For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെയ് ആദ്യവാരം: രാശിഫലം 12 രാശിക്കാര്‍ക്ക്‌ ഫലങ്ങള്‍ ഇങ്ങനെ

|

വരുന്ന ഏഴു ദിവസങ്ങളില്‍ നിങ്ങളുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ എന്തൊക്കെയാണ് എന്ന് നിങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ വാരഫലം വായിക്കുക.

Weekly horoscope Prediction For 2nd May To 8th May

മെയ് മാസം പ്രതിമാസ ജ്യോതിഷഫലം; 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇങ്ങനെയാണ്‌മെയ് മാസം പ്രതിമാസ ജ്യോതിഷഫലം; 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇങ്ങനെയാണ്‌

അതിനാല്‍, മെയ് ആദ്യ വാരം നിങ്ങള്‍ക്ക് എങ്ങനെ ആയിരിക്കുമെന്ന് നിങ്ങളുടെ വാരഫലം നോക്കി അറിയാവുന്നതാണ്. എന്തൊക്കെ മാറ്റങ്ങള്‍ നേട്ടങ്ങള്‍ കോട്ടങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

ജോലിക്കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കും. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ നിങ്ങളുടെ ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതേസമയം, നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. ജോലിഭാരം നിങ്ങളെ കൂടുതല്‍ ബാധിക്കുമെങ്കിലും, നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശരിയായ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. പണത്തിന്റെ അവസ്ഥ തൃപ്തികരമായിരിക്കും. ഈ കാലയളവില്‍, നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തും. കുടുംബജീവിതത്തില്‍ സ്ഥിതി അനുകൂലമായിരിക്കും. വീട്ടില്‍ സമാധാന അന്തരീക്ഷമുണ്ടാകും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ചെറിയ തെറ്റുകള്‍ പോലും ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തി വെക്കും.

ഇടവം രാശി (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):

ഇടവം രാശി (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):

ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ നല്ലതായിരിക്കും. ബന്ധങ്ങള്‍ ശക്തവും സ്‌നേഹവും നിറഞ്ഞതായിരിക്കും. നിങ്ങളുടെ പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരും നിങ്ങളെ പിന്തുണയ്ക്കും. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ആഴ്ചയിലെ ആദ്യ രണ്ട് ദിവസങ്ങള്‍ നിങ്ങള്‍ക്ക് നന്നായിരിക്കും, എന്നാല്‍ ഇതിന് ശേഷമുള്ള സമയം നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. ഈ സമയത്ത്, നിങ്ങളുടേതായ ചില പ്രധാനപ്പെട്ട ജോലികള്‍ തടസ്സപ്പെട്ടേക്കാം. ഈ കാലയളവില്‍ നിങ്ങള്‍ക്ക് നല്ല ലാഭം നേടാന്‍ കഴിയും. ഈ സമയത്ത്, കണ്ണുകളില്‍ എന്തെങ്കിലും ആരോഗ്യ പ്രശ്‌നമുണ്ടെങ്കില്‍, അത് അവഗണിക്കരുത്.

മിഥുനം രാശി (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):

മിഥുനം രാശി (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):

ഈ കാലയളവില്‍ വലിയ നിക്ഷേപം നടത്താതിരിക്കാന്‍ മിഥുനം രാശിക്കാര്‍ ശ്രദ്ധിക്കണം. നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയും നിങ്ങളുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ ചിന്തിക്കുന്നുവെങ്കില്‍ നല്ലതുപോലെ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ കൂടുതല്‍ അശ്രദ്ധരാണെങ്കില്‍, വരും ദിവസങ്ങളില്‍ നിങ്ങളുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കാം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് യാത്ര പോവാതിരിക്കുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിയോടൊപ്പം, നിങ്ങളുടെ ആരോഗ്യവും ഒരുപോലെ പ്രധാനമാണ്. മാതാപിതാക്കള്‍ക്ക് നല്ല ആരോഗ്യം ഉണ്ടാകും, നിങ്ങള്‍ക്ക് അവരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം.

കര്‍ക്കിടകം രാശി (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):

കര്‍ക്കിടകം രാശി (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):

ഈ കാലയളവില്‍ നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് ചില പ്രശ്‌നങ്ങള്‍ നേരിടാവുന്നതാണ്. സഹപ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ സ്വയം നിയന്ത്രിക്കണം. ഈ ആഴ്ച നിങ്ങള്‍ക്ക് വളരെയധികം സാമ്പത്തിക നേട്ടം ലഭിക്കും. കുടുംബ ജീവിതത്തില്‍ അവസ്ഥ സാധാരണമായിരിക്കും. പങ്കാളിയുമായി സംസാരിക്കുന്നതിലൂടെ നിങ്ങള്‍ക്കിടയിലെ എല്ലാ തെറ്റിദ്ധാരണകളും ഇല്ലാതാക്കാന്‍ ശ്രമിക്കുക. ചെറിയ കാര്യങ്ങള്‍ അമിതമായി പണം ചിലവാക്കരുത്. പണത്തിന്റെ കാര്യത്തില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ ചെലവേറിയതായിരിക്കും. ആശ്വാസകരമായ കാര്യങ്ങളില്‍ ചിന്താശൂന്യമായി ചെലവഴിച്ച് നിങ്ങളുടെ ബജറ്റ് അസന്തുലിതമാക്കരുത്. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഈ സമയത്ത് ഞരമ്പുകളുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

ചിങ്ങം രാശി (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):

ചിങ്ങം രാശി (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):

ഈ കാലയളവില്‍ നിങ്ങള്‍ വളരെ പോസിറ്റീവും ആത്മവിശ്വാസവും ഉള്ളവരായിരിക്കും. ആഴ്ചയുടെ ആദ്യ ദിവസങ്ങളില്‍, നിങ്ങളുടെ നിലവിലുള്ള ഏതൊരു ശ്രമവും വിജയിച്ചേക്കാം. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് സാധാരണമാകും. ഈ കാലയളവില്‍ വലിയ ചിലവ് ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ആഴ്ചയുടെ മധ്യത്തില്‍, റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഏത് കാര്യവും നിങ്ങളെ അലട്ടുന്നു. എന്നിരുന്നാലും, നിങ്ങള്‍ തിടുക്കത്തില്‍ ഒരു തീരുമാനവും എടുക്കാതിരിക്കുന്നതായിരിക്കും നല്ലത്. വീട്ടിലെ ചില അംഗങ്ങളുമായുള്ള നിങ്ങളുടെ ഇടപെടല്‍ മോശമായേക്കാം. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഈ കാലയളവില്‍, ചില രോഗങ്ങള്‍ നിങ്ങളെ ചുറ്റിപ്പറ്റി ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):

കന്നി രാശി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):

പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതല്ല. ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് നിങ്ങള്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങള്‍ മുതിരും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശരിയായ ഫലങ്ങള്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസ്സിലും വലിയ ലാഭമുണ്ടാകില്ല. നിങ്ങള്‍ വിവാഹിതനാണെങ്കില്‍, പങ്കാളിയുമായുള്ള നിങ്ങളുടെ സ്‌നേഹം വര്‍ദ്ധിക്കുകയും പരസ്പരം നിങ്ങളുടെ വിശ്വാസവും വര്‍ദ്ധിക്കുകയും ചെയ്യും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം പ്രമേഹ രോഗികള്‍ കൂടുതല്‍ ശ്രദ്ധ ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്‍കേണ്ടതുണ്ട്.

തുലാം രാശി (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):

തുലാം രാശി (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):

ഈ രാശിചക്രത്തിലെ യുവാക്കള്‍ക്ക് ഈ സമയം വളരെ ഭാഗ്യമായിരിക്കും. നിങ്ങള്‍ക്ക് മികച്ച വിജയം നേടാനാകും. നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്. നിങ്ങള്‍ക്ക് നിരവധി സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വിദേശ കമ്പനികളില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഇത് ബുദ്ധിമുട്ടുള്ള സമയമായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടിവരാം. ഇതേ സമയം നിങ്ങളുടെ ആരോഗ്യത്തെയും പൂര്‍ണ്ണമായി ശ്രദ്ധിക്കേണ്ട ഒരു അവസ്ഥയാണ്. ഈ കാലയളവില്‍ പണത്തിന്റെ അവസ്ഥയില്‍ പുരോഗതി സാധ്യമാണ്.

വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):

വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):

കുടുംബജീവിതത്തെ സംബന്ധിച്ചിടത്തോളം സമ്മര്‍ദ്ദം അല്‍പം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട് ഈ ആഴ്ചയില്‍. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. വീട്ടിലെ എല്ലാ അംഗങ്ങളുമായുള്ള നിങ്ങളുടെ ഇടപാടുകളില്‍ വളരെയധികം ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. പണത്തിന്റെ സാഹചര്യം ശക്തമായിരിക്കും. ഈ കാലയളവില്‍, നിങ്ങള്‍ക്ക് ഒരു പുതിയ വാഹനമോ മറ്റേതെങ്കിലും വിലയേറിയ ഇനമോ വാങ്ങാം. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ജോലിയോടൊപ്പം, നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായി ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം.

ധനു രാശി (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):

ധനു രാശി (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):

ഈ ആഴ്ച നിങ്ങള്‍ക്കായി സമ്മിശ്ര അനുഭവം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആഴ്ചയുടെ തുടക്കത്തില്‍, പണത്തെക്കുറിച്ചുള്ള നിങ്ങളുടെ വേവലാതി കൂടുതല്‍ ആഴത്തിലായേക്കാം. പണത്തിന്റെ അഭാവം കാരണം, നിങ്ങളുടെ പ്രധാനപ്പെട്ട പല കാര്യങ്ങളും അപൂര്‍ണ്ണമായി തുടരാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ കാലയളവില്‍, പങ്കാളിയുമായുള്ള ബന്ധത്തില്‍ പിരിമുറുക്കം വര്‍ദ്ധിക്കും. ചെറിയ കാര്യങ്ങളില്‍ നിങ്ങള്‍ക്കിടയില്‍ വഴക്കുണ്ടാകാനുള്ള സാധ്യതയുണ്ട്. ഗാര്‍ഹിക പ്രശ്നങ്ങളും ജോലിഭാരവും നിങ്ങളുടെ ആരോഗ്യം ഗണ്യമായി കുറയാന്‍ കാരണമാകും.

മകരം രാശി (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):

മകരം രാശി (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):

ജോലിക്കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്കായി മിശ്രിതമാകാന്‍ സാധ്യതയുണ്ട്. ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങള്‍ക്ക് വിചിത്രമായ സാഹചര്യങ്ങള്‍ നേരിടേണ്ടിവന്നേക്കാം. എന്നിരുന്നാലും, താമസിയാതെ നിങ്ങളുടെ പ്രശ്നങ്ങള്‍ അവസാനിക്കുകയും നിങ്ങളുടെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവുന്നു. നിങ്ങള്‍ വിവാഹിതനാണെങ്കില്‍, നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ യോജിപ്പുണ്ടാകും. അതുകൊണ്ട് തന്നെ സംസാരിക്കകുമ്പോള്‍ കൃത്യമായ ഇടപെടലുകള്‍ നടത്തേണ്ടതാണ്. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് തലവേദന, പനി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):

നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ ശുഭകരമായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഏത് നഷ്ടവും ലാഭമാക്കി മാറ്റുന്നതിന് സാധിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു ഇവരില്‍. പഴയ കുടുംബ പ്രശ്‌നങ്ങള്‍ നിങ്ങളെ പല വിധത്തില്‍ അലട്ടുന്ന ഒരു സമയമാണ് ഈ ആഴ്ച. ഇത് കൂടുംബത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. ശാന്തമായ മനസ്സോടെ നിങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നതാണ് നല്ലത്. ദേഷ്യത്തെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ്.

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് മികച്ചതായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അടുത്തിടെ നിങ്ങള്‍ക്ക് എന്തെങ്കിലും വലിയ നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍, അത് പരിഹരിക്കുന്നതിന് നിങ്ങള്‍ ഈ സമയം കഠിനാധ്വാനം ചെയ്യും. ആഴ്ചാവസാനത്തോടെ നിങ്ങള്‍ക്ക് ഒരു നല്ല അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിക്കാര്യത്തില്‍ നിങ്ങള്‍ വളരെ ശ്രദ്ധയോടെ പ്രവര്‍ത്തിക്കണം. ചെറിയ തോതില്‍ പോലും അശ്രദ്ധ കാണിക്കരുത്. ഇത് വലിയ വിപത്തിലേക്ക് എത്തിക്കുന്നു. ഉയര്‍ന്ന സമ്മര്‍ദ്ദം കാരണം, ഈ കാലയളവില്‍ നിങ്ങളുടെ ആരോഗ്യം മോശമാകാം. മെഡിറ്റേഷന്‍ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.

English summary

Weekly horoscope Prediction For 2nd May To 8th May in Malayalam

Weekly horoscope Prediction for 2nd May To 8th May in Malayalam. Take a look.
X
Desktop Bottom Promotion