Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
വാരഫലം; ഒക്ടോബര്‍ 9 മുതല്‍ 16 വരെ 12 രാശിക്കും സമ്പൂര്‍ണഫലം
വരുന്ന ആഴ്ച 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ എങ്ങനെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോ രാശിക്കാര്‍ക്കും വരുന്ന ആഴ്ചയിലെ ഫലങ്ങള്‍ എന്തൊക്കെയാണ് നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

ഇതില്‍ തന്നെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. 12 രാശിയുടെ സമ്പൂര്‍ണ വാരഫലം എന്താണെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച സാമ്പത്തികം മികച്ചതായിരിക്കും. പുതിയ സൗഹൃദങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയം തുറന്ന് പറഞ്ഞാല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഈ ആഴ്ച മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നുണ്ട്. അസ്വസ്ഥതകള്‍ പല വിധത്തില്‍ ഉണ്ടാവുന്നതിനുള്ള സാധ്യത ഈ ആഴ്ചയിലുണ്ട്. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കണം.

ഇടവം രാശി
ആത്മവിശ്വാസത്തോടെ വളരെയധികം ജോലികള്‍ കാഴ്ച വെക്കുന്ന ആഴ്ചയാണ് ഈ ആഴ്ച ഇടവം രാശിക്കാര്‍ക്ക്. കുടുംബത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. സാമ്പത്തിക നേട്ടം ഇടവം രാശിക്ക് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹം കഴിഞ്ഞവര്‍ക്ക് നല്ല ആഴ്ചയായിരിക്കും എന്നതില്‍ സംശയിക്കേണ്ടതില്ല. ജോലിക്കാര്യത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഏത് കാര്യം ചെയ്താലും അത് വിജയത്തില്‍ എത്തുന്നു. മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നു. പഠനത്തില്‍ മുന്നില്‍ നില്‍ക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ജോലിക്കാര്യത്തില്‍ നിരവധി ആശയക്കുഴപ്പങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നു. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം, നഷ്ടങ്ങള്‍ വളരെയധികം വര്‍ദ്ധിക്കുന്നു.

കര്‍ക്കിടകം രാശി
പണം നിക്ഷേപിക്കാന്‍ പറ്റിയ ആഴ്ചയാണ് ഈ ആഴ്ച. ഇവര്‍ക്ക് കടങ്ങള്‍ മുഴുവന്‍ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. ജോലിക്കാര്യത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്ന് വളരെയധികം പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു. കുടുംബത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നു. എങ്കിലും സംസാരിക്കുന്നതില്‍ ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതില്‍ ശ്രദ്ധ വേണം.

ചിങ്ങം രാശി
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ചിങ്ങം രാശിക്കാര്‍ ശ്രദ്ധിക്കണം. കടം കൊടുത്ത പണം തിരിച്ച് കിട്ടുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് ജോലിയില്‍ അഭിനന്ദനം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. മതപരമായ കാര്യങ്ങള്‍ക്ക് വളരെയധികം പ്രധാന്യം കൊടുക്കുന്ന ആഴ്ച കൂടിയായിരിക്കും ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച. ഓരോ ദിവസവും നിങ്ങള്‍ക്ക് വരുന്ന പ്രതിസന്ധിയെ തന്ത്രപൂര്‍വ്വം ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച സാമ്പത്തിക നഷ്ടം ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. ക്രിയേറ്റീവ് ആയി പല വിധത്തിലുള്ള ജോലികളില്‍ പ്രാഗത്ഭ്യം തെളിയിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. കാര്യക്ഷമതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് ഈ ആഴ്ച സാധിക്കുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

തുലാം രാശി
സാമ്പത്തിക നിക്ഷേപത്തിന്റെ കാര്യത്തില്‍ ഒരിക്കലും നിങ്ങള്‍ ചെന്ന് ചാടാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളെ പലപ്പോഴും നഷ്ടത്തിലേക്ക് എത്തിക്കുന്നു. നിങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കും. ജോലിയില്‍ പല വിധത്തിലുള്ള മികച്ച അവസരങ്ങള്‍ ലഭിക്കുന്നു. ആത്മനിയന്ത്രണത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അസ്വസ്ഥതകളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

വൃശ്ചികം രാശി
ആരോഗ്യം പൂര്‍ണമായും നിങ്ങള്‍ക്ക് മികച്ചതായിരിക്കും. ചിലവ് വളരെയധികം ചുരുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കുടുംബാംഗങ്ങളില്‍ നിന്ന് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ചിലവ് ചുരുക്കാന്‍ ഓരോ അവസ്ഥയിലും ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ സാമ്പത്തിക നഷ്ടങ്ങള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നുണ്ട്. എന്ത് തന്നെയായാലും നിക്ഷേപങ്ങള്‍ നടത്താതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് പല വിധത്തില്‍ പരിക്ക് പറ്റാന്‍ സാധ്യത കാണുന്നു. ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ ഇവരിലുണ്ടാവുന്നുണ്ട്. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തുന്നുണ്ട്. ഗുണദോഷ സമ്മിശ്രമായിരിക്കും ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച. എങ്കിലും ആരോഗ്യം ശ്രദ്ധിക്കണം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളിയുടെ മേല്‍ അനാവശ്യ സംശയം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ആരോഗ്യം തൃപ്തികരമായിരിക്കും. മാനസിക സംഘര്‍ഷങ്ങളെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്നതില്‍ അതീവ ശ്രദ്ധ വേണം. ബന്ധങ്ങള്‍ വഷളാക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.

കുംഭം രാശി
ഊര്‍ജ്ജസ്വലതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പുതിയ ആശയങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് മുന്നോട്ട് പോവാന്‍ സാധിക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. പല വിധത്തിലുള്ള നേട്ടങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അപ്രതീക്ഷിതമായ യാത്രകളും അലച്ചിലുകളും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച ജീവിതത്തില്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. പല വിധത്തിലുള്ള ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. കടം കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതോടൊപ്പം സാമ്പത്തിക ഇടപാടുകള്‍ അല്പം ശ്രദ്ധിച്ച് വേണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തുന്നു. ജോലിക്കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ജോലി പോവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.



Click it and Unblock the Notifications
