For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Weekly Horoscope: മെയ് രണ്ടാംവാരം 12 രാശിക്കാരേയും കാത്തിരിക്കും സമ്പൂര്‍ണഫലം

ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള ഫലങ്ങളാണ് ഉണ്ടാവുന്നത്.

|

ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള ഫലങ്ങളാണ് ഉണ്ടാവുന്നത്. ഈ ആഴ്ചയിലെ വാരഫലം അനുസരിച്ച് എന്തൊക്കെ മാറ്റങ്ങളാണ് നിങ്ങള്‍ക്കുണ്ടാവുന്നത് എന്നും എന്തൊക്കെയാണ് കാത്തിരിക്കുന്ന ഫലങ്ങള്‍ എന്നും നമുക്ക് നോക്കാം.

Weekly Horoscope Prediction

ഈ ആഴ്ച ഏതൊക്കെ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ കോട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാം. ആരെല്ലാം വെല്ലുവിളികള്‍ നേരിടേണ്ടി വരും ആര്‍ക്കെല്ലാം സന്തോഷം നിലനില്‍ക്കും എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. നിങ്ങള്‍ സാമ്പത്തിക ഇടപാട് നടത്തുകയാണെങ്കില്‍ ശ്രദ്ധയോടെ വേണം. അല്ലെങ്കില്‍ നഷ്ടം സംഭവിക്കാം. ജോലിഭാരം വര്‍ദ്ധിക്കുന്നുണ്ട്. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. എങ്കിലും ഈ അവസ്ഥയില്‍ നിങ്ങളുടെ ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നന്നായിരിക്കും. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ അനുകൂലമായിരിക്കും. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് മികച്ച ഫലങ്ങളുണ്ടാവുന്നു. ആരോഗ്യ കാര്യത്തില്‍ പലപ്പോഴും ചില രോഗങ്ങള്‍ നിങ്ങളെ അലട്ടും. അമിതമായ അശ്രദ്ധ ഒഴിവാക്കുക.

ഭാഗ്യ നിറം: ക്രീം

ഭാഗ്യ സംഖ്യ: 11

ഭാഗ്യദിനം: ബുധനാഴ്ച

ഇടവം (ഏപ്രില്‍ 19-മെയ് 19):

ഇടവം (ഏപ്രില്‍ 19-മെയ് 19):

ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച കഠിനമായിരിക്കും. ഈ കാലയളവില്‍, നിങ്ങള്‍ക്ക് ജോലിയില്‍ മികച്ച ഫലമായിരിക്കില്ല. ബോസ് നിങ്ങളുടെ ജോലിയില്‍ സംതൃപ്തനായിരിക്കില്ല. ഈ കാലയളവില്‍, നിങ്ങള്‍ക്ക് ചില വലിയ സാമ്പത്തിക ലാഭം ലഭിക്കും. നിങ്ങള്‍ പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടം ഉണ്ടായിരിക്കും. പ്രിയപ്പെട്ടവരുമായുള്ള നിങ്ങളുടെ വൈകാരിക അടുപ്പം കൂടുതലായിരിക്കും. സാമ്പത്തികമായി, ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. ജോലി എല്ലാം വളരെയധികം ശ്രദ്ധിച്ച് ചെയ്യണം. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കണം. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും.

ഭാഗ്യ നിറം: ഓറഞ്ച്

ഭാഗ്യ സംഖ്യ: 8

ഭാഗ്യദിനം: തിങ്കളാഴ്ച

മിഥുനം (മെയ് 20-ജൂണ്‍ 20):

മിഥുനം (മെയ് 20-ജൂണ്‍ 20):

മിഥുനം രാശിക്കാരായ സോഫ്റ്റ്വെയര്‍ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ ആഴ്ച വളരെ മികച്ചതായിരിക്കും. ആഗ്രഹിക്കുന്ന സ്ഥാനക്കയറ്റം ലഭിക്കും. അതുപോലെ നിങ്ങളുടെ വരുമാനവും വര്‍ദ്ധിക്കും. തൊഴില്‍രഹിതര്‍ക്കും തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ബിസിനസിന് മികച്ച നേട്ടങ്ങള്‍ ഉണ്ടായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ഈ സമയം നിങ്ങള്‍ക്ക് നല്ലതല്ല. ഈ സമയത്ത് നിങ്ങളുടെ പണം നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സമാധാനം നിലനില്‍ക്കുന്നു. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, പഴകിയ ഭക്ഷണം കഴിക്കാതിരിക്കണം. ഭക്ഷ്യവിഷബാധ ഏല്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്.

ഭാഗ്യ നിറം: നീല

ഭാഗ്യ സംഖ്യ: 20

ഭാഗ്യദിനം: വെള്ളിയാഴ്ച

കര്‍ക്കടകം (ജൂണ്‍ 21-ജൂലൈ 21):

കര്‍ക്കടകം (ജൂണ്‍ 21-ജൂലൈ 21):

കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ കാര്യക്ഷമത വര്‍ദ്ധിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ഓഫീസില്‍ അധിക ജോലി ഉണ്ടാവുന്നു. എന്നാല്‍ അതിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കണം എന്നില്ല. ബിസിനസ്സുകാര്‍ക്ക് ഈ ആഴ്ച വളരെ തിരക്കുള്ളതായിരിക്കും. എന്നിരുന്നാലും, ആഴ്ചയുടെ അവസാനം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കും.വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പ്രണയിക്കുന്നവര്‍ക്ക് മികച്ച സമയമായിരിക്കും. പണത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. നിങ്ങള്‍ക്ക് ഒരു പുതിയ വരുമാന മാര്‍ഗ്ഗം ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കണം. ഇ എന്‍ ടി ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ സംഖ്യ: 14

ഭാഗ്യദിനം: ചൊവ്വാഴ്ച

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):

ചിങ്ങം രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത്, പ്രതീക്ഷിച്ച ഫലം ലഭിക്കണം എന്നില്ല. എങ്കിലും വളരെയധികം ക്ഷമയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. ഓഫീസിലെ ഉയര്‍ന്ന സ്ഥാനങ്ങള്‍ നിങ്ങളെ തേടി വരുന്നുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച ഫലം ലഭിക്കുന്നു. പ്രതികൂല സാഹചര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഈ സമയത്ത് നിങ്ങള്‍ നിയമപരമായ കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതാണ്. സ്വത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അശ്രദ്ധയോടെ ഒരു പൈസ പോലും ചിലവാക്കരുത്. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. മദ്യപിക്കുന്നവര്‍ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്.

ഭാഗ്യ നിറം: ചുവപ്പ്

ഭാഗ്യ സംഖ്യ: 25

ഭാഗ്യദിനം: ശനിയാഴ്ച

കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

കന്നി രാശിക്കാര്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുന്ന ആഴ്ചയാണ് ഇത്. നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ മികച്ച ഫലങ്ങള്‍ പഠനത്തില്‍ വരുന്നു. ആഗ്രഹിക്കുന്ന വിജയം നിങ്ങളെ തേടി വരുന്നുണ്ട്. ഈ കാലയളവില്‍ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശരിയായ ഫലം നിങ്ങള്‍ക്ക് ലഭിക്കും. ഈ ആഴ്ച വ്യാപാരികള്‍ക്ക് ചില പുതിയ വെല്ലുവിളികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ ആലോചിച്ച് തീരുമാനം എടുക്കണം. മാതാപിതാക്കളുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. നിങ്ങള്‍ വിവാഹിതനാണെങ്കില്‍, നിങ്ങളുടെ പങ്കാളിക്കായി കൂടുതല്‍ സമയം ചിലവഴിക്കേണ്ടതാണ്. ആരോഗ്യം അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ഭാഗ്യ നിറം: മെറൂണ്‍

ഭാഗ്യ സംഖ്യ: 9

ഭാഗ്യദിനം: വ്യാഴാഴ്ച

തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):

തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):

തുലാം രാശിക്കാര്‍ക്ക് ബിസിനസില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടായിരിക്കും. ഈ ആഴ്ച നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു. യാത്രകള്‍ ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് ആഗ്രഹിച്ച സ്ഥലംമാറ്റം ലഭിക്കും. ഓഫീസില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തികമായി, ഈ ആഴ്ച നിങ്ങള്‍ക്ക് ചെലവേറിയതായിരിക്കും. അശ്രദ്ധമായി പല കാര്യങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നു. വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നുണ്ട്. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.

ഭാഗ്യ നിറം: പിങ്ക്

ഭാഗ്യ നമ്പര്‍: 24

ഭാഗ്യദിനം: വെള്ളിയാഴ്ച

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):

വൃശ്ചികം രാശിക്കാര്‍ക്ക് സ്വഭാവത്തില്‍ നെഗറ്റീവ് മാറ്റങ്ങള്‍ വരുന്നു. ഇവര്‍ അമിതമായി ദേഷ്യപ്പെടുകയും പലപ്പോഴും ശല്യം ചെയ്യുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. ജോലിയുടെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, മേലുദ്യോഗസ്ഥരുമായി തര്‍ക്കമില്ലാതെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍ ഈ സമയത്ത് ശ്രദ്ധാപൂര്‍വ്വം സാമ്പത്തിക ഇടപാടുകള്‍ നടത്തേണ്ടതാണ്. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, മാനസികമായി ശക്തരായിരിക്കാന്‍ മെഡിറ്റേഷന്‍ ചെയ്യേണ്ടതാണ്. ഇത് മാനസികാരോഗ്യവും വര്‍ദ്ധിപ്പിക്കും

ഭാഗ്യ നിറം: വെള്ള

ഭാഗ്യ സംഖ്യ: 10

ഭാഗ്യദിനം: തിങ്കളാഴ്ച

ധനു (നവംബര്‍ 21-ഡിസംബര്‍ 20):

ധനു (നവംബര്‍ 21-ഡിസംബര്‍ 20):

ധനു രാശിക്കാര്‍ക്ക് സാമ്പത്തിക ഇടപാടുകളില്‍ നഷ്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ എന്ത് തീരുമാനമെടുത്താലും, നിങ്ങള്‍ക്ക് സന്തോഷകരമായ ഫലം ലഭിക്കുന്നു. ബിസിനസുകാര്‍ക്ക് ഈ സമയം വളരെ നല്ലതായിരിക്കും. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ കഴിവ് മുഴുവനായി പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കുന്നു. ആഴ്ചാവസാനം ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടി വന്നേക്കാം. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടായിരിക്കും. നിങ്ങള്‍ക്ക് കിഡ്നി സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍, വളരെയധികം ശ്രദ്ധിക്കണം.

ഭാഗ്യ നിറം: പച്ച

ഭാഗ്യ സംഖ്യ: 28

ഭാഗ്യദിനം: വ്യാഴാഴ്ച

മകരം (ഡിസംബര്‍ 21-ജനുവരി 19):

മകരം (ഡിസംബര്‍ 21-ജനുവരി 19):

മകരം രാശിക്കാര്‍ക്ക് മികച്ച ഫലമാണ് ഈ ആഴ്ച ഉണ്ടാവുന്നത്. ജോലി ചെയ്യുന്നവര്‍ ഈ ആഴ്ചയില്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. നിങ്ങള്‍ക്ക് ചില അധിക ഉത്തരവാദിത്തങ്ങള്‍ ഉണ്ടാവാം. ജോലികള്‍ വളരെയധികം ശ്രദ്ധിച്ച് പൂര്‍ത്തിയാക്കേണ്ടതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഈ സമയം കഠിനാധ്വാനം ചെയ്യണം ആഗ്രഹിച്ച ഫലമ ലഭിക്കുന്നതിന്. നിങ്ങള്‍ ഒരു പുതിയ ജോലി ആരംഭിക്കാന്‍ പോകുകയാണെങ്കില്‍ തടസ്സങ്ങള്‍ നീങ്ങുന്നു. വരവനുസരിച്ച് ചിലവാക്കുന്നതിന് ശ്രദ്ധിക്കണം. പങ്കാളിയുമായുള്ള ബന്ധത്തില്‍ നല്ല ഐക്യം ഉണ്ടാകും. ആരോഗ്യത്തില്‍ പ്രശ്‌നങ്ങളുണ്ടായിരിക്കും.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ സംഖ്യ: 12

ഭാഗ്യദിനം: ചൊവ്വാഴ്ച

കുംഭം (ജനുവരി 20-ഫെബ്രുവരി 18):

കുംഭം (ജനുവരി 20-ഫെബ്രുവരി 18):

ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ അമിത ആത്മവിശ്വാസത്തില്‍ ഒരു തീരുമാനവും എടുക്കരുത്. കാരണം അത് വലിയ നഷ്ടമുണ്ടാക്കുന്നു. പണത്തില്‍ ആശങ്കകള്‍ വര്‍ദ്ധിച്ചേക്കാം. ആളുകളുമായി ഇടപെടുന്നത് ശ്രദ്ധിച്ച് വേണം. ജോലിയില്‍ ശ്രദ്ധിക്കണം. ഉദ്യോഗസ്ഥര്‍ക്ക് ആഗ്രഹിക്കുന്ന ഫലവും സ്ഥലം മാറ്റവും ശമ്പളവര്‍ദ്ധനവും ഉണ്ടാവുന്നുണ്ട്. കുടുംബ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ വരുന്നു. വീട്ടില്‍ തര്‍ക്കമുണ്ടാവാം. നിങ്ങള്‍ക്ക് പിത്താശയത്തിലോ വൃക്കയിലെ കല്ലുകളിലോ പ്രശ്‌നങ്ങളുണ്ടെങ്കില്‍, നിങ്ങളുടെ ആരോഗ്യം ഇടക്കിടെ ശ്രദ്ധിക്കണം.

ഭാഗ്യ നിറം: പര്‍പ്പിള്‍

ഭാഗ്യ നമ്പര്‍: 24

ഭാഗ്യദിനം: തിങ്കളാഴ്ച

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

മീനം രാശിക്കാര്‍ക്ക് അവരുടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ജോലിയില്‍ അശ്രദ്ധ പാടില്ല. അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നു. സ്ഥാനക്കയറ്റം ലഭിക്കാത്തത് കൂടുതല്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായിരിക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലാതായി മികച്ച ഫലങ്ങള്‍ ലഭിക്കുന്നു. പഴയ ചെറിയ കടം തിരിച്ചടയ്ക്കാനും സാധിക്കുന്നുണ്ട്. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍, നിങ്ങള്‍ക്ക് നല്ല വിവാഹാലോചനകള്‍ വരാം. ആരോഗ്യം നന്നായിരിക്കും. എങ്കിലും പതിവ് ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടതാണ്.

ഭാഗ്യ നിറം: ആകാശം

ഭാഗ്യ സംഖ്യ: 7

ഭാഗ്യദിനം: ഞായറാഴ്ച

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥ നേരിടുന്ന രാശിക്കാര്‍ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥ നേരിടുന്ന രാശിക്കാര്‍

most read:ഗ്രഹസ്ഥാന പ്രകാരം ഈ നിറങ്ങള്‍ മഹാഭാഗ്യം നല്‍കും

English summary

Weekly Horoscope Prediction For 8th May To 14th May 2022 In Malayalam

Weekly Horoscope in Malayalam (8th May To 14th May 2022): Weekly horoscope Prediction for 8th May To 14th May 2022 in Malayalam. Take a look.
Story first published: Saturday, May 7, 2022, 19:29 [IST]
X
Desktop Bottom Promotion