ജീവിതം എല്ലാവിധത്തിലും അനുകൂലം, ഈ ആഴ്ചത്തെ നക്ഷത്രഫലം; അശ്വതി-രേവതി ഫലം

സെപ്റ്റംബര്‍ മാസത്തിലെ പുതിയ ഒരു ആഴ്ചയിലേക്ക് കടക്കുകയാണ് നാം. ഈ ആഴ്ച ചില വിശേഷദിനങ്ങളും ഗ്രഹചലനങ്ങളും വരുന്നുണ്ട്. സെപ്റ്റംബര്‍ 4 ന് വ്യാഴം വക്രഗതിയില്‍ നീങ്ങിത്തുടങ്ങും. സെപ്റ്റംബര്‍ 6നാണ് ശ്രീകൃഷ്ണന്റെ ജന്‍മദിനമായ അഷ്ടമിരോഹിണി വരുന്നത്. ഈ ദിനം ശ്രീകൃഷ്ണനെ ആരാധിച്ചാല്‍ പത്തിരട്ടി ഫലം ലഭിക്കുമെന്നാണ് വിശ്വാസം.

ചിങ്ങ മാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിയാണ് ജന്മാഷ്ടമി. ഭദ്രപാദ മാസത്തിലെ കറുത്തപക്ഷ ഷഷ്ഠിയാണ് ബലഭദ്രജയന്തിയായ ഹലഷഷ്ഠി. ഇത് വരുന്നത് സെപ്തംബര്‍ 5 ചൊവ്വാഴ്ചയാണ്. ശുഭദിനങ്ങള്‍ നിറഞ്ഞ ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ എന്നറിയാന്‍ നക്ഷത്രഫലം വായിക്കൂ. ഈ ആഴ്ച 27 നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ എന്തൊക്കെ മാറ്റം വരുമെന്ന് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)

മേടക്കൂറുകാര്‍ക്ക് പുതിയ വാരം അല്‍പം തിരക്കുനിറഞ്ഞ സമയമായിരിക്കും. എന്നാല്‍ പ്രശ്നങ്ങളുടെ തീവ്രത മുമ്പത്തേക്കാള്‍ കുറവായിരിക്കും. കഴിഞ്ഞയാഴ്ച ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളില്‍ പലതും നിങ്ങള്‍ക്ക് ഈ സമയം കൈകാര്യം ചെയ്യാന്‍ സാധിക്കും. ലോണ്‍ എടുക്കാനുള്ള ഒരു സാഹചര്യം നിങ്ങള്‍ക്ക് മുന്നില്‍ ഉണ്ടായേക്കാം. ഓഫീസ് കാര്യങ്ങളില്‍ പിരിമുറുക്കം കുറയാന്‍ തുടങ്ങും. ആരോഗ്യ കാര്യങ്ങളിലും നേരിയ പുരോഗതി ഉണ്ടാകും. ബിസിനസ്സുകാര്‍ അശ്രദ്ധമായി പ്രവര്‍ത്തിക്കരുത്. ധൈര്യത്തോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിത്.

Weekly Horoscope

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറുകാര്‍ക്ക് ഈ ആഴ്ച സ്വയം വളരെയധികം നിയന്ത്രിക്കേണ്ടതുണ്ട്. ഏതൊരു കാര്യവും ചിന്താപൂര്‍വ്വം ചെയ്യുക. ആര്‍ക്കെങ്കിലും എന്തെങ്കിലും വാക്ക് നല്‍കുന്നതിനുമുമ്പ് രണ്ടുതവണ ചിന്തിക്കുക. പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതായി വരും. ഈ ആഴ്ച വലിയ പണമിടപാടുകള്‍ ഒഴിവാക്കുക.

വലിയ ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് ബിസിനസുകാര്‍ നന്നായി ചിന്തിക്കേണ്ടതുണ്ട്. നിങ്ങളുടെ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുകയും പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുക. ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടിയേക്കാം. ആഴ്ചയില്‍ വലിയ തടസ്സങ്ങളൊന്നും ഉണ്ടാകുന്നില്ല. അല്‍പം ജാഗ്രത പാലിച്ചാല്‍ പല പ്രശ്‌നങ്ങളും നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ സാധിക്കുന്നതാണ്.

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

മിഥുനക്കൂറുകാര്‍ക്ക് ഈ ആഴ്ച, നിങ്ങളുടെ കുടുംബത്തില്‍ ഐക്യം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. വീട്ടില്‍ മംഗളകരമായ ചില കാര്യങ്ങള്‍ നടത്താനാകും. ചില അകല്‍ച്ചകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒത്തുചേരുന്നതിലൂടെ നിങ്ങളുടെ മനസ്സ് സന്തോഷിക്കും. സന്താനങ്ങളില്‍ നിന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. വലിയ പ്രശ്‌നങ്ങളുണ്ടാകില്ലെങ്കിലും, നിങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. ബിസിനസ്സില്‍ നല്ല മാറ്റങ്ങള്‍ ദൃശ്യമാകും. ജോലി ചെയ്യുന്നവര്‍ക്കും ഈ ആഴ്ച നല്ലതായിരിക്കും.

Weekly Horoscope

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)

കര്‍ക്കിടകക്കൂറുകാര്‍ക്ക് ഈ ആഴ്ച മാനസികമായി ആശയക്കുഴപ്പമുണ്ടാകും. വിശ്വസ്തനായ ഒരാളുടെ ഉപദേശം സ്വീകരിച്ച് മാത്രം ഈ ആഴ്ച പ്രവര്‍ത്തിക്കുക. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കരുത്. നിങ്ങളുടെ സ്വന്തം കാര്യം മാത്രം ശ്രദ്ധിക്കുക. പ്രത്യേകിച്ച് സ്ത്രീകള്‍ അവരുടെ സംഭാഷണത്തില്‍ ജാഗ്രത പാലിക്കണം. നിങ്ങള്‍ എന്തെങ്കിലും ലോണിനായി നോക്കുകയാണെങ്കില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് വിജയം ലഭിക്കും. ഈ ആഴ്ച എവിടെയെങ്കിലും ഒരു യാത്ര പോകാനാകും. ബിസിനസുകാര്‍ക്ക് ഈ ആഴ്ച അനുകൂലമാണ്. ജോലി ചെയ്യുന്നവര്‍ ജാഗ്രതയോടെ മുന്നോട്ട് പോകണം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)

ചിങ്ങക്കൂറിലുള്ള നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച ഒരു പ്രണയാഭ്യര്‍ത്ഥന വന്നേക്കാം. ജീവിതത്തില്‍ എല്ലാ വിധത്തിലും ഐശ്വര്യത്തിന്റെ നാളുകളായിരിക്കും. ബഹുമാനം വര്‍ദ്ധിക്കുന്നതിനും ഓഫീസില്‍ പുരോഗതിക്കും വീട്ടില്‍ മംഗളകരമായ പ്രവൃത്തികള്‍ നടത്തുന്നതിനും സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കേണ്ടതായി വരും. കുടുംബത്തില്‍ മംഗളകരമായ ചില കാര്യങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കൂറിലുള്ള നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ സമയമായിരിക്കും. എന്നാല്‍ വലിയ കുഴപ്പങ്ങളുടെ സൂചനകളൊന്നുമില്ല. ഈ ആഴ്ച അവിവാഹിതര്‍ക്ക് ഒരു വിവാഹാലോചന വന്നേക്കാം. സുഹൃത്തുക്കളോടൊപ്പം യാത്ര പോകാനാകും. ഈ ആഴ്ച നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കില്ല, അതിനാല്‍ അല്‍പ്പം ജാഗ്രത പാലിക്കുക. കുടുംബത്തിലെയും ഓഫീസിലെയും എല്ലാവരില്‍ നിന്നും നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പതിവിലും കൂടുതല്‍ ജോലി ചെയ്യേണ്ടി വന്നേക്കാം.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറിലുള്ള നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച മികച്ചതായിരിക്കും. ഈ ആഴ്ച നിങ്ങള്‍ക്ക് യാത്രകള്‍, പാര്‍ട്ടികള്‍, വിനോദങ്ങള്‍ എന്നിവയ്ക്കായി സമയം ചെലവഴിക്കാനാകും. മനസ്സ് സന്തോഷിക്കും. ജീവിതം എല്ലാ വിധത്തിലും അനുകൂലമായി തോന്നും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ബിസിനസുകാര്‍ക്കും സമയം അനുകൂലമായിരിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉള്ളതായി തോന്നുന്നു. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. അമിത ആത്മവിശ്വാസം ഒഴിവാക്കുക. തിടുക്കത്തില്‍ വലിയ തീരുമാനങ്ങള്‍ എടുക്കരുത്.

Weekly Horoscope

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച ആശയക്കുഴപ്പം നിറഞ്ഞ സമയമായിരിക്കും. ഒരു കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് ആശയക്കുഴപ്പം അനുഭവപ്പെടും. നിങ്ങള്‍ക്ക് ഒരേ സമയം നിരവധി ജോലി ഓഫറുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ മനസ്സ് ഏകാഗ്രമാക്കി തിരഞ്ഞെടുക്കുക. എന്നാല്‍ എല്ലാവരില്‍ നിന്നും ഉപദേശം സ്വീകരിക്കുന്നത് ഒഴിവാക്കുക. കുടുംബജീവിതം മികച്ചതായിരിക്കും. ഓഫീസിലെ അന്തരീക്ഷം അനുകൂലമായിരിക്കും. ബിസിനസ്സ് സാഹചര്യങ്ങളും നല്ലതായിരിക്കും. എന്നാല്‍ രഹസ്യ ശത്രുക്കളെ സൂക്ഷിക്കുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)

ധനുക്കൂറുകാര്‍ ഈ ആഴ്ച ബന്ധുക്കളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ബന്ധങ്ങള്‍ യോജിപ്പില്‍ നിലനില്‍ക്കും. പ്രണയത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് സന്തോഷം ലഭിക്കും. ദാമ്പത്യ ജീവിതത്തിലും പ്രണയം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഒരു കാര്യം മനസ്സില്‍ വയ്ക്കുക, എല്ലാവരുടെയും ഉപദേശത്തോടെ മാത്രം പ്രവര്‍ത്തിക്കുക. ഈ ആഴ്ച നിങ്ങള്‍ക്ക് വസ്തുവില്‍ നിക്ഷേപിക്കാന്‍ അവസരം ലഭിക്കും. ഭൗതിക സൗകര്യങ്ങള്‍ക്കായി പണം ചിലവഴിക്കാനും സാധ്യതയുണ്ട്. ബിസിനസ്സില്‍ വളര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് ഓഫീസ് അന്തരീക്ഷം അനുകൂലമായിരിക്കും.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറുകാര്‍ക്ക് ഈ ആഴ്ച അല്‍പ്പം തിരക്കായിരിക്കും. ഒരേ സമയം പല തരത്തിലുള്ള ജോലികളും ചെയ്യേണ്ടിവരാം. ഓഫീസും വ്യക്തിജീവിതവും തമ്മില്‍ സന്തുലിതാവസ്ഥ സ്ഥാപിച്ചാല്‍ മാനസിക പിരിമുറുക്കം ഉണ്ടാകില്ല. വസ്തുവോ വാഹനമോ വാങ്ങുന്നതും വില്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഈ ആഴ്ച തീരുമാനമാകും. ആരോഗ്യം സാധാരണ നിലയിലായിരിക്കും. കുടുംബത്തില്‍ സമാധാനം ഉണ്ടാകും. പ്രണയിതാക്കള്‍ തമ്മില്‍ പരസ്പരം ചില തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. സാമ്പത്തിക കാര്യങ്ങള്‍ക്ക് ഈ ആഴ്ച നല്ലതായിരിക്കും.

Weekly Horoscope

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറുകാര്‍ ഈ ആഴ്ച സാമ്പത്തികമായി വിജയിക്കും. കഴിഞ്ഞയാഴ്ച നിങ്ങള്‍ പണത്തിന്റെ അഭാവത്തില്‍ ബുദ്ധിമുട്ടിയിരുന്നു, എന്നാല്‍ ഈ ആഴ്ച നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. പുതിയ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരമുണ്ടാകും. സ്വത്ത് സംബന്ധമായ ജോലികള്‍ക്കും ആഴ്ച നല്ലതാണ്.

നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അല്ലെങ്കില്‍ നിലവിലെ ബിസിനസ് വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സമയം നല്ലതാണ്. ജോലി ചെയ്യുന്നവര്‍ ഈ സമയത്ത് ക്ഷമയോടെ പ്രവര്‍ത്തിക്കുക, എല്ലാം ശരിയാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. സന്താനഭാഗത്തുനിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും.

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)

മീനക്കൂറുകാര്‍ക്ക് ഈ ആഴ്ച വളരെ ശുഭകരമാണ്. നിങ്ങള്‍ വളരെക്കാലമായി പരിശ്രമിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനാകും. മതപരവും ആത്മീയവുമായ പുരോഗതി നിങ്ങളില്‍ കാണും. കുടുംബയോഗത്തിലോ ചില മംഗളകരമായ പരിപാടികളിലോ പങ്കെടുക്കാന്‍ അവസരമുണ്ടാകും. ഈ ആഴ്ച നിങ്ങള്‍ക്ക് എവിടെയെങ്കിലും യാത്ര പോകാനാകും. ജോലി, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യും. നിങ്ങളുടെ വിജയത്തെക്കുറിച്ച് നിങ്ങളുടെ മനസ്സില്‍ ഒരു തരത്തിലുള്ള സംശയവും ഉണ്ടാകാതിരിക്കുക.

X
Desktop Bottom Promotion