Weekly Horoscope: ഏപ്രില്‍ 9 മുതല്‍ 15 വരെ സമ്പൂര്‍ണ രാശിഫലം മേടം തൊട്ട് മീനം വരെ 12 രാശിക്കാര്‍ക്കും

ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നതാണ് വാരഫലം. അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഓരോരുത്തരിലും ഉണ്ട്. ഗ്രഹമാറ്റങ്ങളും രാശി മാറ്റങ്ങളും നിങ്ങളുടെ ജീവിതം സന്തോഷത്തിന്റേയും സങ്കടത്തിന്റേയും ആയു മാറുന്നുണ്ട്.

Weekly Horoscope

എന്നാല്‍ ഈ ആഴ്ചയിലെ രാശിഫലത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടി നമുക്ക് ഈ ലേഖനം സഹായകമാവുന്നു. മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരുടെ അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഈ ആഴ്ചയില്‍ എപ്രകാരം എന്ന് നമുക്ക് നോക്കാം.

മേടം രാശി

horoscope

മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ സമ്മിശ്രഫലമാണ് ഉണ്ടാവുന്നത്. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. ചെയ്യുന്ന കാര്യങ്ങള്‍ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാവുന്നു. കര്‍മ്മരംഗത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇത് ചിലരില്‍ അനുകൂല ഫലങ്ങള്‍ ചൊരിയുന്നു. ആരോഗ്യം ശ്രദ്ധിക്കണം. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു.

ഇടവം രാശി

horoscope

ഇടവം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ ഉണ്ടാവുന്ന സമയമാണ് ഈ ആഴ്ചയിലെ രാശിഫലം. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഗുണങ്ങള്‍ ഏറ്റവും കൂടുതല്‍ ഫലാനുഭവത്തില്‍ വരുന്ന ആഴ്ചയാണ് ഇടവം രാശിക്കാര്‍ക്ക്. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. തീരുമാനിച്ച് വെച്ചിരിക്കുന്ന പല യാത്രകളും മാറ്റി വെക്കേണ്ടതായി വരുന്നു. അതുകൊണ്ട് തന്നെ ഓരോ യാത്ര തീരുമാനിക്കുന്നതും ശ്രദ്ധിച്ച് വേണം. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു.

മിഥുനം രാശി

horoscope

മിഥുനം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന ആഴ്ചയാണ് ഈ വരുന്ന ആഴ്ച. ജോലിയില്‍ അനുകൂലമായ ചില മാറ്റങ്ങള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം. ഇത്തരം കാര്യങ്ങള്‍ നിങ്ങളില്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ചെറിയ ചില അസ്വസ്ഥതകള്‍ പഠന കാര്യത്തില്‍ ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാവുന്നു.

കര്‍ക്കിടകം രാശി

horoscope

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലമാണ് ഈ ആഴ്ചയില്‍ ഉണ്ടാവുന്നത്. ദാമ്പത്യ ജീവിതത്തില്‍ അനുകൂലമായ പല ഫലങ്ങളും ഉണ്ടാവുന്നു. പല എതിര്‍പ്പുകളേയും നിങ്ങള്‍ അവഗണിക്കുന്നു. അനുകൂലമായ തീരുമാനങ്ങള്‍ ജോലിയുടെ കാര്യത്തില്‍ ഉണ്ടാവുന്നു. എന്നാല്‍ പല കാര്യങ്ങളിലും നിങ്ങള്‍ക്ക് പ്രതികൂല ഫലങ്ങള്‍ ഉണ്ടായിരിക്കും. ചെയ്യുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ ശ്രദ്ധിക്കണം. അലസത ഒരിക്കലും നിങ്ങളെ പിടികൂടാന്‍ അനുവദിക്കരുത്.

ചിങ്ങം രാശി

horoscope

ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷിക്കുന്ന സമയമാണ് ഈ ആഴ്ച. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. വാഹനയോഗം കാണുന്നുണ്ട്. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ദൈവവിശ്വാസം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സമ്മിശ്രഫലമാണ് ഉണ്ടാവുന്നത്.

കന്നി രാശി

horoscope

കന്നി രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. അത് മാത്രമല്ല പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളിലൂടെ നിങ്ങള്‍ കടന്നു പോവുന്നു. എങ്കിലും സമാധാനത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. രോഗാവസ്ഥകളെ പ്രതിരോധിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം. പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം നേടുന്നതിന് സാധിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവുന്നു. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു.

തുലാം രാശി

horoscope

തുലാം രാശിക്കാര്‍ക്ക് പഠനരംഗത്ത് ആഗ്രഹിക്കുന്ന പോലെ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. വരുമാനത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കലാകായിക രംഗത്ത് നിങ്ങള്‍ക്ക് അനുകൂല ഫലങ്ങളും അംഗീകാരങ്ങളും തേടി എത്തുന്നു. ജോലിയില്‍ നിങ്ങളെ തേടി സ്ഥാനക്കയറ്റം ഉണ്ടാവുന്നു. കലാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.

വൃശ്ചികം രാശി

horoscope

വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ എല്ലാ കാര്യങ്ങളും അനുകൂലമായ ഫലം നല്‍കുന്നതിന് ഉള്ള ഒരു ആഴ്ചയാണ്. എങ്കിലും രോഗാവസ്ഥകളെ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. ആശുപത്രി വാസത്തിനുള്ള യോഗം കാണുന്നു. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. സഹോദരസ്ഥാനീയരില്‍ നിന്ന് ഗുണാനുഭവം ഉണ്ടാവുന്നു. ഔദ്യോഗിക യാത്രകള്‍ പലതും ഗുണഫലങ്ങള്‍ നല്‍കുന്ന അവസ്ഥയിലേക്ക് എത്തുന്നു. വാരാന്ത്യത്തേക്ക് അടുക്കുന്ന സമയം ജീവിതം സന്തോഷത്തിന്റേതായി മാറുന്നു.

ധനു രാശി

horoscope

ധനു രാശിക്കാര്‍ക്ക് ബിസിനസിലൂടെ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ലാഭം ലഭിക്കുന്നു. ജോലിയില്‍ നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നു. ഒരു തരത്തിലുള്ള പ്രതിസന്ധികളും നിങ്ങള്‍ അനുഭവിക്കേണ്ട് വരില്ലാത്ത ഒരു ആഴ്ചയാണ് ഇത്. എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്യുന്നതിന് സഹായിക്കുന്നു. പലവിധത്തിലുള്ള യാത്രകള്‍ നടത്തേണ്ടതായി വരുന്നു. ചെറിയ രോഗങ്ങള്‍ പലപ്പോഴും മന: സമാധാനം കുറയുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. യാത്രകള്‍ അല്‍പം ശ്രദ്ധിക്കണം.

മകരം രാശി

horoscope

മകരം രാശിക്കാര്‍ക്ക് ജീവിതത്തില്‍ തടസ്സം നേരിടുന്നതിനുള്ള സാധ്യതയുണ്ട്. അസുഖങ്ങള്‍ക്ക് പൂര്‍ണ പരിഹാരം കാണുന്നതിന് സാധിക്കുന്നു. ആഴ്ച അവസാനത്തോടെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ട് വരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ പഠനത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഉണ്ടാക്കുന്നു. മക്കളുടെ പഠന കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിന് സാധിക്കുന്നു.

കുംഭം രാശി

horoscope

കുംഭം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. കര്‍മ്മരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. അതിനെല്ലാം അനുകൂലമായ ഒരു ആഴ്ചയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഉല്ലാസ യാത്ര നടക്കുന്നതിനും അതില്‍ പങ്ക് ചേരുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. പലപ്പോഴും സമ്മിശ്രഫലങ്ങള്‍ നല്‍കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം ലേണ്ട.

മീനം രാശി

horoscope

മീനം രാശിക്കാര്‍ക്ക് ജോലിയില്‍ പലമാറ്റങ്ങളും ഉണ്ടാവുന്നു. ഇത് അനുകൂലമായി മാത്രം മാറുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പല കാര്യങ്ങളും തുടക്കത്തില്‍ മുടങ്ങുന്നതിനുള്ള സാധ്യതയുണ്ടെങ്കിലും വാരാന്ത്യത്തിലേക്ക് അടുക്കുന്തോറും പ്രശ്‌നങ്ങള്‍ എല്ലാം തന്നെ മാറുന്നതിന് സാധിക്കുന്നു. വാക്ക് തര്‍ക്കങ്ങള്‍ ശ്രദ്ധിച്ച് വേണം. അത് ബന്ധങ്ങളില്‍ വിള്ളല്‍ ഉണ്ടാക്കാം. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. പങ്കാളിയുടെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജീവിതം സന്തോഷത്തിന്റെ കാര്യത്തില്‍ അനുകൂല ഫലങ്ങള്‍ നല്‍കുന്ന ഒരു ആഴ്ചയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Sunday, April 9, 2023, 10:09 [IST]
X
Desktop Bottom Promotion