Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം
Weekly Horoscope: വരുമാന വര്‍ദ്ധനവ്, സര്‍വ്വകാര്യവിജയം, കരിയര്‍ നേട്ടം: സമ്പൂര്‍ണ സൂര്യരാശിഫലം
ഈ ആഴ്ചയിലെ രാശിഫലത്തെക്കുറിച്ച് അറിയുന്നതിന് എല്ലാവര്ക്കും താല്‍പ്പര്യം കാണും. ഓരോ സൂര്യ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. നിങ്ങളുടെ ഈ ആഴ്ച ഏതൊക്കെ തരത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്നു എന്ന് അറിയുന്നതിനും അത് ഭാഗ്യമോ നിര്‍ഭാഗ്യമോ എന്ന് അറിയുന്നതിനും വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് വേണ്ടി ഈ ആഴ്ചയില്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതെല്ലാമാണ്.
മേടം രാശി
മേടം രാശിക്കാര്‍ക്ക് വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള സാധ്യത കാണുന്നു. മനസ്സിന് സ്വസ്ഥത വര്‍ദ്ധിക്കുന്നു. ജോലിയില്‍ ഉണ്ടാവുന്ന മാറ്റം നിങ്ങളെ അനുകൂലമാക്കി മാറ്റുന്നു. ഏറ്റെടുത്ത കാര്യങ്ങളെല്ലാം തന്നെ ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. പല കോണില്‍ നിന്നും നിങ്ങളെ തേടി സഹായം ലഭിക്കുന്നു. സാമ്പത്തിക നേട്ടം നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. തടസ്സപ്പെട്ട പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കും.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. മറ്റുള്ളവര്‍ നിങ്ങളെ ബഹുമാനിക്കുന്നു. പുതിയ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മാറ്റം വരുന്നു. സഹാദരങ്ങള്‍ നിങ്ങളെ സഹായിക്കുന്നു. വീട് നിര്‍മ്മാണം എളുപ്പത്തില്‍ പൂര്‍ത്തിയാവുന്നു. ഓഹരി ഇടപാടുകള്‍ ലാഭകരമായി മാറുന്നു. മഴക്കാലത്ത് പല രോഗങ്ങളും നിങ്ങളെ പിടികൂടാം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല കാര്യങ്ങളും പ്രതീക്ഷിച്ചത് പോലെ നടക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കഷ്ടപ്പാട് അനുഭവിക്കേണ്ടി വരുന്നു. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സഹോദരന്മാര്ക്ക് പല കോണില്‍ നിന്നും സഹായം ലഭിക്കുന്നു. കലാരംഗത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ആരോപണങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. കലാപരമായ പല കാര്യങ്ങളും നിങ്ങള്‍ക്ക് നിറവേറ്റാന്‍ സാധിക്കുന്നു. ദൈവാധിനം കൂടുതലുള്ള സമയമാണ്, ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. സ്ഥാനമാനങ്ങള്‍ നിങ്ങളെ തേടി വരുന്നു. സന്താനങ്ങളുടെ നേട്ടങ്ങളില്‍ നിങ്ങള്‍ അഭിമാനിക്കുന്നു. കാര്‍ഷിക രംഗത്തത് നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ സന്താനയോഗം കാണുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും സന്തോഷം കണ്ടെത്തുന്നതിന് സാധിക്കുന്നു. പല പ്രശ്നങ്ങള്‍ക്കും പല വിധ പരിഹാരം കാണുന്നതിനുള്ള സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. പല വിധത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിങ്ങളെ ബാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. യാത്രകള്‍ നടത്തുന്നതിനുള്ള അനുകൂല സാഹചര്യം നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ആരോഗ്യം ശ്രദ്ധിക്കുക.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച പൊതുവേ ഗുണകരമായ ഫലങ്ങള്‍ അല്ല നല്‍കുന്നത്. പലപ്പോഴും രോഗങ്ങള്‍ അലട്ടുന്നതിനും ആശുപത്രി വാസത്തിനും ഉള്ള യോഗം കാണുന്നു. പലപ്പോഴും ശത്രുക്കള്‍ വര്‍ദ്ധിക്കുന്നു. വാഹനത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ വേണം. അനാവശ്യ ചിലവുകള്‍ വര്‍ദ്ധിക്കുന്നു. പ്രതീക്ഷിച്ച സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സാധിക്കണം എന്നില്ല. മക്കളുടെ കാര്യത്തിലും ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അനുകൂല പ്രതികൂലാവസ്ഥകള്‍ ഒരുപോലെ ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പ്രതീക്ഷിക്കുന്ന പല കാര്യങ്ങളും പൂര്‍ണമായും നടക്കണം എന്നില്ല. തുടര്‍പഠനത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അനുകൂല സാഹചര്യം ഉണ്ടായിരിക്കും. ബിസിനസ് മാറ്റങ്ങള്‍ നിങ്ങളെ ബാധിക്കുന്നു. അത് സാമ്പത്തിക ലാഭം ഉണ്ടാക്കുന്നു. യാത്രകള്‍ പലതും മാറ്റി വെക്കേണ്ടി വരുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഔദ്യോഗിക രംഗത്ത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. പലപ്പോഴും ബോസിന്റെ ഉത്തരവ് അനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കാന്‍ സാധിക്കാതെ വരുന്നു. കുടുംബത്തില്‍ സമാധാനക്കേട് നിലനില്ക്കാം. പല കാര്യങ്ങളിലും ചിന്തിച്ച് വേണം തീരുമാനം എടുക്കുന്നതിന്. സുഹൃത്തുക്കളോടൊപ്പം പല വിധത്തില്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. സഹോദരന്റെ സ്ഥാനം വളരെ വലുതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്. ജീവിത പങ്കാളിയുമായി അകന്ന് കഴിയേണ്ട അവസ്ഥയുണ്ടാവും. എങ്കിലും അല്പം ശ്രദ്ധിച്ചാല്‍ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക നില മികച്ചതായിരിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ബന്ധുക്കളുടെ കാര്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. ബന്ധുക്കളുടെ കാര്യത്തില്‍ സാമ്പത്തിക സഹായം ചെയ്യുന്നത് സൂക്ഷിച്ച് വേണം. പുതിയ ജോലി ലഭിക്കുന്നതിനുള്ള സാധ്യതുണ്ട്. പ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരുന്നു. സാമ്പത്തിക നില തൃപ്തികരമായിരിക്കും. വീട് പണി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. മംഗള കാര്യങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന സ്ഥാനമാനങ്ങള്‍ ലഭിക്കുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വിദേശ യാത്രക്ക് സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുടെ വിയോഗം നിങ്ങളെ തളര്‍ത്തുന്നു. മക്കളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ അത്യാവശ്യമായി വരുന്നു. വീട് മോടിപിടിപ്പിക്കുന്നതിനും മക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തിലും അല്പം കൂടുതല്‍ ശ്രദ്ധ വേണം. രോഗസാധ്യത വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. തൊഴില്‍ രംഗത്ത് സമാധാനവും സന്തോഷവും നിലനില്ക്കുന്നു. പങ്കാളികള്‍ തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടാവും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വരുമാനം വര്‍ദ്ധിക്കുന്നു. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കുന്നു. വിദേശത്ത് നിന്ന് നാട്ടിലേക്ക് അവധിക്ക് പോരുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ ജോലിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തിക നേട്ടം മികച്ചതായിരിക്കും.



Click it and Unblock the Notifications
