Latest Updates
-
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ
Weekly Horoscope: ജൂണ്‍ അവസാന ആഴ്ചയില്‍ മേടം- മീനം വരെ സമ്പൂര്‍ണ രാശിഫലം
വരുന്ന ആഴ്ച നമ്മുടെ ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്ന് അറിയുന്നതിന് വേണ്ടി പലര്‍ക്കും ആഗ്രഹം കാണും. ഏത് തരത്തിലാണ് നിങ്ങള്‍ക്ക് ജീവിതത്തില്‍ മാറ്റം വരുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് ഭാഗ്യഫലങ്ങള്‍, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന കാര്യത്തെക്കുറിച്ച് സൂര്യ രാശിഫലത്തില്‍ കൂടുതല്‍ പറയുന്നു. വരുന്ന ആഴ്ച നിങ്ങളില്‍ 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് കാത്തിരിക്കുന്ന ഫലങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ജൂലൈ മാസത്തിന്റെ തുടക്കത്തില്‍ തന്നെ അനുകൂല സമയമായിരിക്കും. ജൂണ്‍ മാസം അവസാനിക്കുമ്പോള്‍ അതുണ്ടാക്കുന്ന മാറ്റങ്ങളെ നിങ്ങളെ അനുകൂലമായി എടുക്കുന്നു. ഈശ്വരാനുഗ്രഹം വര്‍ദ്ധിച്ച് നില്ക്കുന്ന സമയമാണ്. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതില്‍ ചെറിയ തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ജോലിയില്‍ നിങ്ങളെ തേടി നിരവധി നേട്ടങ്ങള്‍ ഉണ്ടാവാം. പല തരത്തിലും നിങ്ങളെ തേടി നേട്ടങ്ങള്‍ ഉണ്ടാവാം. ക്ഷേത്ര ദര്‍ശനത്തിന് സമയം കണ്ടെത്താവുന്നതാണ്. കുടുംബത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാവുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. ജോലിയില്‍ നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ അനുകൂലമായിരിക്കും. ശമ്പള വര്‍ദ്ധനവും അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ ഇങ്ങോട്ട് തേടി വരുന്നു. സാമ്പത്തിക സ്ഥിതിയില്‍ ചെറിയ പുരോഗതി ഉണ്ടാവാം. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. പല പ്രതിസന്ധികളേയും മറികടക്കുന്നതിന് സാധിക്കുന്നു. ഗുണഫലങ്ങള്‍ പലതും നിങ്ങളെ ഇങ്ങോട്ട് തേടി വരുന്നു. സഹപ്രവര്‍ത്തകരില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇതെല്ലാം നിങ്ങളുടെ ജോലിയെ ബാധിക്കുന്നു. മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. പൊതുവേ ഗുണഫലങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ പലമാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നു. വരുമാനം വര്‍ദ്ധിക്കുകയും സന്തോഷത്തിന്റെ കാര്യത്തില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്ന ആഴ്ചയാണ്.
കന്നിരാശി
കന്നിരാശിക്കാര്‍ക്ക് ജോലിയില്‍ ചെറിയ തടസ്സങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. പ്രാര്‍ത്ഥനകളില്‍ അഭയം തേടുന്ന സമയമാണ്. ജോലിയില്‍ കൂടുതല്‍ അംഗീകാരങ്ങള്‍ തേടി എത്തുന്നു. സ്വസ്ഥത നിലനിര്‍ത്തുന്നതിനും മനസമാധാനത്തോടെ നിങ്ങള്‍ക്ക് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ അല്പം ശ്രദ്ധിക്കണം. എന്നാല്‍ അനുകൂല ഫലങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പൊതുവേ ഗുണഫലങ്ങളാണ് ഉണ്ടാവുന്നത്. ഇതെല്ലാം ജീവിതത്തില്‍ നിങ്ങള്‍ ഈ ആഴ്ച പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതാണ് സത്യം. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ അത്യാവശ്യമാണ്. ജോലിസ്ഥലത്ത് പുതിയ നേട്ടങ്ങള്‍ ഉണ്ടാവുന്നു. വരുമാനം വര്‍ദ്ധിക്കുന്നതിന് വേണ്ടിയുള്ള സാധ്യതയുണ്ട്. വലിയ പ്രതിസന്ധികള്‍ ഉണ്ടാവാത്ത സമയമാണ് എന്നതാണ് ഈ ആഴ്ചയിലെ പ്രത്യേകത.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പ്രതികൂലമായി കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള സാധ്യതയാണ് ഈ ആഴ്ചയില്‍ ഉണ്ടാവുന്നത്. വരുമാനം വര്‍ദ്ധിക്കുമെങ്കിലും അല്പം ശ്രദ്ധ വേണം. എന്നാല്‍ ആഴ്ചാവസാനത്തേക്ക് കടക്കുമ്പോള്‍ പ്രതിസന്ധികളില്‍ അയവ് വരുന്നു. ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. അനുകൂലമായ നിരവധി ഫലങ്ങള്‍ നിങ്ങളെ തേടി വരുന്നു. ആരോഗ്യപ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ജോലിയില്‍ നിരവധി പ്രതിസന്ധികള്‍ക്കുള്ള സാധ്യത കാണുന്നു. എങ്കിലും അല്പം ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്താല്‍ എന്തിനേയും പരിഹരിക്കാന്‍ സാധിക്കും. മനസ്സിന്റെ സ്വസ്ഥത നിലനിര്‍ത്തുന്നതിന് വേണ്ടി അല്പം ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കുന്നു. കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി മാറുന്ന സമയമാണ് എന്നതാണ് സത്യം. ആരോഗ്യം ശ്രദ്ധിക്കണം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ദൈവാനുഗ്രഹം നിങ്ങളുടെ കൂടെ ഉണ്ടാവുന്നു. ആരോഗ്യ പ്രതിസന്ധികളെ മറികടക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാവുന്നു. പഠനാവശ്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ നിങ്ങളെ തേടി വരും. വിചാരിക്കാത്ത കാര്യങ്ങള്‍ നിങ്ങളില്‍ സംഭവിക്കുന്നു. അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്.
കുംഭംരാശി
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച പൊതുവെ അനുകൂലമായ പല വിധത്തിലുള്ള ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ്. ജോലിയില്‍ ചെറിയ അസ്വസ്ഥതയും മടിയും അനുഭവപ്പെടുമെങ്കിലും നിങ്ങള്‍ക്ക് അത് മാറ്റി വെച്ചാല്‍ അനുകൂല ഫലങ്ങള്‍ വന്ന് ചേരുന്നു. പ്രതിസന്ധികള്‍ ഒന്നും ഇല്ലാതെ നിങ്ങള്‍ക്ക് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. പൊതുവേ അനുകൂല ഫലങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. ജോലിരംഗത്തുണ്ടാവുന്ന എല്ലാ വിധത്തിലുള്ള തടസ്സങ്ങളും മാറി വരുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് വേണ്ടി സാധിക്കുന്നു. ഏറ്റെടുത്ത കാര്യങ്ങള്‍ മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയും നേട്ടവും ഉണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടങ്ങളുടെ കാലമാണ് എന്നതില്‍ സംശയം വേണ്ട. അനുകൂല ഫലങ്ങള്‍ നിങ്ങളെ തേടി വരുന്നു പല ദിക്കില്‍ നിന്നും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
