Weekly Horoscope: മെയ് മാസത്തില് ആദ്യ ആഴ്ച മേടം - മീനം വരെ 12 രാശിക്കും സമ്പൂര്‍ണഫലം

മേയ് മാസത്തിന് തുടക്കമായി, ഈ സമയം പല വിധത്തിലുള്ള അനുകൂല പ്രതികൂല മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്തരം മാറ്റങ്ങളെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല. പലപ്പോഴും ജ്യോതിഷ പ്രാധാന്യത്തേക്കാള്‍ നമ്മുടെ ദൈനം ദിന ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് അറിയുന്നതിന് വേണ്ടിയാണ് പലരും ശ്രമിക്കുന്നത്. ഏപ്രില്‍ 30 മുതല്‍ മെയ് 6 വരെയുള്ള രാശിക്കാരുടെ സമ്പൂര്‍ണ രാശിഫലത്തെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ കൃത്യമായി വായിക്കാം.

പൊതുവായ ജ്യോതിഷ ഫലങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതില്‍ തന്നെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നവരും പ്രതികൂല ഫലങ്ങള്‍ ഉള്ളവരും ഉണ്ടായിരിക്കും. 12 രാശിക്കാരിലും അനുകൂലമായ മാറ്റങ്ങള്‍ തിരിച്ചറിയുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് പാര്‍ശ്വഫലങ്ങള്‍ എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയാം.

Weekly Horoscope

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഈ മാസം ഉണ്ടാവുന്നത്. ഇവരില്‍ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ജോലിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. സുഹൃത്തുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറുതായി അലട്ടാവുന്നതാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം മുക്തി നേടുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ചെയ്യുന്ന പല കാര്യങ്ങളിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ അതിലെല്ലാം വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കുക.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ ധാരാളം ഉണ്ടാവുന്നു. ജോലിയില്‍ അനൂകൂല മാറ്റങ്ങള്‍ ഉണ്ടാവുമെങ്കിലും എല്ലാ കാര്യവും ശ്രദ്ധയോടെ ചെയ്യുന്നതിന് ശ്രമിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ അല്‍പം ശ്രദ്ധ ആവശ്യമാണ്. അല്ലാത്ത പക്ഷം കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. എല്ലാ വിധത്തിലുള്ള തടസ്സങ്ങളും മാറികിട്ടുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ആഴ്ചയുടെ തുടക്കം മുതല്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. എങ്കിലും അനുകൂലമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്. ജീവിതം എപ്പോഴും മികച്ച മാറ്റങ്ങള്‍ ഉണ്ടായിരിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. അവസരങ്ങള്‍ നിരവധി നിങ്ങളെ തേടി വരുന്നു. തൊഴിലന്വേഷണം മികച്ച രീതിയില്‍ നടക്കുന്നു. പല വിധത്തിലുള്ള തടസ്സങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. എങ്കിലും അതിനുള്ള പരിഹാരവും നിങ്ങള്‍ക്ക് ലഭിക്കുന്നു. അമിത ദേഷ്യം ശ്രദ്ധിക്കണം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നു. കാര്യവിജയവും കര്‍മ്മരംഗത്ത് നേട്ടങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. ആരോഗ്യം പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ബോസിന്റെ കാര്യത്തില്‍ നിങ്ങള്‍ പലപ്പോഴും നിങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ജോലിയില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. കരിയറിലെ മാറ്റങ്ങള്‍ പലപ്പോഴും നിങ്ങളില്‍ വെല്ലുവിളിയില്‍ എത്തിക്കുന്നു. പല വിധത്തിലുള്ള തടസ്സങ്ങള്‍ നിങ്ങളെ പിന്നോട്ട് വലിക്കുന്നു. എപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിന് സാധിക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു ആഴ്ചയാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ ചെയ്യുന്ന പല കാര്യങ്ങളിലും സന്തോഷം നിലനില്‍ക്കുന്നു. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ആഴ്ചാവസാനത്തോടെ പല കാര്യങ്ങളിലും അനുകൂലമായ മാറ്റങ്ങള്‍ക്ക് സാധ്യത. എങ്കിലും രോഗാവസ്ഥകളെ അല്‍പം ഭയക്കണം. അല്ലാത്ത പക്ഷം അത് ജീവിതത്തില്‍ സന്തോഷവും സമാധാനവും നില നിര്‍ത്തുന്നു. മനപ്രയാസത്തിന്റേതായ ചില കാര്യങ്ങള്‍ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുമെങ്കിലും അല്‍പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും തടസ്സം നേരിടുന്നതിന് സാധ്യതയുണ്ട്. അലച്ചില്‍, സ്വസ്ഥതക്കുറവ് എന്നിവ നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധ്യതയുണ്ട്. നിയമപരമായ കാര്യങ്ങളില്‍ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിയില്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ജോലിയില്‍ അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. ശത്രുക്കളുടെ കാര്യത്തിലും അല്‍പം ശ്രദ്ധ വേണം. എല്ലാ കാര്യതതിലും ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ഉള്ള സാധ്യതയുണ്ട്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സാമ്പത്തികമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. പരീക്ഷയില്‍ വിജയം കരസ്ഥമാക്കുന്നതിനും ഉന്നത പഠനത്തിന് വിദേശത്ത് പോവുന്നതിനും സാധിക്കുന്നു. സര്‍ക്കാരില്‍ നിന്ന് പല കാര്യങ്ങളിലും സാമ്പത്തിക സഹായം ലഭിക്കുന്നു. പുതിയ കോഴ്‌സുകള്‍ പഠിക്കുന്നതിനും അതില്‍ വിജയിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ധനലാഭവും നിങ്ങളെ തേടി എത്തുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ ആണ് നല്‍കുന്നത്. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സര്‍ക്കാരില്‍ നിന്ന് പല വിധത്തിലുള്ള അനൂകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ഇത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനിക്കുന്നു എന്നത് ശ്രദ്ധിക്കണം. യാത്രകള്‍ പലപ്പോഴും നിങ്ങള്‍ക്ക് അനുഗ്രഹമായി മാറുന്നു. സ്വസ്ഥതക്കുറവ് പല കാര്യങ്ങളിലും ഉണ്ടാവുന്നു. ജീവിതം സന്തോഷിപ്പിക്കുന്ന അവസ്ഥയിലൂടെയാണ് കടന്നു പോവുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. മന:പ്രയാസം നിമിത്തം നിങ്ങള്‍ക്ക് ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. എങ്കിലും ചെറിയ മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവാം. സ്ഥലം മാറ്റത്തിന്റെ കാര്യത്തിലും ജോലിയില്‍ നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാവാം. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. എല്ലാ തരത്തിലും ജീവിതം സന്തോഷത്തിന്റേതാവുമെങ്കിലും അത് നിങ്ങളില്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ നല്‍കുന്ന സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് ഈ ആഴ്ച ഉണ്ടാവുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് രോഗദുരിതത്തില്‍ നിന്ന് ശമനം ലഭിക്കുന്നു. ബന്ധുക്കളില്‍ നിന്ന് അകലം പാലിക്കണം. ദീര്‍ഘദൂര യാത്രകള്‍ വേണ്ടി വരും. ബന്ധുജന സഹായം നിങ്ങള്‍ക്ക് ലഭിക്കുമെങ്കിലും പിന്നീട് അത് പ്രശ്‌നത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. സന്താനങ്ങളെ കൊണ്ട് അനുഭവ ഗുണങ്ങള്‍ ലഭിക്കുന്നു. സുഹൃത്തുക്കളുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. കാര്യവിജയം നിങ്ങളെ തേടി എത്തുന്നു. പൊതുപ്രവര്‍ത്തകര്‍ക്ക് പല കോണില്‍ നിന്നും പിന്തുണ ലഭിക്കുന്നു. രാഷ്ട്രീയത്തില്‍ നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു.

കുംഭം രാശി
കുംഭം രാശശിക്കാര്‍ക്ക് ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നു. പണം ധാരാളം ചിലവാക്കേണ്ടി വരുന്നു. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം ലഭിക്കുന്നു. പൊതുപ്രവര്‍ത്തകര്‍ക്ക് പിന്തുണ ലഭിക്കുന്നു. വാഹനത്തിനായി പണം ചിലവഴിക്കുന്നു. വീട് പണി പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പല കാര്യങ്ങളിലും വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. വിദേശയാത്രക്കുള്ള ശ്രമങ്ങളില്‍ വിജയം കാണുന്നു. പല കാര്യങ്ങളിലും വിജയം കണ്ടെത്തുന്നു.

മീനം രാശി
മീനം രാശിക്കാരുടെ ആരോഗ്യം ശ്രദ്ധിക്കണം.അന്യരുടെ ഇടപെടല്‍ അല്‍പം ശ്രദ്ധിക്കണം. അത് കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. സഹോദരന്‍മാര്‍ക്ക് വേണ്ടി പണം ചിലവാക്കുന്നു. ജോലിയില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ഇത് നിങ്ങളുടെ ജോലി കൃത്യമായി മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. വീടിന്റെ പണി ആരംഭിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. സാഹസികമായ പല കാര്യങ്ങളിലും ഇടപെടുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

X
Desktop Bottom Promotion