Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പ്രശ്നങ്ങള്‍ ഒന്നൊന്നായി മുന്നില്‍; ഈ ആഴ്ച കഷ്ടപ്പാടില്‍ ഞെരുങ്ങുന്ന നക്ഷത്രക്കാര്‍; വാരഫലം
ജ്യോതിഷ പ്രകാരം, സെപ്തംബര്‍ മാസത്തിലെ രണ്ടാം വാരം വളരെ വിശേഷപ്പെട്ടതായിരിക്കും. കാരണം ഈ ആഴ്ച ദേവന്മാരുടെ ഗുരുവായ വ്യാഴം മേടരാശിയില്‍ വക്രഗതിയില്‍ നീങ്ങാന്‍ പോകുന്നു. ഈ ആഴ്ച പല നക്ഷത്രജാതകര്‍ക്കും സാമ്പത്തിക നേട്ടങ്ങളോടെ ജീവിതം പച്ചപിടിക്കും. എന്നാല്‍ അല്പം ശ്രദ്ധിക്കേണ്ട ചില നക്ഷത്രക്കാര്‍ കൂടിയുണ്ട്. സെപ്റ്റംബര്‍ 3 മുതല്‍ 9 വരെയുള്ള ഈ ആഴ്ച ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറുകാര്‍ക്ക് പുതിയ വാരം അല്പം തിരക്കുനിറഞ്ഞ സമയമായിരിക്കും. എന്നാല്‍ പ്രശ്നങ്ങളുടെ തീവ്രത മുമ്പത്തേക്കാള്‍ കുറവായിരിക്കും. കഴിഞ്ഞയാഴ്ച ഉയര്‍ന്നുവന്ന പ്രശ്നങ്ങളില്‍ പലതും നിങ്ങള്‍ക്ക് ഈ സമയം കൈകാര്യം ചെയ്യാന്‍ സാധിക്കും. ലോണ്‍ എടുക്കാനുള്ള ഒരു സാഹചര്യം നിങ്ങള്‍ക്ക് മുന്നില്‍ ഉണ്ടായേക്കാം. ഓഫീസ് കാര്യങ്ങളില്‍ പിരിമുറുക്കം കുറയാന്‍ തുടങ്ങും. ആരോഗ്യ കാര്യങ്ങളിലും നേരിയ പുരോഗതി ഉണ്ടാകും. ബിസിനസ്സുകാര്‍ അശ്രദ്ധമായി പ്രവര്‍ത്തിക്കരുത്. ധൈര്യത്തോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിത്.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുകാര്‍ക്ക് ഈ ആഴ്ച സ്വയം വളരെയധികം നിയന്ത്രിക്കേണ്ടതുണ്ട്. ഏതൊരു കാര്യവും ചിന്താപൂര്‍വ്വം ചെയ്യുക. ആര്‍ക്കെങ്കിലും എന്തെങ്കിലും വാക്ക് നല്‍കുന്നതിനുമുമ്പ് രണ്ടുതവണ ചിന്തിക്കുക. പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതായി വരും. ഈ ആഴ്ച വലിയ പണമിടപാടുകള്‍ ഒഴിവാക്കുക.
വലിയ ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് ബിസിനസുകാര്‍ നന്നായി ചിന്തിക്കേണ്ടതുണ്ട്. നിങ്ങളുടെ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുകയും പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുക. ഉദര സംബന്ധമായ പ്രശ്നങ്ങള്‍ അലട്ടിയേക്കാം. അല്പം ജാഗ്രത പാലിച്ചാല്‍ പല പ്രശ്നങ്ങളും നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ സാധിക്കുന്നതാണ്.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച ആശയക്കുഴപ്പം നിറഞ്ഞ സമയമായിരിക്കും. ഒരു കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് ആശയക്കുഴപ്പം അനുഭവപ്പെടും. നിങ്ങള്‍ക്ക് ഒരേ സമയം നിരവധി ജോലി ഓഫറുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ മനസ്സ് ഏകാഗ്രമാക്കി തിരഞ്ഞെടുക്കുക. എന്നാല്‍ എല്ലാവരില്‍ നിന്നും ഉപദേശം സ്വീകരിക്കുന്നത് ഒഴിവാക്കുക. കുടുംബജീവിതം മികച്ചതായിരിക്കും. ഓഫീസിലെ അന്തരീക്ഷം അനുകൂലമായിരിക്കും. ബിസിനസ്സ് സാഹചര്യങ്ങളും നല്ലതായിരിക്കും. എന്നാല്‍ രഹസ്യ ശത്രുക്കളെ സൂക്ഷിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
