Weekly Horoscope: വാരഫലം ഓഗസ്റ്റ് മാസത്തിന്റെ തുടക്കം 12 രാശിക്കും സമ്പൂര്‍ണഫലം

ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. രാശിഫലം അനുസരിച്ച് നിങ്ങള്‍ക്ക് പല വിധത്തിലാണ് ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്നത്.

Weekly Horoscope Prediction

ഈ ആഴ്ചയിലെ രാശിഫലം അറിയുന്നതിന് വേണ്ടി ഈ ലേഖനം സഹായിക്കുന്നു. ഈ ആഴ്ചയിലെ വാരഫലത്തെക്കുറിച്ച് പൂര്‍ണ വിവരങ്ങള്‍

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. സാമ്പത്തിക കാര്യങ്ങള്‍ അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ശത്രുക്കള്‍ ശക്തരാവുന്ന സമയമാണ് ഈ ആഴ്ച. മത്സരത്തില്‍ വിജയവും, ബന്ധുക്കളില്‍ നിന്ന് അപമാനവും നേരിടേണ്ടി വരുന്നു. പഴയ സുഹൃത്തിനെ കണ്ട് മുട്ടുന്നതിനുള്ള സാധ്യതയുണ്ട്. യാത്രകള്‍ പലതും ഫലം നല്‍കുന്നതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. പങ്കാളികള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അതിനെ പെട്ടെന്ന് തന്നെ പരിഹരിക്കുന്നതിന് സാധിക്കുന്നു.

 ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച കാര്യവിജയം ഉണ്ടാവുന്നു. ചെയ്യുന്ന യാത്രകള്‍ എല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നു. സാമ്പത്തിക കാര്യങ്ങളില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. അപകടം പല കാര്യങ്ങളിലും ഉണ്ടാവുന്നു. വാഹനം ഉപയോഗിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. സംസാരിക്കുന്നതില്‍ നിയന്ത്രണം വരുത്തുന്നതിന് ശ്രദ്ധിക്കണം. കാര്യങ്ങളില്‍ അനുകൂല വിജയം കാണുന്ന സമയമാണ്. കാര്യങ്ങള്‍ ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായിരിക്കും. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് പലപ്പോഴും ഈ ആഴ്ച അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ജീവിതത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത പല മോശം അവസ്ഥകളും സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. യാത്രകള്‍ എല്ലാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനും അതില്‍ വിജയം നേടുന്നതിനും ഉള്ള സമയമാണ് ഈ ആഴ്ച. വയറിന് അസുഖം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളികള്‍ തമ്മില്‍ ശ്രദ്ധയോടെ ഇടപെടേണ്ടതാണ്. കുടുംബത്തോടൊപ്പം യാത്ര പോവുന്നതിനുള്ള സാധ്യതയുണ്ട്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് കാര്യതടസ്സം നേരിടുന്നതിനുള്ള സാധ്യതയുണ്ട്. അത് കൂടാതെ ജീവിതത്തില്‍ പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനും യാത്രാതടസ്സവും ഉണ്ടാവുന്നു. ആഗ്രഹസാഫല്യം കാണുന്നുണ്ട്. ബിസിനസിന്റെ കാര്യത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. മനപ്രയാസം പല കോണില്‍ നിന്നും നിങ്ങളെ ബാധിക്കാം. ആഗ്രഹങ്ങള്‍ സഫലമാവാം. പങ്കാളിയോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ഇഷ്ടഭക്ഷണ സമൃദ്ധിക്കുള്ള സാധ്യതയുണ്ട്. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് കാര്യതടസ്സവും സ്വസ്ഥതക്കുറവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ പതുക്കെ പതുക്കെ അതില്‍ മാറ്റം വരുകയും ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുകയും ചെയ്യുന്ന സമയം ഉണ്ടാവുന്നു. ബിസിനസ് താല്‍പ്പര്യങ്ങള്‍ പലപ്പോഴും മികച്ച ഫലങ്ങള്‍ നല്‍കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരുന്നതിന് സാധിക്കുന്നു. ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. വിദേശ യാത്രക്കുള്ള സാധ്യതയുണ്ട്. എല്ലാ വിധത്തിലും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ആഴ്ചയായിരിക്കും ഈ ആഴ്ച.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് കാര്യങ്ങള്‍ അനുകൂലമായി നടക്കുന്ന സമയമാണ്. സ്ഥാനമാറ്റവും ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. യാത്രകളില്‍ ഉണ്ടാവുന്ന തടസ്സങ്ങള്‍ മാറിക്കിട്ടുന്നതിനും യാത്രകള്‍ ഫലം നല്‍കുന്നതിനും ഉള്ള സമയമാണ്. സര്‍ക്കാരില്‍ നിന്ന് തടസ്സപ്പെട്ട് നില്‍ക്കുന്ന പല കാര്യങ്ങള്‍ക്കും അനുകൂലഫലം ഉണ്ടാവുന്നു. വായ്പക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. ലോട്ടറി അടിക്കുന്നതിനുള്ള യോഗം കാണുന്നു. ആരോഗ്യം അല്‍പം ശ്രദ്ധിക്കണ.ം

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് കാര്യങ്ങളില്‍ വിജയം നേടാതിരിക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുകയോ അവരുമായി തര്‍ക്കിക്കുകയോ പാടില്ല. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ജീവിതത്തില്‍ ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. മനപ്രയാസം ഈ ആഴ്ച നിങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. അതുകൊണ്ട് ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് മനപ്രയാസം വര്‍ദ്ധിക്കുന്ന സമയമാണ്. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടത്തിയെടുക്കുന്നതിന് അല്‍പം കൂടുതല്‍ കഷ്ടപ്പെടേണ്ടതായി വരും. എപ്പോഴും പണത്തിന്റെ കാര്യത്തില്‍ വേവലാതിപ്പെടേണ്ടതായി വരുന്നു. എന്നാല്‍ ആഴ്ച മധ്യത്തോടെ കാര്യങ്ങള്‍ അനുകൂലമായിരിക്കും. സ്വസ്ഥതക്കുറവ് മാറി ജീവിതത്തില്‍ സന്തോഷം നിറയുന്ന സമയം വന്നെത്തുന്നു. ആരോഗ്യം ശ്രദ്ധിക്കണം. ഭക്ഷ്യവിഷബാധക്കുള്ള സാധ്യത കാണുന്നു. പണത്തിന്റെ ഇടപാടുകള്‍ ശ്രദ്ധിച്ച് വേണം.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് മികച്ച ആഴ്ചയായിരിക്കും ഈ ആഴ്ച. സാമ്പത്തിക കാര്യങ്ങളില്‍ ഇവര്‍ക്ക് ആരേയും ഭയക്കേണ്ടതില്ല. ചെയ്യുന്ന ബിസിനസില്‍ എല്ലാം നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. കൂട്ടുത്തരവാദിത്വത്തോടെ ബിസിനസ് ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഇതില്‍ ലാഭം നിങ്ങളുടെ വഴിയേ വരുന്നു. എന്നാല്‍ ആഴ്ച മധ്യത്തോടെ മനപ്രയാസം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വെള്ളിയാഴ്ചയോടെ കാര്യങ്ങളെല്ലാം പ്രതികൂലമായി മാറുന്നതിനുള്ള സാധ്യത കാണുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ വേണം ഈ സമയം. ആരോഗ്യവും ശ്രദ്ധിക്കണം.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് കാര്യങ്ങള്‍ അനുകൂലമായി വരുന്ന ആഴ്ചയാണ്. നിങ്ങളെ ഓഫീസിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും അംഗീകരിക്കുന്ന ഒരു ആഴ്ച കൂടിയാണ്. ശമ്പളവര്‍ദ്ധനവ് ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ് ഈ ആഴ്ച. ആഗ്രഹപൂര്‍ത്തീകരണത്തിന് ഈ ആഴ്ച മികച്ചതാണ്. ഇഷ്ടഭക്ഷണ സമൃദ്ധി ഇവര്‍ക്ക് പ്രത്യേകതയുള്ളതാണ്. പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുതായി ബാധിക്കുമെങ്കിലും പലപ്പോഴും പ്രതിസന്ധികള്‍ ഇവര്‍ക്ക് കൂടുതലായിരിക്കും.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച സമ്മിശ്രഫലങ്ങള്‍ ആയിരിക്കും ഉണ്ടായിരിക്കുക. അനുകൂല ഫലങ്ങള്‍ ഉണ്ടാവുമെങ്കിലും പലപ്പോഴും ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്ത് മുന്നോട്ട് പോവേണ്ടതാണ്. യാത്രകള്‍ താല്‍പ്പര്യമുള്ള വ്യക്തിക്ക് അതിന് അനുകൂല സമയവും സാമ്പത്തിക സ്ഥിതിയും ലഭിക്കുന്നു. ഒരു കാരണവശാലും നിങ്ങള്‍ക്ക് നഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നില്ല. എപ്പോഴും ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് അനുകൂല സമയമാണ് ഈ ആഴ്ച. എങ്കിലും ചെറിയ രീതിയില്‍ സ്വസ്ഥതക്കുറവിനുള്ള സാധ്യതയുണ്ട്. പക്ഷേ നിങ്ങളുടെ പോസിറ്റീവ് ഊര്‍ജ്ജം ഇതിനെയെല്ലാം പ്രതിരോധിക്കുന്നു. ജോലിയില്‍ അനുകൂല ഫലം നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ നടക്കുന്നു. ശാരീരിക അവശതകള്‍ അവഗണിച്ച് മുന്നോട്ട് പോവരുത്. അത് പ്രയാസങ്ങള്‍ ഉണ്ടാക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എങ്കിലും അനാവശ്യ ചിലവുകള്‍ അല്‍പം ശ്രദ്ധിക്കണം. ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറിയ രീതിയില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

Story first published: Sunday, August 7, 2022, 5:01 [IST]
X
Desktop Bottom Promotion