Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
Weekly Horoscope: കാര്യവിജയം, ധനലാഭം, സന്താനഭാഗ്യം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം
ഓരോ ആഴ്ചയിലേയും രാശിയും ഗ്രഹവും മാറുന്നതിന് അനുസരിച്ച് ജ്യോതിഷത്തിലും മാറ്റമുണ്ടാവുന്നു. ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നത് കൊണ്ട് തന്നെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങളും കോട്ടങ്ങളും സംഭവിക്കുന്നുണ്ട്. എന്നാല്‍ നിങ്ങളുടെ വരുന്ന ഒരാഴ്ച ജ്യോതിഷ പ്രകാരം എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നതിനെക്കുറിച്ചും ദോഷഫലങ്ങള്‍ എങ്കില്‍ അതിനെ എപ്രകാരം മറികടക്കണം എന്നതിനെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച ഗുണപരമായ ഫലങ്ങള്‍ ധാരാളം ലഭിക്കുന്നു. പലപ്പോഴും രോഗാവസ്ഥകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ടെങ്കിലും അത് വേണ്ടത്ര രീതിയില്‍ നിങ്ങളെ സ്വാധീനിക്കുന്നില്ല. പരീക്ഷയില്‍ ഉന്നത വിജയം നേടുന്നതിന് സാധിക്കുന്നു. വിവിധ കോണില്‍ നിന്ന് നിങ്ങളെ തേടി സഹായം വരുന്നു. സാമ്പത്തിക നേട്ടവും ഉണ്ടാവുന്നു. ഉത്സാഹത്തോടെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. എല്ലാ തരത്തിലുള്ള അനുകൂല മാറ്റങ്ങളും നിങ്ങള്‍ ആസ്വദിക്കുന്ന സമയം കൂടിയാണ്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഉദ്യോഗത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥാനം ലഭിക്കുന്നു. മറ്റുള്ളവര്‍ക്ക് നിങ്ങളോട് അസൂയ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വരുമാനം വര്‍ദ്ധിക്കുകയും പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നു. പല കാര്യങ്ങള്‍ക്കും പലപ്പോഴും നിങ്ങള്‍ എതിര്‍പ്പുകള്‍ നേരിടേണ്ടി വരാം. ശത്രുക്കളില്‍ നിന്ന് പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. എങ്കിലും അതിനെയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. ധാരാളം പണം ചിലവഴിക്കേണ്ട അവസ്ഥ പലപ്പോഴായി ഉണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ചെറിയ രീതിയില്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരുന്നു. പലപ്പോഴും മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ അല്‍പം കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു, മാനസികാരോഗ്യം ശ്രദ്ധിക്കണം. സുഹൃത്തുക്കളുടെ കാര്യത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവാം. പലകോണില്‍ നിന്നും നിങ്ങള്‍ക്കുള്ള സഹായം നിരസിക്കപ്പെടാം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് സഹപ്രവര്‍ത്തകരില്‍ നിന്നും പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. പലതില്‍ നിന്നും വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. നിങ്ങള്‍ക്ക് കലാ-കായിക രംഗത്ത് അംഗീകാരങ്ങള്‍ തേടി വരുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് മേലധികാരിയുട പ്രശംസ തേടി എത്തുന്നു. മനസമാധാനത്തിന്റെ കാര്യത്തില്‍ അല്‍പം പ്രയാസം നേരിടേണ്ടി വരുന്നു. വരുമാനം മികച്ചതാവും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പലപ്പോഴും പ്രതികൂല ഫലങ്ങളാണ് ഈ ആഴ്ചയില്‍ കൂടുല്‍ ഉണ്ടാവുന്നത്. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ സാധിക്കാതെ വരുന്നു. സാമ്പത്തിക പ്രതിസന്ധി അതികലശലായി മാറാം. എങ്കിലും അതില്‍ നിന്ന് പതുക്കേ മോചനം നേടുന്നതിനുള്ള സാധ്യതയുണ്ട്. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ചെയ്ത് തീര്‍ക്കുന്നു. എല്ലാ വെല്ലുവിളികള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറും. പ്രതിസന്ധികളില്‍ നിന്ന് പലപ്പോഴും മുന്നോട്ട് പോവുന്നതിന് ശ്രമിക്കുന്ന സമയമാണ്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക ്ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ സമയമാണ്. എല്ലാ കാര്യങ്ങളും അതിലെ ദോഷവശങ്ങളെ മുന്‍കൂട്ടി കണ്ട് പ്ലാന്‍ ചെയ്യുന്നതിന് സാധിക്കുന്നു. പണവും ഐശ്വര്യവും നിങ്ങള്‍ക്കുണ്ടാവുന്നു. പല പുതിയ സൗഹൃദങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ സംഭവിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. അത് വിവാഹത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്. ധനവും ഐശ്വര്യവും വര്‍ദ്ധിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഈ ആഴ്ച നിങ്ങളെ തേടി എത്തുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വിചാരിക്കാത്ത പല കാര്യങ്ങളും നടക്കുന്ന ഒരു സമയമാണ്. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ച ഒരു സമയമായി മാറുന്നു ഈ സമയം. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ജോലിയില്‍ ഉയര്‍ച്ചയുണ്ടാവാം. പ്രാര്‍ത്ഥനകള്‍ എല്ലാം തന്നെ സഫലീകരിക്കപ്പെടുന്നു. മംഗള കര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനും പങ്കെടുക്കുന്നതിനും സാധിക്കുന്നു. ആരോഗ്യം അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ചെറിയ ചില പ്രതിസന്ധികള്‍ ആഴ്ചയുടെ തുടക്കത്തില്‍ നേരിടേണ്ടി വരാം. എന്നാല്‍ പിന്നീട് അവയെല്ലാം ഇല്ലാതാവുന്നു. എല്ലാ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക രംഗത്ത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ടെങ്കിലും നിങ്ങള്‍ക്ക് അത് മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. യാത്രകള്‍ ഫലവത്താവുകയും സന്തോഷം നല്‍കുന്നതുമായിരിക്കും. ശത്രുപരാജയത്തിനുള്ള സാധ്യതയുണ്ട്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ജോലിയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ആരോഗ്യം മെച്ചപ്പെടുന്നു. പലപ്പോഴും പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പണം ചിലവഴിക്കേണ്ട അവസ്ഥയുണ്ടാവുന്നു. ആഴ്ചയുടെ തുടക്കത്തില്‍ ചെറിയ ചില തടസ്സങ്ങള്‍ ഉണ്ടാവുമെങ്കിലും പിന്നീട് അത് മികച്ച മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ആദായം വര്‍ദ്ധിക്കുന്ന അവസ്ഥയും ഈ ആഴ്ചയ്ല്‍ ഉണ്ടാവാം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ തന്നെ കാര്യങ്ങള്‍ സംഭവിക്കുന്നു. യാത്രയുടെ കാര്യത്തില്‍ നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. കടബാധ്യതകള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെയെല്ലാം മികച്ച രീതിയില്‍ തന്നെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. വീട്ടിലെ അന്തരീക്ഷം മികച്ചതായിരിക്കും. സുഹൃത്തുക്കളുടെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. ആരോഗ്യം ശ്രദ്ധിക്കണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ആഗ്രഹിക്കുന്നത് പോല ജീവിക്കാന്‍ സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. പരീക്ഷയില്‍ വിജയിക്കുന്നതിനും ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോവുന്നതിനും സാധിക്കുന്നു. പഠനാവശ്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സമയം കണ്ടെത്തേണ്ടി വരും. പരീക്ഷയില്‍ വിജയം നേടുന്നു. പരമാവധി തര്‍ക്കങ്ങളില്‍ നിന്നും പ്രശ്‌നങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. വയറിന്റെ ആരോഗ്യം അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും പണം ധാരാളം ചിലവഴിക്കേണ്ടി വരുന്നു. മന:ക്ലേശം വര്‍ദ്ധിക്കുകയും സമ്മര്‍ദ്ദം കൂടുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. ഏത് പ്രതിസന്ധിയും തരണം ചെയ്ത് മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. ബന്ധുക്കള്‍ ചിലപ്പോള്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ബിസിനസില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. സ്ഥാനക്കയറ്റം ജോലിയില്‍ ഉണ്ടാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications












