Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഈ ആഴ്ച നക്ഷത്രഫലം, ആഗ്രഹിച്ച നേട്ടങ്ങള്‍ അരികിലെത്തും; ആശ്വതി-രേവതി ഫലം
ഓഗസ്റ്റ് മാസത്തിലെ ഈ ആഴ്ച നിരവധി വിശേഷ ദിവസങ്ങള്‍ വരുന്നുണ്ട്. കര്‍ക്കടക മാസത്തിലെ കറുത്തപക്ഷ പ്രദോഷം, അമാവാസി, രാമായണമാസം അവസാനം, ആണ്ടുപിറപ്പ്, വിനായക ചതുര്‍ത്ഥി വ്രതം എന്നിവ ഈ ആഴ്ച വരുന്നുണ്ട്. ഞായറാഴ്ചയാണ് കര്‍ക്കടകത്തിലെ കറുത്തപക്ഷ പ്രദോഷം.
ആഗസ്റ്റ് 16 ചൊവ്വാഴ്ചയാണ് അമാവാസിയും രാമായണ മാസ അവസാനവും ആടിയറുതിയും വരുന്നത്. ഓഗസ്റ്റ് 17ന് മലയാള പുതുവര്‍ഷമാണ്. ചിങ്ങം ഒന്നിന് കൊല്ലവര്‍ഷം 1199 പിറക്കും. ശുഭദിനങ്ങള്‍ നിറഞ്ഞ ഈ ആഴ്ച 27 നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ എന്തൊക്കെ മാറ്റം വരുമെന്ന് അറിയാന്‍ ഈ ആഴ്ചയിലെ നക്ഷത്രഫലം വായിക്കൂ.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
കുടുംബത്തിനായി ധാരാളം കാര്യങ്ങള്‍ ചെയ്യേണ്ടിവരും. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. മാനസിക സമ്മര്‍ദ്ദം കുറയും. കഠിനാധ്വാനം ഗുണം ചെയ്യും. പണം സമ്പാദിക്കാന്‍ കഴിയുന്ന നിരവധി അവസരങ്ങള്‍ നിങ്ങളുടെ മുമ്പിലെത്തും. നിങ്ങളുടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ ഉയരും.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ചില ബന്ധുക്കളുമായി തര്‍ക്കമുണ്ടായേക്കാം. അതുകാരണം പ്രശ്നങ്ങള്‍ വളരും. മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. ആരെയും അന്ധമായി വിശ്വസിക്കരുത്. പ്രണയ ബന്ധങ്ങള്‍ക്ക് ചില തിരിച്ചടികള്‍ നേരിടേണ്ടിവരും. ആരോഗ്യസ്ഥിതി അനുകൂലമാകും. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
വിദേശയാത്രകള്‍ സഫലമാകും. ജോലിയുമായി ബന്ധപ്പെട്ട് വിദേശ യാത്രക്ക് അവസരം ലഭിക്കും. നിങ്ങളുടെ ചില വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമായേക്കാം. നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കും. ജീവിതപങ്കാളിയുമായി നല്ല ഐക്യമുണ്ടാകും. വ്യാപാരത്തില്‍ ലാഭം നേടാന്‍ കഴിയും. ജോലിയില്‍ മുന്നേറാനുള്ള അവരങ്ങള്‍ ലഭിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമാണ്.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
നിങ്ങളുടെ തീരുമാനങ്ങള്‍ വളരെ ശ്രദ്ധിച്ച് മാത്രം എടുക്കുക. പ്രതീക്ഷിച്ച നേട്ടങ്ങള്‍ പലതും ലഭിക്കാതെവന്നേക്കാം. കുടുംബത്തിനായി സമയം ചെലവഴിക്കും. സാമ്പത്തിക സ്ഥിതി അസ്ഥിരമായേക്കാം. കടം വാങ്ങുന്നത് ഒഴിവാക്കുക. നേത്ര സംബന്ധമായ രോഗങ്ങളില്‍ നിന്ന് മുക്തി ലഭിക്കും. ബിസിനസുകാര്‍ക്ക് പുതിയ കരാറുകള്‍ പ്രയോജനം ചെയ്യും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ജോലിസ്ഥലത്ത് നേട്ടങ്ങള്‍ ലഭിക്കും. ഭാവി സുരക്ഷിതമാക്കാന്‍ കഴിയും. ബിസിനസുകാര്‍ക്ക് ഇടപാടുകളില്‍ നല്ല രീതിയില്‍ ലാഭമുണ്ടാക്കാന്‍ സാധ്യതയുണ്ട്. സമൂഹത്തില്‍ നിങ്ങളുടെ സ്ഥാനം ശക്തമാകും. നല്ല പെരുമാറ്റത്തിലൂടെ സുഹൃത്തുക്കളെ സമ്പാദിക്കാന്‍ കഴിയും. നിങ്ങളുടെ നേതൃത്വശേഷി വര്‍ദ്ധിക്കും. സഹപ്രവര്‍ത്തകരുടെ പൂര്‍ണ്ണമായ പിന്തുണ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം വളരെ അനുകൂലമാണ്.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
ഈ സമയം നിങ്ങള്‍ക്ക് വിവിധ സ്രോതസ്സുകളില്‍ നിന്ന് പണം സമ്പാദിക്കാനാകും. ആവശ്യമുള്ള അവസരങ്ങളില്‍ സാമ്പത്തിക സഹായം ലഭിക്കും. ആരോഗ്യപര കാര്യങ്ങളില്‍ വളരെ ജാഗ്രത പാലിക്കണം. ചില കാര്യങ്ങളില്‍ പെട്ടെന്ന് തീരുമാനമെടുക്കേണ്ടിവരും. ബിസിനസുകാര്‍ പുതിയൊരു സംരംഭത്തിന് ശ്രമം നടത്തും. സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
സാമ്പത്തിക പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയും. നിക്ഷേപവുമായി ബന്ധപ്പെട്ട് സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കും. ഈ സമയം നിങ്ങളുടെ സംസാരത്തില്‍ നിയന്ത്രണം വേണം. ജോലിഭാരം വര്‍ദ്ധിച്ചേക്കാം. ദാമ്പത്യജീവിത്തില്‍ അഭിപ്രായഭിന്നതയും വിഷമങ്ങളും വന്നുചേരും. നിങ്ങളുടെ അശ്രദ്ധ കാരണം പണനഷ്ടത്തിന് സാധ്യതയുണ്ട്. എന്നാല്‍ ഈ സമയം മുടങ്ങിക്കിടക്കുന്ന ചില ജോലികള്‍ പൂര്‍ത്തിയാക്കാനാകും.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
കുടുംബത്തില്‍ സന്തോഷം വളരും. സാമ്പത്തികമായി ഈ സമയം മെച്ചമായിരിക്കും. നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കണം. ജീവിത പങ്കാളിയുമായി പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. ജോലിക്കാര്‍ക്ക് പുതിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനാകും. നിങ്ങളുടെ സ്ഥിരോത്സാഹം ജോലിസ്ഥലത്ത് ഗുണം ചെയ്യും. വ്യാപാരത്തിലും ബിസിനസിലും നിരവധി അവസരങ്ങള്‍ ലഭിക്കും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
പുതിയ നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ വളരെ ശ്രദ്ധിക്കണം. പരിചയസമ്പന്നരായവരുടെ സഹായം തേടുക. കുടുംബജീവിതം മെച്ചപ്പെടും. നിങ്ങളുടെ പ്രതിച്ഛായ വര്‍ദ്ധിക്കും. ഈ സമയം യാത്രകള്‍ക്ക് നല്ലതല്ല. ക്ഷീണവും മാനസിക സമ്മര്‍ദ്ദവും അനുഭവപ്പെടും. ജോലിയിലെ പുരോഗതി കൈവരിക്കാനാകും. ദാമ്പത്യ ജീവിതത്തില്‍ സ്ഥിരത ഉണ്ടാകും.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും വര്‍ദ്ധിക്കും. ആരോഗ്യം മെച്ചപ്പെടും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും മികച്ച പ്രകടനം നടത്താന്‍ സാധിക്കും. ഈ സമയം നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. വളരെക്കാലമായി മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കാനാകും. വേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം നല്ലതാണ്.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
ജോലി അന്വേഷിക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണ്. നിങ്ങള്‍ക്ക് ഒരു മികച്ച ജോലി ലഭിച്ചേക്കാം. ഈ സമയം ആരോഗ്യം അത്ര അനുകൂലമായിരിക്കില്ല. ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. ബിസിനസ്സില്‍ വലിയ നിക്ഷേപങ്ങള്‍ നടത്താന്‍ സമയം അനുകൂലമല്ല. കുടുംബ ബന്ധം മെച്ചപ്പെടും.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
ജോലിയുമായി ബന്ധപ്പെട്ട് ഈ സമയം നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ സംഭവിക്കും. ബിസിനസുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങാനാകും. വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് പഠിക്കാന്‍ അവസരം കൈവരും. ജീവിത പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടും. മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും. മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും മുക്തി നേടാനാകും. വീട് വാങ്ങാന്‍ അഗ്രഹക്കുന്നവര്ക്ക് നല്ല സമയമാണ്.



Click it and Unblock the Notifications

