Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം! -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ശുക്രന്റെ കന്നി രാശി മാറ്റം; പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കുക! -
തുലാം രാശിയിലേക്ക് ചന്ദ്രൻ: ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക പുരോഗതിയും -
ചന്ദ്രൻ തുലാം രാശിയിൽ: ഇന്നത്തെ ശുഭമുഹൂർത്തം നോക്കി കാര്യങ്ങൾ ചെയ്യാം, നേട്ടങ്ങൾ ഇരട്ടിയാക്കാം -
ഓഗസ്റ്റ് 18: രവിയോഗം ഉദിക്കുന്നു, ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം!
Weekly Horoscope: അവിചാരിത ധനലാഭം, വിദേശജോലി: 12 രാശിക്കും സമ്പൂര്‍ണ വാരഫലം
ഓരോ രാശിക്കാര്‍ക്കും ഓരോ ആഴ്ചയില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ നമ്മള് അറിഞ്ഞിരിക്കാന്‍ ആഗ്രഹിക്കുന്നത് ഏതൊക്കെ രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു എന്നതാണ്. അനുകൂല ഫലങ്ങള്‍ അനുസരിച്ച് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. എന്നാല്‍ 12 രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ഗ്രഹമാറ്റവും രാശിമാറ്റവും എന്തൊക്കെ ഫലങ്ങള്‍ നല്കുന്നു എന്നതിനെക്കുറിച്ചും ഇത് എപ്രകാരം ഓരോ രാശിക്കാരേയും ബാധിക്കുന്നു എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ ഈ ആഴ്ച വളരെ ഗുണകരമായാണ് മാറുന്നത്. പലപ്പോഴും പല വിധത്തിലുള്ള അനൂകുല മാറ്റങ്ങള്‍ നിങ്ങളെ ഉയരത്തില്‍ എത്തിക്കുന്നു. എങ്കിലും ചെറിയ ചില ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ബിസിനസ് ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതില്‍ സാമ്പത്തിക നേട്ടവും ഉണ്ടാവുന്നുണ്ട്. സ്വത്ത് സംബന്ധമായ കാര്യങ്ങളില്‍ അല്പം ശ്രദ്ധ വേണം. എങ്കിലും നേട്ടങ്ങള്‍ ഉണ്ടാവുന്നു. പ്രതീക്ഷിച്ച സാമ്പത്തിക മാറ്റം നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പുതിയ ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് പെട്ടെന്ന് തീരുമാനം എടുക്കുന്നതിന് സാധിക്കുന്നു. പല കാര്യങ്ങളിലും കാലതാമസം ഉണ്ടാവുന്നു. അപകടസംബന്ധമായ ചെറിയ പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. ചിലര്‍ക്ക് വിദേശത്ത് നിന്ന് ധനനേട്ടം ഉണ്ടാവുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. പരീക്ഷയില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. പല കോണില്‍ നിന്നും യാത്രകള്‍ നടത്തേണ്ടി വരുകയും അത് വിജയത്തിലെത്തുകയും ചെയ്യും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക നില മെച്ചപ്പെടുന്നു. എങ്കിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഭൂമി സംബന്ധമായ കാര്യങ്ങളില്‍ ചെറിയ ആശയക്കുഴപ്പങ്ങള്‍ക്ക് സാധ്യതയുണ്ട്. തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കുകയും എങ്കിലും പെട്ടെന്ന് അതിനെല്ലാം പരിഹാരം കാണുന്നതിന് സാധിക്കുകയും ചെയ്യുന്നു. പല ജോലിയിലും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. പ്രണയിക്കുന്നവരില്‍ അനുകൂലമായ പല സാഹചര്യങ്ങളും ചിലപ്പോള്‍ അത് വിവാഹത്തിലേക്ക് വരെ എത്തുന്നതിനും ഉള്ള സാധ്യതയുണ്ട്. ഉപരിപഠനത്തിന് നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. വിദേശത്തേക്ക് യാത്രകള്‍ നടത്തുകയും അതില്‍ നിന്ന് ധനനേട്ടം ഉണ്ടാവുകയും ചെയ്യുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പൊതുവേ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ്. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ജോലിയില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക നിലയില്‍ മാറ്റങ്ങള്‍ വരുന്നു. മത്സരപരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. കലാകായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പല അംഗീകാരങ്ങളും നിങ്ങളെ തേടി എത്തുന്നു. തീര്‍ത്ഥയാത്രക്കുള്ള സാധ്യതയുണ്ട്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് സാമ്പത്തികമായി പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. ഇപ്പോഴുള്ള ജോലി ഉപേക്ഷിക്കാന്‍ ശ്രമിക്കരുത്. കാരണം പിന്നീട് അത് നിങ്ങള്‍ക്ക് ഗുണം ചെയ്യുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളും അനുകൂല സാഹചര്യങ്ങളും ഉണ്ടാവുന്നു. പൊതുവേ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ വിട്ടൂമാറാതെ നില്ക്കുന്നു. വിദേശത്ത് നിന്നുള്ളവര്‍ക്ക് അനുകൂല സാഹചര്യം ഉണ്ടാവുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. മക്കളുടെ നേട്ടങ്ങള്‍ നിങ്ങളെ സന്തോഷത്തിലാക്കുന്നു. ബന്ധുക്കളുടെ ആരോഗ്യ പ്രശ്നങ്ങള്‍ പലപ്പോഴും നിങ്ങളെ പ്രതിസന്ധിയില്‍ ആക്കുന്നു. സുഹൃത്തുക്കളോടൊപ്പം എപ്പോഴും സമയം ചിലവഴിക്കുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. പുതിയ ചുമതലകള്‍ നിങ്ങളെ തേടി എത്തുന്നു. രോഗാവസ്ഥകള്‍ ശ്രദ്ധിക്കണം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് കുടുംബത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുന്നു, വീട് പണി പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു, കുടുംബത്തോടൊപ്പം ഉല്ലാസ യാത്ര നടത്തുന്നതിനും സമയം ചിലവഴിക്കുന്നതിനും സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും അതിനെ തരണം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് സാമ്പത്തികമായ പല അസ്വസ്ഥതകളും ഉണ്ടാവുന്ന സമയമാണ്. എങ്കിലും മുന്നോട്ട് പോകുന്തോറും മാറ്റങ്ങള്‍ കൂടി വരുന്നു. യാത്രകള്‍ പലതും ആവശ്യമായി വരുന്നു. ഭാഗ്യാനുഭവങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തികമായി നല്ല അവസ്ഥയില്‍ ആയിരിക്കാം. സുഹൃത്തുക്കള്‍ മുഖേന നേട്ടങ്ങള്‍ ഉണ്ടാവാം. പല കോണില്‍ നിന്നും നിങ്ങളെ തേടി സമ്മാനങ്ങള്‍ ലഭിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പലപ്പോഴും പല കാര്യങ്ങളോടും താല്‍പ്പര്യം വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. പലപ്പോഴും തൊഴില്‍ രംഗത്തുണ്ടാവുന്ന നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. വസ്തുക്കളുടെ ഇടപാടുകള്‍ ശ്രദ്ധിക്കണം. ഭാഗ്യദോഷം പലപ്പോഴും നിങ്ങളെ പിടികൂടുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ജോലി സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന സമയമാണ്. പലപ്പോഴും പല വിധത്തിലുള്ള ആരോപണങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. മക്കളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. പല കാര്യങ്ങള്‍ക്കും തുടക്കം കുറിക്കാന്‍ സാധിക്കുന്നു. ആരോഗ്യം തൃപ്തികരമായിരിക്കും. സ്ത്രീകള്‍ക്ക് പല വിധത്തിലുള്ള സമ്മാനങ്ങള്‍ ലഭിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ താമസം നേരിടുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. മേലധികാരി നിങ്ങളോട് മികച്ച രീതിയില്‍ പെരുമാറുന്നു. ആഗ്രഹിച്ചതുപോലെ സ്ഥലം മാറ്റം ലഭിക്കുന്നു. സുഹൃത്തുക്കളുടെ കാര്യത്തില്‍ മികച്ച സന്തോഷം ലഭിക്കുന്നു. ഉപരിപഠനത്തിന് ചേരുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നു. വീട് വാങ്ങുന്നതിനുള്ള സാധ്യത കാണുന്നു. പഠനാവശ്യങ്ങള്‍ക്ക് സമയം ചിലവഴിക്കുന്നു.



Click it and Unblock the Notifications
