Latest Updates
-
മഴയും വെയിലും ഒരുപോലെ; ഈ കാലാവസ്ഥയിൽ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ എന്തുചെയ്യണം? -
മെറ്റ് ഗാലയിൽ തിളങ്ങാൻ താരങ്ങൾ പട്ടിണിയോ? ആരും അറിയാത്ത ആ 'ഡീ-ബ്ലോട്ട്' രഹസ്യം ഇതാണ് -
2026 മെയ് 5 രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നாகும்! -
ഗജകേസരി രാജയോഗം: ഇന്ന് മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ വലിയ മാറ്റം! -
അങ്കാരകി സങ്കഷ്ടി ചതുർത്ഥി: ഗണപതിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ഇനി ധനമഴ, കരിയറിൽ വൻ കുതിപ്പ്! -
ചന്ദ്രന്റെ കൂടുമാറ്റം: തൃക്കേട്ടയിൽ നിന്ന് മൂലത്തിലേക്ക് ഗ്രഹങ്ങൾ നീങ്ങുമ്പോൾ, ഈ നക്ഷത്രക്കാർക്ക് തെളിയുന്നത് ഭാഗ്യത്തിന്റെ പുതിയ വാതിലുകൾ! -
ഇന്നത്തെ രാശിഫലം: ചൊവ്വാഴ്ച ഈ രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
മെയ് 4 രാശിഫലം: തൊഴിൽരംഗത്ത് വൻ മാറ്റങ്ങൾ, ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം! -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ! -
ഡൽഹിയിൽ പൊടിക്കാറ്റ് വരുന്നു; നിങ്ങളുടെ ചർമ്മം സുരക്ഷിതമാണോ? ഈ മുൻകരുതലുകൾ മറക്കരുത്!
Weekly Horoscope: കാര്യവിജയം, ധനനേട്ടം, ജോലിയില്‍ ഉയര്‍ച്ച: ഈ ആഴ്ച 12 രാശിക്കും ഫലങ്ങളിങ്ങനെ
ഓരോ ആഴ്ചയിലേയും രാശിഫലത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഓരോ സമയവും ചലിച്ച് കൊണ്ടിരിക്കുന്ന ഗ്രഹങ്ങളും രാശികളും എല്ലാം നമ്മുടെ ജീവിതത്തില്‍ അത്രത്തോളം തന്നെ സ്വാധീനവും ചെലുത്തുന്നു. ആരോഗ്യത്തിനേയും സമ്പത്തിനേയും കരിയറിനേയും എല്ലാം സ്വാധീനിക്കുന്ന തരത്തിലാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ ഓരോ ആഴ്ചയിലും ഉണ്ടാവുന്നത്. എന്നാല്‍ ഇതില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും മനസ്സിലാക്കേണ്ടകുമായ ചില മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ഈ ആഴ്ചയിലെ 12 രാശിക്കാരുടേയും സമ്പൂര്‍ണ രാശിഫലം വായിക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് പല ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. എല്ലാ കാര്യങ്ങളും നേടിയെടുക്കുന്നതിന് സാധിക്കുന്നു. മാത്രമല്ല യാത്ര ചെയ്യുന്നതിനും യാത്ര നടത്തുന്നതിനും വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. യാത്രകള്‍ പലതും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്‍കുന്നതായിരിക്കും. ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക മാറ്റങ്ങളും ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമായിരിക്കും. പൊതുവേ അനുകൂലമായ മാറ്റങ്ങള്‍ അധികരിച്ച് നില്ക്കുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണാന്‍ സാധിക്കുന്ന സമയമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. പ്രതിസന്ധികള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെയെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വരുമാനം വര്‍ദ്ധിക്കുകയും സാമ്പത്തിക അരക്ഷിതാവസ്ഥ ഇല്ലാതാവുകയും ചെയ്യുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പ്രതിസന്ധികളില്‍ നിന്നുള്ള മോചനമാണ് ഈ ആഴ്ച ഉണ്ടാവുന്നത്. പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കുന്നു. ജോലിയിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നവയായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ ചെറിയ രീതിയില്‍ പുരോഗതിക്കുള്ള സാധ്യത കാണുന്നു. എങ്കിലും പണം ശ്രദ്ധിച്ച് കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധ വേണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണപരമായ ആഴ്ചയാണ് ഈ വരുന്ന ആഴ്ച. ജൂലൈ മാസത്തിലെ തുടക്കം തന്നെ ഇവരെ സംബന്ധിച്ചിടത്തോളം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതാണ്. പല വിധത്തിലുള്ള സഹായ സഹകരണങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. സുഹൃത്തുക്കളുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വീട്ടില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു ആഴ്ചയാണ്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച പൊതുവേ നല്ല ഫലങ്ങളാണ് ഉണ്ടാവുന്നത്. പലപ്പോഴും ഇവരില്‍ കണ്ടകശനി നില്‍ക്കുന്നത് കൊണ്ട് ചെറിയ കാലതാമസം പല കാര്യത്തിലും ഉണ്ടാവുമെങ്കിലും പൊതുവേ അനുകൂലമായ മാറ്റങ്ങളാണ് ഇവര്‍ക്കുണ്ടാവുന്നത്. പലപ്പോഴും ജോലിയില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ സ്വസ്ഥത നിലനിര്‍ത്തുന്നതിന് വേണ്ടി അല്പം ശ്രദ്ധിക്കണം സാമ്പത്തികം പക്ഷേ മികച്ച രീതിയില്‍ ആയിരിക്കും. അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ധാരാളം നിലനില്‍ക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തിന്റെ സ്വസ്ഥതയും സമാധാനവും നിലനില്ക്കുന്നു. ജോലിയില്‍ കൂടുതല്‍ അംഗീകാരം നിങ്ങളെ ഇങ്ങോട്ട് തേടി വരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ എല്ലാം തന്നെ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്ന ആഴ്ചയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. പൊതുവേ ഗുണകരമായ സമയമാണ് എന്നതുകൊണ്ട് തന്നെ മികച്ച മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ അനുകൂല സ്ഥാനം നിരവധി നേട്ടങ്ങള്‍ നല്കുന്നു. പഠനാവശ്യങ്ങള്‍ക്കായി വിദേശത്ത് പോവേണ്ട അവസ്ഥയുണ്ടാവുന്നു. ദൈവീകമായ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. പലവിധത്തിലുള്ള പ്രതിസന്ധികളെ മറികടക്കുന്നതിന് നിങ്ങള്‍ക്ക ്സാധിക്കുന്നു. ജോലിയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. വരുമാനം വര്‍ദ്ധിക്കുകയും കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കുകയും ചെയ്യുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ച മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയം തന്നെയാണ്. പൊതുവേ നിരവധി അനുകൂലമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ഈശ്വരപരമായ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. ജോലിയില്‍ ശ്രദ്ധ കുറയാതെ നോക്കണം. കാരണം അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികളും ചിലപ്പോള്‍ ജോലി നഷ്ടപ്പെടുന്ന അവസ്ഥ വരെ ഉണ്ടാക്കിയേക്കാം. ഏറ്റെടുത്ത കാര്യങ്ങളെല്ലാം ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കുന്നുണ്ട്. പല അനുകൂല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവാം. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. മനസ്സിന്റെ സ്വസ്ഥതയും സമാധാനവും നിങ്ങള്‍ക്ക് തിരിച്ച് പിടിക്കാന്‍ സാധിക്കുന്നു. രോഗാരിഷ്ടതകളില്‍ നിന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്ന സമയമാണ്. സാമ്പത്തികമായി അനുകൂല ഫലങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ജോലിയില്‍ ഗുണഫലങ്ങള്‍ ധാരാളം ഉണ്ടാവുന്നു. ആദ്യത്തെ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് ധാരാളം അനുകൂലമാറ്റങ്ങള്‍ ഉണ്ടാവുന്നു. പഠനാവശ്യങ്ങളില്‍ മികച്ച മാറ്റം ഉണ്ടാവുന്നു. ഇതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല അവസ്ഥകളും സൃഷ്ടിക്കുന്നു. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷത്തോടെ മുന്നോട്ട് നീങ്ങുന്നതിന് സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. ജോലിയുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പ്രതിസന്ധികള്‍ ഒന്നുമില്ലാതെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നിയന്ത്രണം അത്യാവശ്യമാണ്. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും കുടുംബത്തേയും രോഗാവസ്ഥകള്‍ ബാധിച്ചേക്കാം. ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. ജീവിതത്തില്‍ പൊതുവേ മാറ്റങ്ങളുടെ സമയമാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ശനിദോഷവും ഏഴരശനിയും നിലനില്‍ക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും അല്പം പ്രയാസം നേരിടുന്ന അവസ്ഥയുണ്ടാവുന്നു. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ടതായി വരും. സാമ്പത്തിക കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ജീവിതത്തില്‍ തന്നെ മികച്ച മാറ്റങ്ങളുടെ തുടക്കമാണ് ഈ ആഴ്ച എന്നതാണ് സത്യം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
