈ ആഴ്ച 27 നക്ഷത്രക്കാര്‍ക്കും ഓരോ കൂറുകാര്‍ക്കും എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

ഗ്രഹങ്ങളുടെ വിന്യാസത്തിലുണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ നക്ഷത്രങ്ങളെ സ്വാധീനിക്കുമ്പോള്‍ അത് ഭൂമിയിലെ ഓരോ ജീവജാലങ്ങളേയും അനുകൂലമായും പ്രതികൂലമായും ബാധിക്കുന്നു. അതുകൊണ്ട് തന്നെ അതിനെ എപ്രകാരം നേരിടണം എന്നും ദോഷമാണെങ്കില്‍ അതിന് എങ്ങനെ പരിഹാരം കാണണം എന്നതിനെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്.

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ വരുന്ന ആഴ്ച അനുകൂലഫലങ്ങളാണ് ഉണ്ടാവുന്നത്. കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. കുംഭം രാശിയില്‍ നിന്ന് മീനമാസത്തിലേക്ക് കടക്കുന്ന സമയമായത് കൊണ്ട് തന്നെ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് ഓരോരുത്തര്‍ക്കും സാധിക്കും. സാമ്പത്തികം അനുകൂലമായിരിക്കും.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച ദൈവാനുഗ്രഹം അവരുടെ കൂടെ തന്നെ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കുന്നു. ജോലിയിലെ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് നേട്ടങ്ങളായി മാറുന്നു. പ്രതിസന്ധികളെല്ലാം തന്നെ ഒഴിഞ്ഞ് പോവുന്ന ഒരാഴ്ചയായിരിക്കും ഇടവക്കൂറുകാര്‍ക്ക് ഈ ആഴ്ച.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കുന്നു. സാമ്പത്തിക സ്ഥിതിയിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വീട് പണി പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങള്‍ നിറഞ്ഞ സമയമാണ് ഈ ആഴ്ച. പ്രതിസന്ധികള്‍ ഒന്നുമില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് പോവുന്ന സമയമാണ്. അതുകൊണ്ട് തന്നെ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം തന്നെ വിജയത്തിലെത്തുന്നു. സാമ്പത്തിക സ്ഥിതിയിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിന് അനുകൂലസമയമാണ്.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു ആഴ്ചയാണ്. ജോലിയില്‍ പ്രമോഷനും നേട്ടങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളിലും പൊതുവേ നല്ല ഫലങ്ങളാണ് ഉണ്ടാവുക. ശുക്രദശയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്ന തരത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. രോഗാരിഷ്ടതകള്‍ ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതാണ് ഈ ആഴ്ചയുടെ പ്രത്യേകത. സാമ്പത്തിക രംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം. ജോലിയില്‍ അംഗീകാരം തേടി എത്തുന്നു. ഏത് തരത്തിലുള്ള തടസ്സങ്ങളേയും മറികടക്കുന്നതിന് സാധിക്കുന്നു.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നു. പൊതുവേ അനുകൂല ഫലങ്ങള്‍ തന്നെ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. വരുമാനം വര്‍ദ്ധിക്കുകയും അതിലൂടെ നേട്ടങ്ങളുണ്ടാവുകയും ചെയ്യുന്നു. പ്രമോഷനുള്ള സാധ്യതയുണ്ടെങ്കിലും നേട്ടങ്ങള്‍ മറ്റ് പല രൂപത്തിലും നിങ്ങളെ തേടി എത്തുന്നു.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്ചികക്കൂറില്‍ വരുന്ന് മൂന്ന് നക്ഷത്രക്കാര്‍ക്ക് പൊതുവേ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ദൈവാനുഗ്രഹം നിങ്ങളുടെ കൂടെ തന്നെ ഉണ്ടാവുന്നു. ഏറ്റെടുത്ത കാര്യങ്ങള്‍ കൃത്യമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ശ്രദ്ധ കുറയാതെ ഓരോ കാര്യവും ചെയ്യേണ്ടതാണ്. ജോലി കാര്യങ്ങളില്‍ ഒരു കാരണവശാലും അശ്രദ്ധയുണ്ടാവാതെ നോക്കേണ്ടതാണ്.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):
കുടുംബകാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. രാജയോഗസമാനമായ ജീവിതമായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. മനസ്സിന്റെ സ്വസ്ഥത നിലനിര്‍ത്താന്‍ സാധിക്കും. കാര്യങ്ങള്‍ എല്ലാം തന്നെ വിചാരിച്ചതുപോലെ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആഗ്രഹിക്കുന്നത് പോലെ ഒരു ആഴ്ചയായിരിക്കും ഉണ്ടാവുന്നത്. പുതിയ വരുമാനങ്ങള്‍ വര്‍ദ്ധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ഗുണഫലങ്ങള്‍ ജോലിയുടെ കാര്യത്തില്‍ നിങ്ങളെ തേടി എത്തുന്നു. കാര്യങ്ങള്‍ എല്ലാം തന്നെ അനുകൂലമായി മാറുന്നു.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. എങ്കിലും വലിയ പ്രതിസന്ധികള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല. പൊതുവേ അനുകൂല ഫലങ്ങളാണ് ഉണ്ടാവുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ നിയന്ത്രണം കൊണ്ട് വരുന്നതിന് ശ്രദ്ധിക്കണം. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുകയും അതില്‍ വിജയിക്കുകയും ചെയ്യുന്നു. ചിലവുകള്‍ വര്‍ദ്ധിക്കാം.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഏത് അവസ്ഥയിലും ദൈവാനുഗ്രഹം ഉണ്ടാവുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാവും. സാമ്പത്തികമായുണ്ടാവുന്ന എല്ലാ നേട്ടങ്ങളും ഈ ആഴ്ചയുടെ ഗുണഫലമാണ്. വിദേശയാത്ര യോഗം കാണുന്നു. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion