Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
പരാജയത്തിന്റെ കരിനിഴല്‍ വന്നുമൂടും, ഈ ആഴ്ച ജീവിതം ദുരിതമാകുന്ന നക്ഷത്രക്കാര്‍
സെപ്റ്റംബര്‍ മാസത്തിലെ അവസാന വാരത്തിലേക്ക് കടന്നിരിക്കുകയാണ് നമ്മള്. ഈ വാരത്തില്‍ പ്രധാനപ്പെട്ട പല വിശേഷ ദിനങ്ങളും വരുന്നുണ്ട്. ജ്യോതിഷപരമായും ഈ ആഴ്ച വളരെ പ്രാധാന്യമുള്ളതാണ്. ജ്യോതിഷപരമായി ഈ ആഴ്ച ചില നക്ഷത്രക്കാര്‍ക്ക് നല്ല നേട്ടങ്ങള്‍ കൈവരുമ്പോള്‍ ചില നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ കഷ്ടതകളും നേരിടേണ്ടിവരുന്നു. ഈ ആഴ്ച കടക്കാന്‍ ദുരിതങ്ങളും തടസ്സങ്ങളും തരണം ചെയ്യേണ്ടിവരുന്ന ചില നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറൂകാര് ഈ ആഴ്ച നിങ്ങളുടെ സംസാരം പ്രത്യേകം ശ്രദ്ധിക്കണം. സംസാരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് വിഷമമുണ്ടാക്കുന്ന കാര്യം ഒഴിവാക്കണം. ആളുകളുമായി സംസാരിക്കുമ്പോള്‍ നിങ്ങള്‍ ഇക്കാര്യം മനസ്സില്‍ സൂക്ഷിക്കുക. ഈ ആഴ്ച ബന്ധങ്ങളില്‍ മാത്രമല്ല, ആരോഗ്യത്തിലും പ്രത്യേകം ശ്രദ്ധിക്കണം. ആഴ്ചയുടെ മധ്യത്തില്‍ നിങ്ങള്‍ക്ക് ചില രോഗങ്ങള്‍ പ്രത്യക്ഷപ്പെടുകയും ശാരീരികവും മാനസികവുമായ വേദനയും ഉണ്ടാവുകയും ചെയ്യും.
കരിയര്‍-ബിസിനസ് കാര്യങ്ങളില്‍ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ചും നിങ്ങള്‍ ജോലിയിലെ മാറ്റത്തെക്കുറിച്ചോ ബിസിനസ്സ് വിപുലീകരണത്തെക്കുറിച്ചോ ചിന്തിക്കുകയാണെങ്കില്‍, നിങ്ങളുടെ അഭ്യുദയകാംക്ഷികളുടെയോ വിദഗ്ധരുടെയോ അഭിപ്രായം സ്വീകരിക്കുക.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുകാര്‍ക്ക് ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാനും ആഗ്രഹിച്ച വിജയം നേടാനും ഈ ആഴ്ച കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ആഴ്ചയുടെ തുടക്കത്തില്‍, ഗാര്‍ഹിക പ്രശ്നങ്ങളോ ഭൂമിയും സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പരിഹരിക്കുന്നതിന് നിങ്ങള്‍ വിഷമിച്ചേക്കാം. വീട്ടിലെ മുതിര്‍ന്നവരുടെ ആരോഗ്യം നിങ്ങള്‍ക്ക് ആശങ്കയുണ്ടാക്കും. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് അവരുടെ ജോലിയും വീടും സന്തുലിതമാക്കുന്നതില്‍ ഈ ആഴ്ച ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം.
ആഴ്ചയുടെ അവസാന പകുതിയില്‍ ചില അജ്ഞാത ഭയം നിങ്ങളെ വേട്ടയാടിയേക്കാം. ഈ സമയത്ത്, വാഹനം ശ്രദ്ധയോടെ ഓടിക്കുക, അല്ലാത്തപക്ഷം അപകടത്തിന് സാധ്യതയുണ്ട്. ജോലിസ്ഥലത്ത് എതിരാളികളെക്കുറിച്ച് ജാഗ്രത പാലിക്കുക. ആഴ്ചയുടെ രണ്ടാം പകുതിയില്‍ പെട്ടെന്നുള്ള വലിയ ചെലവുകള്‍ കാരണം നിങ്ങളുടെ ബജറ്റ് അസ്വസ്ഥമായേക്കാം. നിങ്ങളുടെ പ്രണയബന്ധത്തിനിടയില്‍ ഈ ആഴ്ച ആരെങ്കിലും തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചേക്കാം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാല്)
ചിങ്ങക്കൂറുകാര്‍ക്ക് ഈ ആഴ്ച ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. നിങ്ങള്‍ ആസൂത്രണം ചെയ്ത ജോലികളില്‍ കാലതാമസം ഉണ്ടായേക്കാം. നിങ്ങളുടെ മനസ്സ് അല്‍പ്പം സങ്കടപ്പെട്ടേക്കാം. ആഴ്ചയുടെ തുടക്കത്തില്‍, നിങ്ങള്‍ക്ക് ചില വലിയ ചിലവുകള്‍ ഉണ്ടായേക്കാം. ബിസിനസ്സില്‍ കുടുങ്ങിയ പണം പുറത്തെടുക്കാന്‍ നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനവും പരിശ്രമവും നടത്തേണ്ടി വന്നേക്കാം, വിപണിയില്‍ നിങ്ങളുടെ പ്രശസ്തി നിലനിര്‍ത്താന്‍ നിങ്ങളുടെ എതിരാളികളുമായി നിങ്ങള്‍ കഠിനമായി മത്സരിക്കേണ്ടിവരും. പൂര്‍വ്വിക സ്വത്ത് സമ്പാദിക്കുന്നതിന് ചില തടസ്സങ്ങള്‍ ഉണ്ടാകാം. ആഴ്ചയുടെ അവസാന പകുതിയില്‍ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
ഈ ആഴ്ച തുലാക്കൂറുകാര്‍ അവരുടെ സംസാരത്തില്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ശ്രദ്ധാപൂര്‍വ്വം ചിന്തിച്ചതിന് ശേഷം മാത്രം ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം നല്‍കുക. അല്ലാത്തപക്ഷം അത് നിറവേറ്റുന്നതില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. നിങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതിന് പകരം, അവ നന്നായി നിറവേറ്റാന്‍ ശ്രമിക്കുക. ആഴ്ചയുടെ അവസാനത്തില്‍, നിങ്ങള്‍ക്ക് പെട്ടെന്ന് ചില ദൂര യാത്രകള്‍ പോകേണ്ടി വന്നേക്കാം.
ഈ സമയത്ത്, നിങ്ങളുടെ ജോലിയില്‍ നല്ല ഫലങ്ങള്‍ ലഭിക്കുന്നതിന് നിങ്ങള്‍ വളരെയധികം കഷ്ടപ്പെടേണ്ടിവരും. നിങ്ങള്‍ പരീക്ഷകള്‍ക്കും മറ്റും തയ്യാറെടുക്കുന്ന തിരക്കിലാണെങ്കില്‍, ആഗ്രഹിച്ച വിജയത്തിനായി നിങ്ങള്‍ അലസത ഉപേക്ഷിച്ച് കഠിനാധ്വാനം ചെയ്യേണ്ടിവരും. പ്രണയ ബന്ധങ്ങളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകാം.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ ഈ ആഴ്ച ജീവിതവുമായി ബന്ധപ്പെട്ട ഏത് കാര്യവും വളരെ ചിന്തിച്ച് എടുക്കേണ്ടതുണ്ട്. ആഴ്ചയുടെ തുടക്കത്തില്‍, നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങളുടെ എതിരാളികളെക്കുറിച്ച് വളരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഈ സമയത്ത് അവര്‍ നിങ്ങളുടെ ജോലിയെ തടസ്സപ്പെടുത്താനോ നിങ്ങളുടെ ലക്ഷ്യത്തില്‍ നിന്ന് നിങ്ങളെ വഴിതിരിച്ചുവിടാനോ ശ്രമിച്ചേക്കാം. ബിസിനസ്സുകാര്‍ക്കും ആഴ്ച അല്‍പ്പം വെല്ലുവിളി നിറഞ്ഞതായിരിക്കാം.
വിപണിയില്‍ കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടാം. ഈ കാലയളവില്‍, വിപണിയില്‍ നിങ്ങളുടെ പ്രശസ്തി നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കൂടുതല്‍ കഠിനാധ്വാനവും പരിശ്രമവും ആവശ്യമായിവരും. ആഴ്ചയുടെ അവസാന പകുതിയില്‍, നിങ്ങളുടെ ആരോഗ്യത്തിലും ബന്ധങ്ങളിലും നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാലയളവില്‍ തെറ്റായ പ്രവൃത്തികള്‍ ഒഴിവാക്കുക. നിങ്ങളുടെ ഇണയുടെ ആരോഗ്യം വഷളായേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

