Weekly Horoscope: സെപ്റ്റംബര്‍ ആദ്യവാരം 12 രാശിയുടേയും സമ്പൂര്‍ണഫലം

സെപ്റ്റംബര്‍ മാസത്തിന് തുടക്കം കുറിച്ചു, ഈ സമയം 12 രാശിക്കാര്‍ക്കും ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കാം. കാരണം പല ഗ്രഹങ്ങളും രാശിമാറിക്കൊണ്ടിരിക്കുന്ന സമയമാണ് ഇത്. ഇത് പലരുടേയും ജീവിതത്തില്‍ നേരിട്ടും അല്ലാതേയും സ്വാധീനം ചെലുത്തുന്നു.

Weekly Horoscope

ഈ ആഴ്ച 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് മാറ്റങ്ങള്‍ വരുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യം, എന്തൊക്കെയാണ് മുന്‍കരുതലുകള്‍ എടുക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് വായിക്കാവുന്നതാണ്. നിങ്ങളുടെ രാശി ഏതാണെന്ന് നോക്കാം. ഈ ആഴ്ചയിലെ വാരഫലം ഇപ്രകാരമാണ്.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് അവരുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ധാരാളം സ്‌നേഹവും വാത്സല്യവും ലഭിക്കും. ജോലിയില്‍ കൂടുതല്‍ സമയം ചിലവഴിക്കുകുയം കഠിനാധ്വാനം ചെയ്യുകയും വേണ്ടി വരും. ബിസിനസ് തുടങ്ങാന്‍ പോകുന്നവര്‍ക്കും ഈ സമയം ഭാഗ്യമാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടുത്താന്‍ കഴിയും. നിക്ഷേപങ്ങളില്‍ നേട്ടം ഉണ്ടാവുന്നു. നല്ല ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ഇത് നിങ്ങളെ സഹായിക്കും. നിഷേധാത്മകത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ജീവിതത്തില്‍ പോസിറ്റീവ് മാറ്റം സംഭവിക്കുമെങ്കിലും കാത്തിരിക്കേണ്ടതായി വരും. ആരോഗ്യം ശ്രദ്ധിക്കണം.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച ഗുണകരമായിരിക്കും. നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. നിങ്ങളുടെ കുടുംബത്തിലെ ഓരോ അംഗവുമായും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. എന്നാല്‍ നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യത്തിലും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ആഴ്ച നിങ്ങള്‍ക്ക് ഒരു പ്രമോഷന്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ സത്യസന്ധത പുലര്‍ത്തുന്നതിന് ശ്രദ്ധിക്കണം. അനാവശ്യമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടരുത്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഇപ്പോള്‍ സ്ഥിരതയുള്ളതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യം ഉണ്ടാവുന്നു. ഏത് പ്രശ്‌നത്തേയും ഒറ്റക്ക് പരിഹരിക്കുന്നതിന് സാധിക്കുന്നു. ശുഭാപ്തിവിശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കുന്നു. ആഗ്രഹ സഫലീകരണം ഉണ്ടാവുന്നു. നിങ്ങളുടെ ജോലി പരമാവധി ഏകാഗ്രതയോടെയും ഉത്സാഹത്തോടെയും ചെയ്യുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ ജോലിയോടുള്ള നിങ്ങളുടെ അര്‍പ്പണബോധം നിങ്ങളുടെ ബോസില്‍ സന്തോഷം നിറക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമായിരിക്കും.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ച മികച്ചതായിരിക്കും. ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു സമയമായിരിക്കും. പല വിജയവും നിങ്ങളെ തേടി വരുന്നു. നിങ്ങളുടെ നേട്ടങ്ങളില്‍ മാതാപിതാക്കള്‍ അഭിമാനിക്കും. ജീവിതത്തില്‍ പ്രതികൂല സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പ്രതികൂല സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കേണ്ടതാണ്. ജോലി കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണം. വിവാഹത്തിന്റെ സാധ്യതകളെക്കുറിച്ച് ചിന്തിക്കാനുള്ള നല്ല സമയമാണിത്. ഈ ആഴ്ച ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നില്ല.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് പലപ്പോഴും അമിത ദേഷ്യവും പ്രശ്‌നവും ഉണ്ടാവുന്ന സമയമാണ്. അതുകൊണ്ട് വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. കാരണം നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. കുടുംബത്തിലെ മുതിര്‍ന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ കഴിയുന്നത്ര പണം ലാഭിക്കുകയും അനാവശ്യ ചെലവുകള്‍ ഒഴിവാക്കുകയും വേണം. പങ്കാളിയുമായി മികച്ച രീതിയിലുള്ള ബന്ധം നിലനിര്‍ത്തണം. ആരോഗ്യ പ്രശ്‌നങ്ങളെ അവഗണിക്കരുത്.

കന്നിരാശി

കന്നിരാശി

കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയുണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം, ജീവിതത്തില്‍ ജയപരാജയങ്ങള്‍ ഒരുപോലെ ഉണ്ടാവുന്നു. ദൈവവിശ്വാസം വര്‍ദ്ധിക്കുന്നു. പലപ്പോഴും ഒറ്റക്ക് സമയം ചിലവഴിക്കുന്നതിനാണ് നിങ്ങളാഗ്രഹിക്കുന്നത്. മറ്റുള്ളവരുടെ പ്രശംസ തേടിയെത്തിയേക്കാം. നിങ്ങളുടെ ആശങ്കകള്‍ നിങ്ങളുടെ ഉന്നത അധികാരികളോട് പ്രകടിപ്പിക്കാനുള്ള നല്ല സമയമാണിത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കുടുംബത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നു. ജീവിതത്തില്‍ ആലോചിക്കാതെ തീരുമാനം എടുക്കരുത്. ആരോഗ്യം ശ്രദ്ധിക്കണം.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. പുതിയ തുടക്കത്തിന് വഴിയൊരുക്കുന്നതിനുള്ള സാധ്യത കാണുന്നു. ആരോഗ്യം ശ്രദ്ധിക്കണം. ജീവിതത്തില്‍ നിരവധി ഓപ്ഷനുകള്‍ നിങ്ങളെ തേടി എത്തുന്നു. എല്ലാവരില്‍ നിന്നും പൂര്‍ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കുന്നു. അതുകൊണ്ട് തന്നെ ഏത് കാര്യത്തിനും നിങ്ങള്‍ക്ക് വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. ഫലപ്രദമായ പല മാര്‍ഗ്ഗ നിര്‍ദ്ദേശവും മറ്റുള്ളവരില്‍ നിന്ന് ലഭിക്കുന്നു. നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ നിങ്ങളോട് അസൂയപ്പെട്ടേക്കാം. ഇത് ജോലിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. ജീവിത പങ്കാളിയില്‍ നിന്ന് പിന്തുണ ലഭിക്കുന്നു. ജോലിയില്‍ അതീവശ്രദ്ധയും താല്‍പ്പര്യവും വേണം. ആരോഗ്യം ശ്രദ്ധിക്കണം.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ അനാവശ്യമായി സംസാരിക്കുന്നത് ഒഴിവാക്കണം. ഇത് പലപ്പോഴും നിങ്ങളെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തിച്ചേക്കാം. കുടുംബവുമായി കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ഉത്തരവാദിത്വത്തോടെ ജോലി ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. പ്രൊജക്റ്റുകള്‍ കൃത്യമായി പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. എങ്കിലും അശ്രദ്ധ കാണിക്കുന്നത് പ്രശ്‌നത്തിലാക്കുന്നു നിങ്ങളെ. പണം സമ്പാദിക്കുന്നതില്‍ വീഴ്ച വരുത്തരുത്. കുടുംബത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ല.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച മികച്ച സമയമായിരിക്കും. നിങ്ങളുടെ എല്ലാ ജോലികളും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. വിശ്രമ ജീവിതം നയിക്കുന്നതിനുള്ള സമയമാണ്. എല്ലാ ജോലികളും പെട്ടെന്ന് പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. പരീക്ഷണങ്ങളില്‍ വീണു പോവാതെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. കുടുംബത്തിന്റെ എല്ലാ വിധത്തിലുള്ള പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കുന്നു. സാമ്പത്തികം മികച്ച രീതിയില്‍ ആയിരിക്കും. എന്നാല്‍ നിക്ഷേപിക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. ഈ ആഴ്ച നിങ്ങളുടെ കുടുംബത്തിന് വളരെ നല്ലതായിരിക്കും. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടാവില്ല.

 മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് നിങ്ങളുടെ ജീവിതത്തിലെ പുതിയ തുടക്കങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള ശരിയായ സമയമാണ് ഈ ആഴ്ച. ജീവിതത്തില്‍ പുതിയ സാധ്യതകളെക്കുറിച്ച് ചിന്തിക്കുന്നു. നിങ്ങളുടെ കുടുംബത്തിലെ ഓരോ അംഗവുമായും മികച്ച സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഈ ആഴ്ച നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വരുമാനത്തിന്റെ കാര്യത്തില്‍ മികച്ച ഫലം ലഭിക്കുന്നു. എന്നാല്‍ ചിലവാക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. നിഷേധാത്മകത പലപ്പോഴും നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു. എങ്കിലും ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ നിങ്ങള്‍ക്ക് മികച്ച രീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കുന്നു.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച ഗുണകരമായിരിക്കും. നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുന്ന സമയമാണ്. നിങ്ങളുടെ വ്യക്തിജീവിതം കൂടുതല്‍ നന്നായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. പുതിയ പ്രോജക്റ്റുകള്‍ക്ക് നിങ്ങള്‍ തുടക്കം കുറിക്കുന്നു. ഇത് പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ പലപ്പോഴും നിങ്ങളുടെ ജോലിയില്‍ അസൂയപ്പെട്ടേക്കാം. സാമ്പത്തിക സ്ഥിതി തല്‍ക്കാലം മികച്ചതായി തന്നെ തുടരുന്നു. സമ്പാദിക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ ജീവിതത്തില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കുന്ന ഒരു സമയം കൂടിയായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച ഭാഗ്യ സമയമായിരിക്കും. നിങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പുതിയ പ്രോജക്ടുകളില്‍ നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കേണ്ടതായി വരുന്നു. ഇപ്പോള്‍ ലഭിക്കുന്ന ഏത് അവസരവും പ്രയോജനപ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. നിങ്ങളുടെ കുടുംബത്തിലെ മുതിര്‍ന്നവരില്‍ നിന്ന് നിങ്ങള്‍ക്ക് വിലപ്പെട്ട ഉപദേശവും സ്വീകരിക്കണം. ജോലിയില്‍ ഉത്തരവാദിത്വം വര്‍ദ്ധിക്കും. കരിയറില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. സാമ്പത്തികം മികച്ചതായിരിക്കും. നിക്ഷേപം നടത്തുമ്പോള്‍ ശ്രദ്ധ വേണം. പങ്കാളിയുടെ മികച്ച പ്രതികരണം ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

most read:അടുപ്പില്‍ പാല്‍ തിളച്ച് തൂവുന്നത് ശുഭലക്ഷണമോ അശുഭലക്ഷണമോ?

Story first published: Sunday, September 4, 2022, 5:00 [IST]
X
Desktop Bottom Promotion