Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Weekly Horoscope: മേടം മുതല്‍ മീനം വരെ 12 രാശിക്കും ഓഗസ്റ്റ് ആദ്യവാരഫലം
ഓഗസ്റ്റ് മാസത്തിന് തുടക്കം കുറിക്കാനായി, ഈ വര്‍ഷത്തിലെ എട്ടാമത്തെ മാസമാണ് ഓഗസ്റ്റ്. പുതിയ മാസത്തില്‍ പുതിയ പ്രതീക്ഷകളോടെയാണ് പലരും മുന്നോട്ട് പോവുന്നത്. എന്നാല്‍ ഓരോ സമയവും ഉണ്ടാവുന്ന ഗ്രഹമാറ്റവും രാശിമാറ്റവും പലവിധത്തിലുള്ള ഫലങ്ങള്‍ നല്‍കുന്നു.

ഓരോ സമയവും നിങ്ങളുടെ രാശിയില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുന്നത്, ഇതില്‍ എന്തൊക്കെ രാശിമാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് ഇത് കരിയറിലും ജോലിയിലും സാമ്പത്തികത്തിലും എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് സ്‌റ്റോക്ക്മാര്‍ക്കറ്റില്‍ നിക്ഷേപിക്കാന്‍ പറ്റിയ സമയമാണ്. സാമ്പത്തികമായി മികച്ച ഫലം ലഭിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ സംഭവിക്കുന്നു. ജോലിയില്‍ ഉയര്‍ച്ചയുണ്ടാവുന്നു. പ്രണയത്തിന്റെ കാര്യത്തില്‍ ഇവര്‍ മികച്ച സമയത്തിലൂടെയാണ് ഈ ആഴ്ച കടന്നു പോവുന്നത്. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രദ്ധിക്കുക. ചെയ്യുന്നതെല്ലാം ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പ്രമോഷന്‍ ആവശ്യപ്പെടുന്നതിനുള്ള അനുയോജ്യമായ സമയമല്ല. രോഗങ്ങള്‍ പലപ്പോഴും നിങ്ങളെ അലട്ടുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച സമ്മിശ്രഫലങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്കുണ്ടാവാന്‍ സാധ്യതയുള്ള പോസിറ്റീവ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ദീര്‍ഘകാലമായി അലട്ടുന്ന ആരോഗ്യ പ്രശ്‌നമുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ബീസിനസില്‍ സാമ്പത്തിക നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യത കാണുന്നു. വിവാഹ ബന്ധത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് അനുയോജ്യസമയമായിരിക്കില്ല. സാമ്പത്തിക നഷ്ടം സംഭവിക്കുന്നു. അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ആരോഗ്യം നല്‍കുന്ന ഒരു ആഴ്ചയായിരിക്കും. ശരീരവും മനസ്സും ഊര്‍ജ്ജം നിറക്കുന്ന സമയമായിരിക്കും. കഠിനാധ്വാനത്തിലൂടെ എന്തും സ്വന്തമാക്കാന്‍ സാധിക്കുന്നു. കരിയറിലും അക്കാദമിക് തലത്തിലും നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം നേടിയെടുക്കുന്നതിന് സാധിക്കുന്നു. ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കുക. പങ്കാളികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായേക്കാം. എങ്കിലും അത് ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാക്കുന്നില്ല. സമാധാനത്തോടേയും സന്തോഷത്തോടെയും മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരിക്കും. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. ഭക്ഷ്യ വിഷബാധ ഏല്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് മികച്ച സമയമായിരിക്കും ഈ ആഴ്ച. നിങ്ങള്‍ ആഗ്രഹിക്കുന്ന ആത്മസംതൃപ്തി ലഭിക്കുന്നു. ജോലിയിലും കരിയറിലും പ്രധാന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. വീട്ടില്‍ ചെറിയ അസ്വസ്ഥതകള്‍ തലപൊക്കുന്ന ആഴ്ചയായിരിക്കും. അഭിപ്രായവ്യത്യാസങ്ങള്‍ പലരേയും ബാധിക്കുന്നു. ഇത് ചെറിയ രീതിയില്‍ ബന്ധങ്ങളില്‍ ഉലച്ചില്‍ ഉണ്ടാക്കുന്നു. പണത്തിന്റെ കാര്യത്തില്‍ അവര്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടാവും. ഷോപ്പിംഗ് ഭ്രമം വര്‍ദ്ധിക്കുന്ന ഒരു സമയമായിരിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ബാധിക്കില്ല.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പ്രൊഫഷണല്‍ ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ ഉണ്ടായിരിക്കും.
നിങ്ങള്‍ക്ക് ഒരു അത്ഭുതകരമായ ദിവസം ഉണ്ടാകും, നിങ്ങള്‍ പ്രൊഫഷണലായി തിളങ്ങും. എല്ലാം സുഗമമായി നടക്കുന്നതായി തോന്നുന്നു. പക്ഷേ പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ അതിന് പിന്നിലുണ്ടായിരിക്കും എന്നതാണ് സത്യം. ജോലിത്തിരക്ക് കാരണം പലപ്പോഴും നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം സമയ ചിലവഴിക്കാന്‍ സാധിക്കാതെ വരുന്നു. പങ്കാളിയുമായുള്ള ഐക്യം പലപ്പോഴും നിങ്ങളില്‍ മികച്ച സമയത്തതിലേക്ക് നയിക്കുന്നു. എന്നാല്‍ വ്യക്തിപരമായ അസ്വസ്ഥതകള്‍ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും. പ്രണയത്തിന്റെ കാര്യത്തില്‍ മികച്ച ആഴ്ചയായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം. രോഗപ്രതിരോധ ശേഷി കുറഞ്ഞതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് മികച്ച ആഴ്ചയായിരിക്കും. പ്രണയത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കുന്നു. ഓരോ ആഴ്ചയിലും നിങ്ങള്‍ക്ക് മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്നതിന് സാധിക്കുന്നു. ആശ്ചര്യം കൊണ്ട് വരുന്ന പല സംഭവങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. എന്തിനേയും പോസിറ്റീവ് ആയി കാണുന്നതിന് ഇവര്‍ എപ്പോഴും ശ്രമിക്കുന്നു. പ്രത്യേകിച്ച് ഈ ആഴ്ച. പങ്കാളിയുമായി ഒരു മികച്ച സമയം പങ്കിടുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഭക്ഷ്യവിഷബാധ ഏല്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. വാഹനം ഉപയോഗിക്കുന്നവര്‍ പരമാവധി ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവാന്‍. കരിയറില്‍ പ്രതീക്ഷിക്കാത്ത നേട്ടം ഉണ്ടാവുന്നു.

തുലാം രാശി
ശുഭാപ്തിവിശ്വാസത്തോടെയാണ് നിങ്ങള്‍ ഈ ആഴ്ച തുടങ്ങുന്നത്. ഇത് ഓരോ ദിവസം കഴിയുന്തോറും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നു. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കുന്നു. ബോസില്‍ നിന്ന് നിങ്ങളെ തേടി അഭിനന്ദനം വരുന്നു. പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. എങ്കിലും മാനസിക പിരിമുറുക്കം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. പരമാവധി ഇത്തരം കാര്യങ്ങള്‍ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുക. പങ്കാളിയുമായി വിട്ടു നില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പ്രണയം വര്‍ദ്ധിപ്പിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മികച്ച ഫലം ഉണ്ടാവുന്നു. ഈ കാലഘട്ടത്തില്‍ രോഗങ്ങളൊന്നും നിങ്ങളെ പിടികൂടുകയില്ല.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തി ജീവിതത്തിലും പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. പങ്കാളിയോടൊപ്പം മികച്ച സമയം ചിലവഴിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സന്തോഷത്തോടെ കുടുംബത്തോടൊപ്പം മികച്ച സമയം ചിലവഴിക്കുന്നതിന് വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ച സാധിക്കുന്നു. നിങ്ങളേയും പങ്കാളിയേയും സംബന്ധിച്ച് ഒരു മികച്ച സമയമായിരിക്കും ഇത്. ജോലിയില്‍ നിങ്ങളെ തേടി അഭിനന്ദനങ്ങള്‍ വരുന്നുണ്ട്. ആരോഗ്യകരമായി മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. തലവേദന, ശ്വാസകോശ സംബന്ധമായ ചില പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നു. യാത്ര ചെയ്യുമ്പോള്‍ അപകടം ഉണ്ടെന്നത് മുന്‍കൂട്ടി മനസ്സിലാക്കണം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് വളരെയധികം ഓര്‍ത്ത് വെക്കാവുന്ന ചില കാര്യങ്ങള്‍ ഈ ആഴ്ചയില്‍ സംഭവിക്കുന്നു. പരീക്ഷയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ വിജയം തേടി വരുന്നു. വിദേശത്ത് തുടര്‍പഠനത്തിന് പോവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലി സംബന്ധമായി വിദേശ യാത്ര നടത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വളരെക്കാലമായി ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് കഴിയും. ഓഫീസില്‍ നിങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും ചെറിയ പ്രതിസന്ധികള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. പല കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ബുദ്ധിമുട്ട് തോന്നിയേക്കാം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് അത്ഭുതകരമായ ഒരു ആഴ്ചയായിരിക്കും. ചെയ്യുന്ന കാര്യങ്ങളെല്ലാം അസ്വദിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിന് സമയം കണ്ടെത്തുന്നു. മറ്റുള്ളവരോട് ദയയോടെ പെരുമാറുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലിയില്‍ ചെറിയ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്നു. പൂര്‍വ്വിക സ്വത്ത് നിങ്ങളെ തേടി എത്തുന്നു. ഏത് കാര്യവും നല്ലതുപോലെ ആലോചിച്ച് ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. യാത്ര പുറപ്പെടുന്നതിന് മുന്‍പ് തന്നെ പദ്ധതികള്‍ കൃത്യമായി തയ്യാറാക്കണം. ബിസിനസില്‍ നിങ്ങള്‍ക്ക് മികച്ച സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ അതിനായി കൂടുതല്‍ പരിശ്രമിക്കേണ്ടി വരും. ആരോഗ്യം മികച്ചതായിരിക്കും. ഒരിക്കലും രോഗങ്ങള്‍ ഈ ആഴ്ച നിങ്ങളെ അലട്ടുകയില്ല.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച മികച്ച സമയമായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്നു. സഹപ്രവര്‍ത്തകരോടൊപ്പം മികച്ച സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. കുടുംബത്തിന്റെ കാര്യത്തില്‍ അനുകൂല സമയമായിരിക്കും. അഭിമാനത്തോടെ ഏത് കാര്യവും പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. പങ്കാളിയോടൊപ്പം മികച്ച സമയം ചിലവഴിക്കുന്നു. പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയുള്ള ഒരു ഫലം ലഭിക്കുന്നു. യാത്ര ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണ്. സുഹൃത്തുക്കള്‍ക്കെന്ന പോലെ തന്നെ കുടുംബത്തിനും ലഭ്യമാവുന്ന സമയമാണ്. പ്രണയത്തില്‍ വെല്ലുവിളികള്‍ നേരിടാം. ചില അവസരങ്ങളില്‍ ആരോഗ്യം പോലും പ്രതിസന്ധിയില്‍ ആവാം. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച സമയമായിരിക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ നിങ്ങളെ ബാധിക്കുകയില്ല.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച പുതിയ മേഖലകളില്‍ പരീക്ഷണം നടത്തുന്നതിന് സാധിക്കുന്നു. പലപ്പോഴും ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടുന്ന ഒരു സമയമായിരിക്കും ഈ ആഴ്ച. കഠിനാധ്വാനത്തിന്റെ ഫലം ഇവര്‍ക്ക് ലഭിക്കുന്നു. ഊര്‍ജ്ജസ്വലതയോടെ കാര്യങ്ങള്‍ എല്ലാം ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. നിങ്ങളുടെ മേലധികാരികള്‍ നിങ്ങള്‍ക്ക് അധിക ചുമതലകള്‍ നല്‍കും. അത് കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അവസരങ്ങള്‍ നിങ്ങള്‍ക്കായി കാത്തു നില്‍ക്കുകയില്ല. പലപ്പോഴും ഇത്തരം അവസരങ്ങള്‍ നഷ്ടപ്പെട്ടാല്‍ അത് വീണ്ടും ലഭിക്കുകയില്ല എന്നതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. ശാരീരികവും മാനസികവുമായ ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.



Click it and Unblock the Notifications








