Weekly Horoscpe: മെയ് 14 മുതല്‍ 20 വരെ 12 രാശിക്കും സമ്പൂര്‍ണ ഗുണദോഷഫലം

ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും സംഭവിച്ച് കൊണ്ടിരിക്കുന്ന സമയം നമ്മുടെ ജീവിതത്തില്‍ അനുകൂലമവും പ്രതികൂലവുമായ പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. വാരഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. സൗരയൂഥത്തിലെ ഓരോ മാറ്റവും നിങ്ങളില്‍ സ്വാധീനം ചെലുത്തുന്നുണ്ട് എന്നതാണ് സത്യം. അതിനെ എപ്രകാരം കൈകാര്യം ചെയ്യണം, എന്തൊക്കെ ദോഷപരിഹാരങ്ങള്‍ ചെയ്യണം, എന്തൊക്കെ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ആഴ്ചയിലെ വാരഫലം വായിക്കൂക.

മേടം രാശി
മേടം രാശിക്കാരില്‍ ഈ ആഴ്ച ഗുണകരമായ പല ഫലങ്ങളും ഉണ്ടാവുന്നു. യാത്രകള്‍ പലതും ഗുണകരമായ ഫലങ്ങള്‍ നല്‍കുന്നു. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും അതിലൂടെ ചെറിയ സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്യുന്നു. തൊഴില്‍ മേഖലയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഗൃഹനിര്‍മ്മാണ രംഗത്ത് നിങ്ങള്‍ക്ക് മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു.

weekly horoscope

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ജോലിയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാവുന്നു. സാമ്പത്തിക പ്രതിസന്ധികളെ എല്ലാം തന്നെ ഇല്ലാതാക്കുന്നതിന് സാധിക്കുന്ന ഒരു ആഴ്ച തന്നെയാണ്. ആരോഗ്യത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. പഠനാവശ്യങ്ങള്‍ക്ക് വേണ്ടി സമയവും പണവും ചിലവഴിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കുള്ള സാധ്യതയുണ്ട്. അച്ഛനമ്മമാരുടെ ആരോഗ്യം ശ്രദ്ധിക്കണം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തികമായി അനുകൂലമായ സമയമാണ്. പല രോഗാവസ്ഥകളില്‍ നിന്നും പരിഹാരം കാണുന്നതിന് അനുകൂലമായ സമയമാണ്. വീട് പണിയില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. മത്സരപ്പരീക്ഷകളില്‍ വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. ആഢംബരങ്ങള്‍ക്ക് വേണ്ടി സമയവും പണവും ചിലവഴിക്കുന്നു. വിവാഹം നടക്കുന്നതിനും ബന്ധുക്കളുടെ ആശീര്‍വ്വാദത്തോടെ കാര്യങ്ങള്‍ സുഗമമാക്കുന്നതിനും സാധിക്കുന്നു. സാമ്പത്തികം അനുകൂലമായിരിക്കും.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വീട്ടില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയും അതെല്ലാം നിറവേറ്റുകയും ചെയ്യുന്നു. ജോലിയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ആഗ്രഹപൂര്‍ത്തീകരണത്തിന് മികച്ച സമയമാണ്. സുഹൃത്തുക്കളോടൊപ്പം തന്നെ കൂടുതല്‍ സമയം ചിലവഴിക്കുന്നു. ബന്ധുസമാഗമം കാണുന്നു. വരുമാനം വര്‍ദ്ധിക്കുന്നതിനാല്‍ മികച്ച സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാവുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. വീട് പണി തീര്‍ക്കുന്നതിനും പുതിയ വീട്ടിലേക്ക് താമസം മാറുന്നതിനും അനുകൂല സമയമാണ്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ മികച്ച ലാഭം ലഭിക്കുന്നു. പല കോണില്‍ നിന്നും പുരസ്‌കാരം നിങ്ങളെ തേടി എത്തുന്നു. വാരാന്ത്യം ഭാഗ്യാനുഭവങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയം തന്നെയാണ്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതാണ് സത്യം. പുതിയ ഉദ്യോഗം ലഭിക്കകുന്നു. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുകയും അനുകൂല ഭാവത്തില്‍ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. ഓഹരി വിപണിയിലെ മാറ്റങ്ങള്‍ നിങ്ങളില്‍ അനുകൂലമായ നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നതിനാല്‍ ലാഭകരമായ പല നേട്ടങ്ങളും ഉണ്ടാവുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഗുണകരമായ ഒരു ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങുന്നതിനുള്ള യോഗം കാണുന്നു. വിവാഹിതര്‍ക്ക് എന്തുകൊണ്ടും മികച്ച സമയമാണ്. കൂടുതല്‍ സമയം പങ്കാളിയോടൊപ്പം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ബന്ധുസമാഗമം ഉണ്ടാവുന്നു. ഏത് പ്രശ്‌നത്തേയും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. പല ചികിത്സകളും ഫലപ്രദമായി മാറുന്നു. വിവാഹക്കാര്യത്തില്‍ അനുകൂലമായ സാഹചര്യം ഉണ്ടാവുന്നു.

വൃശ്ചികം രാശി
വൃശ്ചിക രാശിക്കാര്‍ക്ക് അല്‍പം പ്രയാസകരമായ സമയത്തിലൂടെയാണ് കടന്നു പോവുന്നത്. പലപ്പോഴും ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ആഗ്രഹിക്കുമെങ്കിലും അതിന് അനുകൂലമായ സമയം ഉണ്ടാവുന്നില്ല. വിവാഹം നടക്കുന്നതിന് ഉള്ള സാധ്യതയുണ്ടാവുമെങ്കിലും അപകടകരമായ അവസ്ഥകള്‍ നിങ്ങളിലുണ്ടാവുന്നു. ദേഷ്യം നിയന്ത്രിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രാര്‍ത്ഥനകള്‍ നടത്തുക. സന്താനയോഗത്തിനുള്ള സാധ്യതയുണ്ട്. വിദേശത്ത് ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. പല നേട്ടങ്ങളും നിങ്ങളെ തേടി വരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് സാധിക്കുന്നു. സര്‍ക്കാര്‍ ജോലിയില്‍ അനുകൂലമായ പല സാഹചര്യങ്ങളും നിങ്ങളെ തേടി എത്തുന്നു. ദമ്പതികള്‍ക്ക് സന്താനയോഗം ലഭിക്കുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് വാരഫലം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പുതിയ വാഹനം വാങ്ങിക്കുന്നതിനുള്ള യോഗം കാണുന്നു. ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ അനുകൂല സാഹചര്യങ്ങള്‍ക്കും മികച്ച ആഴ്ചയാണ്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നാട്ടിലേക്ക് തിരിച്ച് വരുന്നതിന് ഉള്ള സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങളെ തേടി എത്തുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് കാലങ്ങളായി കാത്തിരുന്ന പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. ഔദ്യോഗിക രംഗത്ത് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. എല്ലാ വിധത്തിലുള്ള ബുദ്ധിമുട്ടുകളേയും തരണം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ വേണം, സര്‍ക്കാര്‍ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാവുന്നു. പണം ധാരാളം ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഭക്ഷണ കാര്യത്തില്‍ അല്‍പം നിയന്ത്രണം വെക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

മീനം രാശി
മീനം രാശിക്കാര്‍ക്ക് സമ്പത്ത് വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. അതിനുള്ള അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷകരമായ സാഹചര്യം നിലനില്‍ക്കുന്നു. തീര്‍ത്ഥയാത്രയിലൂടെ മന:സുഖം ലഭിക്കുന്നു. അനവസരത്തില്‍ സംസാരിക്കുന്നത് അത്ര നല്ലതായിരിക്കില്ല. പ്രവര്‍ത്തന രംഗത്ത് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Sunday, May 14, 2023, 5:04 [IST]
X
Desktop Bottom Promotion