Latest Updates
-
ഷെഹ്നാസ് ഗില്ലിന്റെ അസുഖത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം; ഗ്ലാമറിന് പിന്നിലെ 'അദൃശ്യ വില' ആരും കാണാതെ പോകരുത്! -
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ മതി സംരക്ഷണത്തിന്! -
കടുത്ത ചൂടിൽ തളരാതിരിക്കാൻ ഒആർഎസ് മതിയോ? ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
കടുത്ത വേനലിൽ വർക്കൗട്ട് ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
കടുത്ത വേനൽ; ഗർഭിണികൾ അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കടുത്ത ചൂടിൽ തളരാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന സ്മാർട്ട് വർക്കൗട്ടുകൾ -
ഡൽഹിയിലെ കടുത്ത ചൂട്; ചർമ്മം കരുവാളിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
മിഥുനത്തിലേക്ക് ശുക്രൻ: പ്രണയത്തിലും ഷോപ്പിംഗിലും വരാനിരിക്കുന്നത് വമ്പൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി ആഘോഷകാലം -
രാജയോഗം തേടി അലയുന്നോ? ഇന്നത്തെ ഗജകേസരി യോഗത്തിന്റെ പിന്നിലെ സത്യം ഇതാണ്! -
ഏപ്രിൽ 26: ഗ്രഹനിലയിൽ വൻ മാറ്റം, ഈ 4 രാശിക്കാർക്ക് ഇനി ധനമഴയും കരിയർ നേട്ടവും
Weekly Horoscope: സമ്പൂര്‍ണ സൂര്യ രാശിഫലം: വരുമാന വര്‍ദ്ധനവ്, ധനലാഭം, നേട്ടങ്ങള്‍
ഓരോ രാശിക്കാര്‍ക്കും ഓരോ ആഴ്ചയിലും ഓരോ മാറ്റങ്ങളാണ് ഉണ്ടാവുന്നത്. ഇതില്‍ തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന അനുകൂല പ്രതികൂല മാറ്റങ്ങളെക്കുറിച്ച് പലരും ചിന്തിക്കുന്നു. നിങ്ങളുടെ വരുന്ന ആഴ്ച സൂര്യ രാശിപ്രകാരം എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. വരുന്ന ആഴ്ചയില്‍ സൂര്യ രാശിപ്രകാരം മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നത്. അറിയാം വായിക്കൂ.
മേടം രാശി
മേടം രാശിക്കാര്‍ക്ക് സാമ്പത്തികമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇത് പലപ്പോഴും പ്രതികൂലമായി മാറുന്നതിന് സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം. ജോലിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. പുതിയ ജോലി ലഭിക്കുന്നതിനും അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. നിയമപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നത് സൂക്ഷിച്ച് വേണം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള അനുകൂല പ്രതികൂല ഫലങ്ങള്‍ സമ്മിശ്രമായി വരുന്ന സമയമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. കുടുംബത്തില്‍ ചെറിയ രീതിയില്‍ അസ്വസ്ഥത ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കണം. വരുമാനം വര്‍ദ്ധിക്കുന്നു. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാനസികാരോഗ്യം അല്പം ശ്രദ്ധിക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് ഈ ആഴ്ച. അത് മാത്രമല്ല മക്കളുടെ പഠന കാര്യങ്ങളില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബന്ധുക്കളുമായുള്ള അഭിപ്രായ വ്യത്യാസം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ്. ആനുകൂല്യങ്ങള്‍ പലതും നിങ്ങള്‍ക്ക് അനുവദിച്ച് കിട്ടുന്നു. സഹോദരങ്ങള്‍ പരസ്പരം സഹായിക്കുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നത് തന്നെയാണ് സത്യം. പ്രണയിക്കുന്നവര്‍ തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടാവുന്നു. പുതിയ വാഹനം വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. ജോലി നഷ്ടപ്പെടുന്നതിനും അത് വഴി പ്രതിസന്ധികള്‍ക്കും സാധ്യതയുണ്ട്. ജോലിയില്‍ സ്ഥലം മാറ്റം ലഭിക്കുന്നു. എങ്കിലും പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ചയുടെ തുടക്കത്തില്‍ തന്നെ പല വിധത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാവുമെങ്കിലും പിന്നീട് അതിനെ പ്രതിരോധിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്ത് തീര്‍ക്കുന്നതിനുള്ള സാധ്യയുണ്ട്. എങ്കിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. പല വിധത്തിലുള്ള ബഹുമതികളും അംഗീകാരങ്ങളും നിങ്ങളെ തേടി വരുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുമെങ്കിലും അല്പം ശ്രദ്ധ വേണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പുതിയ സൗഹൃദങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ദൈവാനുഗ്രഹം അല്പം കുറയുന്ന സമയമാണ്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. യാത്രകള്‍ എല്ലാം ഗുണകരമായി തീരുന്നു. ആരോഗ്യം തൃപ്തികരമായിരിക്കും. പഠനത്തില്‍ ശ്രദ്ധ കൂടുതല്‍ നല്‍കേണ്ടതാണ്. പണം ചിലവാക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബന്ധുക്കളുടെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. ആഗ്രഹിച്ചത് പോലെ വിദേശത്തേക്ക് യാത്ര നടത്തുന്നതിനുള്ള സാധ്യത കാണുന്നു. പുതിയ വീട് താമസത്തിനുള്ള യോഗം കാണുന്നു. ഉത്കണ്ഠ പല വിധത്തില്‍ ആണ് നിങ്ങളെ ബാധിക്കുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ആശങ്ക നിറയുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ എല്ലാം തന്നെ നടക്കുന്നു. വിദേശ യാത്രക്കുള്ള സാധ്യതയുണ്ട്. പഠനാവശ്യങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിക്കുന്നു. അതില്‍ വിജയം കണ്ടെത്തുന്നതിനും ഉള്ള സാധ്യതയുണ്ട്.. മക്കളുടെ ആരോഗ്യം ശ്രദ്ധിക്കണം. വരുമാനം വര്‍ദ്ധിക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് സമ്മാനം നിരവധി ലഭിക്കുന്ന സമയമാണ്. ഭൂമിയില്‍ നിന്ന് മികച്ച വരുമാനം ലഭിക്കുന്നു. ചിലര്‍ക്ക് വീട്ടില്‍ സമാധാനക്കേട് ഉണ്ടാവുന്നു. യാത്രകള്‍ ഗുണകരമായിരിക്കും. ഒരുപാട് കാലമായി കാത്തിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഇത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ചിലര്‍ക്ക് വീട് സ്വന്തമായി വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തിലെ ഈ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. തൊഴിലുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂല സാഹചര്യവും നേട്ടവും ഉണ്ടാവുന്നു. പാരമ്പര്യ സ്വത്ത് ലഭിക്കുന്നു. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ സംഘടിപ്പിക്കുന്നതിനും അതില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു. വിവാഹ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവും.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. പ്രത്യേകിച്ച് ഉദര സംബന്ധമായ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു ആഴ്ചയാണ്. ആഢംബര വസ്ത്രങ്ങള്‍ സമ്മാനമായി ലഭിക്കുന്നു. കോടതി സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് മികച്ച അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. പഠനാവശ്യങ്ങളില്‍ മികവ് വര്‍ദ്ധിക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം. പുതിയ സൗഹൃദങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ ഉന്നത വിജയം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ചില സുഹൃത്തുക്കള്‍ ശത്രുതയോടെ പെരുമാറുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ അതിനെക്കുറിച്ച് നിങ്ങള്‍ക്ക് തന്നെ ആലോചിച്ചാല്‍ കാരണങ്ങള്‍ ലഭിക്കുന്നു. ധനനേട്ടത്തിനുള്ള സാധ്യത കാണുന്നു.. എല്ലാ തരത്തിലും അതീവ ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications
