Weekly Horoscope: ഈ ആഴ്ചയിലെ വാരഫലം - കരിയറും ധനനേട്ടവും ഈ രാശിക്കാര്‍ക്ക്

നിങ്ങളുടെ വരുന്ന ആഴ്ചയിലെ വാരഫലം എന്തൊക്കെയെന്ന് അറിയാന്‍ ആഗ്രഹമുള്ളവര്‍ ഉണ്ടായിരിക്കും. എന്നാല്‍ ചിലര്‍ക്കെങ്കിലും ചില ചെറിയ ദോഷങ്ങള്‍ ഉള്ള ഒരു ആഴ്ചയായിരിക്കും ഇത്. എന്നാല്‍ ചിലര്‍ക്കാകട്ടെ അത് പോസിറ്റീവ് ഫലങ്ങള്‍ മാത്രം കൊണ്ട് വരുന്ന ഒരു ആഴ്ചയും.

Weekly Horoscope

എന്നാല്‍ വരുന്ന ആഴ്ചയില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത്, ഏതൊക്കെ രാശിക്കാരാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. പുതിയ ആഴ്ചയിലെ വാരഫലം അറിയാന്‍ ഈ ലേഖനം വായിക്കൂ.

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച ദാമ്പത്യജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നു. പങ്കാളിയുമായി വളരെ നല്ല സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ജോലിക്കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് മികച്ചതായിരിക്കും. പലപ്പോഴും മുടങ്ങിക്കിടക്കുന്ന പല ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ഓഫീസിലെ നിങ്ങളുടെ പ്രകടനം വളരെ മികച്ചതായിരിക്കും. ബോസിന് നിങ്ങളുടെ കാര്യത്തില്‍ മതിപ്പുണ്ടാവുന്നു. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ വളരെ ഭാഗ്യവാനായിരിക്കും. ഈ ആഴ്ചയില്‍ പഴയ സുഹൃത്തുക്കളെ കാണാനുള്ള അവസരവും ഉണ്ടാവുന്നു. ആരോഗ്യപരമായി ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും.

ഇടവം രാശി (ഏപ്രില്‍ 19-മെയ് 19):

ഇടവം രാശി (ഏപ്രില്‍ 19-മെയ് 19):

ഇടവം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച അത്ര നല്ലതായിരിക്കില്ല. ആവശ്യത്തിന് പണം ലഭിക്കാത്തതിനാല്‍ പല കാര്യങ്ങളും മുന്നോട്ട് പോവില്ല. പണത്തിന്റെ അഭാവം പലപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കാം. ജോലിയെക്കുറിച്ച് പറയുകയാണെങ്കില്‍, ഈ ആഴ്ച ജോലി ചെയ്യുന്നവര്‍ക്ക് തിരക്ക് വര്‍ദ്ധിക്കുന്നു. ജോലിഭാരം വര്‍ദ്ധിക്കാം. ഉദ്യോഗസ്ഥര്‍ നിങ്ങളോട് മോശമായി പെരുമാറും. നെഗറ്റീവ് ചിന്തകള്‍ നിങ്ങളെ തേടി വന്നേക്കാം. പ്രണയിക്കുന്നവര്‍ക്ക് മികച്ച സമയമായിരിക്കും. റൊമാന്റിക് ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്നതിന് സാധിക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

മിഥുനം രാശി (മെയ് 20-ജൂണ്‍ 20):

മിഥുനം രാശി (മെയ് 20-ജൂണ്‍ 20):

മിഥുനം രാശിക്കാര്‍ക്ക് വിദേശത്ത് ജോലിക്കായി പോവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും ചെറിയ തടസ്സം നേരിടേണ്ടി വരും. പക്ഷേ അത് പെട്ടെന്ന് തന്നെ നീക്കുന്നതിന് സാധിക്കുന്നു. ഏത് പ്രശ്‌നത്തേയും പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കുന്നു. ഏത് സാഹചര്യത്തിലും നിങ്ങള്‍ക്ക് വിജയം ലഭിക്കാന്‍ സാധ്യതയുണ്ട്. പ്രമോഷന് മികച്ച അവസരങ്ങള്‍ തേടി വരുന്നു. ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ കഠിനാധ്വാനം ചെയ്യണം. ധനനഷ്ടത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നു. ധൃതി പിടിച്ച് തീരുമാനങ്ങള്‍ എടുക്കരുത്. അത് കൂടുതല്‍ തെറ്റുകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കുടുംബ ജീവിതത്തില്‍ പിരിമുറുക്കം ഉണ്ടാകാം. നിങ്ങളുടെ ആരോഗ്യത്തെ നിസ്സാരമായി കണക്കാക്കരുത്.

കര്‍ക്കടകം രാശി (ജൂണ്‍ 21-ജൂലൈ 21):

കര്‍ക്കടകം രാശി (ജൂണ്‍ 21-ജൂലൈ 21):

കര്‍ക്കിടകം രാശിക്കാര്‍ക്ക് ബിസിനസില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍, നിങ്ങള്‍ക്ക് ചില വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. പ്രധാനപ്പെട്ട ജോലിയില്‍ പലപ്പോഴും തടസ്സങ്ങള്‍ ഉണ്ടായേക്കാം. ജോലിയില്‍ അതീവ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. അനാവശ്യ കാര്യങ്ങള്‍ക്ക് സമയം കളയരുത്. ചെറിയ തെറ്റ് പോലും ജോലിയില്‍ പ്രശ്‌നമായി മാറാം. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് ഒരു സമയമായിരിക്കും. സ്വത്തുമായി ബന്ധപ്പെട്ട് നേട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും അല്‍പം ശ്രദ്ധിക്കണം. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, നിങ്ങള്‍ക്ക് വയറ്റിലെ അണുബാധ ഉണ്ടാകാം.

ചിങ്ങം രാശി (ജൂലൈ 22-ഓഗസ്റ്റ് 21):

ചിങ്ങം രാശി (ജൂലൈ 22-ഓഗസ്റ്റ് 21):

ചിങ്ങം രാശിക്കാര്‍ക്ക് മാനസികാരോഗ്യം നഷ്ടപ്പെടുന്ന ഒരു സമയമായിരിക്കും. പല ആശങ്കകളും നിങ്ങളെ തേടി വരുന്നു. നെഗറ്റീവ് ചിന്തകള്‍ നിങ്ങള്‍ക്ക് ചുറ്റും ഉണ്ടാവാം. ഈ കാലയളവില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കണം. പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിച്ചേക്കാം. തിടുക്കപ്പെട്ട് ഒരു കാര്യവും ചെയ്യരുത്. ജോലിയില്‍ നിന്ന് മുന്നറിയിപ്പി ലഭിക്കുന്നു. അശ്രദ്ധയോടെ ഒരു കാര്യവും ചെയ്യരുത്. ജോലിയോടുള്ള അമിതമായ അശ്രദ്ധ ഈ കാലയളവില്‍ നിങ്ങളെ കുഴപ്പത്തിലാക്കും. ബിസിനസുകാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ഗ്രഹങ്ങളുടെ പ്രതികൂല ഫലങ്ങള്‍ കാരണം നിങ്ങളുടെ ആരോഗ്യം പ്രശ്‌നത്തിലായേക്കാം.

കന്നിരാശി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

കന്നിരാശി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

കന്നി രാശിക്കാര്‍ക്ക് പലപ്പോഴും മതപരമായ പ്രവര്‍ത്തനങ്ങളോടുള്ള താല്‍പ്പര്യം വര്‍ദ്ധിക്കും. ഈ സമയം നിങ്ങളില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാവുന്നു. പണത്തിന്റെ സ്ഥിതി മെച്ചപ്പെടുന്നു. സൗകര്യങ്ങള്‍ നിങ്ങളേ തേടി വരുന്നു. നിങ്ങള്‍ക്ക് ഏത് മേഖലയിലും വിജയം കണ്ടെത്തുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ തേടി വരുന്നു. നിങ്ങളുടെ ഏറ്റവും മികച്ചത് നല്‍കുന്നതിന് എപ്പോഴും ശ്രദ്ധിക്കുക. ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. വളരെ വേഗം തന്നെ നിങ്ങള്‍ക്ക് വലിയ പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സന്തോഷകരമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

തുലാം രാശി (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):

തുലാം രാശി (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):

തുലാം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ ചെലവുകള്‍ വര്‍ദ്ധിക്കും. ബജറ്റില്‍ താളപ്പിഴകള്‍ വരാം. പലപ്പോഴും വായ്പയെടുക്കേണ്ട അവസ്ഥയിലേക്ക് നിങ്ങള്‍ എത്താം. ശാരീരികമായും മാനസികമായും തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടാം. ഇതിന് ഏറ്റവും നല്ല പോംവഴി എന്ന് പറയുന്നത് ക്ഷമയോടെ ഇരിക്കണം എന്നുള്ളതാണ്. ഏത് പ്രശ്‌നവും പരിഹരിക്കുന്നതിന് നിങ്ങള്‍ അതീവമായി കഠിനാധ്വാനം ചെയ്യേണ്ടി വരും. ഈ ആഴ്ച ജോലി ചെയ്യുന്നവര്‍ക്ക് സാധാരണയേക്കാള്‍ മികച്ച ആഴ്ചയായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അമിതമായ അശ്രദ്ധ നല്ലതല്ല. അനാവശ്യമായി ഒരു കാര്യത്തിലും ഇടപെടരുത്. ഇത് നിങ്ങള്‍ക്ക് തന്നെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു.

വൃശ്ചികം രാശി (ഒക്ടോബര്‍ 23-നവംബര്‍ 20):

വൃശ്ചികം രാശി (ഒക്ടോബര്‍ 23-നവംബര്‍ 20):

വൃശ്ചികം രാശിക്കാര്‍ക്ക് ജോലിയില്‍ മാറ്റത്തിനുള്ള സമയമാണ് ഇപ്പോഴുള്ളത്. പുതിയ ജോലി ലഭിക്കുന്നതിനും ഇന്റര്‍വ്യൂവിനും മറ്റും പോവുന്നതിനുള്ള സാഹചര്യവും ഉണ്ടാവുന്നു. താമസിയാതെ നിങ്ങളുടെ കരിയര്‍ ഒരു പുതിയ ദിശയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും വരുമാനം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധി ഇല്ലാതാവുകയും ചെയ്യുന്നു. ഈ ആഴ്ച വ്യാപാരികള്‍ക്ക് വളരെ നല്ല സമയമായിരിക്കും. സാമ്പത്തികമായി നഷ്ടങ്ങളില്ലാത്ത ഒരു സമയമായിരിക്കും. ജോലിയ്ക്കൊപ്പം, കുടുംബാംഗങ്ങള്‍ക്കായി നിങ്ങള്‍ സമയം ചെലവഴിക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും നിങ്ങള്‍ക്ക് മറ്റുള്ളവരുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച ചെലവേറിയതായിരിക്കും. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.

ധനു രാശി (നവംബര്‍ 21-ഡിസംബര്‍ 20):

ധനു രാശി (നവംബര്‍ 21-ഡിസംബര്‍ 20):

ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച നിങ്ങളുടെ കുടുംബ ജീവിതത്തില്‍ പിരിമുറുക്കം അനുഭവപ്പെടാം. എന്നാല്‍ അത് പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കുടുംബത്തോടൊപ്പം യാത്ര ചെയ്യാനും സമയം ചിലവഴിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് സാധാരണമായിരിക്കും. എന്നാല്‍ വരുമാനത്തേക്കാള്‍ കൂടുതല്‍ ചിലവാക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കടം തിരിച്ചടക്കുന്നതിനും വായ്പകള്‍ ക്ലോസ് ചെയ്യുന്നതിനും അവസരം വരുന്നു. കഠിനാധ്വാനത്തിന്റെ ഫലം കാണുന്നു. വ്യാപാരികള്‍ക്ക് നല്ല ലാഭം ലഭിക്കും. പ്രത്യേകിച്ചും നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുന്നവരെങ്കില്‍. ആരോഗ്യം മികച്ചതായിരിക്കും.

മകരം (ഡിസംബര്‍ 21-ജനുവരി 19):

മകരം (ഡിസംബര്‍ 21-ജനുവരി 19):

മകരം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ഭാഗ്യം മികച്ച അവസരങ്ങള്‍ കൊണ്ട് തരും. ഏത് കാര്യത്തിനും വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. ജോലിക്കാര്‍ക്ക് ചില പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കാം. നിങ്ങളില്‍ നിന്ന് മികച്ച പ്രകടനം ബോസ് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ഏറ്റവും മികച്ചത് നല്‍കാന്‍ ശ്രമിക്കുക. ജോലിയുമായി ബന്ധപ്പെട്ട് വിദേശയാത്രയ്ക്കുള്ള അവസരവും ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസില്‍ ലാഭം ലഭയിക്കുന്നു. എങ്കിലും ഈ ആഴ്ച അല്‍പം ചിലവേറിയതായിരിക്കും. എങ്കിലും പൊതുവേ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. ആഴ്ചയുടെ അവസാനം നിങ്ങള്‍ക്ക് ധാരാളം പണം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അലര്‍ജി പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു.

കുംഭം രാശി (ജനുവരി 20-ഫെബ്രുവരി 18):

കുംഭം രാശി (ജനുവരി 20-ഫെബ്രുവരി 18):

കുംഭം രാശിക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ സ്ഥിരതയുണ്ടാവുന്നു. പങ്കാളിയുടെ കാര്യത്തില്‍ പ്രണയം വര്‍ദ്ധിക്കുകയും മികച്ച രീതിയില്‍ നിങ്ങള്‍ക്ക് ബന്ധം മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് ഭാവി പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്യാം. വരുമാന മാര്‍ഗ്ഗം വര്‍ദ്ധിക്കുന്നതിനും സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനും അനുകൂല സമയമാണ്. ജോലിയില്‍ നിങ്ങള്‍ക്ക് സമ്മിശ്രഫലമാണ് ലഭിക്കുക. നിക്ഷേപമെന്ന തീരുമാനം എപ്പോഴും വിവേകത്തോടെ എടുക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് ശരാശരി ആയിരിക്കും.

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച അല്‍പം ശ്രദ്ധിക്കണം. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളികള്‍ നിറഞ്ഞ സമയമായിരിക്കും. പല കാര്യങ്ങളിലും ഇവര്‍ക്ക തടസ്സം നേരിടേണ്ടി വരാം. അതിന്റ ഫലമായി നിങ്ങളില്‍ ആത്മവിശ്വാസം കുറയുന്നു. എന്നാല്‍ ഇവയെല്ലാം ഉടനേ തന്നെ പരിഹരിക്കപ്പെടുകയും ചെയ്യും. ജോലിയില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. അത് പലപ്പോഴും നിങ്ങളുടെ ബോസിന്റെ അടുത്ത് നിന്ന് വഴക്ക് കേള്‍ക്കുന്നതിനുള്ള സാഹചര്യം കൂടി ഉണ്ടാക്കുന്നു. അശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ജോലി നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സന്തോഷകരമായിരിക്കും. വീട്ടിലെ അംഗങ്ങള്‍ക്കിടയില്‍ സ്നേഹവും ഐക്യവും വര്‍ദ്ധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും.

Story first published: Sunday, October 30, 2022, 5:00 [IST]
X
Desktop Bottom Promotion