Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സ്വപ്നസാഫല്യത്തിന്റെ നാളുകള്‍ വന്നെത്തി, ആഴ്ചഫലം 27 നക്ഷത്രക്കാര്‍ക്കും, സമ്പൂര്‍ണ നക്ഷത്രഫലം
ഓഗസ്റ്റ് അവസാനവും സെപ്റ്റംബറിന്റെ തുടക്കവും വരുന്ന ആഴ്ചയാണ് ഇത്. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ആഘോഷമായ ഓണക്കാലമാണ് ഈ ആഴ്ചത്തെ ഏറ്റവും വലിയ പ്രത്യേകത. ഓഗസ്റ്റ് 27 ഞായറാഴ്ചയാണ് ചിങ്ങത്തിലെ ശുക്ലപക്ഷ ഏകാദശിയായ പുത്രദ ഏകാദശി വരുന്നത്. അടുത്ത ദിവസം തിങ്കളാഴ്ച ഒന്നാം ഓണമായ ഉത്രാടമാണ്. ശിവപാര്‍വതീ പ്രീതി നേടാന്‍ ഏറ്റവും ഉത്തമമായ തിങ്കള്‍ പ്രദോഷവും ഈ ദിവസം തന്നെയാണ് വരുന്നത്. ഓഗസ്റ്റ് 29 നാണ് മലയാളികള്‍ തിരുവോണം ആഘോഷിക്കുന്നത്.
ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് തൊട്ടുമുന്‍പ് വരുന്ന പൗര്‍ണ്ണമി ഓഗസ്റ്റ് 30നാണ്. അന്നുതന്നെയാണ് മൂന്നാം ഓണ ദിനമായ അവിട്ടവും രക്ഷാബന്ധനും വരുന്നത്. വ്യാഴാഴ്ചയാണ് ശ്രീനാരായണ ഗുരുദേവ ജയന്തിയും നാലാം ഓണവും. ശുഭദിനങ്ങള്‍ നിറഞ്ഞ ഈ ആഴ്ച 27 നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ എന്തൊക്കെ മാറ്റം വരുമെന്ന് അറിയാന്‍ ഈ ആഴ്ചയിലെ നക്ഷത്രഫലം വായിക്കൂ.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറുകാര്‍ക്ക് ഈ സമയം സാമ്പത്തിക ലാഭത്തിന് അവസരങ്ങളുണ്ടാകും. പല മാര്‍ഗങ്ങളില്‍ നിന്ന് ധനം വരും. നിക്ഷേപങ്ങളില്‍ നിന്ന് ആദായം വര്‍ദ്ധിക്കും. ഭൂമി, വീട് എന്നിവ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ആഗ്രഹം സഫലമാകും. ബിസിനസുകാര്‍ക്ക് അവരുടെ ബിസിനസ് വിപുലീകരിക്കാനാകും. കടുംബസ്വത്ത് സംബന്ധിച്ച് നേട്ടം ലഭിക്കും. കുടുംബാംഗങ്ങളുമൊത്ത് യാത്രപോകാന്‍ അവസരമുണ്ടാകും. പ്രശ്നങ്ങളെ നയപരമായി നേരിടും. ആരോഗ്യം നന്നായിരിക്കും.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുകാര്‍ക്ക് ഈ സമയം കഠിനാധ്വാനത്തിലൂടെ വെല്ലുവിളികളെ മറികടക്കാനാകും. ചില ആഘോഷചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. സാമ്പത്തികമായി ഇത് നിങ്ങള്‍ക്ക് നല്ല സമയമാണ്. കുടുംബസ്വത്ത് വാങ്ങുകയോ വില്ക്കുകയോ ചെയ്യുന്നതിലൂടെ നേട്ടമുണ്ടാകും. ജീവിതത്തില്‍ പല നല്ല കാര്യങ്ങളും നടക്കും.
കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ കൈവരിക്കാനാകും. വ്യാപാരത്തില്‍ ലാഭം വര്‍ദ്ധിക്കും. ഈ സമയം നിങ്ങള്‍ക്ക് സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനാകും. വീടിനായി ചില മാറ്റങ്ങള്‍ വരുത്താനാകും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ആരോഗ്യം മെച്ചപ്പെടും.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് ഈ സമയം തൊഴില്‍ രംഗത്ത് വിജയം ലഭിക്കും. നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനാകും. അവിവാഹിതര്‍ക്ക് വിവാഹക്കാര്യത്തില്‍ തീരുമാനമാകും. ജീവിതരീതിയില്‍ പലവിധ മാറ്റങ്ങള്‍ വരും. എന്നാല്‍ നിങ്ങളുടെ സംസാരം ഈ സമയം ശ്രദ്ധിക്കേണ്ടതായുണ്ട്. നിങ്ങളുടെ സ്വഭാവത്തില്‍ കോപം അധികരിക്കും. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ആദായം വര്‍ദ്ധിക്കും. ബിസിനസുകാര്‍ക്ക് വിജയം കൈവരിക്കാനാകും. സമൂഹത്തില്‍ ബഹുമാനവും ആദരവും ലഭിക്കും. മുന്‍കാലങ്ങളില്‍ ചെയ്ത കഠിനാദ്ധ്വാനത്തിന്റ ഫലം ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷം കൈവരും.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കിടക്കൂറുകാര്‍ക്ക് ഈ സമയം ചില ആഗ്രഹങ്ങള്‍ സഫലമാകും. പുതിയ വരുമാനമാര്‍ഗ്ഗം മുന്നില്‍വരും. സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനിക്കും. സാമ്പത്തിക സ്ഥിതിയും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ കഴിയും. ഈ സമയം നിങ്ങളുടെ ആത്മവിശ്വാസവും ധൈര്യവും വര്‍ദ്ധിക്കും. തീരുമാനങ്ങള്‍ എടുക്കുന്നതിന് വിജയിക്കും. ജീവിത പ്രശ്നങ്ങള്‍ ഒരുപരിധി വരെ അകന്നുപോകും. കുടുംബാംഗങ്ങളുമൊത്ത് നല്ല സമയം ചെലവഴിക്കാനാകും. ജോലി അന്വേഷിക്കുന്നവര്‍ക്ക് പുതിയ ജോലികിട്ടാന്‍ സാധ്യതയുണ്ട്.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറുകാര്‍ക്ക് ഈ സമയം ചില ആഘോഷങ്ങളില്‍ പങ്കെടുക്കാനാകും. അപ്രതീക്ഷിതമായി ചെലവ് ഉയര്‍ന്നേക്കാം. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരിച്ചു കിട്ടാന്‍ സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. വ്യാപാരികള്‍ക്ക് ലാഭം വര്‍ദ്ധിക്കും. മാനസികസമ്മര്‍ദ്ദം കുറയും. നിങ്ങളുടെ ബന്ധങ്ങള്‍ ദൃഢമാകും. ജീവിതത്തില്‍ ഈ സമയം കാര്യമായ ചില നല്ല മാറ്റങ്ങള്‍ സംഭവിക്കും. സന്താനങ്ങളുടെ നേട്ടങ്ങളില്‍ സന്തോഷിക്കും. വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നിലെ തടസ്സങ്ങള്‍ മാറിക്കിട്ടും.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറുകാര്‍ക്ക് ഈ സമയം ചില ആഗ്രഹങ്ങള്‍ സഫലമാക്കാനാകും. പ്രതികൂല സാഹചര്യങ്ങളെ സമര്‍ത്ഥമായി നേരിടാനാകും. വ്യാപാരികള്‍ക്ക് നേട്ടം ലഭിക്കുന്ന കാലമാണിത്. പല മാര്‍ഗ്ഗങ്ങളിലൂടെ പണം സമ്പാദിക്കാനാകും. കടം കൊടുക്കുന്നത് ഒഴിവാക്കുക. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ജോലി രംഗത്ത് പുതിയ വഴിത്തിരിവ് സംഭവിച്ചേക്കാം. വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പണം ചെലവഴിക്കാനാകും. ദാമ്പത്യജീവിതത്തില്‍ പരസ്പര സഹകരണമുണ്ടാകും.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ഈ സമയം പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാനാകും. ജീവിതത്തില്‍ ചില സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. സാമ്പത്തിക സ്ഥിതി വളരെ കൂടുതല്‍ മെച്ചപ്പെടും. ഗൃഹോപകരണങ്ങള്‍ വാങ്ങാനാകും. വീടിന്റെ നവീകരണത്തിനായി പണം ചെലവഴിക്കും. വീട്ടില്‍ ചില മംഗള കര്‍മ്മങ്ങള്‍ നടത്താനാകും. സന്താനഭാഗ്യം ലഭിക്കും.
ജോലി അന്വേഷിക്കുന്നവര്‍ക്ക് ആഗ്രഹിച്ച തൊഴില്‍ ലഭിച്ചേക്കാം. കലാസാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് ഇത് നല്ല സമയമാണ്. ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഠിനാദ്ധ്വാനം ചെയ്യും. എതിര്‍പ്പുകളും തടസ്സങ്ങളും നീങ്ങും. രാഷ്ട്രീയ, സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സമയം അംഗീകാരവും പദവിയും ലഭിക്കും. പഴയ സുഹൃത്തുക്കളെ കാണാന്‍ സാധിക്കും.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ഈ സമയം ജോലിയില്‍ നേട്ടങ്ങളുണ്ടാകും. മാനസികസമ്മര്‍ദ്ദം കുറയും. ഏത് കാര്യത്തിനും വിവേകത്തോടെ തീരുമാനങ്ങളെടുക്കും. ശത്രുക്കള്‍ മിത്രങ്ങളായി വരും. ജീവിതത്തില്‍ ചില നല്ല മാറ്റങ്ങള്‍ സംഭവിക്കും. ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കാനാകും. വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും. സ്വത്ത് സമ്പാദിക്കുന്നതിന് ധാരാളം അവസരങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. സന്താനങ്ങളുടെ വിജയത്തില്‍ അഭിമാനം തോന്നും. ബന്ധുമിത്രാദികള്‍ സഹായിക്കും. ആരോഗ്യം ശ്രദ്ധിക്കുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറുകാര്‍ക്ക് ഈ സമയം ചില ആഗ്രഹങ്ങള്‍ സാധിക്കാനാകും. സാമ്പത്തികമായി നിങ്ങള്‍ അഭിവൃദ്ധിപ്രാപിക്കും. ആശങ്കകള്‍ നീങ്ങും. വീട്ടുകാരുടെ സഹായം ലഭിക്കും. ബന്ധുക്കളില്‍ നിന്ന് സാമ്പത്തിക നേട്ടമുണ്ടാകും. പണം ലാഭിക്കാനാകും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നല്ല സമയം ചെലവഴിക്കാനാകും. തടസ്സങ്ങള്‍ നീങ്ങും. ഈശ്വരാധീനവും ഭാഗ്യവും പ്രയോജനപ്പെടുത്തി മുന്നേറാനാകും. ജോലിസ്ഥലത്ത് സംയമനത്തോടെ പെരുമാറുക്. ദാമ്പത്യജീവിതത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാകും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് ഈ സമയം തൊഴില്‍രംഗത്ത് ഉയര്‍ച്ച നേടാനാകും. മുടങ്ങിക്കിടന്ന ജോലികള്‍ തീര്‍ക്കാനാകും. സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. ചെലവുകള്‍ നിയന്ത്രിക്കാനാകും. ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. വ്യാപാരികള്‍ക്ക് നല്ല ലാഭം ലഭിക്കും. വാഹനം ഓടിക്കുമ്പോള്‍ ഈ സമയം ഏറെ ശ്രദ്ധിക്കണം. പുതിയ സൗഹൃദങ്ങള്‍ വഴി നേട്ടമുണ്ടാക്കാനാകും.

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറുകാരായ വ്യാപാരികള്‍ക്ക് സമയം നല്ലതാണ്. നിങ്ങളുടെ ഉദ്യമങ്ങളില്‍ വിജയം കൈവരിക്കാനാകും. സന്താനങ്ങള്‍ വഴി നേട്ടങ്ങളുണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനാകും. ജോലി ചെയ്യുന്നവര്‍ക്ക് വരുമാനം വര്‍ധിക്കും. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അവരുടെ മുന്നിലെ തടസ്സങ്ങള്‍ നീങ്ങും. സമൂഹത്തില്‍ സ്ഥാനമാനങ്ങള്‍ വര്‍ധിക്കും. മേലുദ്യോഗസ്ഥരില്‍ നിന്ന് അഭിനന്ദനവും ജോലിസ്ഥലത്ത് കൂടുതല്‍ ചുമതലകളും ലഭിക്കും.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാര്‍ ഈ സമയം കുടുംബപരമായ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. തീരുമാനങ്ങളില്‍ ഉറച്ച് നില്ക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടം ലഭിക്കും. പുതിയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനാകും. കുടുംബസമേതം ഒരു യാത്ര പോകാനാകും. ജോലി ചെയ്യുന്നവര്‍ കൂടുതല്‍ ശ്രദ്ധിച്ച് ചുമതലകള്‍ കൃത്യമായി നിറവേറ്റും. സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തി നേടാനാകും. സാമ്പത്തികമായി ഈ സമയം നിങ്ങള്‍ക്ക് ഉയര്‍ച്ച ഉണ്ടാകും. മുടങ്ങിക്കിടന്ന കാര്യങ്ങള്‍ പുനരാരംഭിക്കാനാകും. സന്താനങ്ങളുടെ ഭാഗത്തുനിന്ന് സന്തോഷവുമുണ്ടാകും. ഭൂമി, വീട് എന്നിവ വാങ്ങാന്‍ അവസരം ലഭിക്കും.



Click it and Unblock the Notifications

