നിങ്ങളുടെ ഈ ആഴ്ച : ജൂലൈ 4 മുതല്‍ 10 വരെ; അറിഞ്ഞിരിക്കാം ഓരോ രാശിക്കാര്‍ക്കും ഫലങ്ങള്‍

വരുന്ന ആഴ്ച ഓരോ രാശിക്കാര്‍ക്കും എന്താണ് ഫലങ്ങള്‍ എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. 12 രാശിയിലും വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നും എന്താണ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് എന്നും നമുക്ക് നോക്കാം.

Weekly horoscope Prediction For 4th July To 10th July in Malayalam

MOST READ: ജാതകത്തിലെ ഏഴാം ഭാവാധിപനായ രാഹു; മഹാദുരിതം ഫലം നല്‍കും

വരുന്ന ആഴ്ച മേടം മുതല്‍ മീനം വരെയുള്ള രാശിയുടെ ഫലങ്ങള്‍ അറിയാന്‍ വായിക്കൂ. ഈ ലേഖനത്തില്‍ ഓരോ ആഴ്ചയിലേയും വാരഫലത്തെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്.

മേടം രാശി (മാര്‍ച്ച് 20-ഏപ്രില്‍ 18)

മേടം രാശി (മാര്‍ച്ച് 20-ഏപ്രില്‍ 18)

മേടം രാശിക്കാര്‍ക്ക് ആഴ്ചയുടെ ആരംഭം ജോലിക്കാര്യത്തില്‍ നല്ലതല്ല. ഈ കാലയളവില്‍ നിങ്ങളില്‍ ജോലിഭാരം വളരെ കൂടുതലായിരിക്കും. ഇത് ഒരു ജോലിയായാലും ബിസിനസ്സായാലും നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നുണ്ട്. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, ഓഫീസിലെ സംവാദങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചെറിയ കാര്യങ്ങള്‍ അവഗണിച്ച് നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രമിക്കുക. നിങ്ങള്‍ ബിസിനസ്സ് നടത്തുകയും പുതിയ എന്തെങ്കിലും ചെയ്യാന്‍ ചിന്തിക്കുകയും ചെയ്യുന്നുവെങ്കില്‍, അതിന് പറ്റിയ സമയമായിരിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തിക രംഗത്ത്, ഈ ആഴ്ച മികച്ചതായിരിക്കാം. ഇത് മാത്രമല്ല നിങ്ങളുടെ ബജറ്റ് അനുസരിച്ച് ചിലവാക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, പ്രമേഹ രോഗികള്‍ ഈ സമയത്ത് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്.

ഭാഗ്യ നിറം: പച്ച

ഭാഗ്യ നമ്പര്‍: 14

ഭാഗ്യദിനം: തിങ്കളാഴ്ച

ഇടവം രാശി (ഏപ്രില്‍ 19-മെയ് 19)

ഇടവം രാശി (ഏപ്രില്‍ 19-മെയ് 19)

ആഴ്ചയുടെ ആരംഭം മേടം രാശിക്കാര്‍ക്ക് വളരെ നല്ലതായിരിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നുണ്ട്. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍ അതില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. നിങ്ങള്‍ക്ക് ബോസിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് മികച്ച ഫലം ലഭിക്കുന്നുണ്ട്. നിങ്ങളുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നുണ്ട്. നിങ്ങളുടെ സാമ്പത്തിക പ്രശ്നം പരിഹരിക്കാന്‍ ഈ ആഴ്ച സാധിക്കുന്നുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി പതിവിലും മികച്ചതായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് വിലയേറിയ ചില സമ്മാനങ്ങള്‍ ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് സാധാരണമായിരിക്കും.

ഭാഗ്യ നിറം: ക്രീം

ഭാഗ്യനമ്പര്‍: 2

ഭാഗ്യ ദിനം: ബുധനാഴ്ച

മിഥുനം രാശി (മെയ് 20-ജൂണ്‍ 20)

മിഥുനം രാശി (മെയ് 20-ജൂണ്‍ 20)

മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ നിര്‍ണായകമാണ്. നിങ്ങളുടെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, അതില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ഈ കാലയളവില്‍, നിങ്ങളുടെ ചെറിയ ജോലിയും ശ്രദ്ധാപൂര്‍വ്വം ചെയ്യണം. ചെയ്യുന്ന ജോലി പൂര്‍ണമായും ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കുന്നവര്‍ കഠിനാധ്വാനം ചെയ്യേണ്ടതാണ്. പങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ച് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് നിങ്ങള്‍ അവരെ ശരിയായ രീതിയില്‍ പരിപാലിക്കുന്നത് നന്നായിരിക്കും. മാനസിക സമ്മര്‍ദ്ദം വളരെയധികം ശ്രദ്ധിക്കണം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുമെങ്കിലും പണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഈ ആഴ്ച കണ്ണിന്റെ ആരോഗ്യത്തിന് അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കണം.

ഭാഗ്യ നിറം: ചുവപ്പ്

ഭാഗ്യ നമ്പര്‍: 4

ഭാഗ്യദിനം: വ്യാഴാഴ്ച

കര്‍ക്കിടകം രാശി (ജൂണ്‍ 21-ജൂലൈ 21)

കര്‍ക്കിടകം രാശി (ജൂണ്‍ 21-ജൂലൈ 21)

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ച നല്ലതല്ല. ഈ കാലയളവില്‍ നിങ്ങളുടെ ആത്മവിശ്വാസം വളരെയധികം കുറവായിരിക്കും, മാത്രമല്ല നിങ്ങളുടെ ജോലിയില്‍ ശരിയായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. ഈ ആഴ്ച ജോലിചെയ്യുന്ന ആളുകള്‍ക്ക് വളരെ തിരക്കായിരിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മനോഭാവവും നിങ്ങളെ സമ്മര്‍ദ്ദത്തില്‍ ആക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍, ജോലിയില്‍ അശ്രദ്ധ കാണിക്കരുത്. അത് കൂടുതല്‍ അപകടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. നിങ്ങള്‍ വിവാഹിതനാണെങ്കില്‍, ഈ കാലയളവില്‍ നിങ്ങളുടെ പങ്കാളിയുമായി വേര്‍പിരിയാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. പണത്തിന്റെ കാര്യത്തില്‍ മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, നിങ്ങള്‍ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ നമ്പര്‍: 10

ഭാഗ്യദിനം: ഞായര്‍

 ചിങ്ങം രാശി (ജൂലൈ 22-ഓഗസ്റ്റ് 21)

ചിങ്ങം രാശി (ജൂലൈ 22-ഓഗസ്റ്റ് 21)

ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങള്‍ക്ക് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കാം. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വയറുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കാം. ഈ സമയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ഉണ്ടായിരിക്കും. കഠിനാധ്വാനത്തിന് ഫലം കാണുന്ന സമയമാണ് ഈ ആഴ്ച. ഈ സമയം ബിസിനസ്സ് ആളുകള്‍ക്ക് വെല്ലുവിളിയാകാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുന്നുണ്ട്. ബിസിനസിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കള്ളം പറയുന്നത് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പണത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കും.

ഭാഗ്യ നിറം: നീല

ഭാഗ്യ നമ്പര്‍: 12

ഭാഗ്യദിനം: ശനിയാഴ്ച

കന്നി രാശി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21)

കന്നി രാശി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21)

കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെയധികം മികച്ചതായിരിക്കും. ജോലിക്കാര്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. ഈ ആഴ്ച ജോലിയില്‍ മികച്ച വിജയം നേടാന്‍ സാധിക്കും. നിങ്ങളുടെ കരിയറില്‍ ചില നല്ല മാറ്റങ്ങള്‍ക്ക് ശക്തമായ സാധ്യതയുണ്ട്. ഗതാഗതവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ വീടിന്റെ അന്തരീക്ഷം വളരെ മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങള്‍ ലഭിക്കുന്നു. അവരുടെ ആരോഗ്യം നല്ലതായിരിക്കും. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച വളരെ ചെലവേറിയതായിരിക്കും. നിങ്ങളുടെ ബജറ്റ് അനുസരിച്ച് നിങ്ങള്‍ ചെലവഴിക്കുകയാണെങ്കില്‍ അത് അല്‍പം മികച്ച ഫലങ്ങള്‍ നല്‍കുന്നു. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ജോലിയോടൊപ്പം വിശ്രമിക്കുന്നതിനും സമയം കണ്ടെത്തണം.

ഭാഗ്യ നിറം: കുങ്കുമം

ഭാഗ്യ നമ്പര്‍: 25

ഭാഗ്യ ദിനം: തിങ്കളാഴ്ച

തുലാം രാശി (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22)

തുലാം രാശി (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22)

തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ഈ കാലയളവില്‍ ബിസിനസ്സിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങള്‍ ലഭിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അമിതമായി വായ്പ പലിശ എടുക്കുന്നത് ശ്രദ്ധിക്കണം. ഇത് നിങ്ങളില്‍ കടം വര്‍ദ്ധിപ്പിക്കുന്നു. ആഴ്ചാവസാനം, വീട്ടിലെ പ്രായമായ ഒരു അംഗത്തിന്റെ ആരോഗ്യം മോശമായേക്കാം. അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഈ കാലയളവില്‍, നിങ്ങള്‍ ആശുപത്രിയിലേക്ക് നിരവധി യാത്രകള്‍ ചെയ്യേണ്ടി വന്നേക്കാം. പണത്തെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്കകള്‍ വര്‍ദ്ധിച്ചേക്കാം. എന്നിരുന്നാലും, നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, സമ്മര്‍ദ്ദവും ക്ഷീണവും കാരണം നിങ്ങളുടെ ആരോഗ്യം മോശമാകും.

ഭാഗ്യ നിറം: പച്ച

ഭാഗ്യ നമ്പര്‍: 12

ഭാഗ്യ ദിനം: തിങ്കളാഴ്ച

വൃശ്ചികം രാശി (ഒക്ടോബര്‍ 23-നവംബര്‍ 20)

വൃശ്ചികം രാശി (ഒക്ടോബര്‍ 23-നവംബര്‍ 20)

ജോലിക്കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, ഓഫീസിലെ മറ്റ് ആളുകളുടെ സഹായം തേടേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില പ്രധാനപ്പെട്ട മീറ്റിംഗുകളുടെ ഭാഗമാകുന്നു. നിങ്ങള്‍ അടുത്തിടെ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിന് പദ്ധതിയിടുന്നു. ഈ ആഴ്ച നിങ്ങള്‍ക്ക് നല്ല സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയും. കുടുംബജീവിതം സന്തോഷകരമാകും. വീട്ടിലെ അംഗങ്ങളുമൊത്തുള്ള ഈ സമയം സന്തോഷത്തോടെ ചെലവഴിക്കുന്നതിന് സാധിക്കുന്നുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, നിങ്ങള്‍ ഊര്‍ജ്ജസ്വലത നിറഞ്ഞവരായിരിക്കുന്നതിന് ശ്രദ്ധിക്കണം.

ഭാഗ്യ നിറം: ചുവപ്പ്

ഭാഗ്യ നമ്പര്‍: 23

ഭാഗ്യ ദിനം: വെള്ളിയാഴ്ച

ധനു രാശി (നവംബര്‍ 21-ഡിസംബര്‍ 20)

ധനു രാശി (നവംബര്‍ 21-ഡിസംബര്‍ 20)

ധനു രാശിക്കാര്‍ക്ക് നിങ്ങളുടെ മനസ്സില്‍ ഒരു ധര്‍മ്മസങ്കടം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് ഈ ആഴ്ചപരിഹാരം കാണാവുന്നതാണ്. മാനസികമായി നിങ്ങള്‍ക്ക് വളരെ നല്ല അനുഭവം ഉണ്ടായിരിക്കും. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍ അതില്‍ മത്സരം കാണുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ ക്ഷമയോടെ ജോലി ചെയ്യുന്നതും ചെറുതായി അശ്രദ്ധമായിരിക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്. ഈ കാലയളവില്‍ ബിസിനസ്സ് ആളുകള്‍ക്ക് നിരവധി ചെറിയ യാത്രകള്‍ ചെയ്യേണ്ടിവരാം. ഈ ആഴ്ച പണത്തിന്റെ കാര്യത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ചെലവഴിക്കുന്നതില്‍ രസം കാണുന്നു. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, നിങ്ങള്‍ക്ക് തൈറോയ്ഡ് പ്രശ്‌നമുണ്ടെങ്കില്‍, നിങ്ങള്‍ കൃത്യസമയത്ത് മരുന്നുകള്‍ കഴിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഭാഗ്യ നിറം: നീല

ഭാഗ്യ നമ്പര്‍: 2

ഭാഗ്യദിനം: ഞായര്‍

മകരം രാശി (ഡിസംബര്‍ 21-ജനുവരി 19)

മകരം രാശി (ഡിസംബര്‍ 21-ജനുവരി 19)

മകരം രാശിക്കാര്‍ക്ക് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ട്. നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങളെ ബഹുമാനിക്കുകയും അവ മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്യണം. മറുവശത്ത്, നിങ്ങള്‍ അവിവാഹിതനും പ്രണയവിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് തീരുമാനമുണ്ടാവുന്നുണ്ട്. കുടുംബം പലപ്പോഴും നിങ്ങളുടെ ബന്ധത്തിന് എതിരായിരിക്കാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ വളരെ വിവേകത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ ഭാഗ്യം നിറഞ്ഞതായിരിക്കും. ഈ കാലയളവില്‍, നിങ്ങള്‍ക്ക് പണം സമ്പാദിക്കാനുള്ള മികച്ച അവസരം ലഭിക്കും. ഈ സമയം ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് മികച്ച സമയമല്ല. ഈ കാലയളവില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം നേരിടാം. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഈ കാലയളവില്‍ ഹൃദദ്രോഗികള്‍ വളരെയധികം ശ്രദ്ധിക്കണം.

ഭാഗ്യ നിറം: കടും പച്ച

ഭാഗ്യ നമ്പര്‍: 11

ഭാഗ്യദിനം: ചൊവ്വാഴ്ച

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)

കുംഭം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ബിസിനസില്‍ നേട്ടം ഉണ്ടാവുന്നു. ഈ സമയം കച്ചവടക്കാര്‍ക്ക് വളരെ ഗുണം ചെയ്യും. നിങ്ങള്‍ക്ക് നല്ല ലാഭമുണ്ടാക്കാന്‍ സാധിക്കുന്നുണ്ട്. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതിനൊപ്പം, നിങ്ങള്‍ക്ക് പഴയ ഏതെങ്കിലും ചെറിയ വായ്പ തിരിച്ചടയ്ക്കാനും സാധിക്കുന്നു. പിതാവില്‍ നിന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ ആഴ്ചാവസാനം ലഭിക്കുന്നുണ്ട്. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ മികച്ച ഫലം ആയിരിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ല.

ഭാഗ്യ നിറം: മഞ്ഞ

നല്ല നമ്പര്‍: 30

ഭാഗ്യദിനം: വ്യാഴാഴ്ച

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ)

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ)

മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെയധികം മികച്ചതായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അല്പം അശ്രദ്ധ പോലും നിങ്ങളെ കുഴപ്പത്തിലാക്കും. തമാശ പറയുമ്പോള്‍ പോലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കഠിനാധ്വാനം ചെയ്യുന്നതിന് ശ്രമിക്കണം, എന്നാല്‍ മാത്രമേ ഫലങ്ങള്‍ ഉണ്ടാവുകയുള്ളൂ. ക്രമേണ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറും. കുടുംബ ജീവിതത്തില്‍ അവസ്ഥ സാധാരണമായിരിക്കും. വീട്ടിലെ അംഗങ്ങളുമായുള്ള ബന്ധത്തില്‍ യോജിപ്പുണ്ടാകും. അമ്മയുടെയോ അച്ഛന്റേയോ ആരോഗ്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉണ്ടായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും. അറിഞ്ഞ് ചിലവാക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. രക്തസമ്മര്‍ദ്ദത്തിന്റെ പ്രശ്‌നം നിങ്ങള്‍ക്കുണ്ടെങ്കില്‍, ഈ കാലയളവില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

ഭാഗ്യ നിറം: പര്‍പ്പിള്‍

ഭാഗ്യ നമ്പര്‍: 16

ഭാഗ്യ ദിനം: വെള്ളിയാഴ്ച

Story first published: Sunday, July 4, 2021, 5:00 [IST]
X
Desktop Bottom Promotion