Weekly Horoscope (9 to 15 October) : ഈ രാശിക്കാര്‍ക്ക് വരുന്ന ആഴ്ച കടക്കാന്‍ അല്‍പം കഠിനം

ഓരോ ആഴ്ചയിലും രാശിമാറ്റങ്ങള്‍ പല വിധത്തിലാണ് സംഭവിക്കുന്നത്. രാശിമാറുന്നതും ഗ്രഹങ്ങളുടെ മാറ്റവും എല്ലാം അല്‍പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും കരിയറിലും ജീവിതത്തിലും എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നുള്ളതിനെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്.

Weekly Horoscope Prediction

അതിന് നിങ്ങളെ ഈ ആഴ്ചയിലെ രാശിഫലം സഹായിക്കുന്നു. നിങ്ങളുടെ വരാന്‍ പോവുന്ന ഏഴ് ദിവസങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രധാന വിവരങ്ങളും ഇവിടെ ലഭിക്കും. ഈ അഴ്ച ആര്‍ക്കൊക്കെ എന്തൊക്കെ ഫലങ്ങളാണ് ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച ബിസിനസിന്റെ കാര്യത്തില്‍ മികച്ച സമയമായിരിക്കും. ഇത് കൂടാതെ സാമ്പത്തിക ലാഭ നേടുന്നതിനും സാധിക്കുന്ന സമയമാണ്. ചെറിയ യാത്രകള്‍ നടത്തുന്നതിന് സാധിക്കുന്നു. ജോലി സംബന്ധമായും യാത്രകള്‍ വേണ്ടി വരും. ജോലികള്‍ ശ്രദ്ധാപൂര്‍വ്വം ചെയ്ത് തീര്‍ക്കുന്നതിന് ശ്രമിക്കണം. ചെറിയ അശ്രദ്ധ ഉണ്ടായാല്‍ പോലും അത് പലപ്പോഴും പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കുടുംബ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കേണ്ടതാണ്. ആഴ്ചാവസാനം സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നു.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് അവരുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന സമയമാണ്. എപ്പോഴും പോസിറ്റീവ് ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ആഴ്ചയുടെ അവസാനത്തില്‍ നിങ്ങള്‍ക്ക് സന്തോഷം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ആഗ്രഹിക്കുന്ന വിജയം സ്വന്തമാക്കുന്നതിന് സാധിക്കുന്നു. ജോലിയുടെ കാര്യത്തില്‍ കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്നു. വിവേകത്തോടെ ഏത് കാര്യവും പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. പണം ചിലവാക്കുന്ന കാര്യത്തതില്‍ വളരെധികം ജാഗ്രത പാലിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് നഷ്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് ജോലിയില്‍ മികച്ച ഫലങ്ങള്‍ ലഭിക്കുന്ന ഒരു സമയമാണ്. ജോലിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിന് സാധിക്കുന്നു. ഉദ്യോഗസ്ഥരുടെ പിന്തുണ നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും. പല കാര്യങ്ങളിലും പ്രതികൂല സാഹചര്യം നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ജോലിയില്‍ തടസ്സങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ക്ക് തര്‍ക്കമുണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് വളരെ ചെലവേറിയതായിരിക്കും. ബജറ്റ് അനുസരിച്ച് ചിലവാക്കുന്നതിന് ശ്രദ്ധിക്കണം. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരും. ഈ കാലയളവില്‍ ആരോഗ്യത്തിന്റെ കാര്യം ദുര്‍ബലമാകും.

കര്‍ക്കടകം രാശി

കര്‍ക്കടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ച കുടുംബ ജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകും. വീട്ടിലെ അംഗങ്ങള്‍ക്കിടയില്‍ ഭിന്നത വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണം. ജോലിയുടെ കാര്യത്തില്‍ നിങ്ങളുടെ ഈ ആഴ്ചച വളരെയധികം ശ്രദ്ധിക്കണം. സമ്മിശ്ര ഫലങ്ങളാണ് ഉണ്ടാവുന്നത്. ബിസിനസുകാര്‍ക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടി വരും. ആഴ്ചയുടെ അവസാനത്തില്‍ പലപ്പോഴും സാമ്പത്തിക നഷ്ടം ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നു. ബിസിനസ് തീരുമാനങ്ങള്‍ എടുക്കുന്നത് ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാം. ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥത കാണിക്കുന്നതിന് ശ്രദ്ധിക്കണം. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല. ആഴ്ചയുടെ തുടക്കം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ കുതിച്ച് ചാട്ടത്തിനുള്ള സൂചനകള്‍ ഉണ്ട്. ബിസിനസ് വിപുലീകരിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും നിലനില്‍ക്കുന്നു. പ്രിയപ്പെട്ടവരുമായി നല്ല ബന്ധം സൂക്ഷിക്കുന്നതിന് സാധിക്കുന്നു. അവിവാഹിതര്‍ക്ക് മികച്ച സമയമായിരിക്കും എന്നതാണ് സത്യം. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതും തള്ളിക്കളയാന്‍ ആവില്ല. ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെ സ്വന്തമാക്കുന്നതിന് സാധിക്കുന്നു.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ നല്ലതാണ്. താമസത്തില്‍ തടസ്സങ്ങള്‍ വരില്ല. സന്തോഷകരമാ ജീവിതമായിരിക്കും. ജോലിയുടെ കാര്യത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടായേക്കാം. പ്രമോഷന്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ലാഭമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ സന്തോഷവും ഐക്യവും നിലനില്‍ക്കുന്നു. പണത്തിന്റെ സ്ഥിതി മെച്ചപ്പെടുന്നു. വരുമാനം വര്‍ദ്ധിക്കാം. ധാരാളം അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ഇവ വേണ്ട വിധം ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. വരുമാനം വര്‍ദ്ധിച്ചേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ സമ്മിശ്രഫലമാണ് ഈ ആഴ്ച ഉണ്ടാവുന്നത്.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് വിഷമിക്കുന്നതിനുള്ള സാധ്യത ഈ ആഴ്ചയില്‍ കാണുന്നുണ്ട്. ജോലിയുടെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കുകയില്ല. എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ തരണം ചെയ്യുന്നതിന് ശ്രദ്ധിക്കണം. തൊഴില്‍ രംഗത്ത് ഈ ആഴ്ച മികച്ച ഫലങ്ങള്‍ നല്‍കുന്നു. പഠനത്തില്‍ മികവ് തെളിയിക്കുന്ന സമയമായിരിക്കും. ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. വ്യാപാരം ചെയ്യുന്നവര്‍ക്ക് ലാഭകരമായ മാറ്റങ്ങള്‍ ഈ ആഴ്ച ലഭിക്കുന്നു. പ്രിയപ്പെട്ടവരുടെ പിന്തുണ ഏത് കാര്യത്തിലും ലഭിക്കുന്നു. പണവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇതിന്റെ പേരില്‍ ടെന്‍ഷന്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, സമ്മര്‍ദ്ദം ഒഴിവാക്കുകയും സ്വയം ശ്രദ്ധിക്കുകയും ചെയ്യുക.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ മികച്ച സമയമായിരിക്കും. ഇത് കൂടാതെ പങ്കാളിക്ക് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. റൊമാന്റിക് ആയ ജീവിതമായിരിക്കും ഇവരുടേത്. വിവാഹാലോചനയില്‍ മാറ്റം വരുകയും അത് നടക്കാതിരിക്കുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തില്‍ മികചച്ച സമയമായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ഈ ആഴ്ച അല്‍പം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. വായ്പ തിരിച്ചടക്കുന്നതിന് സാധിക്കുന്നു. വിദേശത്ത് പോവുന്നവരെങ്കില്‍ ഇവര്‍ക്ക് അതിനുള്ള അനുകൂല സാഹചര്യം വരുന്നതിനുള്ള സാധ്യത കാണുന്നു. ഒരു സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുകയാണെങ്കില്‍, നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടതായി വരും. ആരോഗ്യം മെച്ചപ്പെടും.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു ആഴ്ചയായിരിക്കും. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരെങ്കില്‍ ഇവര്‍ അതീവ ശ്രദ്ധ പഠനത്തില്‍ നല്‍കേണ്ടതായി വരും. എങ്കിലും വിജയം ഇവര്‍ക്ക് ഉണ്ടായിരിക്കും. ബുദ്ധിമുട്ടുകള്‍ പല രീതിയില്‍ വര്‍ദ്ധിച്ച് വരുന്ന അവസ്ഥയുണ്ടാവുന്നു. ജോലിയില്‍ മാറ്റങ്ങള്‍ സംഭവിക്കും. ബോസിന് നിങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ കഴിയും. കൃത്യസമയത്ത് എല്ലാ ജോലിയും തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. ബിസിനസിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ സാമ്പത്തിക നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കും. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കുന്നതിന് ശ്രദ്ധിക്കണം. പ്രിയപ്പെട്ടവരുടെ പിന്തുണ ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി സാധാരണ അവസ്ഥയില്‍ തന്നെയായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നു. കണ്ണിന് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് ജോലിയില്‍ മാറ്റത്തിന്റെ സമയമാണ് എന്നതാണ് സത്യം. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശരിയായ ഫലം തീര്‍ച്ചയായും നിങ്ങള്‍ക്ക് ലഭിക്കുന്ന സമയം കൂടിയാണ്. ജോലി മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അതിന് പറ്റിയ മികച്ച സമയമാണ്. പല വിധത്തിലുള്ള സാമ്പത്തിക നഷ്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവാം. ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്ന സമയമാണ്. പ്രിയപ്പെട്ടവരോടൊപ്പം രസകരമായ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. പലപ്പോഴും അവഗണിക്കപ്പെ

ടുന്നതായി നിങ്ങള്‍ക്ക് തോന്നിയേക്കാം. സാമ്പത്തിക രംഗത്ത്, ഈ ആഴ്ച നിങ്ങള്‍ക്ക് മികച്ചതായിരിക്കും. പല കോണില്‍ നിന്നും പണം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദിനചര്യകളില്‍ മാറ്റം സംഭവിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ മികച്ച സമയമായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ മാറ്റം സംഭവിക്കുന്നു. വളരെക്കാലമായി നിങ്ങള്‍ ഒരു പുതിയ വാഹനമോ വസ്തുവോ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് വാങ്ങിക്കാന്‍ പറ്റിയ സമയമാണ് കുംഭം രാശിക്കാര്‍ക്ക് ഇപ്പോഴുള്ളത്. ജോലിയില്‍ പ്രമോഷന്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആഴ്ചയുടെ അവസാനം, നിങ്ങള്‍ക്ക് ഒരു വലിയ കമ്പനിയില്‍ നിന്ന് ജോലിക്കുള്ള വിളി വന്നേക്കാം. ബിസിനസ്സുകാര്‍ക്ക് ഈ ആഴ്ച വളരെ പ്രധാനപ്പെട്ടതാണ്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില പ്രധാനപ്പെട്ട ബിസിനസ്സ് തീരുമാനങ്ങള്‍ എടുക്കാം. ഇത് മൂലം സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കാം. പ്രമേഹ രോഗികള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും അത് മൂലം പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനും സാധ്യതയുണ്ട്. ഈ സമയത്ത് വീടിന്റെ അന്തരീക്ഷം നല്ലതായിരിക്കില്ല. മനസ്സിന് അസ്വസ്ഥതയും സമ്മര്‍ദ്ദവും വര്‍ദ്ധിക്കുന്ന സമയമാണ്. ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുകയില്ല. പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങളെ പിന്തുടര്‍ന്ന് കൊണ്ടിരിക്കും. ബിസിനസ്സുകാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. അമിതമായ വായ്പകള്‍ എടുക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ജീവിത പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കണം. ഡോക്ടറെ കാണുന്നതിനുള്ള സാഹചര്യം ഉണ്ടാവാം. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച വളരെ ചെലവേറിയതായിരിക്കും. നിങ്ങളുടെ ബജറ്റ് അസന്തുലിതമായിരിക്കാം. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു.

Story first published: Sunday, October 9, 2022, 5:00 [IST]
X
Desktop Bottom Promotion