Latest Updates
-
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!
പ്രതിബന്ധങ്ങള്‍ വഴിമുടക്കും; ഈ ആഴ്ച കടക്കാന്‍ കഷ്ടപ്പെടുന്ന നക്ഷത്രക്കാര്‍; വാരഫലം
സെപ്റ്റംബറിലെ ഈ ആഴ്ച തുടങ്ങുന്നതുതന്നെ ഒരു വിശേഷദിനത്തോടെയാണ്. സെപ്റ്റംബര്‍ 18ന് ഗണേശ ചതുര്‍ത്ഥി ദിനമാണ്. ഈ ദിവസം ഗണേശനെ ആരാധിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ കൈവരുന്നതായിരിക്കും. കൂടാതെ ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങളാണ് ഋഷിപഞ്ചമി, ഗണേശ ചതുര്‍ത്ഥി, വിശ്വകര്‍മ്മ ജയന്തി, ഷഷ്ഠി വ്രതം, ലളിതാവ്രതം എന്നിവ. ഇതുകൂടാതെ കന്നി സംക്രാന്തിയും വരുന്നത് ഈ ആഴ്ച തന്നെയാണ്.
സെപ്റ്റംബര്‍ 17ന് സൂര്യന് ചിങ്ങം രാശിയില്‍ നിന്ന് മാറി കന്നി രാശിയിലേക്ക് കടക്കും. ജ്യോതിഷപരമായി ഈ ആഴ്ച ചില രാശിക്കാര്‍ക്ക് നല്ല നേട്ടങ്ങള്‍ സമ്മാനിക്കുമ്പോള്‍ ചില നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ കഷ്ടതകളും നേരിടേണ്ടിവരുന്നു. ഈ ആഴ്ച കടക്കാന്‍ പ്രശ്നങ്ങളും തടസ്സങ്ങളും തരണം ചെയ്യേണ്ടിവരുന്ന ചില നക്ഷത്രക്കാര്‍ ഇവരാണ്.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല് എന്നിവര്‍. ഈ ആഴ്ച നിങ്ങള്‍ക്ക് കുടുംബപരമായ കാര്യങ്ങള്‍ക്കായി പ്രതീക്ഷിച്ചതില്‍ കൂടുതല്‍ പണച്ചെലവുണ്ടാകും. നിങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റിയേക്കാം. ജീവിത പങ്കാളിയുമായി ആലോചിച്ച് സാമ്പത്തികമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുക. ഈ സമയം നിങ്ങളുടെ ദേഷ്യസ്വഭാവം നിയന്ത്രിക്കു.
ചില അടുപ്പക്കാരുമായി നിങ്ങള്‍ക്ക് തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചില കാര്യങ്ങള്‍ തുറന്ന് പറയാന്‍ കഴിയാത്തത് മൂലം മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. മാനസികമായി ഈ സമയം അല്പം കഠിനമായിരിക്കും. ജോലിസ്ഥലത്ത് സന്തുലിതമായി പെരുമാറുക. നിങ്ങളുടെ പ്രശസ്തിക്ക് കളങ്കമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. മേലുദ്യോഗസ്ഥരോട് സംസാരിക്കുമ്പോള്‍ വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കണം. ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് പുണര്‍തം അവസാനപാദം, പൂയം, ആയില്യം എന്നിവര്‍. ആരോഗ്യപരമായ കാഴ്ചപ്പാടില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. നിങ്ങളുടെ ചെലവുകളില്‍ കുറച്ച് നിയന്ത്രണം ഉണ്ടായിരിക്കണം. സാമ്പത്തികമായി ഈ ആഴ്ച അല്പം ബുദ്ധിമുട്ടേണ്ടി വന്നേക്കാം.
നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കുമ്പോള്‍ നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുക. അല്ലെങ്കില്‍ അതിന്റെ പ്രതികൂല ഫലങ്ങള്‍ വീടിന്റെ സമാധാനത്തെ ബാധിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവിന്റെ ഉന്നതിയിലെത്താന്‍ ഈ ആഴ്ച കാലതാമസം കൂടാതെ ആവശ്യമായ എല്ലാ നടപടികളും നിങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട എന്നിവര്‍. ഈ ആഴ്ച നിങ്ങളുടെ കുടുംബത്തില്‍ നിങ്ങള്‍ക്ക് കളങ്കം വരുന്ന ചില കാര്യങ്ങള്‍ ഉണ്ടായേക്കാം. അതിനാല്‍ ഈ ആഴ്ച നിങ്ങള്‍ വളരെയേറെ ശ്രദ്ധിക്കുക. നിങ്ങളുടെ ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാം. ഈ ആഴ്ച നിങ്ങള്‍ക്ക് ചില നഷ്ടങ്ങളും ഉണ്ടായേക്കാം. നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം നേരിടേണ്ടി വന്നേക്കാം. അത്തരമൊരു സാഹചര്യത്തില്‍, ചെറിയ കാര്യങ്ങളില്‍ പോലും നിങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടും.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി എന്നിവര്‍. ഈ ആഴ്ച നിങ്ങള്‍ക്ക് അല്പം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. മറ്റുള്ളവരില്‍ നിന്ന് പണം കടം വാങ്ങേണ്ടതായി വരും. മാനസിക സമ്മര്‍ദ്ദങ്ങള്‍ നേരിടും. അത് നിങ്ങളുടെ ജീവിതത്തെയും ബാധിക്കും. വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടും. നിങ്ങളുടെ രഹസ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കിടാതിരിക്കാന്‍ ശ്രമിക്കണം. വാഹനം ഓടിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. അപകടം അടുത്തുണ്ട്. ജോലിസ്ഥലത്ത് വളരെ സന്തുലിതമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. നിങ്ങളുടെ എതിരാളികളെ കരുതിയിരിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications