Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Weekly Horoscope: മേടം - മീനം വരെ 12 രാശിക്കാരുടേയും ഒരാഴ്ചയിലെ സമ്പൂര്‍ണ രാശിഫലം
രാശിഫല പ്രകാരം എന്തൊക്കെയാണ് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. ഇന്നത്തെ ദിവസം മുതല്‍ വരുന്ന ഏഴ് ആഴ്ചയോളം ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിന് ഓരോരുത്തര്‍ക്കും ആഗ്രഹമുണ്ടായിരിക്കും. നിങ്ങളുടെ സൂര്യ രാശിപ്രകാരം എന്തൊക്കെയാണ് ഈ ആഴ്ചയില്‍ കാത്തിരിക്കുന്ന രാശിഫലങ്ങള്‍ എന്ന് നോക്കാം.
മേടം രാശി
മേടം രാശിക്കാരില്‍ അനുകൂല ഫലങ്ങള്‍ക്കാണ് ഈ ആഴ്ചയില്‍ സാധ്യത കൂടുതല്‍, ഇവര്‍ക്ക് ഏത് കാര്യത്തിലേയും തടസ്സം മാറിക്കിട്ടുന്നു. കൂടുതല്‍ സന്തോഷവും സമാധാനവും കുടുംബത്തില്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പുരോഗതിയുണ്ടാവുന്നു. ഒരു തരത്തിലും പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല. ജോലിയില്‍ മികച്ച മാറ്റങ്ങളും അനുകൂല നേട്ടങ്ങളും ഉണ്ടാവുന്നു. പ്രശ്നങ്ങളില്ലാതെ കാര്യങ്ങളെല്ലാം മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ദൈവാനുഗ്രഹം വര്‍ദ്ധിച്ച് നില്ക്കുന്ന ഒരു സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങളെ തേടി മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല. ജോലിയിലെ നേട്ടങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്നു. വരുമാനത്തിലെ വര്‍ദ്ധനവ് അസാമാന്യ ഫലങ്ങള്‍ നല്കുന്നു. പ്രതിസന്ധികളെ ഇല്ലാതാക്കാം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പ്രതിസന്ധികളില്‍ നിന്നുള്ള മോചനമാണ് ഈ സമയം ഉണ്ടാവുന്നത്. കുടുംബത്തിലെ സ്വസ്ഥതയും സമാധാനവും വര്‍ദ്ധിക്കുന്നു. ജോലിയിലെ പുരോഗതി നിങ്ങളുടെ ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന ലാഭം ലഭിക്കുന്നു. പുതിയ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. സമാധാനത്തോടെ ഏത് കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. ജോലിയിലെ മാറ്റങ്ങള്‍ നിങ്ങളെ മെച്ചപ്പെടുത്തുന്നു. പുതിയ പ്രതീക്ഷകള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ജീവിതവിജയം നിങ്ങളെ തേടി എത്തുന്നു. വീട്ടില്‍ മംഗള കാര്യങ്ങള്‍ക്ക് സാധ്യതയുണ്ട്. പ്രതിസന്ധികളെ മറികടക്കുന്നതിന് സാധിക്കുന്നു. ജോലിയില്‍ നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. എല്ലാ തരത്തിലും നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച മംഗള കാര്യങ്ങള്‍ കുടുംബത്തില്‍ നടക്കുന്നു. എല്ലാ തരത്തിലുള്ള അനുകൂല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന ഒരു സമയമാണ്. അതുകൊണ്ട് തന്നെ എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങള്‍ക്ക് ഇത് വഴി ഉണ്ടാവുന്നു. ജോലിയില്‍ സമാധാനവും സന്തോഷവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളിലും മികച്ച ഫലങ്ങളാണ് ചിങ്ങം രാശിക്കാരെ കാത്തിരിക്കുന്നത്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് തടസ്സങ്ങള്‍ കൂടുതല്‍ നില്ക്കുന്ന ഒരു സമയമാണ്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. ജോലിയിലെ അംഗീകാരം നിങ്ങളെ തേടി വരുമെങ്കിലും ഒരുപാട് കഷ്ടപ്പടേണ്ടതായി വരുന്നു. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുമെങ്കിലും അല്പം കൂടുതല്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ സ്വസ്ഥത കുറയുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ അനുകൂല ഭാവം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പൊതുവേ മികച്ച ഫലങ്ങള്‍ ആണ് നിങ്ങള്‍ക്കുണ്ടാവുന്നത്. ജോലിയില്‍ പുതിയ നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. തടസ്സങ്ങളെ എല്ലാം മറികടക്കുന്നതിന് പലപ്പോഴും അമിതമായി ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ജോലിയില്‍ ചെറിയ കാലതാമസം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ദൈവാനുഗ്രഹത്തിന് വേണ്ടി നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ജോലിയില്‍ അശ്രദ്ധ വരുത്തുന്നത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും നിങ്ങള്‍ക്കുണ്ടാവുന്ന പ്രതിസന്ധിയെ എപ്രകാരം മറികടക്കണം എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കണം. മനസ്സിന്റെ സ്വസ്ഥതക്കുറവ് അല്പം ശ്രദ്ധിക്കണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് കുടുംബത്തിലും ജോലിയിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ദൈവാനുഗ്രഹത്തോടെ എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. മനസ്സിന്റെ സ്വസ്ഥത നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. രോഗങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിനും സാധിക്കുന്ന സമയമാണ്. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച ഫലം പ്രതീക്ഷിക്കാം. ഒരു തരത്തിലും നിങ്ങള്‍ക്ക് മനസ്താപപ്പെടേണ്ടി വരുന്നില്ല.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന്റെ കാര്യത്തില്‍ പുരോഗതിയുണ്ടാവുന്നു. വരുമാനം വര്‍ദ്ധിക്കുകയും അതിന്റെ സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ജീവിതം തന്നെ നിങ്ങളെ അനുകൂല ഫലങ്ങളിലേക്ക് എത്തിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പുതിയ വരുമാന സാധ്യതയുണ്ടാവുന്നു. ഇതെല്ലാം സാമ്പത്തികം അനുകൂലമാക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ജന്മശനിയുടെ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ അല്പം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. എങ്കിലും അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ജോലിയില്‍ മികച്ച സാധ്യതകള്‍ നിങ്ങളെ തേടി എത്തുന്നു. പുതിയ ദൗത്യങ്ങള്‍ നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു ആരോഗ്യം ശ്രദ്ധിക്കണം. വലിയ പ്രതിസന്ധികളെ ഒന്നും നേരിടേണ്ടി വരുന്നില്ല. സന്തോഷവും സമാധാനവും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ദൈവാനുഗ്രഹം ഉണ്ടാവുന്ന സമയമാണ്. എല്ലാ കാര്യങ്ങളും നിങ്ങളെ തേടി എത്തുന്നു. ഏഴരശനിയുടെ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ അല്പം ശ്രദ്ധയോട കാര്യങ്ങള്‍ കൈകാര്യം ചെയ്യണം എന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം. കുടുംബത്തില്‍ നല്ല ഫലങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക മാറ്റങ്ങള്‍ ജീവിതത്തെ സന്തോഷത്തിലേക്കും സമാധാനപരമായ അന്തരീക്ഷത്തിലേക്കും എത്തിക്കാം.



Click it and Unblock the Notifications

