Weekly Horoscope: ജ്യോതിഷം തെറ്റില്ല ഈ രാശിക്കാരുടെ കാര്യത്തില്‍: 12 രാശിക്കും സമ്പൂര്‍ണഫലം

വരുന്ന ആഴ്ച ഓരോ രാശിക്കാര്‍ക്കും ഫലങ്ങള്‍ എപ്രകാരം എന്ന് അറിയുന്നതിന് വേണ്ടിയാണ് ഈ ലേഖനം. ഓരോ രാശിക്കാരിലും ഉണ്ടാവുന്ന രാശിമാറ്റങ്ങള്‍ പല വിധത്തിലാണ് ബാധിക്കുന്നത്.

Weekly Horoscope

വാരഫലം അനുസരിച്ച് നിങ്ങള്‍ക്ക് ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു, എന്തൊക്കെയാണ് അനുകൂല പ്രതികൂലഫലങ്ങള്‍ എന്നതിനെക്കുറിച്ച് ഈ ലേഖനം വായിക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ ഉണ്ടാവും. വാസ്തുസംബന്ധമായ കാര്യങ്ങളില്‍ സാമ്പത്തിക ലാഭം ഉണ്ടാവുന്നു. ജോലിയില്‍ പല വിധത്തിലും അനുകൂല ഫലങ്ങള്‍ ഉണ്ടായിരിക്കും. പുതിയ പ്രണയ ബന്ധങ്ങളില്‍ അകപ്പെടുന്നു. സാമ്പത്തിക നില മികച്ചതായിരിക്കും. വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. വിദേശത്ത് താമസിക്കുന്നവര്‍ സ്ഥിരതാമസത്തിനായി നാട്ടില്‍ തിരിച്ചെത്തും.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമാവുന്നു. സ്വത്ത് വന്ന് ചേരുന്നതിനുള്ള സാധ്യതയുണ്ട്. വീട് വിട്ട് കഴിയേണ്ട സാഹചര്യങ്ങള്‍ ഉണ്ടാവുന്നു. വിവാഹിതര്‍ക്ക് പങ്കാളിയോടൊപ്പം മികച്ച നിമിഷങ്ങള്‍ ഉണ്ടായിരിക്കും. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ തേടി വരും. സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്. പങ്കാളികള്‍ തമ്മില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവാം.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് അവരുടെ കുടുംബത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വരുന്ന ഒരു സമയമാണ്. യാത്രകള്‍ പലപ്പോഴും മാറ്റി വെക്കേണ്ടതായി വരുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കടം കൊടുത്ത പണം തിരികെ ലഭിക്കുന്നു. സുഹൃത്തിന്റെ കാര്യത്തില്‍ ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ വരാം. വാഹനയോഗം കാണുന്നു. വീടിന്റെ കാര്യത്തില്‍ പണികള്‍ പെട്ടെന്ന് തീരും. ഈ ആഴ്ച തന്നെ പുതിയ വീട്ടിലേക്ക് താമസം മാറുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യരംഗത്ത് അനുകൂല മാറ്റങ്ങള്‍ ഉണ്ടായിരിക്കും.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ആരോഗ്യപരമായി മികച്ച സമയമായിരിക്കും. ശാരീരികമായും മാനസികമായും മികച്ച ഊര്‍ജ്ജം ലഭിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. പിടിവാശികള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. എതിരാളികള്‍ തമ്മില്‍ ശത്രുത വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കായിക ഇനങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കുന്നു. സമ്പത്തിന്റെ കാര്യത്തില്‍ ചെറിയ പ്രതിസന്ധികള്‍ ആഴ്ചയുടെ ആദ്യ ദിവസങ്ങളില്‍ നേരിടേണ്ടി വരുന്നു. പ്രാര്‍ത്ഥ മുടക്കരുത്.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുന്നു. വാഹനം ഉപയോഗത്തില്‍ ശ്രദ്ധിക്കണം. വീട് പണി പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. ജോലിയില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ഇവര്‍ക്ക് പ്രമോഷനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കുകയില്ല. ആരോഗ്യം ശ്രദ്ധിക്കണം. പല വിധത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് നീങ്ങുന്നതിനുള്ള സാധ്യതയുണ്ട്. സ്വര്‍ണ യോഗം കാണുന്നുണ്ട്. പല കോണില്‍ നിന്നും നിങ്ങള്‍ക്ക് അപ്രതീക്ഷിത സമ്മാനങ്ങള്‍ ലഭിക്കുന്നു.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ സാമ്പത്തിക പ്രയാസം നേരിടേണ്ടി വരുന്നു. അതുകൊണ്ട് തന്നെ ഉള്ള ജോലി നഷ്ടപ്പെടാതെ ശ്രദ്ധിേക്കണ്ടത് അത്യാവശ്യമാണ്. പഠനത്തില്‍ അലസതയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക പ്രയാസം ചെറിയ തോതില്‍ ആഴ്ചാവസാനത്തോടെ മാറുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് ജോലി സംബന്ധമായ യാത്രകള്‍ ഗുണകരമായി മാറുന്നു. വയറു സംബന്ധമായ രോഗാവസ്ഥകള്‍ നിങ്ങളെ തേടി വരുന്നു. പലപ്പോഴും പല കാര്യങ്ങള്‍ക്ക് വേണ്ടിയും ധാരാളം പണം ചിലവാക്കേണ്ടി വരുന്നു. വളര്‍ത്ത് മൃഗങ്ങളുടെ കാര്യത്തില്‍ പണം കൂടുതല്‍ ചിലവാക്കേണ്ടി വരുന്നു. സാമ്പത്തിക ഞെരുക്കം അവസാനിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. വിദേശത്ത് മക്കളോടൊപ്പം താമസിക്കുന്നതിനുള്ള സാധ്യതയുണ്ട്.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും സമൂഹത്തില്‍ ആദരവും ബഹുമാനവും ലഭിക്കുന്നു. പണം കടം കൊടുത്തത് തിരിച്ച് കിട്ടുന്നതിനുള്ള സാധ്യതയുണ്ട്. പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ബിസിനസ് തുടങ്ങുന്നതിനും അതിലൂടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും ഉള്ള യോഗം കാണുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ടെന്‍ഷനടിക്കേണ്ടി വരുന്നില്ലയ ദാമ്പത്യ ജിവിതത്തില്‍ ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാം. വീട് പണി പുനരാരംഭിക്കുന്നതിനും ഉടന്‍ തന്നെ താമസിക്കുന്നതിനും യോഗം കാണുന്നു.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് ജീവിതത്തില്‍ അംഗീകാരം ലഭിക്കുന്ന ഒരു സമയമാണ്. അവര്‍ ചെയ്യുന്ന ജോലിക്ക് ഉള്ള അംഗീകാരം ലഭിക്കുന്നു. അത് വഴി കൂടുതല്‍ കഠിനാധ്വാനം ചെയ്യുന്നതിന് ഇവര്‍ താല്‍പ്പര്യം പ്രകടിപ്പിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവും. പല യാത്രകളും ഗുണപരമായ ഫലങ്ങള്‍ നല്‍കുന്നു. സുഹൃത്തില്‍ നിന്നും അപ്രതീക്ഷിതമായി സമ്മാനം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. യാത്രകളില്‍ സന്തോഷം കണ്ടെത്താന്‍ സാധിക്കും. സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്ന ആനുകൂല്യം ലഭിക്കുന്നു.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ ഈ ആഴ്ച ആഢംബരത്തിന് വേണ്ടി ധാരാളം പണം ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ ബിസിനസ് പുതിയത് ആരംഭിക്കുന്നതിന് ഇവര് ശ്രമിക്കുന്നു. പല കോണില്‍ നിന്നും നിങ്ങളെ തേടി സഹായം വരുന്നു. ആഗ്രഹിച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. മക്കളുടെ കാര്യത്തില്‍ അഭിമാനനിമിഷങ്ങള്‍ ധാരാളം ഉണ്ടാവുന്നു. ജോലിക്കായി നിരവധി അവസരങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു. അതൊന്നും വിട്ടുകളയാതിരിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം. ബിസിനസില്‍ നിന്നും ലാഭം പ്രതീക്ഷഇക്കാം. ആനുകൂല്യങ്ങള്‍ എല്ലാം തന്നെ ലഭിക്കുന്നു. പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവുന്ന ഒരു ആഴ്ചയാണ് ഇത്.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് കുടുംബ ജീവിതം സന്തോഷകരമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ ആഗ്രഹിക്കുന്ന വിജയം സ്വന്തമാക്കാന്‍ സാധിക്കുന്നു. പഴയ സുഹൃത്തുക്കളെ കണ്ട് മുട്ടുന്നു. മക്കളുടെ നേട്ടങ്ങള്‍ നിങ്ങളുടെ അഭിമാനം വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യം തൃപ്തികരമായിരിക്കും. സുഹൃത്തുക്കളില്‍ നിന്നും പല വിധത്തിലുള്ള സഹായം ലഭിക്കുന്നു. വളരെ കാലമായി ആഗ്രഹിച്ച കാര്യങ്ങള്‍ ഫലത്തില്‍ വരുന്നു. ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനും ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നതിനും പറ്റിയ സമയമാണ് ഇത്.

 മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും സുഹൃത് സഹായം ലഭിക്കുന്നു. സാമ്പത്തികമായി വളരെയധികം പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നില്ല. സര്‍ക്കാരില്‍ നിന്നും പല വിധത്തിലുള്ള സഹായം ലഭിക്കുന്നു. ചെറുപ്പാക്കാരുടെ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. സൗന്ദര്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു. ശത്രുക്കള്‍ പരാജയപ്പെടും. വിദേശ യാത്ര സഫലമാവുകയും കുടുംബത്തോടൊപ്പം ഒത്തു ചേരുന്നതിന് സാധിക്കുകയും ചെയ്യുന്നു. ജോലിയില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടായിരിക്കും.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

Story first published: Sunday, January 8, 2023, 5:41 [IST]
X
Desktop Bottom Promotion