Weekly Horoscope: വരുന്ന ഏഴ് ദിവസം 12 രാശിക്കാരുടേയും സമ്പൂര്‍ണഫലം

വാരഫലത്തില്‍ എന്തൊക്കെയാണ് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് മുന്‍കൂട്ടി അറിയാന്‍ ആഗ്രഹമില്ലേ, എന്നാല്‍ അതിന് പിന്നിലെ രാശിഫലത്തെക്കുറിച്ചും നമുക്ക് വായിക്കാവുന്നതാണ്.

Weekly Horoscope Prediction

നിങ്ങളുടെ വരാനിരിക്കുന്ന ഏഴ് ദിവസങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രധാന വിവരങ്ങളും ഈ ലേഖനത്തില്‍ വായിക്കാം. ഈ ആഴ്ച തിളങ്ങുന്ന രാശിഫലം ഏതൊക്കെയെന്ന് നോക്കാം.

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

ജോലിക്കാര്യത്തില്‍ ഈ ആഴ്ച സമ്മര്‍ദ്ദം നിയന്ത്രാണാതീതമാവും. അത്തരമൊരു സാഹചര്യത്തില്‍, സമനില പാലിച്ചുകൊണ്ട് മുന്നോട്ട് പോവേണ്ടതാണ്. ഇത് ആരോഗ്യത്തേയും ബാധിക്കുന്നു. വീട്ടില്‍ തര്‍ക്കമുണ്ടാവും. പ്രത്യേകിച്ച് മുതിര്‍ന്നവരുമായി ആശയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് ശരാശരി ആയിരിക്കും. നിങ്ങളുടെ സാമ്പത്തിക പരിശ്രമങ്ങള്‍ പലതും പരാജയപ്പെടും. പക്ഷേ നിങ്ങള്‍ നിരാശപ്പെടേണ്ടതില്ല. ശരിയായ സമയം വരുമ്പോള്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും.

 ഇടവം രാശി (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):

ഇടവം രാശി (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):

ബിസിനസുകാര്‍ക്ക് ഈ ആഴ്ച വളരെ പ്രധാനപ്പെട്ടതാണ്. ഈ കാലയളവില്‍, നിങ്ങളുടെ ബിസിനസ്സ് പ്ലാനുകളില്‍ വലിയ മാറ്റങ്ങള്‍ വരുന്നുണ്ട്. ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്നവര്‍ക്ക് ഈ സമയം ലാഭകരമായിരിക്കും. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍, ഈ ആഴ്ച അല്‍പം തിരക്ക് കൂടുതലായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നുണ്ട്. ഒരു നല്ല വിവാഹാലോചന വരാം. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് ചെലവേറിയതായിരിക്കും. വീട്ടുചെലവുകള്‍ വര്‍ദ്ധിക്കാനിടയുണ്ട്. നിങ്ങള്‍ക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടെങ്കില്‍ഡോക്ടറ കാണുന്നതിന് ശ്രദ്ധിക്കണം.

മിഥുനം രാശി (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):

മിഥുനം രാശി (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):

ആഴ്ചയുടെ ആരംഭം ബിസിനസുകാര്‍ക്ക് അല്‍പം വെല്ലുവിളി നിറഞ്ഞതായിരിക്കും. ബിസിനസ്സ് വര്‍ദ്ധിക്കുന്നതില്‍ അല്‍പം പ്രയാസം നേരിടുന്നു. വ്യാപാരത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിരിക്കും. ഈ സമയത്ത് വലിയതും പ്രധാനപ്പെട്ടതുമായ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ജോലിസ്ഥലത്ത് നിങ്ങളുടെ പെരുമാറ്റം നിങ്ങള്‍ ശ്രദ്ധിക്കണം. പണത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. സമ്പാദ്യത്തില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് പെട്ടെന്ന് പരിഹാരം കാണാവുന്നതാണ്. അശ്രദ്ധ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു.

ഭാഗ്യ നിറം: ഓറഞ്ച്

ഭാഗ്യ നമ്പര്‍: 11

ഭാഗ്യദിനം: വെള്ളിയാഴ്ച

കര്‍ക്കടകം രാശി (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):

കര്‍ക്കടകം രാശി (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):

ജോലിക്കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. ഈ കാലയളവില്‍, നിങ്ങളുടെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ നിങ്ങള്‍ വളരെ വിവേകത്തോടെ എടുക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ വിപരീതഫലം ഉണ്ടാവുന്നു. ഓഫീസില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ശരിയായ സമയത്ത് നിങ്ങളുടെ ജോലി വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും. ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്‌നവും പരിഹരിക്കപ്പെടുന്നുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ അപ്രതീക്ഷിത നേട്ടം ഉണ്ടാവുന്നു. നിങ്ങള്‍ക്ക് വലിയ വിജയം ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വിലപിടിപ്പുള്ള ചില വസ്തുക്കളും നിങ്ങള്‍ക്ക് ലഭിക്കുന്നു. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.

ഭാഗ്യ നിറം: പര്‍പ്പിള്‍

ഭാഗ്യ സംഖ്യ: 2

ഭാഗ്യദിനം: ശനിയാഴ്ച

ചിങ്ങം രാശി (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):

ചിങ്ങം രാശി (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):

ബിസിനസ്സുകാര്‍ക്ക് ഈ ആഴ്ച സമ്മിശ്രഫലമായിരിക്കും. ഈ കാലയളവില്‍, നിങ്ങള്‍ക്ക് ചെറിയ നിക്ഷേപങ്ങള്‍ നടത്താനുള്ള അവസരം ലഭിക്കുന്നുണ്ട്. നിങ്ങള്‍ ഏതെങ്കിലും വലിയ ബിസിനസ്സ് തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കേണ്ടതാണ്. ജോലി ചെയ്യുന്നവര്‍ക്ക് ജോലിഭാരം കുറവായിരിക്കാം.എങ്കിലും ചില പിരുമുറുക്കങ്ങള്‍ വിടാതെ നില്‍ക്കുന്നു. നിങ്ങളുടെ യാത്ര വളരെ പ്രധാനപ്പെട്ടതായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. അതും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ഗുരുതരാവസ്ഥ ഉണ്ടാക്കുന്നു.

ഭാഗ്യ നിറം: പിങ്ക്

ഭാഗ്യ സംഖ്യ: 9

ഭാഗ്യദിനം: ഞായറാഴ്ച

കന്നി രാശി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):

കന്നി രാശി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):

കന്നി രാശിക്കാര്‍ ഓഫീസില്‍ അല്‍പം ശ്രദ്ധയോടെ പെരുമാറേണ്ടതാണ്. കൂടെ ജോലി ചെയ്യുന്നവരെ ഒരിക്കലും അമിതമായി വിശ്വസിക്കരുത്. സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് വിജയം ലഭിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസുകാര്‍ക്ക് ഈ ആഴ്ച വളരെ നല്ല ഫലം ഉണ്ടാവുന്നുണ്ട്. ചെറിയ പ്രയത്‌നത്തിലൂടെ നിങ്ങള്‍ക്ക് വലിയ വിജയം നേടാന്‍ സാധിക്കും. കുടുംബജീവിതം സന്തോഷകരമായിരിക്കും. വീട്ടിലെ മുതിര്‍ന്നവരുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. ആരോഗ്യം മികച്ചതായിരിക്കും.

ഭാഗ്യ നിറം: ഓറഞ്ച്

ഭാഗ്യ സംഖ്യ: 14

ഭാഗ്യദിനം: തിങ്കളാഴ്ച

തുലാം രാശി (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):

തുലാം രാശി (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):

തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച അല്‍പം ശ്രദ്ധയോടെ കാര്യങ്ങള്‍ നീക്കണം. ഓഫീസില്‍ നിങ്ങള്‍ക്ക് പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ജോലിക്കാര്യത്തില്‍ അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. പല നെഗറ്റീവ് ചിന്തകളും നിങ്ങളുടെ മനസ്സില്‍ വരും. എന്നാല്‍ ഒരു കാരണവശാലും ജോലി ഉപേക്ഷിക്കരുത്. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ പങ്കാളിയുമായുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, പഴയ കടം വീട്ടാത്തത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. സാമ്പത്തിക തീരുമാനങ്ങള്‍ വളരെ വിവേകത്തോടെ എടുക്കണം. ആരോഗ്യ കാര്യങ്ങളില്‍ സമ്മര്‍ദ്ദവും ക്ഷീണവും ഉണ്ടായിരിക്കും.

ഭാഗ്യ നിറം: പച്ച

ഭാഗ്യ സംഖ്യ: 30

ഭാഗ്യദിനം: ഞായറാഴ്ച

 വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):

വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):

വൃശ്ചികം രാശിക്കാര്‍ക്ക് ജോലി ഭാരം വര്‍ദ്ധിക്കുന്നു. ഇത് ആരോഗ്യത്തേയും ബാധിക്കുന്നു. ബിസിനസില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. മുടങ്ങിക്കിടക്കുന്ന ജോലി പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നുണ്ട്. മാതാപിതാക്കളുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും. സ്വത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പ്രണയത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച അല്‍പ്പം പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍ മൂന്നാമതൊരാളെ ഇതില്‍ ഇടപെടുത്തരുത്. നിങ്ങള്‍ക്ക് മൈഗ്രേന്‍ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ സംഖ്യ: 8

ഭാഗ്യദിനം: വ്യാഴാഴ്ച

ധനു രാശി (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):

ധനു രാശി (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):

ദാമ്പത്യ ജീവിതത്തില്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ പോവുന്നു. ആരോഗ്യം ശ്രദ്ധിക്കണം. മാതാപിതാക്കളുടെ ആരോഗ്യം നല്ലതായിരിക്കും. ഈ സമയത്ത് അവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനുള്ള അവസരവും ലഭിക്കും. ജോലിയില്‍ സമ്മിശ്രഫലം ഉണ്ടാവുന്നു. ഈ കാലയളവില്‍ നിങ്ങളുടെ ഏതെങ്കിലും ജോലി അപൂര്‍ണ്ണമായി തുടരുകയാണെങ്കില്‍ അത് പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണം. ചില നല്ല വാര്‍ത്തകള്‍ ലഭിക്കുന്നതില്‍ നിങ്ങള്‍ വളരെ സന്തോഷവാനായിരിക്കും. മാനസികാരോഗ്യം പ്രധാനപ്പെട്ടതാണ്.

ഭാഗ്യ നിറം: നീല

ഭാഗ്യ സംഖ്യ: 12

ഭാഗ്യദിനം: ചൊവ്വാഴ്ച

മകരം രാശി (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):

മകരം രാശി (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):

ആഴ്ചയുടെ തുടക്ക ദിവസങ്ങള്‍ ജോലിക്കാര്‍ക്ക് വളരെ തിരക്കുള്ളതായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് മികച്ച ഫലം ലഭിക്കുന്നുണ്ട്. കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി വളരെ രസകരമായ സമയം ചെലവഴിക്കും. ഈ സമയത്ത്, മൂത്ത സഹോദരനുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടും. കുട്ടികള്‍ക്കുണ്ടാവുന്ന നേട്ടങ്ങളില്‍ നിങ്ങള്‍ക്ക് അഭിമാനം തോന്നും. പണത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. വാഹനം വാങ്ങിക്കാന്‍ അനുകൂല സമയമാണ്. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

ഭാഗ്യ നിറം: ബ്രൗണ്‍

ഭാഗ്യ സംഖ്യ: 46

ഭാഗ്യദിനം: ബുധനാഴ്ച

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):

നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ ഉന്നത വിദ്യാഭ്യാസത്തിനായി എന്തെങ്കിലും ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍ അനുകൂലസമയമാണ്. വിദേശത്ത് പഠനാവശ്യത്തിനായി പോവാന്‍ സാധിക്കുന്നു.ബിസിനസ് വിപുലീകരിക്കപ്പെടുന്നുണ്ട്. വീട്ടിലെ അംഗങ്ങള്‍ക്കിടയില്‍ സ്നേഹവും ഐക്യവും നിലനില്‍ക്കുന്നുണ്ട്. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നു. ആസ്ത്മ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാം.

ഭാഗ്യ നിറം: ചുവപ്പ്

ഭാഗ്യ സംഖ്യ: 18

ഭാഗ്യദിനം: വെള്ളിയാഴ്ച

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

മീനം രാശിക്കാര്‍ക്ക് ബിസിനസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാവാം. സംസാരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അത് വഴക്കിലേക്ക് എത്തുന്നു. ജോലിയില്‍ ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം. എന്നിരുന്നാലും, നിങ്ങളുടെ ഈ പ്രശ്‌നം താല്‍ക്കാലികമായിരിക്കും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് മികച്ച സമയമാണ്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കണം. നിങ്ങള്‍ വിവാഹിതനാണെങ്കില്‍ നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്.

ഭാഗ്യ നിറം: പിങ്ക്

ഭാഗ്യ സംഖ്യ: 4

ഭാഗ്യദിനം: ശനിയാഴ്ച

Story first published: Sunday, May 29, 2022, 5:01 [IST]
X
Desktop Bottom Promotion