Latest Updates
-
കടുത്ത ചൂടിൽ വ്യായാമം മുടങ്ങുമോ? വീട്ടിലിരുന്ന് വണ്ണം കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ -
പൊടിക്കാറ്റും മഴയും വരുന്നു, ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ കരുതലുകൾ മതി -
43-ാം വയസ്സിലും തൃഷയുടെ ഈ തിളക്കത്തിന് പിന്നിലെന്ത്? ആരാധകരെ അമ്പരപ്പിച്ച ആ ഫിറ്റ്നസ് രഹസ്യം ഇതാ -
2026 മെയ് 4: ഗ്രഹമാറ്റം വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങള്‍; നിങ്ങളുടെ രാശിയില്‍ ഇന്ന് സംഭവിക്കാന്‍ പോകുന്നത് എന്ത്? -
ഇന്ന് രാത്രി ആകാശത്ത് അത്ഭുതം; രാജയോഗം തെളിയുമ്പോൾ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാർക്ക്! -
മെയ് 4-ലെ രാശിഫലം: ഈ 3 രാശിക്കാർക്ക് ഇന്ന് ഭാഗ്യത്തിന്റെ പെരുമഴക്കാലം, തൊട്ടതെല്ലാം പൊന്നാകും! -
ചന്ദ്രന്റെ തൃക്കേട്ട മാറ്റം: ഈ നക്ഷത്രക്കാർക്ക് കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം കൂടെയുണ്ടോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
മെയ് 3 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഉയർച്ചയും; നിങ്ങളുടെ രാശി ഇതിലുണ്ടോ? -
കത്തുന്ന വെയിലത്ത് തളരരുത്; ഉഷ്ണതരംഗത്തെ നേരിടാൻ വീട്ടിലുള്ള ഈ മാന്ത്രിക വഴികൾ പരീക്ഷിക്കൂ!
ഈ ആഴ്ചയിലെ നക്ഷത്രഫലം, അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് കാത്തിരിക്കൂ; അശ്വതി-രേവതി വാരഫലം
ഓഗസ്റ്റ് മാസത്തിലെ നാലാമത്തെ ആഴ്ചയിലേക്ക് കടക്കുകയാണ് നാം. ഓണത്തിന്റെ വരവറിയിച്ച് അത്തം നാള് വരുന്നത് ഈ ആഴ്ചയുടെ തുടക്കത്തോടെയാണ്. ഓഗസ്റ്റ് 20 ഞായറാഴ്ചയാണ് അത്തം നാള് വരുന്നത്. ഞായറാഴ്ച തന്നെയാണ് ഗണേശ ചതുര്‍ത്ഥിയും വരുന്നത്. ഓഗസ്റ്റ് 22ന് ചിങ്ങമാസത്തിലെ ഷഷ്ഠി വ്രതമാണ്. ഈ ദിവസം ഭക്തര്‍ വ്രതമെടുത്ത് സുബ്രഹ്മണ്യ സ്വാമിയെ ആരാധിക്കുന്നു. ശുഭദിനങ്ങള്‍ നിറഞ്ഞ ഈ ആഴ്ച 27 നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ എന്തൊക്കെ മാറ്റം വരുമെന്ന് അറിയാന്‍ ഈ ആഴ്ചയിലെ നക്ഷത്രഫലം വായിക്കൂ.
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറുകാര്‍ക്ക് ഈ സമയം സാമ്പത്തിക പ്രശ്നങ്ങള്‍ നീക്കാനാകും. നിങ്ങളുടെ ശുഭാപ്തി വിശ്വാസം ഗുണം ചെയ്യും. വിദേശത്ത് ജോലിക്കായി തിരയുന്നവര്‍ക്ക് വിജയം ലഭിക്കും. നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് പുരോഗതി കൈവരിക്കാനാകും. തൊഴില്‍ രംഗത്ത് പുതിയ ശ്രമങ്ങള്‍ നടത്തുകയും വിജയിക്കുകയും ചെയ്യും. വീട്ടില്‍ ചില അറ്റകുറ്റപ്പണികള്‍ നടത്താനാകും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം നല്ലതാണ്. നിങ്ങളുടെ ധൈര്യവും നിശ്ചയദാര്‍ഢ്യവും വര്‍ദ്ധിക്കും. ബന്ധുജനങ്ങളുടെ സഹായവും ലഭിക്കും.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുകാര്‍ക്ക് ഈ സമയം ചില സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കേണ്ടതായി വന്നേക്കാം. നിങ്ങളുടെ ആശങ്കയും ഉത്കണ്ഠയും വര്‍ധിക്കും. ഈ സമയം ചില ആരോഗ്യപ്രശ്നങ്ങളും നിങ്ങളെ അലട്ടിയേക്കാം. എന്നാല്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വീട് നിര്‍മാണം പൂര്‍ത്തിയാക്കാനാകും. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭമുണ്ടാകും. സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. ജോലി ചെയ്യുന്നവര്‍ക്ക് ചില നല്ല മാറ്റങ്ങള്‍ കാണാനാകും. ബന്ധുക്കളുമായുള്ള ബന്ധം ദൃഢമാകും.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് ജോലിയില്‍ വിജയം ലഭിക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. വീട്ടില്‍ ചില മംഗള കര്‍മ്മങ്ങള്‍ നടത്താനാകും. ബന്ധുമിത്രാദികളുടെ സഹായം ലഭിക്കും. നിങ്ങള്‍ക്ക് മുന്നില്‍ വരുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിയും. എതിരാളികളെ ജയിക്കാനാകും. ചില കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഈ സമയം നിങ്ങള്‍ക്ക് ചില ആഘോഷങ്ങളിലും പങ്കെടുക്കാനാകും. വീട്ടില്‍ നിന്ന് അകന്നുനില്‍ക്കുന്നവര്‍ക്ക് വീട്ടിലേക്ക് വരാനാകും.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറുകാര്‍ക്ക് വരുമാനം വര്‍ദ്ധിക്കുമെങ്കിലും ചെലവും ഉയര്‍ന്നതായിരിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. സുഹൃത്തുക്കളുമൊത്ത് സമയം ചെലവഴിക്കാനാകും. എന്നാല്‍ അപ്രതീക്ഷിതമായ ചില അസൗകര്യങ്ങള്‍ മാനസികമായ വിഷമം സമ്മാനിക്കും. ജീവിത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനായി പണം ചെലവഴിക്കും. ഈ സമയം ചില യാത്രകള്‍ നടത്താനാകും. കുടുംബസ്വത്തില്‍ നിന്ന് നേട്ടം ലഭിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് സമയം മികച്ചതായിരിക്കും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറുകാര്‍ക്ക് ഈ സമയം കഠിനാദ്ധ്വാനത്തിലൂടെ ചില ആഗ്രഹങ്ങള്‍ സാധിക്കാനാകും. ജീവിതത്തില്‍ ചില മാറ്റങ്ങള്‍ കാണും. ജോലിക്കായി പരിശ്രമിക്കുന്നവര്‍ക്ക് ആഗ്രഹിച്ച ജോലി കിട്ടാന്‍ സാധ്യതയുണ്ട്. പുതിയ അവസരങ്ങള്‍ തേടി വരും. ജോലി ചെയ്യുന്നവര്‍ ഉത്തരവാദിത്തങ്ങള്‍ നന്നായി നിറവേറ്റും. വിനോദത്തിനായി സമയം ചെലവഴിക്കും. യാത്രകള്‍ നടത്താനാകും. ചില പുതിയ സുഹൃത്തുക്കളെ ലഭിക്കും.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറുകാര്‍ക്ക് ഈ സമയം വരുമാനം വര്‍ധിക്കും. പല വഴികളില്‍ നിന്ന് പണം വരും. വീട്ടില്‍ ചില മംഗളകര്‍മ്മങ്ങള്‍ നടത്താനാകും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ കൈവരും. ബന്ധുക്കളില്‍ നിന്ന് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. എന്നാല്‍ ചില കുടുംബ പ്രശ്നങ്ങള്‍ കാരണം നിങ്ങളുടെ മാനസികസമ്മര്‍ദ്ദം വര്‍ദ്ധിക്കും. വ്യാപാരത്തില്‍ ലാഭം പ്രതീക്ഷിക്കാം. ബുദ്ധിപൂര്‍വം ചില നിക്ഷേപങ്ങള്‍ നടത്താനാകും.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ഈ സമയം അല്പം പ്രയാസകരമായിരിക്കും. ചില മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിക്കും. ആസക്തികളില്‍ നിന്ന് വിട്ടുനില്‍ക്കണം. വിലപിടിപ്പുളള സാധനങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്, അവ ശ്രദ്ധിക്കുക. കുടുംബവുമൊത്ത് കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. ജോലിമാറ്റത്തിന് അവസരം കിട്ടും. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് നല്ല സമയമാണ്. ഈ സമയം നിങ്ങളുടെ ചില കടങ്ങള്‍ തീര്‍ക്കാനും സാധിക്കും. ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹരം കാണാനാകും.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ഈ സമയം അപ്രതീക്ഷിത നേട്ടങ്ങളുണ്ടാകും. എന്നാല്‍ ചില കാര്യങ്ങള്‍ പ്രതീക്ഷക്കൊത്ത് നടക്കാതെയും വരും. വൈകാരികമായി നിങ്ങള്‍ അസ്വസ്ഥരാകും. നെഗറ്റീവ് ചിന്തകള്‍ മനസില്‍ വന്നേക്കാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം. ജോലിക്കായി പരിശ്രമിക്കുന്നവര്‍ക്ക് ജോലി ലഭിക്കും. സൂക്ഷിക്കണം. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങാനാകും. സന്താനങ്ങളുടെ ഭാഗത്തുനിന്ന് ചില ശുഭവാര്‍ത്തകള്‍ ലഭിക്കും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറുകാര്‍ക്ക് ഈ സമയം പ്രിയപ്പെട്ടവരെ കാണാനാകും. ബന്ധുജനങ്ങള്‍ ഒത്തുചേരും. തൊഴില്‍രംഗത്ത് ചില മാറ്റങ്ങള്‍ കാണും. ഈ സമയംം ചില ദൂരയാത്രകള് നിങ്ങള്‍ക്ക് മുന്നില്‍ വരും. കുടുംബജീവിതത്തില്‍ സന്തോഷമുണ്ടാകും. വ്യാപാരത്തില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകും. പ്രണയിതാക്കള്‍ക്ക് ഇത് നല്ല സമയമാണ്. പുതിയ വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ആഗ്രഹം സഫലീകരിക്കാനാകും. കടങ്ങള്‍ തീര്‍ക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. ഉന്നതപഠനത്തിന് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ കോഴ്സിന് ചേരാനാകും.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് ഈ സമയം ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകും. ശത്രുക്കളായി നില്ക്കുന്നവര് മിത്രങ്ങളായി അടുത്തുവരും. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനാകും. കാര്‍ഷികവൃത്തിയില്‍ നിന്ന് നേട്ടങ്ങളുണ്ടാകും. ഈ സമയം ചില കുടുംബപ്രശ്നങ്ങള്‍ തീര്‍പ്പാക്കാനാകും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും.

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറുകാര്‍ക്ക് ഈ സമയം ചില ഉറച്ച തീരുമാനങ്ങള്‍ എടുക്കാനാകും. സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി പണം ചെലവഴിക്കും. ആരോഗ്യപരമായ വിഷമതകള്‍ മാനസിക വിഷമത്തിന് കാരണമായേക്കാം. ഈ സമയം നിങ്ങളുടെ കൈയ്യില്‍ നിന്ന് പണം എളുപ്പത്തില്‍ ചെലവായിപ്പോകും. കുടുംബബന്ധങ്ങളില്‍ ചില അസ്വാരസ്യങ്ങള്‍ കാണപ്പെടും. ജോലി സംബന്ധമായ കാര്യങ്ങളില്‍ നേട്ടമുണ്ടാക്കാനാകും. സുഹൃത്തുക്കളുമായി ഒരു യാത്രയ്ക്ക് അവസരം ലഭിച്ചേക്കാം.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാര്‍ ഈ സമയം അവരുടെ കഴിവുകള്‍ നല്ല രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം. ഈ സമയം നിങ്ങള്‍ക്ക് വിലപ്പെട്ടതാണ്. ഇപ്പോള്‍ ചെയ്യുന്ന കഠിനാധ്വാനം ഭാവിയില്‍ നിങ്ങള്‍ക്ക് നേട്ടം നല്‍കും. ആരോഗ്യം മെച്ചപ്പെടും. വ്യവഹാരങ്ങളില്‍ വിജയിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനാകും. ബിസിനസ് വിപുലമാക്കുന്നതിനായി പരിശ്രമിക്കും. പുതിയ ചില വരുമാന മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലെത്തും. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം ലഭിക്കും.



Click it and Unblock the Notifications
