For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജൂണ്‍ 6 മുതല്‍ 12 വരെ ; അറിയാം ഒരാഴ്ചയിലെ സമ്പൂര്‍ണ രാശിഫലം

|

ഓരോ ആഴ്ചയിലും നമ്മുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കാരണം രാശികളില്‍ വരുന്ന മാറ്റം അനുസരിച്ച് നമ്മുടെ ജീവിതത്തിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. വരുന്ന ആഴ്ച നിങ്ങള്‍ക്ക് എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്ന് നോക്കാം.

Weekly horoscope Prediction For 6th June To 12th June in Malayalam

 ഈ മാസം 27 നക്ഷത്രത്തിന്റേയും ജന്മദോഷത്തിന് സമ്പൂര്‍ണ പരിഹാരം ഈ മാസം 27 നക്ഷത്രത്തിന്റേയും ജന്മദോഷത്തിന് സമ്പൂര്‍ണ പരിഹാരം

രാശിയില്‍ ഉണ്ടാവുന്ന ചെറിയ മാറ്റം പോലും നമ്മുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. എന്തൊക്കെയാണ് ഇതില്‍ അറിഞ്ഞിരിക്കേണ്ടത് എന്നും എന്തൊക്കെയാണ് ഓരോ രാശിക്കാര്‍ക്കും ഉണ്ടാവുന്ന നേട്ടങ്ങളും നഷ്ടങ്ങളും എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ)

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ)

മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച ചില പ്രധാനപ്പെട്ട ജോലികള്‍ വളരെക്കാലമായി നിര്‍ത്തി വെച്ചതെങ്കില്‍ പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഈ സമയം ഇതെല്ലാം പൂര്‍ത്തീകരിക്കാന്‍ മടി കാണിക്കരുത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഈ ആഴ്ച നിങ്ങള്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട യാത്ര ചെയ്യേണ്ടി വന്നേക്കാം. എന്നാല്‍ മഹാമാരി മുന്‍നിര്‍ത്തി എല്ലാ വിധത്തിലുള്ള സുരക്ഷിത മാര്‍ഗ്ഗങ്ങളും എടുക്കേണ്ടതാണ്. ഈ കാലയളവില്‍ നിങ്ങളുടെ ബിസിനസ്സില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കും. കുടുംബ ജീവിതത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനങ്ങള്‍ ഉണ്ടായിരിക്കും. പണത്തിന്റെ കാര്യം സമ്മിശ്രഫലം നല്‍കുന്നു. ആരോഗ്യത്തില്‍ കൊളസ്‌ട്രോള്‍ അല്‍പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാവും.

ഇടവം രാശി (ഏപ്രില്‍ 19-മെയ് 19):

ഇടവം രാശി (ഏപ്രില്‍ 19-മെയ് 19):

കുടുംബത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. പലപ്പോഴും കുടുംബത്തില്‍ ഉണ്ടാവുന്ന കലഹങ്ങള്‍ അവസാനിക്കുന്നതിനുള്ള സമയമാണ് ഈ ആഴ്ച. കുടുംബാംഗങ്ങളുമായുള്ള ബന്ധത്തില്‍ കൂടുതല്‍ യോജിപ്പുകള്‍ സംഭവിക്കുന്നു. ഇതോടൊപ്പം കുടുംബത്തിനെ ചേര്‍ത്ത് ഒരു യാത്രക്കുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരെങ്കില്‍ ഒരിക്കലും തീരുമാനം തിരക്കിട്ട് എടുക്കരുത്. അത് കൂടുതല്‍ അപകടത്തിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും നിങ്ങളെ എത്തിക്കുന്നു. ആരെയും അന്ധമായി വിശ്വസിക്കരുത്. അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. പണത്തില്‍ ലാഭനഷ്ടക്കണക്കുകള്‍ ഈ ആഴ്ച നിങ്ങളെ തേടിയെത്തും. എങ്കിലും വലിയ വെല്ലുവിളികള്‍ ഉണ്ടായിരിക്കില്ല. വയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ തേടിയെത്തും.

മിഥുനം രാശി (മെയ് 20-ജൂണ്‍ 20)

മിഥുനം രാശി (മെയ് 20-ജൂണ്‍ 20)

മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെയധികം ഭാഗ്യം കടാക്ഷിക്കുന്ന ഒരു സമയാണ്. ബിസിനസ് ചെയ്യുന്നവര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു സമയം കൂടിയാണ് എന്നുള്ളതാണ് സത്യം. ഇതോടൊപ്പം നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങളും അവസാനിക്കും. പലപ്പോഴും നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് വരെ സ്റ്റോപ്പിടുന്ന സമയമാണ് ഈ ആഴ്ച. എന്നാല്‍ ജോലി സംബന്ധമായി നിങ്ങളില്‍ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതവളരെ കൂടുതലാണ്. ഇത് പലപ്പോഴും നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. പ്രിയപ്പെട്ടവരെ പിരിഞ്ഞ് നില്‍ക്കേണ്ടതായി വരുന്നുണ്ട്. നിങ്ങളുടെ സംസാരത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടങ്ങള്‍ നിങ്ങള്‍ക്ക് തന്നെ വരുത്തുന്നു. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, സെര്‍വിക്കല്‍ സ്‌പോണ്ടിലൈറ്റിസ് രോഗികള്‍ക്ക് ഈ സമയം നല്ലതല്ല. അവര്‍ അല്‍പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവാന്‍.

കര്‍ക്കിടകം (ജൂണ്‍ 21-ജൂലൈ 21):

കര്‍ക്കിടകം (ജൂണ്‍ 21-ജൂലൈ 21):

കര്‍ക്കിടകം രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ക്കുള്ള സാധ്യത ഈ മാസം ഉണ്ടായിരിക്കാം. നിങ്ങള്‍ ജോലിക്കാര്യത്തില്‍ പ്രഗത്ഭനാണെങ്കില്‍ മുന്നോട്ട് പോവുന്നതിന് തടസ്സമില്ല. എന്നാല്‍ പലപ്പോഴും നിങ്ങള്‍ എവിടെയങ്കിലും മടി കാണിക്കുകയാണെങ്കില്‍ അത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഈ ആഴ്ച നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. സര്‍ക്കാര്‍ ജോലിക്ക് കാലങ്ങളായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല ഫലം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തിക രംഗത്ത് ഈ ആഴ്ച നിങ്ങള്‍ക്ക് മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം എന്തെങ്കിലും തരത്തിലുള്ള രോഗമുള്ളവരാണെങ്കില്‍ അവരും അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്. കാരണം ഇത് ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

ചിങ്ങം രാശി (ജൂലൈ 22-ഓഗസ്റ്റ് 21):

ചിങ്ങം രാശി (ജൂലൈ 22-ഓഗസ്റ്റ് 21):

ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയുമായി ബന്ധപ്പെട്ട് കൂടുതല്‍ ശ്രദ്ധിക്കേണ്ടി വന്നേക്കാം. ഒരു തരത്തിലും എവിടേയും അശ്രദ്ധ കാണിക്കരുത്. ഇത് ജോലി നഷ്ടപ്പെടുന്നതിലേക്ക് വരെ എത്തുന്നുണ്ട്. ഈ ആഴ്ചയിലെ തുടക്കം നിങ്ങള്‍ക്ക് അല്‍പം മോശമേറിയതായിരിക്കും. എങ്കിലും ഇതിന്റെ നഷ്ടം വരും ദിവസങ്ങളില്‍ നിങ്ങള്‍ക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ കൂടുതല്‍ അപകടം സംഭവിക്കാതെ നോക്കേണ്ടതാണ്. വ്യാപാരത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വീട്ടിലെ മുതിര്‍ന്നവരുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും, പക്ഷേ അനാവശ്യ ചെലവുകള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ആരോഗ്യം നിങ്ങളില്‍ ഒരു വെല്ലുവിളിയും ഉണ്ടാക്കുന്നില്ല എന്നുള്ളതാണ് സത്യം.

കന്നി രാശി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21)

കന്നി രാശി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21)

കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച വൈവാഹിക ജീവിതത്തില്‍ വിയോജിപ്പുണ്ടാകാം. പ്രണയത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉണ്ടാവുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്. ബന്ധങ്ങളില്‍ പലരസ്പരം ബഹുമാനവും സ്‌നേഹവും പാലിക്കേണ്ടതാണ്. ആഴ്ചാവസാനം, ഒരു വലിയ വെല്ലുവിളി നിങ്ങളുടെ മുന്നില്‍ വന്നേക്കാം. പലപ്പോഴും അത് ബിസിനസുമായി ബന്ധപ്പെട്ടതായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം ഈ ആഴ്ച മുന്നോട്ട് പോവേണ്ടത്. ഒരു കാരണവശാലും ജോലിക്കാര്യത്തില്‍ മടി വിചാരിക്കരുത്. ചെയ്യാനുള്ള കാര്യങ്ങള്‍ കൃത്യമായി ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി തൃപ്തികരമായിരിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ഈ കാലയളവില്‍ നിങ്ങള്‍ കഠിനമായി ശ്രമിക്കും. ആരോഗ്യത്തില്‍ ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതകള്‍ ഉണ്ട്.

 തുലാം രാശി (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ)

തുലാം രാശി (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ)

ഈ ആഴ്ച തുലാം രാശിക്കാര്‍ക്ക് വളരെ പ്രധാനപ്പെട്ടതായിരിക്കും, പ്രത്യേകിച്ചും നിങ്ങളുടെ ജോലിക്കാര്യത്തില്‍ മാറ്റങ്ങളുണ്ടാവുന്ന സമയമായിരിക്കും. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍ ഈ കാലയളവില്‍ പോസിറ്റീവ് ആയ നിരവധി മാറ്റങ്ങള്‍ ഉണ്ടായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നുണ്ട്. ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ നിരവധി ഉണ്ടായിരിക്കും. കുടുംബജീവിതത്തില്‍ കാര്യങ്ങള്‍ സാധാരണ നിലയിലായിരിക്കും. ഒരിക്കലും വീട്ടിലെ അംഗങ്ങളുമായുള്ള പ്രശ്‌നത്തില്‍ പുറത്ത് നിന്ന് ആളെ കൊണ്ട് വരരുത്. ദേഷ്യം നിയന്ത്രിക്കേണ്ടതായി വരുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഈ രാശിക്കാരെ കാര്യമായി ബാധിക്കില്ല എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

വൃശ്ചികം രാശി (ഒക്ടോബര്‍ 23-നവംബര്‍ 20)

വൃശ്ചികം രാശി (ഒക്ടോബര്‍ 23-നവംബര്‍ 20)

വൃശ്ചികം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതല്ല. ആഴ്ചയുടെ തുടക്കത്തില്‍ തന്നെ നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാകാം. ഈ കാലയളവില്‍, പണത്തിന്റെ അഭാവം കാരണം പലപ്പോഴും ജോലി പകുതിയില്‍ നില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട് . ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി എടുക്കരുത്. ക്ഷമയോടെ ഓരോ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. ആഴ്ചാവസാനം, നിങ്ങളുടെ ഏതെങ്കിലും പ്രവൃത്തിയില്‍ തടസ്സത്തിനുള്ള സാധ്യത തള്ളിക്കളയരുത്. കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നു. ഈ കാലയളവില്‍ വീടിന്റെ അന്തരീക്ഷം വളരെ മികച്ചതായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതാണ്.

ധനു രാശി (നവംബര്‍ 21-ഡിസംബര്‍ 20)

ധനു രാശി (നവംബര്‍ 21-ഡിസംബര്‍ 20)

ധനു രാശിക്കാര്‍ക്ക് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ ഈ ആഴച സാധിച്ചെന്ന് വരില്ല. ഈ കാലയളവില്‍ പരസ്പരം നിങ്ങളുടെ വിശ്വാസം ശക്തിപ്പെടും. നിങ്ങളുടെ ഓരോ തീരുമാനത്തിലും നിങ്ങളുടെ പങ്കാളിയുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. അവിവാഹിതരായവര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാകുന്നു. ഈ കാലയളവില്‍ ഒരു വിവാഹാലോചനയും നിങ്ങള്‍ക്ക് വന്നേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ ഉണ്ടായിരിക്കും. അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കിയേക്കാം. ജോലിയില്‍ കഠിനാധ്വാനം ചെയ്താല്‍ മാത്രമേ മികച്ച ഫലം ലഭിക്കുകയുള്ളൂ. പിതാവിന്റെ ആരോഗ്യത്തെക്കുറിച്ച് വളരെയധികം ശ്രദ്ധിക്കണം. കാരണം അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യത ഈ ആഴ്ചയില്‍ ഉണ്ട്.

മകരം രാശി (ഡിസംബര്‍ 21-ജനുവരി 19)

മകരം രാശി (ഡിസംബര്‍ 21-ജനുവരി 19)

മകരം രാശിക്കാര്‍ക്ക് ഈ ആഴ്ച കഠിനാധ്വാനം ചെയ്താലും ഫലം ലഭിക്കുകയില്ല. നിങ്ങള്‍ ക്ഷമയോടും ശാന്തതയോടും കൂടി എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കേണ്ടതായുണ്ട്. ജോലിക്കാര്യത്തില്‍ തടസ്സങ്ങള്‍ ഉണ്ടാവുമെങ്കിലും കൂടുതല്‍ ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ നിങ്ങള്‍ക്ക് കാര്യങ്ങളെ മികച്ചതാക്കാം. ബിസിനസില്‍ മാറ്റം കൊണ്ട് വരുന്നതിന് ഈ ആഴ്ച ശ്രമിക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും.. മാതാപിതാക്കള്‍ക്കൊപ്പം ധാരാളം സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ തീരുമാനങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കുക. പണം വളരെയധികം പ്രധാനപ്പെട്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ ചെലവഴിക്കുന്നതിനും ധാരാളിത്തം കാണിക്കുന്നതിനും ഉള്ള ത്വര നിങ്ങളിലുണ്ടാവും. നിങ്ങള്‍ ഒരു പ്രമേഹ രോഗിയാണെങ്കില്‍, ഈ കാലയളവില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)

കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച തൊഴില്‍ വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നായി മാറുന്നു. ജോലിക്കാര്യത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കേണ്ടതാണ്. അല്ലെങ്കില്‍ അത് പലപ്പോഴും ജോലിയില്‍ വെല്ലുവിളി ഉയര്‍ത്തുന്നതിനുള്ള സാധ്യതയുണ്ട്. സര്‍ക്കാര്‍ ജോലി ചെയ്യുന്നവരില്‍ പ്രമോഷന്‍ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാവുന്നുണ്ട് ഈ ആഴ്ച. നിങ്ങള്‍ ഒരുമിച്ച് പലപ്പോഴും ഒത്തുകൂടുന്നത് കൂടുതല്‍ അസ്വാരസ്യങ്ങള്‍ കുടുംബത്തില്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങളുടെ മുഴുവന്‍ ആഴ്ചയുടെയും ബജറ്റ് മുന്‍കൂട്ടി തയ്യാറാക്കിയാല്‍, നിങ്ങള്‍ക്ക് തീര്‍ച്ചയായും അതിന്റെ ഗുണം ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ രക്തസമ്മര്‍ദ്ദത്തെക്കുറിച്ച് നിങ്ങള്‍ വേവലാതിപ്പെടുന്നുണ്ടെങ്കില്‍ അത് കുറക്കുന്നതിനുള്ള വഴിയാലോചിക്കണം. സമ്മര്‍ദ്ദം ഒരിക്കലും ജീവിതത്തിന്റെ ഭാഗമാക്കരുത്.

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ): മീനം

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ): മീനം

രാശിക്കാര്‍ക്ക് ഈ ആഴ്ചയിലെ ഫലം എന്താണെന്ന് നോക്കാം. ഈ ആഴ്ച നിങ്ങള്‍ക്ക് വളരെയധികം നേട്ടങ്ങളും ലഭിക്കുന്നു. നിങ്ങള്‍ തൊഴിലില്ലാത്തവരും ജോലി അന്വേഷിക്കുന്നവരുമാണെങ്കില്‍ നല്ലതുപോലെ ശ്രമിച്ചാല്‍ മാത്രമേ ഫലം ലഭിക്കുകയുള്ളൂ. നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയും ബിസിനസ് വലുതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിന് പറ്റിയ സമയമാണ് എന്നുള്ളത് അറിഞ്ഞിരിക്കണം. അനാവശ്യ വഴക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ആഴ്ചാവസാനം ആരോഗ്യം അല്‍പം പ്രശ്‌നത്തിലാവുന്നതിനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് നല്ലതുപോലെ ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്.

English summary

Weekly horoscope Prediction For 6th June To 12th June in Malayalam

Weekly horoscope Prediction for 6th June To 12th in Malayalam. Take a look
Story first published: Saturday, June 5, 2021, 17:10 [IST]
X
Desktop Bottom Promotion