അടുത്ത 7 ദിവസം ജീവിതവിജയം ഈ രാശിക്കാര്‍ക്ക്

നിങ്ങളുടെ അടുത്ത ഏഴു ദിവസം രാശിപരമായി സമ്മിശ്രമായി കാണുന്നു. ചില രാശിക്കാര്‍ക്ക് മികച്ച നേട്ടങ്ങള്‍ ലഭിക്കുന്നു. അവര്‍ക്ക് സാമ്പത്തികമായി ചില നേട്ടങ്ങള്‍ കൈവരുന്നു. ദാമ്പത്യ ജീവിതവും ജോലിയുമെല്ലാം മികച്ചതാകുന്നു. ചില രാശിക്കാര്‍ക്ക് അല്‍പം കഷ്ടതകളിലൂടെ കടന്നു പോകേണ്ടതായുണ്ട്. എന്നാല്‍ പരിശ്രമത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും അസാധ്യമായത് സാധ്യമാക്കാന്‍ നിങ്ങളില്‍ ഉള്ള കഴിവ് നിങ്ങളെ മുന്നോട്ടു നയിക്കും. ഇന്നത്തെ കഷ്ടതകള്‍ നാളെ നീങ്ങുന്നതായിരിക്കും. നിങ്ങളുടെ ഈ ആഴ്ച എങ്ങനെ എന്നറിയാന്‍ വാരഫലം വായിക്കൂ.

മേടം

മേടം

ഈ ആഴ്ച നിങ്ങള്‍ക്ക് ബിസിനസ്സ് മന്ദഗതിയിലാകും. വ്യാപാരികള്‍ വ്യാപാരം നിര്‍ത്തിയേക്കാം. ജോലിക്കാര്‍ക്ക് ജോലിഭാരം വര്‍ധിക്കും. ഒരേസമയം നിരവധി ജോലികള്‍ കൈകാര്യം ചെയ്യേണ്ടി വന്നേക്കാം. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയും. ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തും. ദമ്പതികള്‍ക്ക് പങ്കാളിയുമായുള്ള അടുപ്പം വര്‍ദ്ധിക്കും. പ്രണയ ജീവിതം ഈ ആഴ്ച അല്‍പം തണുത്തതായിരിക്കും. പണത്തിന്റെ അവസ്ഥ നന്നായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം.

ഇടവം

ഇടവം

നിങ്ങളുടെ പല പദ്ധതികളും ഈ ആഴ്ച തടസ്സപ്പെട്ടേക്കാം. വ്യാപാരികള്‍ക്ക് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. ഇപ്പോള്‍ പ്രധാനപ്പെട്ട തീരുമാനമെടുക്കുന്നത് ഒഴിവാക്കുക. തൊഴില്‍ ചെയ്യുന്നവര്‍ വളരെ തിരക്കിലായിരിക്കും. ഗാര്‍ഹിക പ്രശ്‌നങ്ങളും ജോലിഭാരവും നിങ്ങളെ പ്രകോപിപ്പിക്കും. നിങ്ങളുടെ പെരുമാറ്റം സന്തുലിതമായി നിലനിര്‍ത്തുക. ഈ കാലയളവില്‍ പണത്തിന്റെ അവസ്ഥ നല്ലതല്ല. നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കണം. സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് ഒഴിവാക്കുക. ആരോഗ്യത്തിന്റെ കാര്യം സമ്മിശ്രമായിരിക്കും.

മിഥുനം

മിഥുനം

ഈ ആഴ്ച അല്‍പം വിരസത നിറഞ്ഞതായിരിക്കും. ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, കുടുംബം നിങ്ങളെ പിന്തുണയ്ക്കും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാകും. പ്രണയ ജീവിതത്തില്‍ ഈ ആഴ്ച അതിശയകരമായ ഒരു മാറ്റമുണ്ടാകും. നിങ്ങളുടെ പങ്കാളിയോടുള്ള സ്‌നേഹം വര്‍ധിക്കും. വിവാഹിതര്‍ക്ക് ഈ സമയം അല്‍പ്പം ബുദ്ധിമുട്ടായിരിക്കും. നിസ്സാരകാര്യങ്ങളില്‍ പങ്കാളിയുമായി തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. ഈ ആഴ്ച, നിങ്ങളുടെ കരിയറിനെക്കുറിച്ച് ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഈ ആഴ്ച മെച്ചപ്പെട്ടേക്കാം. ആരോഗ്യവും നല്ലതായിരിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

ജീവിതത്തില്‍ ചില അവിസ്മരണീയ നിമിഷങ്ങള്‍ വരും. വീടിന്റെ അന്തരീക്ഷം വളരെ മികച്ചതായിരിക്കും. മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും. കുടുംബവുമായുള്ള ബന്ധത്തില്‍ സ്‌നേഹം നിലനില്‍ക്കും. കുട്ടികളുമായി സമയം ചെലവഴിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ബുദ്ധിപരമായ കഴിവുകള്‍ തെളിയിക്കും. ബിസിനസ്സുകാര്‍ക്ക് ഈ ആഴ്ച ലാഭം ലഭിക്കും. ഈ കാലയളവില്‍ വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കുക. ദാമ്പത്യ ജീവിതം സന്തോഷകരമാകും. പങ്കാളിയുടെ സ്‌നേഹവും പിന്തുണയും ലഭിക്കും. പ്രണയ ബന്ധത്തില്‍ യോജിപ്പുണ്ടാകും. ആരോഗ്യവും വളരെ മികച്ചതായിരിക്കും.

ചിങ്ങം

ചിങ്ങം

എല്ലാ ജോലികളും ആസൂത്രിതമായി മുന്നോട്ട് പോകും. നിങ്ങളുടെ മനസ്സ് ശാന്തമായിരിക്കുകയും ആനന്ദത്തില്‍ ചെലവഴിക്കുകയും ചെയ്യും. ജോലി ഭാരം കുറവായിരിക്കും. കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മതിയായ സമയം ലഭിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ നല്‍കുന്ന എല്ലാ സുപ്രധാന ഉത്തരവാദിത്തങ്ങളും നിങ്ങള്‍ നിര്‍വഹിക്കും. കുടുംബ ജീവിതത്തില്‍ നല്ലതു സംഭവിക്കും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ അകല്‍ച്ച മാറും. മാതാപിതാക്കളുടെ ആരോഗ്യം വളരെ മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സമാധാനമുണ്ടാകും. പ്രതികൂല സാഹചര്യങ്ങളില്‍ പങ്കാളി നിങ്ങളെ പിന്തുണയ്ക്കും. പണത്തിന്റെ കാര്യത്തില്‍ ആഴ്ച സാധാരണമായിരിക്കും. നിങ്ങള്‍ സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

കന്നി

കന്നി

ജോലിപരമായി ശരിയായ ഫലങ്ങള്‍ ലഭിക്കാത്തതില്‍ നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിക്കും. വ്യാപാരം നടത്തുന്നവര്‍ക്ക് ആഴ്ചയുടെ മധ്യത്തില്‍ ചെറിയ ലാഭം ലഭിക്കും. പങ്കാളിയുമായുള്ള ബന്ധത്തില്‍ യോജിപ്പുണ്ടാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പെട്ടെന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ഇത് നിങ്ങളുടെ ഉത്സാഹം വര്‍ദ്ധിപ്പിക്കുകയും പോസിറ്റീവിറ്റി അനുഭവിക്കുകയും ചെയ്യും. ഈ സമയത്ത് യാത്രകള്‍ മാറ്റിവയ്ക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ സമ്മിശ്രമായിരിക്കും. മാനസിക സമ്മര്‍ദ്ദം നിങ്ങളെ ശാരീരികമായി ദുര്‍ബലമാക്കും.

തുലാം

തുലാം

കരിയറിനെക്കുറിച്ച് പ്രധാനപ്പെട്ട തീരുമാനമെടുക്കാതിരിക്കുക. ജോലിയായാലും ബിസിനസ്സായാലും ഈ ആഴ്ച മന്ദഗതിയിലാകും. ജോലിമാറ്റത്തിന് ശരിയായ സമയമല്ല. കഠിനാധ്വാനത്തിനുശേഷവും വ്യാപാരികള്‍ക്ക് പ്രത്യേക ലാഭം ലഭിക്കില്ല. നിങ്ങളുടെ ബിസിനസ്സ് പങ്കാളിത്തത്തോടെയാണെങ്കില്‍ ഈ ആഴ്ച ഒരു സുപ്രധാന തീരുമാനം എടുക്കാം. ഈ സമയത്ത്, വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതം സന്തുലിതമാക്കുന്നതില്‍ ധാരാളം പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. നിങ്ങളുടെ കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ദാമ്പത്യ ജീവിതം സാധാരണമായിരിക്കും. പ്രണയത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നല്ലതല്ല. പണത്തിന്റെ അവസ്ഥ സാധാരണമായിരിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും.

വൃശ്ചികം

വൃശ്ചികം

ഈ ആഴ്ച നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റം വരുത്തും. നിങ്ങള്‍ സ്വയം കൂടുതല്‍ ശ്രദ്ധിക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും മാറും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ മാതാപിതാക്കള്‍ സന്തുഷ്ടരായിരിക്കും. ചെറിയ കാര്യങ്ങള്‍ പോലും ഈ കാലയളവില്‍ നിങ്ങള്‍ക്ക് വലിയ സന്തോഷം നല്‍കും. വിവാഹിതര്‍ക്ക് പങ്കാളിയുമായുള്ള ബന്ധത്തില്‍ ചെറിയ വിള്ളലുണ്ടാകും. പ്രണയ ജീവിതത്തില്‍ സമ്മര്‍ദ്ദമുണ്ടാകും. നിങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ വര്‍ദ്ധിക്കും. ഏതെങ്കിലും പ്രധാന തീരുമാനം എടുക്കും മുമ്പ്, നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ചിന്തിക്കണം. സാമ്പത്തികം ശക്തമായിരിക്കും.

ധനു

ധനു

പ്രണയിനിയുമായി തര്‍ക്കം ഒഴിവാക്കാന്‍ നിങ്ങളുടെ സംസാരം ശ്രദ്ധിക്കണം. വിവാഹിതര്‍ക്ക് ഈ ആഴ്ച നിങ്ങളുടെ പങ്കാളിക്കായി കൂടുതല്‍ സമയം നല്‍കാന്‍ കഴിയില്ല. ജോലിയില്‍ നിങ്ങള്‍ തിരക്കിലായിരിക്കും. സാമ്പത്തക ശ്രമങ്ങള്‍ ഈ ആഴ്ച വിജയിക്കും. ജോലിഭാരം കുറയും. ഈ സമയം ആവശ്യമില്ലാത്ത കാര്യങ്ങളില്‍ പാഴാക്കരുത്. ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും ഈ ആഴ്ച ഉണ്ടാകില്ല. നിങ്ങള്‍ മാനസികമായും ശാരീരികമായും ആരോഗ്യവാനായിരിക്കും.

മകരം

മകരം

ഈ ആഴ്ച, നിങ്ങളുടെ സംസാരം ശ്രദ്ധിക്കുക. ജോലിക്കാര്‍ ഏത് ജോലിയും പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. ഈ ആഴ്ച ജോലിഭാരം കൂടുതലായിരിക്കും. വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ഏത് പ്രശ്‌നവും പരിഹരിക്കാനാകും. പങ്കാളിയുമായുള്ള ബന്ധത്തില്‍ ചില പ്രശ്ങ്ങളുണ്ടാകാം. നിങ്ങളുടെ സ്വഭാവത്തില്‍ ചില മാറ്റം വരുത്തണം. നിങ്ങള്‍ രണ്ടുപേരും തമ്മിലുള്ള പിരിമുറുക്കം വീടിന്റെ അന്തരീക്ഷത്തെ അസ്വസ്ഥമാക്കും. വളരെക്കാലമായി സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുടുങ്ങിയ നിങ്ങളുടെ ജോലി ഈ കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. നിങ്ങള്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുകയാണെങ്കില്‍ പദ്ധതി മാറ്റിവയ്ക്കുക. ആരോഗ്യം നന്നായിരിക്കും.

കുംഭം

കുംഭം

സന്തോഷകരമായ ദാമ്പത്യജീവിതത്തിന് നിങ്ങളുടെ കോപം നിയന്ത്രിക്കണം. നിങ്ങളുടെ പ്രണയം കുടുംബത്തിന് മുന്നില്‍ വെളിപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് നല്ല സമയമല്ല. ജോലിക്കാര്‍ക്ക് ലക്ഷ്യം നേടുന്നതിന് ഈ ആഴ്ച വളരെയധികം പരിശ്രമിക്കേണ്ടിവരാം. നിങ്ങള്‍ക്ക് കൃത്യസമയത്ത് ജോലി പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെങ്കില്‍ മേലുദ്യോസ്ഥര്‍ കോപപ്പെട്ടേക്കാം. പണത്തിന്റെ അവസ്ഥയില്‍ കുറച്ച് പുരോഗതി ഉണ്ടായേക്കാം. ഈ ആഴ്ച ആരോഗ്യം ശ്രദ്ധിക്കുക.

മീനം

മീനം

ജോലിപരമായി ഈ ഏഴു ദിവസം വളരെ പ്രധാനമായിരിക്കും. അത് വിജയകരമായി പൂര്‍ത്തിയാക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ശരിയായ ആനുകൂല്യങ്ങള്‍ ലഭിക്കും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ നിങ്ങളുടെ പദ്ധതികള്‍ക്ക് നിരവധി തടസ്സങ്ങള്‍ നേരിടേണ്ടിവന്നേക്കാം. ഈ കാലയളവില്‍ വീടിന്റെ അന്തരീക്ഷം വഷളായേക്കാം. പിതാവില്‍ നിന്ന് പ്രതീക്ഷിക്കുന്ന പിന്തുണ ലഭിച്ചേക്കില്ല. നിങ്ങളുടെ കുട്ടികളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. ആരോഗ്യപരമായ കാര്യങ്ങള്‍ ഈ കാലയളവില്‍ നല്ലതല്ല. മാനസികമായി മാത്രമല്ല ശാരീരികമായും അസ്വസ്ഥരാകും.

Story first published: Sunday, March 29, 2020, 5:00 [IST]
X
Desktop Bottom Promotion