Latest Updates
-
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
Weekly Horoscope: ജൂലൈ ആദ്യവാരം 12 രാശിക്കും സമ്പൂര്‍ണഫലം
ജൂലൈ ആദ്യവാരത്തിലെ രാശിഫലം അനുസരിച്ച് എന്തൊക്കെ മാറ്റങ്ങള്‍ ആണ് ഉണ്ടാവുന്നത് എന്ന് നോക്കാം. പ്രണയത്തിന്റെ കാര്യത്തിലും ജീവിതത്തിന്റെ കാര്യത്തിലും ജോലിക്കാര്യത്തിലും എല്ലാം ഈ ആഴ്ച ഉണ്ടാവാന്‍ പോവുന്ന രാശിഫലം എന്താണ് ഫലം നല്‍കുന്നത് എന്ന് നോക്കാം.

12 രാശിക്കാരേയും പുതിയ മാസത്തിലെ പുതിയ ആഴ്ച എന്താണ് കാത്തു വെച്ചിരിക്കുന്നത് എന്ന് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് നിങ്ങള്‍ പ്രതീക്ഷിച്ചിരുന്ന കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെ സംഭവിച്ചേക്കാം, ദൈനം ദിന കാര്യങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കാം. ബന്ധങ്ങളില്‍ പെരുമാറ്റം ശ്രദ്ധിക്കണം. ജോലിക്കാര്യത്തില്‍ മാറ്റങ്ങള്‍ സംഭവിക്കാം. ജോലിയില്‍ വീഴ്ചകള്‍ വരുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. ബിസിനസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. പങ്കാളികള്‍ക്കിടയില്‍ ചെറിയ തര്‍ക്കങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഭയം വര്‍ദ്ധിക്കുന്നു. പല കാര്യങ്ങളില്‍ നിന്നും നിങ്ങളെ തന്നെ തടയുന്ന അവസ്ഥയുണ്ടാവുന്നു. ക്രിയേറ്റീവ് ആയി കാര്യങ്ങളെ സമീപിക്കുന്നതിന് സാധിക്കുന്നു. വികാരങ്ങളില്‍ ഒരു കാര്യവും തീരുമാനിക്കരുത്. അത് നെഗറ്റീവ് ഫലം ഉണ്ടാക്കിയേക്കാം. ഏത് കാര്യത്തിനും ആലോചിച്ച് മാത്രം തീരുമാനം എടുക്കുന്നതിന് ശ്രദ്ധിക്കണം. ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി വേണം മുന്നോട്ട് പോവുന്നതിന്. ബിസിനസില്‍ ചെറിയ ചില മാറ്റങ്ങള്‍ ഉണ്ടാവുന്നു. അത് ചിലപ്പോള്‍ നല്ലതായി മാറുന്നു. ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കുന്നില്ല.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. പ്രത്യേകിച്ച് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇവര്‍ അല്പം ശ്രദ്ധിക്കണം. കാര്യങ്ങള്‍ തടസ്സങ്ങളില്ലാതെ മുന്നോട്ട് പോവുന്നു. സ്വസ്ഥതയും സമാധാനവും നിലനില്ക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാവാം. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ആരോഗ്യത്തിന്റെ ഒരു അസ്വസ്ഥതയും അവഗണിക്കരുത്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ ഉണ്ടായിരിക്കാം. ജോലിയില്‍ സ്വസ്ഥതക്കുറവ് അനുഭവപ്പെടുന്നു. ദൈവാനുഗ്രഹം ഉണ്ടെങ്കിലും കാര്യങ്ങള്‍ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. പ്രതിസന്ധികളെ ധൈര്യത്തോടെ തരണം ചെയ്യുന്നതിന് സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. കഠിനാധ്വാനത്തിന് ഫലം കാണുന്നു. പങ്കാളികള്‍ തമ്മില്‍ ആശയവ്യത്യാസം ഉണ്ടാവുന്നു. ആരോഗ്യ പ്രശ്നങ്ങളെ നിസ്സാരമാക്കരുത്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് മികച്ച ആഴ്ചയാണ് ഈ ആഴ്ച. ദൈവാനുഗ്രഹത്താല്‍ എല്ലാ തടസ്സങ്ങളും ഇല്ലാതാവുന്നു. ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെ മന്ദത നേരിടേണ്ടി വരുന്നു. കുടുംബത്തില്‍ സ്വസ്ഥയുണ്ടാവും. പങ്കാളികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം ഒത്തുപോവുന്നു. സാമ്പത്തികമായി അനുകൂലസമയമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഏത് തടസ്സത്തേയും മറികടക്കാന്‍ സാധിക്കുന്ന സമയമാണ്. ജോലിയില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. കുടുംബത്തില്‍ സ്വസ്ഥതക്കുറവ് ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ആഗ്രഹിക്കുന്ന ഫലം ഉണ്ടാവുന്നു. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. ബിസിനസ് ലാഭത്തില്‍ പോവുന്നതിനുള്ള യോഗം കാണുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ വരുന്ന ഒരു സമയമാണ് ഈ ആഴ്ച. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. എന്നാല്‍ ഇവരുടെ പല കാര്യങ്ങളിലും പ്രതിസന്ധികള്‍ നേരിടുന്നു. പൊതുവേ അനുകൂലഫലങ്ങള്‍ ഉണ്ടാവുമെങ്കിലും ജോലിക്കാര്യത്തില്‍ പ്രശ്നമുണ്ടാവാം. സന്താനലബ്ധിക്കുള്ള സാധ്യതയുണ്ട്. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിക്കാം. വരുമാനത്തില്‍ വര്‍ദ്ധനവിനുള്ള സാധ്യതയുണ്ട്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ ഉണ്ടാവുന്ന ആഴ്ചയാണ് ഈ ആഴ്ച. ഒരു കാര്യത്തിലും അനുകൂലഫലങ്ങള്ക്ക് തടസ്സം നേരിടേണ്ടി വരുന്നില്ല. ഏറ്റെടുത്ത എല്ലാ കാര്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. രോഗങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച നേട്ടങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തികം ശ്രദ്ധിക്കണം. അല്പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച നല്ല ഫലങ്ങള്‍ ഉണ്ടായിരിക്കും. ജോലിയിലും ഇവരെ തേടി അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. മനസിന് സന്തോഷവും സമാധാനവും നിലനില്ക്കുന്നു. രോഗത്തിന്റെ കാര്യത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാവുമെങ്കിലും അല്പം ശ്രദ്ധ വേണം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കാം. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച ഫലമായിരിക്കും.

മകരം രാശി
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗം ഇവര്‍ക്കുണ്ട്. അതുകൊണ്ട് അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും നിങ്ങളെ എത്തിക്കുന്നു. മകരം രാശിക്കാര്‍ക്ക് പൊതുവേ കുടുംബത്തില്‍ സമാധാനം നിലനില്‍ക്കുന്ന ഒരു ആഴ്ചയാണ് വരാന്‍ പോവുന്നത്. സന്താനസൗഭാഗ്യം ഇവര്ക്കുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ക്കുള്ള സാധ്യതയുണ്ട്. ജീവിതത്തിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുന്ന ഒരു ആഴ്ച കൂടിയാണ് ഇത്. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഏത് കാര്യവും കൃത്യതയോടെ നിറവേറ്റാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച സമ്മിശ്രഫലങ്ങളാണ് ഉണ്ടാവുന്നത്. പലപ്പോഴും ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന പല തടസ്സങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്ന ഒരു സമയമാണ് ഈ ആഴ്ച. ഏഴരശനിയുടെ സമയമായതിനാല്‍ കാര്യങ്ങളില്‍ ചെറിയ തടസ്സം നേരിടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്.



Click it and Unblock the Notifications
