Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
Weekly Horoscope: വരുന്ന ആഴ്ച 12 രാശിക്കും സമ്പൂര്‍ണഫലം ഇതാണ്
രാശിമാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ അതില്‍ നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കുന്ന ചില രാശിക്കാരുണ്ട്. ഏതൊക്കെ രാശിയില്‍ ഉണ്ടാവുന്ന മാറ്റങ്ങളാണ് നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

ഈ ആഴ്ചയിലെ വാരഫലത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടി നമുക്ക് ഈ ലേഖനം വായിക്കാവുന്നതാണ്. എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ജോലിക്കാര്യത്തില്‍ ഈ ആഴ്ച പൂര്‍ണ ശ്രദ്ധ വേണം. ആഴ്ചയുടെ മധ്യത്തില്‍, നിങ്ങള്‍ക്ക് ജോലിഭാരം പെട്ടെന്ന് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നു. അത്തരമൊരു സാഹചര്യത്തില്‍, അതിന് വേണ്ടി തയ്യാറെടുക്കണം. ബിസിനസ് ചെയ്യുന്നവര്‍ക്ക് ആഴ്ചയുടെ തുടക്കം മികച്ചതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കുന്നു. കുടുംബത്തോടൊപ്പം മികച്ച സമയമായിരിക്കും. ആരോഗ്യനില മെച്ചപ്പെടുന്നതിനാല്‍ ഈ കാലയളവില്‍ നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. പങ്കാളിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ആശങ്കാകുലരാവും.
ഭാഗ്യ നിറം: നീല
ഭാഗ്യ നമ്പര്‍:11
ഭാഗ്യദിനം: ശനിയാഴ്ച

ഇടവം (ഏപ്രില്‍ 19-മെയ് 19):
ഇടവം രാശിക്കാര്‍ക്ക് ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടാവും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഓഫീസിലെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരുന്നു. ആഴ്ചയുടെ ആരംഭ ദിനങ്ങള്‍ നിങ്ങള്‍ക്ക് നല്ലതായിരിക്കും, എന്നാല്‍ പിന്നീടുള്ള സമയം നിങ്ങള്‍ക്ക് ചില വലിയ വെല്ലുവിളികള്‍ നേരിടേണ്ടതായി വരാം. പണത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് സമ്മിശ്ര ഫലം നല്‍കുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഒരു സുപ്രധാന തീരുമാനം എടുക്കുന്നതിനുള്ള സമയമാണ്. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും, കൂടാതെ ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ നിങ്ങള്‍ക്ക് പൂര്‍ണ പിന്തുണ ലഭിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ആസ്ത്മയുള്ളവര്‍ അല്‍പം ശ്രദ്ധിക്കണം.
ഭാഗ്യ നിറം: വെള്ള
ഭാഗ്യ നമ്പര്‍: 2
ഭാഗ്യദിനം: ബുധനാഴ്ച

മിഥുനം (മെയ് 20-ജൂണ്‍ 20):
മിഥുനം രാശിക്കാര്‍ക്ക് ബിസിനസ് അത്ര നല്ല ഫലങ്ങള്‍ നല്‍കില്ല. ജീവനക്കാരുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുക. അഹങ്കാരം പൂര്‍ണമായും ഒഴിവാക്കുക. ചെറുകിട കച്ചവടക്കാര്‍ക്ക് നല്ല ലാഭം ലഭിക്കുന്നു. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയം വളരെ പ്രധാനമാണ്. ഈ കാലയളവില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലം മാറ്റം ലഭിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാട് നടത്തുകയാണെങ്കില്‍, തിടുക്കം കാണിക്കരുത്. കാരണം അത് നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കാം. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ശക്തമായിരിക്കണം. നിങ്ങളുടെ പരസ്പര ധാരണയില്‍ മുന്നോട്ട് പോവാം. കണ്ണുമായി ബന്ധപ്പെട്ടുണ്ടാവുന്ന ആരോഗ്യ പ്രശ്‌നം ശ്രദ്ധിക്കണം.
ഭാഗ്യ നിറം: നീല
ഭാഗ്യ സംഖ്യ:4
ഭാഗ്യദിനം: ഞായറാഴ്ച

കര്‍ക്കടകം (ജൂണ്‍ 21-ജൂലൈ 21):
കര്‍ക്കിടകം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. ഈ സമയത്ത് നിങ്ങളുടെ ചെലവുകളുടെ പട്ടിക വര്‍ദ്ധിച്ചേക്കാം. സമ്പാദ്യത്തില്‍ നിങ്ങള്‍ എത്രത്തോളം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവോ അത്രത്തോളം നിങ്ങളുടെ ഭാവി സുരക്ഷിതമായിരിക്കും. ജോലിയുടെ കാര്യത്തില്‍ മികച്ച സമയമാണ്. ഈ കാലയളവില്‍ ബിസിനസില്‍ വിജയം നേടാനുള്ള ശക്തമായ സാധ്യതയുണ്ട്. ശമ്പളമുള്ളവര്‍ക്ക് അവരുടെ കഠിനാധ്വാനത്തിനനുസരിച്ച് ഫലം ലഭിക്കും. കുടുംബജീവിതത്തിലെ സാഹചര്യങ്ങള്‍ ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. കുടുബത്തില്‍ സമാധാനം നിലനില്‍ക്കും.
ഭാഗ്യ നിറം: മഞ്ഞ
ഭാഗ്യ നമ്പര്‍:10
ഭാഗ്യദിനം: തിങ്കളാഴ്ച

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):
ചിങ്ങം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ജോലിയില്‍ തടസ്സങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ നിങ്ങള്‍ വളരെക്കാലമായി നിങ്ങളുടെ പ്രമോഷനായി കാത്തിരിക്കുകയാണെങ്കില്‍ അതിലും താമസം നരിടുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തീര്‍ച്ചയായും നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസ്സുകാര്‍ക്ക് ഈ ആഴ്ച വളരെ തിരക്കുള്ള ആഴ്ചയായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട് നിരവധി യാത്രകള്‍ നടത്തേണ്ടതായി വന്നേക്കാം. പണത്തിന്റെ കാര്യത്തില്‍ അല്‍പം പ്രശ്‌നം നിറഞ്ഞ സമയമായിരിക്കും. എന്നാല്‍ ആഴ്ചയുടെ മധ്യത്തോടെ നിങ്ങളുടെ എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളും ഉടന്‍ പരിഹരിക്കപ്പെടും. എന്നിരുന്നാലും പണം ചിലവാക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് മികച്ചതായിരിക്കും.
ഭാഗ്യ നിറം: പിങ്ക്
ഭാഗ്യ സംഖ്യ:1
ഭാഗ്യദിനം: ബുധനാഴ്ച

കന്നി(ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
കന്നി രാശിക്കാര്‍ക്ക് ഈ സമയത്ത് ഓഫീസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ അശ്രദ്ധ നിങ്ങളെ കുഴപ്പത്തിലാക്കും. പലപ്പോഴും ജോലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ വെല്ലുവിളികള്‍ ഉയര്‍ത്തിയേക്കാം. ജോലികള്‍ കൃത്യസമയത്ത് തീര്‍ക്കാന്‍ ശ്രദ്ധിക്കണം. അനാവശ്യമായി ധാരാളം പണം ചിലവഴിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം. സ്വയം കടിഞ്ഞാണിടുന്നതിന് ശ്രദ്ധിക്കണം. കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് വൈകാരിക പിന്തുണ ലഭിക്കും, പ്രതികൂല സാഹചര്യങ്ങളിലും നിങ്ങളുടെ ധൈര്യം മികച്ചതായിരിക്കും. പണത്തിന്റെ കാര്യത്തില്‍, ഈ സമയത്ത് നിങ്ങള്‍ അല്‍പ്പം ശ്രദ്ധിക്കേണ്ടതുണ്ട്. രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നു.
ഭാഗ്യ നിറം: പച്ച
ഭാഗ്യ നമ്പര്‍:22
ഭാഗ്യദിനം: തിങ്കളാഴ്ച

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ സന്തോഷം നിറഞ്ഞതായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് വലിയ ആശങ്കകളില്‍ നിന്ന് മുക്തി നേടുന്നതിന് സാധിക്കുന്നു. ജോലിയെക്കുറിച്ച് പറയുമ്പോള്‍, ജോലി ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ ജീവിതത്തില്‍ മാറ്റം വരുന്ന സമയമാണ്. കരിയറില്‍ പോസിറ്റീവ് ഫലങ്ങള്‍ ഉണ്ടായേക്കാം. ഭാവിയില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ അനുകൂലമായിരിക്കും. മുതിര്‍ന്നവരുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതായിരിക്കുന്നതിന് ശ്രദ്ധിക്കണം.
ഭാഗ്യ നിറം: ചുവപ്പ്
ഭാഗ്യ നമ്പര്‍:15
ഭാഗ്യദിനം: ഞായറാഴ്ച

വൃശ്ചികം(ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ അല്‍പം വെല്ലുവിളികള്‍ ഉണ്ടാവുന്നുണ്ട്. ചെറിയ രീതിയില്‍ സാമ്പത്തിക നഷ്ടം ഇവര്‍ക്കുണ്ടാവുന്നു. ഗതാഗതവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഫലങ്ങള്‍ മികച്ചതാണ്. ജോലിയുടെ കാര്യത്തില്‍ ഒരു തരത്തിലും അശ്രദ്ധ കാണിക്കരുത്. കുടുംബ ജീവിതത്തില്‍ ചില പിരിമുറുക്കങ്ങള്‍ക്ക് സാധ്യത കാണുന്നു. പണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടാവാം. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍, ഒരു വിട്ടുമാറാത്ത രോഗം നിങ്ങളെ പിടികൂടുന്നതിനുള്ള സാധ്യത കാണുന്നു.
ഭാഗ്യ നിറം: ഓറഞ്ച്
ഭാഗ്യ സംഖ്യ:4
ഭാഗ്യദിനം: വ്യാഴാഴ്ച

ധനു (നവംബര്‍ 21-ഡിസംബര്‍ 20):
ധനു രാശിക്കാര്‍ക്ക് പുതിയ ബിസിനസ് തുടങ്ങുന്നതിന് അനുയോജ്യമായ സമയമാണ്. ഇതിന്റെ ഫലമായി ചെറിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ഓണ്‍ലൈന്‍ ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് നല്ല ലാഭം നേടാനാകും. സര്‍ക്കാര്‍ ജോലി ചെയ്യുന്നവരുടെ വരുമാനം വര്‍ദ്ധിക്കും.സ്വകാര്യ മേഖലയിലും പുരോഗതി ഉണ്ടാവുന്നു. വീട്ടിലെ അംഗങ്ങളുമായുള്ള ബന്ധത്തില്‍ സ്‌നേഹം വര്‍ദ്ധിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കും. ചിലവ് ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമായിരിക്കും.
ഭാഗ്യ നിറം: ബ്രൗണ്‍
ഭാഗ്യ സംഖ്യ:4
ഭാഗ്യദിനം: ശനിയാഴ്ച

മകരം (ഡിസംബര്‍ 21-ജനുവരി 19):
ഓഹരി വിപണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ കാലയളവില്‍ ജാഗ്രത പാലിക്കേണ്ടതാണ്. ലാഭത്തിന് പകരം നഷ്ടം സംഭവിച്ചേക്കാം. ജോലി ചെയ്യുന്നവര്‍ക്ക് ഈ ആഴ്ച വളരെ ഭാഗ്യമായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ വളരെ സജീവമായി ഏത് കാര്യത്തിലും ഇടപെടുന്നു. നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാകും. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിച്ചേക്കാം. ദാമ്പത്യ ജീവിതത്തില്‍ സാഹചര്യങ്ങള്‍ അനുകൂലമായിരിക്കും. സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. ആരോഗ്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍, ഈ രാശിയിലുള്ള ഗര്‍ഭിണികള്‍ ഈ സമയത്ത് ശ്രദ്ധിക്കേണ്ടതാണ്.
നിറം: ക്രീം
ഭാഗ്യ സംഖ്യ:5
ഭാഗ്യദിനം: ചൊവ്വാഴ്ച

കുംഭം (ജനുവരി 20-ഫെബ്രുവരി 18):
പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കും. എന്നാല്‍ ഇത് പിന്നീട് തീര്‍പ്പിലെത്തും. മാതാപിതാക്കളുടെ കാര്യത്തില്‍ സമാധാനം ലഭിക്കുന്നു. വിവാഹത്തിന് അനുയോജ്യമായ സമയമാണ്. ഈ രാശിയിലെ വിവാഹിതര്‍ക്ക് ഈ ആഴ്ച വളരെ റൊമാന്റിക് ആയിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എങ്കിലും അമിതമായി ജോലി ചെയ്യുന്നത് ഒഴിവാക്കുക. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ ഉടന്‍ എന്തെങ്കിലും പുതിയ ജോലി ആരംഭിക്കാന്‍ സാധിക്കുന്നു. യാത്രകള്‍ വര്‍ദ്ധിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. സഹപ്രവര്‍ത്തകരുടെ പിന്തുണയും ലഭിക്കും. ആരോഗ്യം നിലനിര്‍ത്താന്‍, ജങ്ക് ഫുഡ് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
ഭാഗ്യ നിറം: മെറൂണ്‍
ഭാഗ്യ സംഖ്യ:17
ഭാഗ്യദിനം: വെള്ളിയാഴ്ച

മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):
ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് അവരുടെ ജോലിയില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വിജയം നേടാന്‍ സാധിക്കുന്നു. ബിസിനസ്സ തീരുമാനങ്ങള്‍ ശ്രദ്ധിച്ച് എടുക്കണം. കഠിനാധ്വാനത്തോടെ ജോലികള്‍ പൂര്‍ത്തിയാക്കുന്നു. പണം കടം കൊടുക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധത്തില്‍ അകലം വര്‍ദ്ധിച്ചേക്കാം. പങ്കാളിയുമായി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ശാന്തമായി ഇരുന്ന് സംസാരിച്ച് പ്രശ്‌നങ്ങള്‍ ഒഴിവാക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് സമ്മിശ്രമായിരിക്കും. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. വിശ്രമം അത്യാവശ്യമാണ്.
ഭാഗ്യ നിറം: പിങ്ക്
ഭാഗ്യ സംഖ്യ:12
ഭാഗ്യദിനം: തിങ്കളാഴ്ച



Click it and Unblock the Notifications











