Latest Updates
-
ചന്ദ്രന്റെ തൃക്കേട്ട മാറ്റം: ഈ നക്ഷത്രക്കാർക്ക് കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം കൂടെയുണ്ടോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
മെയ് 3 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഉയർച്ചയും; നിങ്ങളുടെ രാശി ഇതിലുണ്ടോ? -
കത്തുന്ന വെയിലത്ത് തളരരുത്; ഉഷ്ണതരംഗത്തെ നേരിടാൻ വീട്ടിലുള്ള ഈ മാന്ത്രിക വഴികൾ പരീക്ഷിക്കൂ! -
നീറ്റ് 2026: പരീക്ഷാ ഹാളിൽ പരിഭ്രമമാണോ? ഈ ചെറിയ ശീലങ്ങൾ മാറ്റും നിങ്ങളുടെ റിസൾട്ട്! -
ഇനി നിയമക്കുരുക്കില്ല; ബലാത്സംഗ അതിജീവിതർക്ക് ആശ്വാസമായി സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ -
കടുത്ത ചൂടിലും തടി കുറയ്ക്കാം; വീട്ടിലിരുന്ന് സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഇതാ ചില വഴികൾ -
മെയ് 3-ന് കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഉപ്പും പഞ്ചസാരയും വേണ്ട! മെറ്റ് ഗാലയിൽ തിളങ്ങാൻ ബോളിവുഡ് താരങ്ങൾ പട്ടിണി കിടക്കുന്നത് എന്തിന്? -
ഇന്ന് ചന്ദ്രൻ വൃശ്ചികം രാശിയിൽ: വിശാഖം മുതൽ അനിഴം വരെ; നിങ്ങളുടെ രാശിഫലവും ഇന്നത്തെ ശുഭമുഹൂർത്തവും അറിയാം
കഷ്ടപ്പാടിന്റെ കടമ്പ കടക്കണം; ഈ ആഴ്ച പിന്നിടാന്‍ കഷ്ടത സഹിക്കേണ്ട നക്ഷത്രക്കാര്‍; വാരഫലം
ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷ ദ്വാദശി തിയതിയോടെയാണ് സെപ്തംബര്‍ മാസത്തിലെ ഈ ആഴ്ച ആരംഭിക്കുന്നത്. ജ്യോതിഷ പ്രകാരം, ഈ ആഴ്ചയിലെ ഗ്രഹങ്ങളുടെ സ്ഥാനത്തെക്കുറിച്ച് നമ്മള് സംസാരിക്കുകയാണെങ്കില്‍, സെപ്റ്റംബര്‍ 16ന് ബുധന്‍ നേര്‍രേഖയില്‍ ചിങ്ങം രാശിയിലേക്ക് നീങ്ങുന്നു. ഇതോടൊപ്പം സെപ്റ്റംബര്‍ 17ന് സൂര്യദേവന് കന്നിരാശിയിലേക്കും പ്രവേശിക്കുന്നു.
ഇതുകൂടാതെ ഓഗസ്റ്റ് 17 ന് തന്നെ മേടരാശിയില്‍ വ്യാഴവും ചന്ദ്രനും കൂടിച്ചേരുന്നതിനാല്‍ ഗജകേസരി യോഗം രൂപപ്പെടുന്നുമുണ്ട്. സെപ്റ്റംബര്‍ മാസത്തിലെ ഈ ആഴ്ച ചിലര്‍ക്ക് ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. എന്നാല്‍ ചില നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച കുറച്ചധികം കഷ്ടപ്പാട് സഹിക്കേണ്ടതുണ്ട്. ഈ ആഴ്ച കടക്കാന്‍ പെടാപ്പാട് പെടേണ്ടിവരുന്ന നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ ഈ ആഴ്ച ഏത് ജോലിയും വിവേകത്തോടെ ചെയ്യേണ്ടതുണ്ട്. കടം വാങ്ങുമ്പോഴോ കടം കൊടുക്കുമ്പോഴോ ഇക്കാര്യം മനസ്സില്‍ വയ്ക്കുക. നിങ്ങളുടെ പങ്കാളിയെയോ ഏതെങ്കിലും സുഹൃത്തിനെയോ അന്ധമായി വിശ്വസിക്കാതിരിക്കുക. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് വലിയ നഷ്ടം അനുഭവിക്കേണ്ടി വന്നേക്കാം. ജോലിസ്ഥലത്ത് പോലും, നിങ്ങളുടെ ജോലികള്‍ മറ്റാരെയെങ്കിലും ഏല്‍പ്പിക്കാതെ സ്വയം ചെയ്യുക. ജോലിസ്ഥലത്ത് ശത്രുക്കളെ കരുതിയിരിക്കുക. ആഴ്ചയുടെ അവസാനത്തില്‍, നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഈ സമയത്ത് നിങ്ങള്‍ക്ക് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ ഭക്ഷണക്രമത്തിലും ദിനചര്യയിലും പ്രത്യേക ശ്രദ്ധ നല്‍കുക. ബിസിനസ്സ് ചെയ്യാനോ വിദേശത്ത് ഒരു കരിയര്‍ ഉണ്ടാക്കാനോ ശ്രമിക്കുന്നവര്‍ വിജയിക്കാന്‍ കുറച്ച് സമയം കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. പ്രണയ ബന്ധത്തിന്റെ കാര്യത്തിലും ഈ ആഴ്ച അനുകൂലമല്ല. ഈ ആഴ്ച, മൂന്നാമതൊരാളുടെ ഇടപെടല്‍ നിങ്ങളുടെ ജീവിതത്തില്‍ തെറ്റിദ്ധാരണകള്‍ വളര്‍ന്നേക്കാം. ചില തീരുമാനങ്ങല്‍ എടുക്കുന്നത് സംബന്ധിച്ച് നിങ്ങളുടെ പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറുകാര്‍ ഈ ആഴ്ച ഏത് തീരുമാനവും ശ്രദ്ധാപൂര്‍വ്വം എടുക്കേണ്ടതുണ്ട്. ജോലിയില്‍ മാറ്റത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍ നിങ്ങളുടെ അഭ്യുദയകാംക്ഷികളുടെ അഭിപ്രായം നിങ്ങള്‍ സ്വീകരിക്കണം. ആഴ്ചയുടെ തുടക്കത്തില്‍ ജോലിസ്ഥലത്ത് കൂടുതല്‍ ജോലിഭാരം ഉണ്ടായേക്കാം. ഈ സമയത്ത്, നിങ്ങളുടെ ജോലി കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും.
നിങ്ങള്‍ ഏതെങ്കിലും ബിസിനസ്സില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍, ഈ ആഴ്ച നിങ്ങളുടെ സമയവും ഊര്‍ജവും നന്നായി കൈകാര്യം ചെയ്യേണ്ടിവരും. ഈ ആഴ്ച നിങ്ങളുടെ ജോലിയിലെ വിജയത്തോടൊപ്പം നിങ്ങളുടെ ഇമേജ് മെച്ചപ്പെടുത്താനും ശ്രമിക്കേണ്ടിവരും. ആഴ്ചയുടെ രണ്ടാം പകുതിയില്‍, നിങ്ങളുടെ ബുദ്ധിയും വിവേകവും ഉപയോഗിച്ച് കൂടുതല്‍ കൂടുതല്‍ പണം സമ്പാദിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും.

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറുകാര്‍ക്ക് ഈ ആഴ്ച ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നേക്കാം. ഈ ആഴ്ച നിങ്ങള്‍ ജോലികളില്‍ കുറുക്കുവഴികള്‍ സ്വീകരിക്കുന്നത് ഒഴിവാക്കണം. അതേ സമയം, നിങ്ങളുടെ എതിരാളികളെ കരുതിയിരിക്കേണ്ടതായുണ്ട്. അത്തരം ആളുകളോട് ജാഗ്രത പാലിക്കേണ്ടതുണ്ട്. ആഴ്ചയുടെ തുടക്കത്തില്‍, ജോലി സംബന്ധമായി ദീര്‍ഘദൂര യാത്രകള്‍ ചെയ്യേണ്ടി വന്നേക്കാം. യാത്രയ്ക്കിടയില്‍, നിങ്ങളുടെ ആരോഗ്യവും വസ്തുക്കളും നിങ്ങള്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കേണ്ടതുണ്ട്.
പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ള ഫലങ്ങള്‍ നേടുന്നതിന് കൂടുതല്‍ കഠിനാധ്വാനവും പരിശ്രമവും ആവശ്യമാണ്. ഭൂമി, വസ്തുവകകള്‍ എന്നിവയുമായി ബന്ധപ്പെട്ട് നിങ്ങള്‍ ഒരു വലിയ ഇടപാട് നടത്താന്‍ പോകുകയാണെങ്കില്‍, നിങ്ങള്‍ ഈ സമയം വളരെ ജാഗ്രതയോടെ മുന്നോട്ട് നീങ്ങുക. ഈ ആഴ്ച, കുംഭക്കൂറിലുള്ള ആളുകള്‍ അവരുടെ സംസാരം നിയന്ത്രിക്കേണ്ടതായുണ്ട്. അല്ലാത്തപക്ഷം നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം. ദാമ്പത്യ ജീവിതം സാധാരണ നിലയിലായിരിക്കും.

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
ഈ ആഴ്ച മീനക്കൂറിലുള്ളവര്ക്ക് അലസത ആധിപത്യം സ്ഥാപിച്ചേക്കാം. അതിനാല്‍ നിങ്ങളുടെ പ്രധാനപ്പെട്ട ജോലികള്‍ തീര്‍പ്പുകല്‍പ്പിക്കാതെ തുടരുകയും നിങ്ങള്‍ക്ക് അനാവശ്യ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുകയും ചെയ്യും. ഈ ആഴ്ച നിങ്ങള്‍ ജോലി മാറ്റുകയോ പുതിയ ബിസിനസ്സ് ആരംഭിക്കുകയോ റിസ്ക് പിടിച്ച നിക്ഷേപങ്ങള്‍ നടത്തുകയോ ചെയ്യുന്നത് ഒഴിവാക്കണം. ബിസിനസുകാര്‍ ഈ സമയം ജാഗ്രതയോടെ പണമിടപാട് നടത്തേണ്ടതായുണ്ട്. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടിവരും.
ആളുകളുമായി ഇടപഴകുമ്പോള്‍ ഈ ആഴ്ച നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ സംസാരവും പെരുമാറ്റവും നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍, കാര്യങ്ങള്‍ വഷളായേക്കാം. മറ്റുള്ളവരോട് അപമര്യാദയായി പെരുമാറുന്നതും ഒഴിവാക്കണം. നിങ്ങള്‍ വിവാഹിതനാണെങ്കില്, നിങ്ങളുടെ ദാമ്പത്യജീവിതം സന്തോഷകരമായി നിലനിര്‍ത്താന്‍, നിങ്ങളുടെ തിരക്കുകളില്‍ നിന്ന് നിങ്ങളുടെ ഇണയ്ക്കായി കുറച്ച് സമയം നീക്കിവയ്ക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
