Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
Weekly Horoscope: നവംബര്‍ ആദ്യ വാരം 12 രാശിക്കും സമ്പൂര്‍ണ ഗുണദോഷഫലം

ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ഓരോ ആഴ്ചയിലും ഉണ്ടാവുന്നു. വാരഫലം അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളും അതില്‍ അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങളും എന്തൊക്കെയെന്ന് നോക്കാം. നിങ്ങളുടെ ഇന്ന് വാരഫലം മാറിവരുമ്പോള്‍ സംഭവിക്കുന്ന രാശിമാറ്റങ്ങള്‍ എന്തൊക്കെയെന്നും അത് ജീവിതത്തില്‍ എപ്രകാരം ബാധിക്കുന്നു എന്നും അറിയാന്‍ പലരും ആഗ്രഹിക്കുന്നുണ്ടായിരിക്കും. ഇതിനെ മുന്‍കൂട്ടി അറിഞ്ഞ് അതിന് വേണ്ട പരിഹാരം ഈ ലേഖനത്തില്‍ അറിയാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ മികച്ച ആഴ്ചയായിരിക്കും. പല കോണിലും പുരോഗതി പ്രാപിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുന്നതോടൊപ്പം പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അകലുന്നു. ജോലി ചെയ്യുന്ന ആളുകളുടെ കരിയറില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടായിരിക്കും. ബിസിനസില്‍ ആനുകൂല്യം ലഭിക്കുന്നു. എല്ലാ തീരുമാനങ്ങള്‍ക്കും നല്ല ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം ചെറിയ യാത്രകള്‍ക്കുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങളുണ്ട്. എന്നിരുന്നാലും വിശ്രമം അത്യാവശ്യമാണ്. ജോലിയോടൊപ്പം തന്നെ ആരോഗ്യവും ശ്രദ്ധിക്കണം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ആഴ്ചയുടെ തുടക്കം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ എല്ലാ ജോലികളും നിങ്ങളുടെ പ്ലാന്‍ അനുസരിച്ച് പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. ബിസിനസിന്റെ പ്ലാനുകളില്‍ മികച്ച മാറ്റങ്ങള്‍ വരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. നിങ്ങള്‍ ഏതെങ്കിലും മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെങ്കില്‍ അധ്യാപകരുടെ പിന്തുണ ലഭിക്കുന്നു. വിദേശത്ത് ഉന്നതവിദ്യാഭ്യാസത്തിന് പോവുന്നതിന് സാധിക്കുന്നു. പണത്തിന്റെ സ്ഥിതി മെച്ചപ്പെടും. ചിന്തിച്ച് ചിലവാക്കണം. നിങ്ങളുടെ ആരോഗ്യം മോശമായേക്കാം. നിങ്ങളുടെ പ്രതിരോധശേഷി നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച വലിയ ആശ്വാസം നല്‍കുന്ന ആഴ്ചയായിരിക്കും. കടങ്ങള്‍ തീര്‍ക്കുന്നതിന് സാധിക്കുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. കുടുംബാംഗങ്ങളുടെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് സാധിക്കുന്നു. ജോലിയില്‍ അല്‍പം തിരക്കുള്ള സമയമായിരിക്കും. യാത്രകള്‍ നടത്തേണ്ടി വന്നേക്കാം. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. ഈ സമയത്ത് നിങ്ങള്‍ക്ക് വളരെ ബലഹീനത അനുഭവപ്പെടും. ഭക്ഷണപാനീയങ്ങള്‍ക്കൊപ്പം വിശ്രമവും അത്യാവശ്യമാണ്.

കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ച ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. നിങ്ങളുടെ വിദ്യാഭ്യാസത്തില്‍ പല വിധത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആത്മവിശ്വാസത്തോടെ ഓരോ കാര്യവും ചെയ്യുക. പഠനത്തില്‍ പൂര്‍ണ്ണ ശ്രദ്ധ നല്‍കുക. പണത്തിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങള്‍ ലഭിക്കും. പുതിയ വരുമാന മാര്‍ഗ്ഗം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ഓഫീസില്‍ കഠിനാധ്വാനം ചെയ്യേണ്ടതായി വന്നേക്കാം. ഏത് കാര്യത്തിലും സമചിത്തതയോടെ പെരുമാറുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും പങ്കാളിയുമായുള്ള ബന്ധം ശക്തമാവും. ഈ കാലയളവില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യം ദുര്‍ബലമായി തുടരുന്നതിനുള്ള സാധ്യതയുണ്ട്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഭാവിയില്‍ കുടുംബ ബന്ധങ്ങള്‍ മികച്ച രീതിയില്‍ വരുന്നു. ഭാവിയില്‍ വഴക്കുകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുക. സാമ്പത്തികമായി ഈ ആഴ്ച അത്ര നല്ലതായിരിക്കില്ല. ഇവരില്‍ പലപ്പോഴും അനാവശ്യമായി ചിലവുകള്‍ വര്‍ദ്ധിച്ചേക്കാം. ആഴ്ചയുടെ അവസാനം, പണത്തെച്ചൊല്ലി നിങ്ങള്‍ക്ക് തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. ക്ഷമയോടെ ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തികമായി ബിസിനസില്‍ ലാഭം ലഭിക്കുന്നു. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, നിങ്ങളുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചേക്കാം. ദേഷ്യം പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ മികച്ചതായിരിക്കും. പലപ്പോഴും ഈ വരുന്ന ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങള്‍ക്ക് ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. തീര്‍പ്പാക്കാത്ത ജോലികള്‍ തീര്‍പ്പാക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ്സുകാര്‍ക്ക് ഈ കാലയളവില്‍ ബിസിനസുമായി ബന്ധപ്പെട്ട് ചെറിയ യാത്രകള്‍ നടത്തേണ്ട് വരുന്നു. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ നഷ്ടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കണം. എല്ലാ കാര്യത്തിലും വിജയം ലഭിക്കണം എന്നില്ല. ഈ സമയം നിങ്ങള്‍ക്ക് വളരെ റൊമാന്റിക് ആയിരിക്കും. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ആസ്ത്മ പോലുള്ള പ്രശ്‌നങ്ങള്‍ ബുദ്ധിമുട്ടിച്ചേക്കാം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ ആവ്ച ഗുണദോഷ സമ്മിശ്രമായിരിക്കും. സര്‍ക്കാര്‍ ജോലികളില്‍ ഒരു തരത്തിലുള്ള അശ്രദ്ധയും പാടില്ല. ഇത് പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഈ കാലയളവില്‍ പണവുമായി ബന്ധപ്പെട്ട എന്തെങ്കിലും വലിയ ഇടപാടുകള്‍ നടത്തുന്നവരാണെങ്കില്‍ അതീവ ശ്രദ്ധ വേണം. ഈ സമയത്ത് നിങ്ങള്‍ക്ക് അധിക സമയം ജോലി ചെയ്യേണ്ടി വന്നേക്കാം. അശ്രദ്ധയാണ് ഇതിലേക്ക് നിങ്ങളെ എത്തിക്കുന്നത്. പണത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് വളരെ ചെലവേറിയതായിരിക്കും. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ അതീവ ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് സമയം കണ്ടെത്തണം. വീടിന്റെ സന്തോഷം നിലനിലനിര്‍ത്തുന്നതിന് വേണ്ടി അശ്രാന്തമായി പരിശ്രമിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. നിങ്ങള്‍ക്കുണ്ടാവുന്ന പ്രധാന ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ജോലിക്കാരില്‍ അവരുടെ ശമ്പളത്തില്‍ വര്‍ദ്ധനവുണ്ടാവുന്നു. ഈ സമയം നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതായിരിക്കും. നിങ്ങളുടെ ജോലിയില്‍ അതീവ ശ്രദ്ധ അത്യാവശ്യമാണ.അല്ലാത്ത പക്ഷം നഷ്ടങ്ങള്‍ സംഭവിക്കാം. ജോലിയില്‍ ആഴ്ചയുടെ അവസാനം നിങ്ങള്‍ക്ക് ഒരു നല്ല അവസരം ലഭിച്ചേക്കാം. കുടുംബ ജീവിതത്തില്‍ ചില പിരിമുറുക്കങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പങ്കാളിയുമായി ആശയപരമായ തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായിരിക്കും. ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കുന്നവര്‍ക്ക് മികച്ച സമയമായിരിക്കും. എന്നാല്‍ ലോണ്‍ എടുക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം, അല്ലാത്ത പക്ഷം അത് നിങ്ങളില്‍ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഭാവിയില്‍ ഉണ്ടാക്കിയേക്കാം. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഏത് കാര്യത്തിനും തിടുക്കം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഈ കാലയളവില്‍ നിങ്ങള്‍ വലിയ പുരോഗതി കൈവരിക്കാന്‍ സാധ്യതയുണ്ട്. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അശ്രദ്ധ കാണിക്കരുത്. ഇത് പിന്നീട് പ്രശ്‌നമായേക്കാം. വായ്പ നല്‍കുന്നത് ഒഴിവാക്കണം. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയും അതിനെ ഒരിക്കലും അവഗണിക്കാതിരിക്കുകയും വേണം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ ആഴ്ച ബിസിനസിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. അശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അത് വീണ്ടും നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുന്ന ആളുകള്‍ക്ക് ഈ ആഴ്ച വളരെ പ്രയോജനകരമാണ്. ഇത് നിങ്ങള്‍ക്ക് സാമ്പത്തിക ലാഭങ്ങള്‍ വരുത്തുന്നു. നിങ്ങള്‍ ജോലി അന്വേഷിക്കുന്ന സമയമാണെങ്കില്‍ നിങ്ങള്‍ക്ക് അനുകൂല ഫലം ലഭിക്കുന്നു. പണത്തിന്റെ സ്ഥിതി മെച്ചമായിരിക്കും. എന്നിരുന്നാലും, നിങ്ങള്‍ ചിന്തിക്കാതെ ചിലവ് നടത്തരുത്. അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സന്തോഷകരമായിരിക്കും. മാതാപിതാക്കളുടെ ആരോഗ്യം മികച്ചതായിരിക്കും. സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കരുത്.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വീടിന്റെ അന്തരീക്ഷത്തില്‍ മികച്ച ഫലം കാണാന്‍ സാധിക്കുന്നു. പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതിനെ പരിഹരിച്ച് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ഏത് വിഷയവും ചര്‍ച്ച ചെയ്ത് പരിഹരിക്കണം. നിങ്ങള്‍ വീട്ടിലെ മുതിര്‍ന്നവരുടെ ഉപദേശം പാലിക്കേണ്ടതുണ്ട്. പങ്കാളിയുടെ സ്വഭാവത്തില്‍ അല്‍പം ശ്രദ്ധ കാണിക്കണം. വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും നിങ്ങളുടെ പണം ചിലവഴിക്കാനിടയുണ്ട്. ബിസിനസില്‍ ലാഭം ലഭിക്കുന്നു. ഇത് പലപ്പോഴും ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. ഭാവിയെക്കുറിച്ച് മികച്ച രീതിയില്‍ ചിന്തിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ജോലിയുള്ള ആളുകള്‍ക്ക് സ്വന്തമായി ചെറുകിട ബിസിനസ്സ് തുടങ്ങാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അതിന് അനുകൂല സമയമാണ്. ആരോഗ്യം ദുര്‍ബലമായിരിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായിരിക്കും. പല കാര്യങ്ങളിലും വിലപേശല്‍ നടത്തുന്നതിന് സാധിക്കുന്നു. പല കാര്യങ്ങളിലും നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലം ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലികള്‍ എല്ലാം തന്നെ തടസ്സങ്ങളില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. പണം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു. പണത്തിന്റെ കാര്യത്തില്‍ വലിയ ലാഭമാണ് നിങ്ങളെ തേടി എത്തുന്നത. ജീവിത പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധത്തില്‍ ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. അതിനെ പെട്ടെന്ന് നിങ്ങള്‍ മുന്‍കൈയ്യെടുത്ത് പരിഹരിക്കുന്നതിന് ശ്രമിക്കുന്നു. ഒരുപക്ഷേ ഭാവിയുമായി ബന്ധപ്പെട്ട ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന ആഴ്ച കൂടിയായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനാവശ്യ ചിന്തകള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും.



Click it and Unblock the Notifications











