Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
Weekly Horoscope: ഈ ആഴ്ചയിലെ സമ്പൂര്‍ണ വാരഫലം : 12 രാശിക്കും ഗുണദോഷഫലങ്ങള്‍ ഇപ്രകാരം
ഓരോ ആഴ്ചയിലും വാരഫലത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ വരുന്ന ഈ ആഴ്ചയിലെ വാരഫലത്തില്‍ ഫെബ്രുവരി മാസത്തിന് കൂടി തുടക്കം കുറിക്കുകയാണ്.

അതുകൊണ്ട് തന്നെ പുതിയ ആഴ്ച ഓരോ രാശിക്കാര്‍ക്കും എന്തൊക്കെയാണ് കാത്തു വെച്ചിരിക്കുന്നത് എന്തൊക്കെയാണ് അനുകൂല പ്രതികൂല ഫലങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് കണ്ടകശനി തീര്‍ന്നിരിക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ വിജയകരമായി ഈ ആഴ്ചയില്‍ നിങ്ങള്‍ക്ക് മുന്നോട്ട് പോവാന്‍ സാധിക്കുന്നു. ചെറിയ ബുദ്ധിമുട്ടുണ്ടാവുമെങ്കിലും കാര്യങ്ങളെല്ലാം തന്നെ നല്ല പടിയില്‍ നടക്കുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കുന്നു. ചിലവിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. സാമ്പത്തികമായി അത്ര നല്ല സമയമായിരിക്കണം എന്നില്ല. ആരോഗ്യത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധിക്കണം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച കണ്ടക ശനിക്ക് തുടക്കം കുറിക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. ആരോഗ്യത്തിലെ അശ്രദ്ധ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ദൈവാനുഗ്രഹം നിങ്ങളുടെ കൂടെ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ പല പ്രശ്നങ്ങളും ഒഴിഞ്ഞ് പോവാനും മതി. ജോലിയില്‍ അനുകൂല സമയമായിരിക്കും, സാമ്പത്തികമായി അല്പം പ്രയാസം അനുഭവിക്കേണ്ടതായി വരുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ നല്കുന്ന ഒരു ആഴ്ചയായിരിക്കും ഈ ആഴ്ച. പല കാര്യങ്ങളിലും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുന്നു. ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് വേണ്ടി ദീര്‍ഘയാത്ര നടത്തേണ്ടതായി വരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നല്ല രീതിയില്‍ പുരോഗതി ഉണ്ടാവുന്നു. ക്ഷേത്രദര്‍ശനത്തിനുള്ള സാധ്യതയുണ്ട്. ആരോഗ്യം അല്പം ശ്രദ്ധിക്കണം. ജോലിയിലും പൊതുവേ നേട്ടങ്ങളുണ്ടാവുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ച കണ്ടകശനി തീരുന്നതിനുള്ള സാധ്യതയുണ്ടെങ്കിലും ഇവരില്‍ അഷ്ടമ ശനി തുടരുന്നു. അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും ചെറിയ രീതിയില്‍ ഉള്ള പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും അനുകൂല ഫലത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കുകയില്ല. വ്യാഴം അനുകൂല ഭാവത്തില്‍ ഈ രാശിക്കാരില്‍ നില്ക്കുന്നു, സ്വസ്ഥതയും സമാധാനവും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. ജോലിയില്‍ ചെറിയ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് കണ്ടകശനിക്ക് തുടക്കം കുറിക്കുന്ന സമയമാണ്. ജോലിയില്‍ ചെറിയ രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായി വരുന്നു. എങ്കിലും നിങ്ങള്‍ക്ക് വലിയ പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനിര്‍ത്താന്‍ സാധിക്കുന്നു. മനസമാധാനം ലഭിക്കുന്നു. ബിസിനസില്‍ വരുമാനം ഉണ്ടായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തികമാ.ി ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും അതിനെ തരണം ചെയ്യാന്‍ സാധിക്കുന്നു.

കന്നിരാശി
കന്നി രാശിക്കാരില്‍ അനുകൂലഭാവത്തില്‍ ആണ് ഈ ആഴ്ച ശനി അനുഗ്രഹം ചൊരിയുന്നത്. അതുകൊണ്ട് തന്നെ ഇവരില്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. വിചാരിച്ചത് പോലെ തന്നെ കാര്യങ്ങള്‍ എല്ലാം നടക്കുന്നതിനുള്ള സാധ്യതയുണ്ട്. ഏറ്റെടുത്ത ജോലികള്‍ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നു. സാമ്പത്തികമായി അനുകൂല സമയമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ പ്രശ്നങ്ങളുണ്ടാവും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് കണ്ടകശനി അവസാനിക്കുന്ന ഒരു കാലഘട്ടമാണ്. അതുകൊണ്ട് തന്നെ പ്രതിസന്ധികളൊന്നും ഇവരെ ബാധിക്കുകയില്ല. പൊതുവേ അനുകൂലമായ പല ഫലങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ജോലിയില്‍ ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ചെയ്യുന്ന ജോലിയില്‍ വിജയം കണ്ടെത്തുന്നതിനും സാധിക്കുന്നു. കുടുംബത്തില്‍ സ്വസ്ഥത നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. സാമ്പത്തികം മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് കണ്ടകശനിക്ക് തുടക്കം കുറിക്കുന്നതിനാല്‍ പല കാര്യങ്ങളിലും പ്രതികൂല ഫലങ്ങള്‍ ഉണ്ടാവുന്നു. പ്രത്യേകിച്ച് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. കുടുംബത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും നിങ്ങള്‍ മുന്‍കൈ എടുത്ത് അതിനെയെല്ലാം പ്രതിരോധിക്കാന്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ സ്വസ്ഥതക്കുറവുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

ധനു രാശി
ധനുരാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ധാരാളം ഉണ്ടാവുന്ന ഒരു ആഴ്ചയാണ് ഇത്. വലിയ പ്രതിസന്ധികള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല, ജോലിയില്‍ പുതിയ ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു. കുടുംബത്തില്‍ സ്വസ്ഥതയം സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുന്നു. ജോലിയില്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള പ്രമോഷന് ലഭിക്കുന്നു. സന്താനസൗഭാഗ്യത്തിനുള്ള യോഗം കാണുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് പൊതുവേ നല്ലഫലങ്ങള്‍ അനുഭവപ്പെടുന്ന ഒരു ആഴ്ചയാണ് എന്നതാണ് സത്യം. അത് മാത്രമല്ല ഈ ആഴ്ച അനുകൂലമായി നിരവധി ഫലങ്ങള്‍ ഉണ്ടാവുന്നു. ദൈവാനുഗ്രഹത്തിന്റെ കാര്യത്തില്‍ ഇവര്‍ മുന്നിലായിരിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കുന്നു. ജോലിയില്‍ അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കണം. പൊതുവേ അനുകൂലമായ ഒരു ആഴ്ചയായിരിക്കും.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. ഇവരില്‍ കണ്ടകശനി ആരംഭിച്ചതിനാല്‍ പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതില്‍ തടസ്സം നേരിടുന്നു. പ്രത്യേകിച്ച് ജോലിയില്‍ ചെറിയ രീതിയിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. ദൈവാനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടാവുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ അല്പം ശ്രദ്ധിക്കണം. യാത്രകള്‍ കൂടുതല്‍ നടത്തേണ്ടതായി വരുന്നു. സാമ്പത്തികമായി അനുകൂലമല്ലാത്ത ഒരു ആഴ്ചയായിരിക്കും കുംഭം രാശിക്കാര്‍ക്കിത്.

മീനം രാശി
മീനം രാശിക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങള്‍ നല്കുന്ന ഒരു ആഴ്ചയായിരിക്കും. എത് കാര്യത്തിലും അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ദൈവാനുഗ്രഹമുള്ളവരായിരിക്കും ഈ രാശിക്കാര്‍. പല കാര്യങ്ങളും ആഗ്രഹിക്കുന്നത് പോലെ നടക്കുന്നു. സാമ്പത്തികമായും പ്രയാസമില്ലാതെ കടന്നു പോവുന്ന ഒരു ആഴ്ചയായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പുരോഗതി ഉണ്ടാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
