Weekly Horoscope:ജ്യോതിഷം ഉറപ്പ് പറയുന്ന വാരഫലം: 4 രാശിക്കാര്‍ സൂക്ഷിക്കണം- സമ്പൂര്‍ണവാരഫലം

ഓരോ ആഴ്ചയിലേയും രാശിഫലത്തില്‍ ഓരോ മാറ്റങ്ങള്‍ ഉണ്ടാവുന്നു. അത്രയെറെ ചെറു സമയത്തില്‍ രാശികളും ഗ്രഹങ്ങളും തിഥികളും മാറിക്കൊണ്ടിരിക്കുന്നു. ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ അത്രയേറെ പ്രാധാന്യമുള്ളതാണ്.

Weekly horoscope

വാരഫലം നോക്കുമ്പോള്‍ ഓരോ ആഴ്ചയിലേയും മാറ്റങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ ഉണ്ടാവുന്നു ഏതൊക്കെ രാശിക്കാര്‍ക്ക് പ്രതികൂലഫലങ്ങള്‍ ഉണ്ടാവുന്നു എന്നതിനെക്കുറിച്ചെല്ലാം നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ എടുക്കുന്ന തീരുമാനത്തില്‍ മാറ്റമില്ലാതെ മുന്നോട്ട് പോവുന്ന സമയമായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇവര്‍ക്ക് അനുകൂല സമയവും ഉണ്ടായിരിക്കും. പക്ഷേ സത്യമായ കാര്യങ്ങളെക്കുറിച്ച് ഇവര്‍ എപ്പോഴും മനസ്സിലാക്കേണ്ടതാണ്. ഒരിക്കലും പ്രാര്‍ത്ഥന മുടക്കരുത്. ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സമയം തന്നെയാണ്. പുതിയ വാഹനയോഗം കാണുന്നു. സമാധാനം കൂടുതലുള്ള ഒരു ആഴ്ചയായിരിക്കും. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ദൈവാനുഗ്രഹമുള്ള സമയമാണ്. ഏത് പ്രതിബന്ധത്തേയും തരണം ചെയ്യുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ യാത്രകള്‍ പലപ്പോഴും അനിവാര്യമായി വരുന്ന സമയമായിരിക്കും. ഏത് പ്രശ്‌നത്തേയും പ്രതിരോധിക്കാന്‍ സാധിക്കുന്നു. നിസ്സാരരോഗങ്ങളില്‍ ചിലപ്പോള്‍ വീണു പോയേക്കാം. കലാരംഗത്ത് ശോഭിക്കാന്‍ സാധിക്കുന്നു. ജീവിതത്തില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവാം. ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കണം. സ്വര്‍ണാഭരണങ്ങള്‍ സമ്മാനമായി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് അസുഖങ്ങള്‍ മാറി വരുന്നു. എല്ലാ വിധത്തിലുള്ള നേട്ടങ്ങളും ഭാഗ്യ ഫലങ്ങളും ഉണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. ഭൂമി വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. മക്കളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പല തടസ്സങ്ങളേയും ഇല്ലാതാക്കുന്നതിനും തരണം ചെയ്ത് മുന്നോട്ട് പോവുന്നതിനും ഉള്ള സാധ്യത കാണുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് സാമ്പത്തികമായി ഏറ്റവും മികച്ച സമയമാണ്. പല കാര്യങ്ങളും അനുകൂലമായി വരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് തിളങ്ങാന്‍ സാധിക്കുന്ന സമയമാണ്. പുതിയ സൗഹൃദങ്ങള്‍ ഉണ്ടായിരിക്കും. പല രീതിയിലും നിങ്ങള്‍ക്ക് സമാധാനം ലഭിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. ദൈവാനുഗ്രഹം ഏത് കാര്യത്തിലും ഉണ്ടായിരിക്കും. ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനും ബന്ധം പുതുക്കുന്നതിനും സാധിക്കുന്നു. മക്കള്‍ അഭിമാനമായി മാറുന്ന പല വിധത്തിലുള്ള സന്ദര്‍ഭങ്ങളും ഉണ്ടാവുന്നു.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ആനുകൂല്യങ്ങളും ജീവിതത്തില്‍ ലഭിക്കുന്നു. നിയസംബന്ധമായ കാര്യങ്ങളില്‍ അനുകൂല സമയമായിരിക്കും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനും നേതൃത്വം വഹിക്കുന്നതിനും ഉള്ള യോഗം കാണുന്നു. ഏത് തടസ്സത്തേയും തരണം ചെയ്യുന്നതിന് സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സാധിക്കുന്നു. കലാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നു. ആരോഗ്യം തൃപ്തികരമായിരിക്കും. വരുമാനത്തില്‍ അസാധാരണമായ വര്‍ദ്ധനവ് ഉണ്ടാവുന്നു.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് വസ്തുസംബന്ധമായി പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിതത്തില്‍ പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. വിവാഹത്തിന്റ കാര്യത്തില്‍ തീരുമാനമാവുന്നു. വിവാഹിതര്‍ക്ക് ദാമ്പത്യ ജീവിതം വളരെ സന്തോഷകരമായിരിക്കും. തൊഴിലില്‍ നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. നിയമപ്രശ്‌നങ്ങളില്‍ നിങ്ങള്‍ക്ക് നനുകൂലമായ തീരുമാനം ഉണ്ടാവുന്നു. ആരോഗ്യം തൃപ്തികരമായിരിക്കും.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് ശത്രുക്കളില്‍ നിന്ന് രക്ഷ ലഭിക്കുന്നു. സാമ്പത്തിക രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഈശ്വരാനുഗ്രഹം ഏത് കാര്യത്തിലും ഇവര്‍ക്കുണ്ടാവുന്നു. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നു. സൗഹൃദം നല്ലതിലേക്ക് നയിക്കുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ വിടാതെ പിന്തുടരാം.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷകരമായ സമയമായിരിക്കും. ജീവിതത്തില്‍ യാത്രകള്‍ വര്‍ദ്ധിക്കുന്ന ഒരു ആഴ്ചയായിരിക്കും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. രോഗാവസ്ഥകള്‍ പല ഘട്ടങ്ങളിലും അലട്ടുന്നതിനുള്ള സാധ്യതയുണ്ട്. ഈശ്വരാനുഗ്രഹം പല കാര്യങ്ങളിലും ഉണ്ടാവുന്നു. ആഴ്ചയുടെ അവസാനം അത്ര നല്ലതായിരിക്കില്ല. പണം ചിലവാക്കുമ്പോള്‍ അല്‍പം ശ്രദ്ധിച്ച് ചിലവാക്കണം.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് വളരെ അനുകൂലമാറ്റങ്ങള്‍ നല്‍കുന്ന ഒരു സമയമായിരിക്കും. എങ്കിലും സാമ്പത്തികമായി അത്ര നല്ലതായിരിക്കില്ല. പലപ്പോഴും പല കാര്യങ്ങള്‍ക്കും അമിത ചിലവ് ഉണ്ടാവുന്നു. കുടുംബത്തില്‍ സമാധാനവും സ്വസ്ഥതയും ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമാറ്റങ്ങള്‍ . ജോലിയില്‍ പുരോഗതി ഉണ്ടാവുന്നതിനും അതിലൂടെ നേട്ടങ്ങള്‍ക്കും സാധ്യതയുണ്ട്.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നു. ഇതിലൂടെ ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. പല കാര്യങ്ങളിലും മടി പിടിച്ചിരിക്കുന്ന ഒരു സമയമായിരിക്കും. നിയമകാര്യങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായ വിധി വരുന്നു. പഠനത്തിന്റെ കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് പറ്റിയ സമയമാണ്. ദാമ്പത്യ ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവുന്നു. ആരോഗ്യം തൃപ്തികരമായിരിക്കില്ല.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് വളരെയധികം ഗുണങ്ങള്‍ ഉണ്ടാവുന്ന ഒരു ആഴ്ചയാണ് ഫെബ്രുവരിയില ആദ്യത്തെ ആഴ്ച.. ഇത് നിങ്ങളില്‍ ആഗ്രഹപൂര്‍ത്തീകരണത്തിന് അനുകൂല സമയമാണ്. കുടുംബത്തോടൊപ്പം യാത്രകള്‍ നടത്തുന്തിനുള്ള സാധ്യതയുണ്ട്. ആഗ്രഹിക്കുന്നത് പോലെ ഉപരിപഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. കുടുംബത്തൊടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. അനുകൂലമായ പല വിധത്തിലുള്ള മാറ്റം ഉണ്ടാവുന്ന ഒരു ആഴ്ച തന്നെയായിരിക്കും.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങളും അതോടൊപ്പം തന്നെ പല ഭാഗ്യാനുഭവങ്ങളും ഉണ്ടാവുന്ന ഒരു ആഴ്ചയായിരിക്കും. ജോലിയില്‍ നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടായിരിക്കും. ഗുരുക്കന്‍മാരുടെ അനുഗ്രഹത്തോടെ പല കാര്യങ്ങളും ആരംഭിക്കുന്നു. വിവാഹിതരല്ലാത്തവര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ഏത് കാര്യത്തിനും പതിവിലേറെ ഉത്സാഹം ഉണ്ടാവുന്നു. ജീവിതത്തില്‍ അനുകൂലമായ നിരവധി കാര്യങ്ങള്‍ സംഭവിക്കുന്നു. ആരോഗ്യം തൃപ്തികരമായിരിക്കില്ല.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

X
Desktop Bottom Promotion