Weekly Horoscope: ജൂണ്‍ 18- 24 വരെ 12 സൂര്യ രാശിക്കും സമ്പൂര്‍ണ വാരഫലം ഒറ്റനോട്ടത്തില്‍

ഈ ആഴ്ചയിലെ രാശിഫലത്തെക്കുറിച്ച് വായിക്കുമ്പോള്‍ അതില്‍ ഗ്രഹ-രാശി മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം 12 സൂര്യ രാശിക്കാര്‍ക്കും അനുകൂലമായ മാറ്റങ്ങള്‍ നിരവധിയുണ്ട് എന്നതാണ് ഈ ആഴ്ചയിലെ പ്രത്യേകത. വരുന്ന ഒരാഴ്ചയില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എന്തൊക്കെയാണ് സംഭവിക്കാന്‍ പോവുന്നതെന്ന് മുന്‍കൂട്ടി അറിയുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഈ ലേഖനം വായിക്കാവുന്നതാണ്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എന്തൊക്കെയാണ് ഉണ്ടാവുന്ന നേട്ടങ്ങള്‍ മാറ്റങ്ങള്‍ എന്നിവയെക്കുറിച്ച് കൃത്യമായി നിങ്ങള്‍ക്ക് മനസ്സിലാക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു.വിനോദയാത്രക്ക് പോവുന്നതിന് സാധിക്കുന്നു. പുതിയ ജോലിയില്‍ നിയമനം ലഭിക്കുകയും സാമ്പത്തികം ശക്തമാവുകയും ചെയ്യുന്നു. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം. വീട് പണി പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

zodiac sign

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. വാഹനയോഗം കാണുന്നു. സ്വത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. വിദേശ പഠനത്തിന് അവസരം ലഭിക്കുന്നു, ആരോഗ്യം മികച്ചതായിരിക്കും. വീടിന്റെ പണി പുനരാരംഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. ബിസിനസില്‍ സാമ്പത്തിക ലാഭം ലഭിക്കുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കുടുംബത്തില്‍ സമാധാനവും സ്വസ്ഥതയും നിറഞ്ഞ് നില്‍ക്കുന്നു. കുടുംബജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. ആരോപണങ്ങളില്‍ നിന്ന് മോചനം നേടുന്നതിന് അനുകൂല സമയമാണ്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ദേഷ്യം നിയന്ത്രിക്കണം. അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് സാമ്പത്തികമായ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. പലപ്പോഴും മികച്ച രീതിയിലുള്ള അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. ചെയ്യുന്ന കാര്യങ്ങള്‍ പതിവായി മുടങ്ങാതെ ചെയ്യുന്നതിന് ശ്രദ്ധിക്കണം. പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വീട് നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള സാധ്യത കാണുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള ആരോപണങ്ങള്‍ പല കോണില്‍ നിന്നും കേള്‍ക്കേണ്ടതായി വരുന്നു. വീട് പണി പൂര്‍ത്തിയാക്കുന്നു. കടം കൊടുത്ത പണം തിരിച്ച് കിട്ടും. പലപ്പോഴും ബിസിനസില്‍ നിന്ന് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വീട്ടില്‍ സമാധാനവും സന്തോഷവും നിറയുന്നു. ആരോഗ്യം ശ്രദ്ധിക്കണം. ജോലിയില്‍ ചെറിയ ബുദ്ധിമുട്ടുകളുണ്ടാവാം.

astrology

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ശത്രുക്കള്‍ വര്‍ദ്ധിക്കുന്നു. എങ്കിലും പല കാര്യങ്ങളും മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷകരമായ കാര്യം നടക്കുന്നതിനുള്ള സാധ്യതയുണ്ട്. ഭൂമി സ്വന്തമാക്കുന്നതിനുള്ള യോഗം കാണുന്നു. യാത്രകള്‍ ധാരാളം നടത്തേണ്ടതായി വരും. സാമ്പത്തികം ശ്രദ്ധിക്കണം. മത്സരപ്പരീക്ഷകള്‍ മികച്ച രീതിയില്‍ പാസ്സാവും,

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സമയമാണ്. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കുന്നു. മക്കളുടെ കാര്യത്തില്‍ പല വിധത്തിലുള്ള തീരുമാനങ്ങളും എടുക്കാന്‍ സാധിക്കുന്നു. ജീവിതത്തില്‍ നിങ്ങള്‍ കേള്‍ക്കാനാഗ്രഹിച്ച വാര്‍ത്ത നിങ്ങളെ തേടി വരുന്നു. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരിച്ച് ലഭിക്കുന്നു. സാമ്പത്തികം ശക്തം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ്. എങ്കിലും അല്‍പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. സാമ്പത്തിക നില മെച്ചപ്പെടുകയും അതില്‍ മികച്ച മാറ്റം കൊണ്ട് വരുന്നതിന് സാധിക്കുകയും ചെയ്യുന്നു. സ്വര്‍ണ സമ്പാദനത്തിനുള്ള സാധ്യത കാണുന്നു. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. പരീക്ഷയില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന വിജയം കരസ്ഥമാക്കാം.

zodiac

ധനു രാശി
ധനു രാശിക്കാര്‍ക്ക് വീടിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ്. പലപ്പോഴും വിദേശത്ത് ജോലിക്ക് ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ്. പല യാത്രകളും നിങ്ങളെ ചിന്തിപ്പിക്കുന്നു. ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തിക കാര്യങ്ങള്‍ മികച്ച രീതിയില്‍ നടക്കുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇഷ്ടഭക്ഷണ സമൃദ്ധി ഉണ്ടാവുന്ന സമയമാണ് എന്നതാണ് സത്യം. സുഹൃത്തുക്കളോടൊപ്പം നിങ്ങള്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. വാഹനം മാറ്റി വാങ്ങുന്നു. പഠനാവശ്യങ്ങള്‍ക്ക് വേണ്ടി ധാരാളം പണം ചിലവാക്കുന്നു. എല്ലാ കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. പുതിയ സൗഹൃദങ്ങള്‍ നിങ്ങളുടെ ജീവിതം മാറ്റി മറിക്കും. പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഭൂമി സംബന്ധമായ ഇടപാടുകള്‍ മികച്ച രീതിയില്‍ നടത്താന്‍ സാധിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. പല കാര്യങ്ങള്‍ക്കും പണം ചിലവാക്കുന്നതിനും അതില്‍ നേട്ടമുണ്ടാക്കുന്നതിനും സാധിക്കുന്നു. അനാവശ്യ വഴക്കുകളില്‍ നിന്ന് പരമാവധി വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. എല്ലാ തരത്തിലുള്ള മാറ്റങ്ങളേയും സ്വാഗതം ചെയ്യുക.

മീനം രാശി
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള അവസരങ്ങള്‍ വന്ന് ചേരുന്നു. ബന്ധുക്കളുടെ ആശീര്‍വാദം ഏത് കാര്യത്തിനും ഉണ്ടായിരിക്കും. വിവാഹ കാര്യത്തില്‍ തീരുമാനമാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. പണം ധാരാളം ചിലവഴിക്കുന്നു. പരീക്ഷയില്‍ ആഗ്രഹിക്കുന്നത് പോലെ മികച്ച വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആവുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion