Weekly Horoscope: ജൂണ്‍ 11- 17 വരെ (മേടം- മീനം) 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ സൂര്യരാശിഫലം ഒറ്റനോട്ടത്തില്‍

ജൂണ്‍ മാസത്തെ രണ്ടാമത്തെ ആഴ്ചയിലേക്ക് നാം കടന്നിരിക്കുകയാണ്. ഇതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. വാരഫലം അനനുസരിച്ച് ജൂണ്‍ 11- 17 വരെയുള്ള 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ സൂര്യ രാശിഫലം ഒറ്റനോട്ടത്തില്‍ അറിയാം. നിങ്ങളുടെ രാശി അനുസരിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ദോഷപരിഹാരങ്ങളും തിരിച്ചറിയാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. ഗുണദോഷസമ്മിശ്രമാണ് ഫലമെങ്കിലും അതുണ്ടാക്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. ഇതിലൂടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ജോലിയില്‍ നിങ്ങള്‍ക്കുള്ള തടസ്സങ്ങളെ മാറ്റുന്നതിനും സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. വലിയ പ്രതിസന്ധികളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം.

astrology

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് കണ്ടകശനിയാണ് ഫലത്തില്‍ എങ്കിലും പ്രതിസന്ധികള്‍ നന്നേ കുറവായിരിക്കും. ജോലിയിലെ മാറ്റങ്ങള്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെങ്കിലും അതിനെ നിങ്ങള്‍ക്ക് പരിഹരിക്കാന്‍ സാധിക്കുന്നവയായിരിക്കും. ബിസിനസിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. മാനസിക ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ അനുകൂല സമയമാണ് ഈ ആഴ്ചയില്‍ തെളിയുന്നത്. പല കാര്യങ്ങളും നിങ്ങള്‍ക്ക് അനുകൂലമായി വരുന്നുണ്ട്. എല്ലാ കാര്യങ്ങളും നിങ്ങള്‍ വിചാരിച്ചത് പോലെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. ദൈവാനുഗ്രഹം വളരെ കൂടി നില്‍ക്കുന്ന സമയമാണ്. ജോലിയില്‍ തടസ്സങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. എറ്റെടുത്ത എല്ലാ ജോലിയും കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിനും അതില്‍ അംഗീകാരം ലഭിക്കുന്നതിനും ഉള്ള സാധ്യത കാണുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അഷ്ടമശനിയാണ് തുടരുന്നത്. എങ്കിലും ജീവിതത്തില്‍ വലിയ പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോവുനന്തിന് സാധിക്കുന്നു. അനുകൂല ഫലങ്ങള്‍ പല കാര്യങ്ങളിലും ഉണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളെ തേടി വരുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.

kunndli

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ആഴ്ചയുടെ തുടക്കത്തില്‍ കാര്യങ്ങള്‍ അവതാളത്തില്‍ ആവുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല പല കാര്യങ്ങളിലും അല്‍പം കൂടുതല്‍ കരുതല്‍ ആവശ്യമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുമെങ്കിലും ജോലിയുടെ കാര്യത്തില്‍ ചെറിയ രീതിയില്‍ അനിശ്ചിതത്വം തുടരുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കുന്നു. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ആഴ്ചയുടെ പകുതി കഴിഞ്ഞാല്‍ ഉണ്ടായിരിക്കും.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച വലിയ പ്രതിസന്ധികള്‍ക്കുള്ള സാധ്യത കാണുന്നില്ല. ജോലിയിലെ ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു. അതനുസരിച്ച് കൃത്യമായി ജോലി ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്. ദൈവാനുഗ്രഹം കൂടെയുണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അനുകൂലമായ പല ഫലങ്ങളും ഉണ്ടാവുന്ന സമയമാണ്. ജോലിയില്‍ നേട്ടങ്ങളും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കുന്നു. സന്താനലബ്ദിക്കുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം. പല കാര്യങ്ങളിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടായിരിക്കും. ജീവിതം കൂടുതല്‍ സന്തോഷകരമായ അവസ്ഥയിലൂടെയാണ് കടന്നു പോവുന്നത്.

planet

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങളേക്കാള്‍ പ്രതികൂല ഫലങ്ങളാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. കണ്ടകശനിയുടെ സമയം ആയതിനാല്‍ ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം തന്നെ അല്‍പം ശ്രദ്ധ കൂടുതല്‍ വേണം. ആരോഗ്യം ശ്രദ്ധിക്കണം. എങ്കിലും വലിയ പ്രതിസന്ധികള്‍ ഒന്നും തന്നെ അലട്ടുന്നില്ല. ജോലികള്‍ പലതും പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിടാം. ഇത് ഔദ്യോഗിക രംഗത്ത് ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച അല്‍പം അനുകൂലമായ രീതിയില്‍ കാര്യങ്ങള്‍ നടക്കുന്നു. ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം തന്നെ അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. കുടുംബത്തില്‍ സമാധാനവും സ്വസ്ഥതയും ഉണ്ടാവുന്നു. ജോലിയില്‍ ഉണ്ടാവുന്ന അനുകൂല മാറ്റങ്ങള്‍ നിങ്ങളെ സന്തോഷിപ്പിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. സാമ്പത്തികമായി വളരെ അനുകൂലമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പഠന കാര്യങ്ങളില്‍ മികച്ച വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ആദ്യത്തെ പകുതി അല്‍പം പ്രയാസം നിറഞ്ഞതായിരിക്കും. എന്നാല്‍ അവസാന പകുതിയില്‍ കാര്യങ്ങള്‍ ്അനുകൂലമായി മാറുന്നു. എന്ത് കാര്യവും നമ്മള്‍ വിചാരിക്കുന്നത് പോലെ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ പ്രതിസന്ധികള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ നിങ്ങളെ തേടി വരുന്നു. അതിലെല്ലാം ഉപരി സാമ്പത്തികം ശക്തമായിരിക്കും.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതാണ് സത്യം. എങ്കിലും ജന്മശനി വിട്ടുമാറാതെ നില്‍ക്കുന്നതിനാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. പല കാര്യങ്ങളിലും അനുകൂല ഫലങ്ങള്‍ ഉണ്ടാവാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ക്ക് സാധ്യത. വരുമാനം വര്‍ദ്ധിക്കുകയും സാമ്പത്തികം ശക്തമാവുകയും ചെയ്യുന്നു. ജോലിയിലും പ്രതിസന്ധികള്‍ ഒന്നും തന്നെ ഉണ്ടായിരിക്കുകയില്ല.

മീനം രാശി
മീനം രാശിക്കാര്‍ക്ക് അനുകൂലമായ സമയമാണ് ഈ ആഴ്ച. കുടുബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കുന്നതിനും സാമ്പത്തിക നേട്ടത്തിനും സാധ്യത കാണുന്നു. കൂടുതല്‍ യാത്രകള്‍ പല കാര്യങ്ങള്‍ക്കായി നടത്തേണ്ടി വരുന്നു. സാമ്പത്തിക രംഗത്തെ പുരോഗതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സ്ഥാനമാറ്റവും ശമ്പള വര്‍ദ്ധനവും വരെ നിങ്ങളെ തേടി എത്തുന്നു.

Disclaimer: ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഈ വിവരങ്ങള്‍ പല വിധത്തിലുള്ള അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം ബോള്‍ഡ് സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദഗ്ധനെ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion