Latest Updates
-
ആഴ്ചഫലം: മാര്‍ച്ച് 15 - 21 വരെയുള്ള 7 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളും കൃത്യഫലവും -
Rashiphalam: ധനം, ജോലി, കുടുംബം, കരിയര്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം -
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍
Weekly Horoscope: മാര്‍ച്ച് 5 മുതല്‍ 11 വരെ മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരുടെ സമ്പൂര്‍ണഫലം
മാര്‍ച്ച് മാസത്തെ ആദ്യത്തെ ആഴ്ചയിലൂടെയാണ് നാം കടന്നു പോവുന്നത്. ഈ സമയം നിങ്ങളുടെ രാശിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുന്നു, എന്തൊക്കെയാണ് മികച്ച മാറ്റങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് വായിക്കാം.

ചിലരില്‍ ജ്യോതിഷ മാറ്റങ്ങള്‍ അനുകൂല ഫലം നല്‍കുമ്പോള്‍ ചിലരിലാകട്ടെ അത് പ്രതികൂല ഫലങ്ങളാണ് നല്‍കുന്നത്. ഈ ആഴ്ച സന്തോഷിക്കേണ്ടവരും അതുപോലെ തന്നെ സങ്കടപ്പെടേണ്ടവരും ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ജോലിയില്‍ അവര്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരുന്നതിന് സാധിക്കുന്നു. കൂടാതെ മേലധികാരിയുടെ പെരുമാറ്റം വളരെയധികം മികച്ചതായിരിക്കും. സുഹൃത്തുക്കള്‍ക്ക് സഹായം ആവശ്യമായി വരാം. നിക്ഷേപത്തിനുള്ള അനുകൂല സമയമാണ്. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. മക്കളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. ജോലിയില്‍ ആഗ്രഹിക്കുന്ന രീതിയില്‍ സ്ഥലം മാറ്റം ലഭിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

ഇടവം രാശി (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ജോലിയില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ബന്ധുക്കളില്‍ നിന്ന് അത്ര നല്ല സമയമായിരിക്കില്ല ഉണ്ടാവുന്നത്. മുതിര്‍ന്നവര്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കുന്നത് നല്ലതാണ്. മക്കളുടെ പഠനവും ആരോഗ്യവും ശ്രദ്ധിക്കണം. ബിസിനസ് ആരംഭിക്കാന്‍ അനുകൂല സമയാണ്. ആരോഗ്യം തൃപ്തികരമായിരിക്കും. ജോലി ഉപേക്ഷിച്ച് വിദേശത്ത് നിന്ന് മടങ്ങി എത്തുന്നതിന് സാധ്യതയുണ്ട്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഭൂമി ക്രയവിക്രയം നടത്തുന്നതിന് അനുകൂല സമയമാണ്. പല വിധത്തില്‍ കാര്യങ്ങള്‍ അനുകൂലമായി വരുന്നു. നിയമസംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂല ഫലം ഉണ്ടാവുന്നു. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ വരും. പ്രതികൂലമായി മാറിയ പല പ്രശ്‌നങ്ങളും അനുകൂലമായ.ി വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. യാത്രള്‍ നടത്തേണ്ടതായി വരുന്നു. സാമ്പത്തികം അനുകൂലം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അനാവശ്യമായി ഒരു കാര്യത്തിലും ഇടപെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. വ്യക്തിസ്വാതന്ത്ര്യം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അതിനെ ഹനിക്കുന്ന ഒരു കാര്യവും ചെയ്യരുത്. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ വരുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. സുഹൃത് ബന്ധം മികച്ചതാവും.

ചിങ്ങം രാശി (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും സ്വസ്ഥതയും സമാധാനവും നിങ്ങള്‍ക്ക് കുടുംബത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. കുട്ടികളുടെ പഠന കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കണം. പല കാര്യങ്ങളിലും നിങ്ങളുടെ ആശങ്ക വര്‍ദ്ധിക്കേണ്ടതായി വരുന്നു. മത്സരപ്പരീക്ഷകളില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തികം മികച്ചതായിരിക്കും.. ആരോഗ്യം ശ്രദ്ധിക്കണം.

കന്നി രാശി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ)
കന്നി രാശിക്കാര്‍ക്ക് ജോലിയില്‍ ചെറിയ പ്രതിസന്ധികള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും അനുകൂലമെന്ന് കരുതുന്ന പല കാര്യങ്ങളും പ്രതികൂലമായി മാറുന്നു. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നു. അനാവശ്യമായി ഒരു കാര്യങ്ങളിലും ഇടപെടരുത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. യാത്രാ സംബന്ധമായുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.

തുലാം രാശി (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് പല കോണില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നു. എങ്കിലും അതിനെയെല്ലാം അതിജീവിക്കാന്‍ സാധിക്കുന്നു. ചര്‍മ്മസംബന്ധമായ ചെറിയ ചില രോഗങ്ങള്‍ നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യത കാണുന്നു. ബിസിനസ് ആരംഭിക്കുന്നതിനും അതില്‍ ലാഭം കൊയ്യുന്നതിനും സാധ്യത കാണുന്നു. പാരമ്പര്യമായി സ്വത്ത് വകകള്‍ ലഭിക്കുന്നു. എങ്കിലും മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു.

വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് ദാമ്പത്യ ബന്ധത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധികക്കുന്നു. സമാധാനത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സാധിക്കുന്നു. വരുമാനം വര്‍ദ്ധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. നിരവധി യാത്രകള്‍ നടത്തേണ്ടതായി വരരുന്നു. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിന് സാധിക്കുന്നു.

ധനു രാശി (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ആയിരിക്കിലല്ല ഈ ആഴ്ചയില്‍ ഉണ്ടാവുന്നു. സാമ്പത്തികമായി ചെറിയ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടതായി വരുന്നു. എങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നതിനും സാധിക്കുന്നു. യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതിന് സാധിക്കാതെ വരുന്നു. ജോലി രാജിവെക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുത്. ഇത് പിന്നീട് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. കുടംബത്തില്‍ സമാധാനക്കുറവുണ്ടാവുന്നു. വിവാഹത്തില്‍ പങ്കെടുക്കും.

മകരം രാശി (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് പുതിയ ചുമതലകള്‍ ഏറ്റെടുക്കേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. പലപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും ഒരുപോലെ നിലനിര്‍ത്താന്‍ സാധിക്കുന്നു. യാത്രക്ക് വേണ്ടി സമയം മാറ്റി വെക്കാം. വാതസംബന്ധമായ രോഗങ്ങള്‍ നിങ്ങളെ ബാധിക്കുന്നു. വിദേശത്ത് നിന്ന് പല വിധത്തിലുള്ള സഹായങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് പൂര്‍വ്വിക സ്വത്ത് കൈവശം വന്നു ചേരുന്നു. ഒരിക്കലും പണത്തിന്റെ കാര്യത്തില്‍ ടെന്‍ഷനടിക്കേണ്ട ആവശ്യം വരുന്നില്ല. വീടിന്റെ പണികള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവവഴിക്കുന്നതിന് സാധിക്കുന്നു. പല പ്രശ്‌നങ്ങള്‍ക്കും ഉടന്‍ പരിഹാരം കാണുന്ന സമയമാണ്. പുതിയ പ്രണയത്തിന് അനുകൂലസമയമാണ്. ജീവിതത്തില്‍ ചെറിയ സാമ്പത്തിക പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച പല കാര്യങ്ങളിലും അങ്ങേയറ്റം ക്ഷമ കാണിക്കുന്നതിന് സാധിക്കുന്നു. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് കാല താമസം നേരിടുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. വിദേശത്ത് സ്ഥിരതാമസമാക്കുന്നതിനുള്ള സാധ്യത കാണുന്നു. കാലങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. എങ്കിലും അതീവ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ട ഒരു സമയമാണ് എന്നുള്ളതാണ് സത്യം. വാഹനാപകടത്തിനുള്ള സാധ്യത കാണുന്നു. ശ്രദ്ധയോടെ വാഹനങ്ങള്‍ കൈകാര്യം ചെയ്യണം.



Click it and Unblock the Notifications











