Weekly Horoscope: അപ്രതീക്ഷിത നേട്ടങ്ങളുള്ള രാശിക്കാര്‍: സമ്പൂര്‍ണ സൂര്യ രാശിഫലം

ഈ ആഴ്ചയിലെ ആദ്യ ആഴ്ചയിലെ സൂര്യരാശിഫലത്തെക്കുറിച്ച് അറിയാന്‍ നിങ്ങളെ ഈ ലേഖനം സഹായിക്കുന്നു. ജീവിതത്തില്‍ ഉണ്ടാവാന്‍ ഇടയുള്ള അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നതിന് പലപ്പോഴും രാശി മാറ്റവും ഗ്രഹമാറ്റവും കാരണമാകുന്നു. ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങളും നിങ്ങളില്‍ രാശിയുടെ മാറ്റം നിമിത്തം സംഭവിക്കുന്നതാണ്.

ഇത് എപ്രകാരം ജീവിതത്തെ സ്വാധീനിക്കുന്നു എന്തിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം. ജീവിതം സന്തോഷത്തിന്റെതും സങ്കടത്തിന്റേയും ആയി മാറുന്ന അവസ്ഥയില്‍ ഈ ആഴ്ചയിലെ രാശിമാറ്റം എപ്രകാരമാണ് നിങ്ങളെ ബാധിക്കുന്നത് എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

astrology

മേടം രാശി
മേടം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും അനുകൂല മാറ്റം ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും ഇത് നിങ്ങളില്‍ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. എങ്കിലും അശ്രദ്ധ പാടില്ല എന്നത് ശ്രദ്ധേയമാണ്. ശത്രുദോഷത്തെ ഇല്ലാതാക്കുന്നു. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുന്നു,, സാമ്പത്തികം ഭദ്രം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ജോലിയില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള സാധ്യതയുണ്ട്. സന്തോഷവും ഐശ്വര്യവും വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പരീക്ഷയില്‍ അനുകൂലമായ വിജയം കൈവരിക്കാന്‍ സാധിക്കുന്നു. എല്ലാ കാര്യങ്ങളിലും സന്തോഷം കൈവരിക്കാന്‍ സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല മാറ്റം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ സമയമായിരിക്കും. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടത്തിയെടുക്കുന്നതിന് സാധിക്കുന്നു. ചെറിയ രീതിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവും, സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ബന്ധുക്കളില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവാം. വിദ്യാഭ്യാസം മികച്ച രീതിയില്‍ ആയിരിക്കും. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു.

കര്ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വാഹനയോഗം കാണുന്നു. പല കാര്യങ്ങളിലും സന്തോഷം കണ്ടെത്തുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. സുഹൃത്തുക്കളുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും അനുകൂലമായ മാറ്റങ്ങള്‍ ഈ ആഴ്ചയില്‍ ഉണ്ടാവുന്നു. വീട് വിട്ട് പല സ്ഥലത്തും ജീവിക്കേണ്ടി വരാം. കലാരംഗത്ത് അംഗീകാരങ്ങള്‍ നിങ്ങളെ തേടി വരുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ലാഭം പലപ്പോഴും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക ഞെരുക്കം മാറുന്നതിനുള്ള സാധ്യതയുണ്ട്.

കന്നി രാശി
കുടുംബത്തില്‍ സന്തോഷവും സമാധാനവും തിരിച്ച് പിടിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍്ക്ക് പരീക്ഷയില്‍ വിജയം ലഭിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ പലതും വിജയത്തിലെത്തുന്നു. സഹോദരന്റെ ആരോഗ്യം ശ്രദ്ധിക്കണം. വീട് പണിക്ക് തുടക്കം കുറിക്കുന്നു. ഓഫീസില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വരുന്നു. പല മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒന്നാണ് ഈ ആഴ്ച. സാമ്പത്തിക നില പല കോണില്‍ നിന്ന് മികച്ചതായി മാറുന്നു., വസ്തു ഇടപാടുകള്‍ ലാഭകരമായി മാറും. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങും ഉണ്ടാവുന്നു. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യം തൃപ്തികരമായിരിക്കും. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് ഈ ആഴ്ച. തൊഴില്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഉള്ള അവസരങ്ങള്‍ ലഭിക്കുന്നു, ബിസിനസില്‍ വരുമാനം വര്‍ദ്ധിക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇത് അനുകൂലവും ആയി മാറുന്നു. സൗഹൃദത്തിന് വളരെയധികം പ്രാധാന്യം. നല്‍കുന്നു. പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള സാധ്യയതയുണ്ട്. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ മികച്ചതാവും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ആഴ്ചയാണ്. ജോലിയില്‍ നിരവധി അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഭൂമിയില്‍ നിന്ന് ആദായം ലഭിക്കുന്നു. എല്ലാ കാര്യങ്ങളിലും അനുകൂലമായ തീരുമാനം എടുക്കുന്നതിന് സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് വാഹനം വാങ്ങിക്കുന്നതിനുള്ള യോഗം ഉണ്ട്. തൊഴില്‍ മേഖലയില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതിന് സാധിക്കുന്നു. കുടുംബത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. അവിചാരിതമായ പല നേട്ടങ്ങളും നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. മാതാപിതാക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ജോലിയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു.

കുഭം രാശി
കുംഭം രാശിക്കാര്‍ക്ക് ആഢംബര വസ്തുക്കളോടുള്ള ഭ്രമം വര്‍ദ്ധിക്കുന്ന ആഴ്ചയാണ്. അതിന് വേണ്ടി ധാരാളം പണം ചിലവാക്കുന്നു. പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. വിദേശത്ത് ജോലിക്കും പഠനത്തിനും വേണ്ടി പോവുന്നതിനുള്ള സാധ്യതയുണ്ട്. മക്കളുടെ പഠനത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ജീവിതം കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒരു സമയം കൂടിയാണ്.

മീനം രാശി
മീനം രാശിക്കാര്‍ക്ക് അമ്മയുടെ ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം പൊതുവേ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. മാധ്യമ രംഗത്ത് നിങ്ങളെ തേടി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. മകളുടെ വിവാഹത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമാവുന്നു. പഠനത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ജോലിയിലെ അനുകൂല മാറ്റങ്ങള്‍ നിങ്ങളില്‍ സന്തോഷമുണ്ടാക്കുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Sunday, May 7, 2023, 10:15 [IST]
X
Desktop Bottom Promotion