For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2021 ഡിസംബര്‍ ആദ്യവാരത്തില്‍ 12 രാശിക്കും സമ്പൂര്‍ണഫലം

|

ഈ ആഴ്ചയിലെ നിങ്ങളുടെ രാശിഫലത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്.

Weekly Horoscope Prediction

എന്നാല്‍ ഓരോ ദിവസത്തേയും രാശിഫലത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി (മാര്‍ച്ച് 20-ഏപ്രില്‍ 18)

മേടം രാശി (മാര്‍ച്ച് 20-ഏപ്രില്‍ 18)

നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ചില ജോലികള്‍ പൂര്‍ത്തിയാകുന്നതാണ്. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍ അതിനെക്കുറിച്ച് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ യാത്ര വളരെ പ്രയോജനപ്രദമായിരിക്കും. ഈ രാശിയിലെ തൊഴില്‍ രഹിതര്‍ക്കും ഈ കാലയളവില്‍ ആഗ്രഹിച്ച ജോലി ലഭിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് പുതിയ ഇടപാട് നടത്താന്‍ അവസരം ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവും. മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും. ഇതുകൂടാതെ, ചില നല്ല വാര്‍ത്തകള്‍ സഹോദരനില്‍ നിന്നോ സഹോദരിയില്‍ നിന്നോ കേള്‍ക്കുന്നതിനുള്ള യോഗം ഉണ്ടാവും. ചെറിയ കാര്യങ്ങളില്‍ പങ്കാളിയുമായി തര്‍ക്കം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ മൂന്നാമതൊരാളെ അനുവദിക്കാതിരിക്കുന്നതാണ് നല്ലത്. പണത്തിന്റെ സ്ഥാനം മികച്ചതായിരിക്കും. ഈ കാലയളവില്‍, വീട്ടിലെ സുഖസൗകര്യങ്ങള്‍ക്കായി നിങ്ങള്‍് കുറച്ച് പണം ചെലവഴിക്കുന്നതിന് യേഗം കാണുന്നു. നിങ്ങള്‍ക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടെങ്കില്‍, ഈ സമയത്ത് കൂടുതല്‍ ശ്രദ്ധിക്കണം.

ഭാഗ്യ നിറം: ചുവപ്പ്

ഭാഗ്യ സംഖ്യ: 9

ഭാഗ്യദിനം: വ്യാഴാഴ്ച

ഇടവം രാശി (ഏപ്രില്‍ 19-മേയ് 19)

ഇടവം രാശി (ഏപ്രില്‍ 19-മേയ് 19)

ഈ ആഴ്ച വ്യക്തിജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. ആഴ്ചയുടെ മധ്യത്തില്‍ നിങ്ങളുടെ പല കാര്യങ്ങളും വിജയത്തിലെത്തുന്നതിനുള്ള സാധ്യതയുണ്ട്. മാതാപിതാക്കള്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കുന്നതിന് ശ്രദ്ധിക്കുക. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ കാലയളവില്‍ നിങ്ങള്‍ക്ക് പല വിധത്തിലും ജീവിതത്തില്‍ പുരോഗതി ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അത് ഒരു ജോലിയോ ബിസിനസ്സോ എന്തിലാണെങ്കിലും പുരോഗതിയുണ്ടാവുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന് നല്ല ഫലങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ആഴ്ചയുടെ അവസാനത്തില്‍, നിങ്ങളുടെ ചില പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടേക്കാം. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, സ്ഥിരമായി വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം.

ഭാഗ്യ നിറം: പച്ച

ഭാഗ്യ സംഖ്യ: 14

ഭാഗ്യദിനം: ഞായറാഴ്ച

മിഥുനം രാശി (മെയ് 20-ജൂണ്‍ 20)

മിഥുനം രാശി (മെയ് 20-ജൂണ്‍ 20)

പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങളുടെ ഏതെങ്കിലും സാമ്പത്തിക ശ്രമങ്ങള്‍ വളരെക്കാലമായി നടക്കുന്നുണ്ടെങ്കില്‍, ഈ കാലയളവില്‍ അത് വിജയിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ഇതുകൂടാതെ, കുറഞ്ഞ പ്രയത്‌നത്തില്‍ തന്നെ നിങ്ങള്‍ക്ക് പണം സമ്പാദിക്കാം. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഓഫീസില്‍ ചില വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരുന്നുണ്ട്. അതിന് വേണ്ടി നിങ്ങള്‍ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടിവരും. ഇത് നിങ്ങള്‍ക്ക് ഒരു സുവര്‍ണ്ണാവസരമായിരിക്കും. ഓഫീസില്‍ നിങ്ങളുടെ ഏറ്റവും മികച്ചത് നല്‍കുന്നതിന് ശ്രദ്ധിക്കുക. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയം വളരെ പ്രധാനമാണ്. മാനസിക സമ്മര്‍ദ്ദത്തിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും, എന്നാല്‍ വിശ്രമിക്കുന്നതിന് ശ്രദ്ധിക്കണം.

ഭാഗ്യ നിറം: ക്രീം

ഭാഗ്യ സംഖ്യ: 19

ഭാഗ്യദിനം: ചൊവ്വാഴ്ച

കര്‍ക്കടകം രാശി (ജൂണ്‍ 21-ജൂലൈ 21)

കര്‍ക്കടകം രാശി (ജൂണ്‍ 21-ജൂലൈ 21)

ഈ കാലയളവില്‍ മതപരമായ കാര്യങ്ങളില്‍ നിങ്ങളുടെ താല്‍പര്യം അല്‍പ്പം വര്‍ദ്ധിച്ചേക്കാം. നിങ്ങള്‍ക്ക് ഒരു മതപരമായ സ്ഥലവും സന്ദര്‍ശിക്കുന്നതിനുള്ള യോഗം കാണുന്നുണ്ട്. ഇതുകൂടാതെ, സാമ്പത്തികമായും നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ സഹായിക്കാനാകും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ വഴക്കുണ്ടാക്കാന്‍ സാധ്യതയുണ്ട്, എന്നാല്‍ ഉടന്‍ തന്നെ നിങ്ങള്‍ക്കിടയില്‍ എല്ലാം സാധാരണമായി മുന്നോട്ട് പോവുന്നു. എന്നിരുന്നാലും, നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. അമ്മയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. കരിയറുമായി ബന്ധപ്പെട്ട് നിങ്ങളുടെ മനസ്സില്‍ ഏതെങ്കിലും തരത്തിലുള്ള ആശയക്കുഴപ്പം ഉണ്ടെങ്കില്‍, നിങ്ങള്‍ ഒരു നല്ല ഉപദേശകന്റെ ഉപദേശം സ്വീകരിക്കേണ്ടതുണ്ട്. തിടുക്കത്തില്‍ ഒരു തീരുമാനവും എടുക്കരുത്. പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുന്ന ആളുകള്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായിരിക്കും. ഈ ആഴ്ച ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

ഭാഗ്യ നിറം: നീല

ഭാഗ്യ സംഖ്യ: 2

ഭാഗ്യദിനം: ബുധനാഴ്ച

ചിങ്ങം രാശി (ജൂലൈ 22-ഓഗസ്റ്റ് 21)

ചിങ്ങം രാശി (ജൂലൈ 22-ഓഗസ്റ്റ് 21)

ഈ ആഴ്ച നിങ്ങളുടെ ആരോഗ്യം ദുര്‍ബലമായിരിക്കും. നിങ്ങള്‍ക്ക് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതല്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യ കാര്യത്തില്‍ ഒരു തരത്തിലുള്ള അശ്രദ്ധ കാണിക്കരുത്. പ്രത്യേകിച്ച് ഭക്ഷണകാര്യത്തില്‍ അതീവ ശ്രദ്ധ വേണം. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ ചെലവേറിയതായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ചെലവുകള്‍ ഗണ്യമായി വര്‍ദ്ധിച്ചേക്കാം. ഈ സമയത്ത് മരുന്നുകള്‍ക്കും ഡോക്ടര്‍മാര്‍ക്കും വേണ്ടി അല്‍പ്പം അധിക പണം ചിലവഴിക്കേണ്ടി വന്നേക്കാം. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയം ജോലിക്കാര്‍ക്ക് വളരെ നല്ലതായിരിക്കും.മികച്ച അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നുണ്ട്. ഇന്റര്‍വ്യൂ വിജയിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് മികച്ച ലാഭം ലഭിക്കുന്നു.

ഭാഗ്യ നിറം: ചുവപ്പ്

ഭാഗ്യ നമ്പര്‍:26

ഭാഗ്യദിനം: വെള്ളിയാഴ്ച

കന്നിരാശി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21)

കന്നിരാശി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21)

ബിസിനസ്സുകാര്‍ക്ക് ഈ ആഴ്ച വളരെ ബുദ്ധിമുട്ടായിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍, പണവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് തര്‍ക്കമുണ്ടാകാം. എന്നിരുന്നാലും, അത്തരം കാര്യങ്ങള്‍ ഒഴിവാക്കാന്‍ വളരെയധികം ശ്രദ്ധിക്കണം. നിങ്ങള്‍ പുതിയ ജോലികള്‍ക്കായി ശ്രമിക്കുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കോപ്പി അടിക്കുന്നത് വിപരീത ഫലങ്ങള്‍ ഉണ്ടാക്കുന്നു. നിങ്ങളുടെ തീര്‍പ്പാക്കാത്ത ജോലികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇതുകൂടാതെ, ഈ കാലയളവില്‍ വായ്പ എടുക്കുന്നത് തിരിച്ചടക്കുന്നതില്‍ തെറ്റ് വരുത്തരുത്. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ മാതാപിതാക്കളുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. വിവാഹിതരായ ദമ്പതികള്‍ക്ക് ഈ സമയം നല്ലതായിരിക്കും. ഈ സമയത്ത് എന്തെങ്കിലും ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായാല്‍, അത് അവഗണിക്കരുത്.

ഭാഗ്യ നിറം: നീല

ഭാഗ്യ സംഖ്യ: 16

ഭാഗ്യദിനം: തിങ്കളാഴ്ച

തുലാം രാശി (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22)

തുലാം രാശി (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22)

ഈ ആഴ്ച നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നല്‍കും. നിങ്ങള്‍ക്ക് ലാഭകരമായ ഒരു സാഹചര്യം ഉണ്ടാവുന്നു. എന്നാല്‍ നിങ്ങള്‍ അതിനായി കഠിനാധ്വാനം ചെയ്യേണ്ടിവരും. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍, ഈ ആഴ്ച ജോലിഭാരം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ്സുകാര്‍ക്ക് ആഴ്ചയുടെ അവസാനം വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ വിവേകത്തോടെ എടുക്കാന്‍ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ സ്ഥിരതയുണ്ടാകും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഗാര്‍ഹിക, തൊഴില്‍ ജീവിതത്തിലെ ചില കാര്യങ്ങള്‍ നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ഇത് നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ മോശമായി ബാധിക്കും.

ഭാഗ്യ നിറം: നീല

ഭാഗ്യ സംഖ്യ: 11

ഭാഗ്യ ദിനം: ഞായര്‍

വൃശ്ചികം രാശി (ഒക്ടോബര്‍ 23-നവംബര്‍ 20)

വൃശ്ചികം രാശി (ഒക്ടോബര്‍ 23-നവംബര്‍ 20)

കുടുംബത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. നിങ്ങളുടെ ഏത് വലിയ പ്രശ്നവും ഈ കാലയളവില്‍ പരിഹരിക്കാന്‍ കഴിയും. പങ്കാളിയുമായുള്ള ബന്ധത്തില്‍ നിങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുക. ഈ കാലയളവില്‍ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ചില ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായേക്കാം. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ കാലയളവില്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. എന്നിരുന്നാലും, പണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കണം. ആരോഗ്യത്തെക്കുറിച്ച് പറയുമ്പോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ അല്‍പം ശ്രദ്ധിക്കണം. കാരണം ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം പെട്ടെന്ന് വഷളായേക്കാം.

ഭാഗ്യ നിറം: ബ്രൗണ്‍

ഭാഗ്യ സംഖ്യ: 2

ഭാഗ്യദിനം: ശനിയാഴ്ച

ധനു രാശി (നവംബര്‍ 21-ഡിസംബര്‍ 20)

ധനു രാശി (നവംബര്‍ 21-ഡിസംബര്‍ 20)

പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ ഭാഗ്യമായിരിക്കും. ഈ കാലയളവില്‍ ഒരു പുതിയ വരുമാന മാര്‍ഗ്ഗം ലഭിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. നിങ്ങളുടെ ചില വലിയ സാമ്പത്തിക പ്രശ്‌നങ്ങളും പരിഹരിക്കപ്പെടാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍, ഉന്നത വിദ്യാഭ്യാസത്തിനായി എന്തെങ്കിലും ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍, ഈ ആഴ്ച നിങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കും. ഈ കാലയളവില്‍ ബിസിനസുകാര്‍ ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് വലിയ നഷ്ടം നേരിടേണ്ടിവരും. ഈ കാലയളവില്‍ വീടിന്റെ അന്തരീക്ഷം നല്ലതായിരിക്കില്ല. മുതിര്‍ന്നവരുമായുള്ള ബന്ധം വഷളായേക്കാം. അവരുടെ തീരുമാനങ്ങളൊന്നും നിങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍, വഴക്കിനും തര്‍ക്കത്തിനും പകരം നിങ്ങളുടെ അഭിപ്രായം സമാധാനത്തോടെ നിലനിര്‍ത്താന്‍ ശ്രമിക്കുക. സിഗരറ്റ്, മദ്യം തുടങ്ങിയ മോശം ശീലങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുക, അല്ലാത്തപക്ഷം നിങ്ങളുടെ ആരോഗ്യത്തെ അത് വളരെയധികം ബാധിച്ചേക്കാം.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ സംഖ്യ: 20

ഭാഗ്യദിനം: ചൊവ്വാഴ്ച

മകരം രാശി (ഡിസംബര്‍ 21-ജനുവരി 19)

മകരം രാശി (ഡിസംബര്‍ 21-ജനുവരി 19)

ദാമ്പത്യജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്ന ഒരു കാലയളവാണ് മകരം രാശിക്കാര്‍ക്ക് ഈ ആഴ്ച. ഈ കാലയളവില്‍ നിങ്ങളുടെ കുട്ടികളില്‍ നിന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ പ്രണയവിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ വിഷയത്തില്‍ നിങ്ങളുടെ കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ സമയം അനുകൂലമാണ്. പണത്തിന്റെ സ്ഥാനം തൃപ്തികരമായിരിക്കും. നിങ്ങളുടെ ബഡ്ജറ്റിനനുസരിച്ച് ചിലവഴിച്ചാല്‍ വലിയ പ്രശ്നമൊന്നും ഉണ്ടാകില്ല. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ആഴ്ചയുടെ തുടക്കം മികച്ചതായിരിക്കും, എന്നാല്‍ മധ്യത്തില്‍ വര്‍ദ്ധിച്ചുവരുന്ന ജോലി സമ്മര്‍ദ്ദം കാരണം, നിങ്ങള്‍ കുറച്ച് സമ്മര്‍ദ്ദത്തിലാകും. അതേസമയം, ഈ കാലയളവില്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തരുതെന്ന് വ്യാപാരികള്‍ക്ക് നിര്‍ദേശമുണ്ട്. ആരോഗ്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് ചില ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

ഭാഗ്യ നിറം: പിങ്ക്

ഭാഗ്യ സംഖ്യ: 30

ഭാഗ്യദിനം: ബുധനാഴ്ച

കുംഭം രാശി (ജനുവരി 20-ഫെബ്രുവരി 18)

കുംഭം രാശി (ജനുവരി 20-ഫെബ്രുവരി 18)

ഈ ആഴ്ച നിങ്ങള്‍ക്ക് ജോലിയില്‍ നല്ല ഫലങ്ങള്‍ നല്‍കും. പ്രതികൂല സാഹചര്യങ്ങളില്‍പ്പോലും, നിങ്ങള്‍ക്ക് നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. കടം വാങ്ങുന്നത് ഒഴിവാക്കണമെന്ന് വ്യാപാരികളോട് നിര്‍ദ്ദേശിക്കുന്നു, അല്ലാത്തപക്ഷം വരും ദിവസങ്ങളില്‍ നിങ്ങള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. വീട്ടിലെ അംഗങ്ങള്‍ക്കിടയില്‍ സ്നേഹവും ഐക്യവും ഉണ്ടാകും. പണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. നിങ്ങള്‍ ചിന്തിക്കാതെ ചെലവഴിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് കുഴപ്പങ്ങള്‍ ഉണ്ടാകാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കും.

ഭാഗ്യ നിറം: പര്‍പ്പിള്‍

ഭാഗ്യ നമ്പര്‍: 42

ഭാഗ്യദിനം: ഞായറാഴ്ച

മീനം രാശി (ഫെബ്രുവരി 19-മാര്‍ച്ച് 19)

മീനം രാശി (ഫെബ്രുവരി 19-മാര്‍ച്ച് 19)

മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ തിരക്കുള്ളതായിരിക്കും. കുടുംബാംഗങ്ങള്‍ക്കായി നിങ്ങള്‍ക്ക് കൂടുതല്‍ സമയം ലഭിച്ചേക്കില്ല. വ്യക്തിജീവിതവും തൊഴില്‍ ജീവിതവും തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ശ്രമിക്കുക, പ്രത്യേകിച്ച് നിങ്ങളുടെ പങ്കാളിയുമായി. ജോലിയെക്കുറിച്ച് പറയുമ്പോള്‍, ഈ സമയം ജോലിക്കാര്‍ക്ക് വളരെ ഭാഗ്യമായിരിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് പുരോഗതിക്ക് സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ഉയര്‍ന്ന സ്ഥാനം ലഭിച്ചേക്കാം. ചില്ലറ വ്യാപാരികള്‍ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയും. നിങ്ങള്‍ വളരെക്കാലമായി ഒരു പഴയ വസ്തു വില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ കാലയളവില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും. കുറച്ച് സമയത്തേക്ക് നിങ്ങളുടെ ആരോഗ്യം മോശമാണെങ്കില്‍, ഈ കാലയളവില്‍ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടേക്കാം.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ സംഖ്യ: 25

ഭാഗ്യ ദിനം : ഞായറാഴ്ച

2022- മിഥുനം രാശി വര്‍ഷഫലം; സാമ്പത്തികം, ജോലി, പ്രണയം, വിവാഹം സമ്പൂര്‍ണഫലം2022- മിഥുനം രാശി വര്‍ഷഫലം; സാമ്പത്തികം, ജോലി, പ്രണയം, വിവാഹം സമ്പൂര്‍ണഫലം

English summary

Weekly Horoscope Prediction For 5th December to 11th December 2021 in malayalam

Weekly Horoscope in Malayalam (5th December to 11th December 2021): Weekly horoscope Prediction for 5th December to 11th December 2021in Malayalam. Take a look.
X
Desktop Bottom Promotion