Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
Weekly Horoscope: സെപ്റ്റംബര്‍ ആദ്യവാരം നേട്ടങ്ങള്‍ ഈ രാശിക്ക്: സമ്പൂര്‍ണഫലം
ഓഗസ്റ്റ് ആവസാന വാരത്തിലും സെപ്റ്റംബര്‍ ആദ്യവാരത്തിലേയും രാശിഫലം അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങള്‍ക്ക് വായിക്കാവുന്നതാണ്. ഓരോ രാശിയിലും സംഭവിക്കുന്ന മാറ്റങ്ങള്‍ ഓരോരുത്തരിലും എന്തൊക്കെ മാറ്റങ്ങള്‍ വരുത്തുന്നുണ്ട് എന്നും ആര്‍ക്കൊക്കെയാണ് മികച്ച സമയം എന്ന് നോക്കാം.

നിങ്ങളില്‍ വരുന്ന രാശിമാറ്റത്തില്‍ സംഭവിക്കുന്ന നേട്ടങ്ങളെക്കുറിച്ച് അറിയുന്നതിനായിരിക്കും എല്ലാവര്‍ക്കും താല്‍പ്പര്യം. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. ഓരോ രാശിക്കാരിലും ഈ ആഴ്ചയിലെ രാശിഫലത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി (മാര്‍ച്ച് 20-ഏപ്രില്‍ 18):
മേടം രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് അല്‍പ്പം വെല്ലുവിളി നിറഞ്ഞതായിരിക്കും, പ്രത്യേകിച്ചും നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, ഈ കാലയളവില്‍ നിങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. ജോലി പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുക. അതോടൊപ്പം തന്നെ നിങ്ങളുടെ പെരുമാറ്റത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. ബിസിനസില്‍ കടുത്ത മത്സരം ഉണ്ടായിരിക്കും. പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പക്ഷേ ധൈര്യം കൈവിടാതെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച സമ്മിശ്രമായിരിക്കും. പക്ഷെ ചിലവുകള്‍ കുറക്കേണ്ടതാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.
ഭാഗ്യ നിറം: പര്‍പ്പിള്‍
ഭാഗ്യ സംഖ്യ:5
ഭാഗ്യദിനം: ബുധനാഴ്ച

ഇടവം രാശി (ഏപ്രില്‍ 19-മേയ് 19):
ഇടവം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പങ്കാളിയുമായുള്ള നിമിഷങ്ങള്‍ വളരെ വിലപ്പെട്ടതായിരിക്കും. പ്രണയ ജീവിതത്തില്‍ സ്ഥിരതയുണ്ടാകും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ സ്‌നേഹം മികച്ചതായിരിക്കും. ജോലിയില്‍ വളരെ തിരക്കുള്ള സമയമായിരിക്കും. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. നിങ്ങളുടെ കഠിനാധ്വാനത്തിന് നല്ല ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസില്‍ ആലോചിച്ച് തീരുമാനം എടുക്കണം. ഭാവിയില്‍ നിങ്ങള്‍ക്ക് ശരിയായ ഫലം ലഭിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി വളരെ മികച്ചതായിരിക്കും. ധാരാളം പണം സമ്പാദിക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും പണം ചിലവാക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം.ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, കൊളസ്‌ട്രോള്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കണം.
ഭാഗ്യ നിറം: ചുവപ്പ്
ഭാഗ്യ സംഖ്യ:2
ഭാഗ്യദിനം: വെള്ളിയാഴ്ച

മിഥുനം രാശി (മെയ് 20-ജൂണ്‍ 20):
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ചയിലെ ആദ്യ ദിവസങ്ങള്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടായി മാറുന്നു. അതുകൊണ്ട് തന്നെ ഈ സമയം പലപ്പോഴും സാമ്പത്തിക പരിമിതികള്‍ നേരിടേണ്ടി വന്നേക്കാം.. പക്ഷേ വലിയ സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടാവുന്നില്ല. പെട്ടെന്ന് പണം ലഭിക്കുന്നതിനാല്‍, നിങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആഴ്ചയുടെ അവസാനത്തോടെ നിങ്ങള്‍ക്ക് വിജയം ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിയുടെ കാര്യത്തില്‍ ഈ ആഴ്ച വളരെ പ്രധാനപ്പെട്ടതായിരിക്കും. ജോലിയില്‍ മാറ്റം കൊണ്ട് വരുന്നതിന് സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവില്ല. ചെറിയ രീതിയില്‍ നഷ്ടങ്ങളും ഉണ്ടാവുന്നു. ഏത് വലിയ പ്രശ്നവും പരിഹരിക്കാന്‍ കഴിയും. ഈ സമയത്ത് നിങ്ങളുടെ എല്ലാ ജോലികളും സുഗമമായി നടക്കും. പങ്കാളിയുടെ ആരോഗ്യം ദുര്‍ബലമായി തുടരാന്‍ സാധ്യതയുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു.
ഭാഗ്യ നിറം: ഓറഞ്ച്
ഭാഗ്യ സംഖ്യ:11
ഭാഗ്യദിനം: തിങ്കളാഴ്ച

കര്‍ക്കടകം രാശി (ജൂണ്‍ 21-ജൂലൈ 21):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ച പ്രണയത്തിന്റെ കാര്യത്തില്‍ മികച്ചതായിരിക്കില്ല. പങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ശ്രദ്ധിക്കണം. പല കാര്യങ്ങളിലും വൈകാരികമായി വളരെ ബലഹീനത അനുഭവപ്പെടും. ദാമ്പത്യ ജീവിതത്തില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാവുന്നു. ഇതിനെ പ്രതിരോധിക്കുന്നതിന് ശ്രദ്ധിക്കണം. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ചിലപ്പോള്‍ അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മറ്റുള്ളവരുടെ ഉപദേശം സ്വീകരിക്കേണ്ട അവസ്ഥ വരുന്നുണ്ട്. ആഴ്ചയിലെ ആദ്യ ദിവസങ്ങളില്‍ വ്യാപാരികള്‍ക്ക് നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് അനാവശ്യമായി ജീവിതത്തില്‍ വീഴ്ചകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആഴ്ചയുടെ അവസാനം നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തുന്നത് ഒഴിവാക്കേണ്ടതാണ്.
ഭാഗ്യ നിറം: മഞ്ഞ
ഭാഗ്യ സംഖ്യ: 9
ഭാഗ്യദിനം: തിങ്കളാഴ്ച

ചിങ്ങം രാശി (ജൂലൈ 22-ഓഗസ്റ്റ് 21):
ചിങ്ങം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ദീര്‍ഘയാത്ര നടത്തേണ്ട അവസ്ഥയുണ്ടാവുന്നു. സ്വന്തം വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. ഇവ നഷ്ടപ്പെടുന്നതിനുള്ള സാധ്യത കാണുന്നു. ജോലിയുടെ കാഴ്ചപ്പാടില്‍, ഈ ഏഴ് ദിവസങ്ങള്‍ നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. ജോലിയായാലും ബിസിനസ്സായാലും ഈ സമയത്ത് നിങ്ങള്‍ക്ക് നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നു. ബിസിനസില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. പ്രണയത്തിന്റെ കാര്യത്തില്‍ മികച്ച സമയമായിരിക്കും. വീട്ടിലെ മുതിര്‍ന്നവരുമായി ആശയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. ഈ സമയം പണത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പണം അമിതമായി ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. കരള്‍ രോഗ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം.
ഭാഗ്യ നിറം: ചുവപ്പ്
ഭാഗ്യ സംഖ്യ: 26
ഭാഗ്യദിനം: ശനിയാഴ്ച

കന്നിരാശി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
കന്നി രാശിക്കാര്‍ക്ക് ഈ കാലയളവില്‍ പണത്തെക്കുറിച്ച് ആശങ്കപ്പെട്ടേക്കാം. പണത്തിന്റെ അഭാവം മൂലം നിങ്ങളുടെ പല ജോലികളിലും തടസ്സങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ അതില്‍ വിഷമിക്കേണ്ടതില്ല. ഏത് പ്രശ്‌നത്തേയും പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ബിസിനസുകാര്‍ക്ക് ഈ ആഴ്ച വലിയ ആശ്വാസം ലഭിക്കുന്നു. സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ് ഇത്. ജോലിയില്‍ നിങ്ങള്‍ക്ക് ബോസിന്റെ പിന്തുണ ലഭിക്കുന്നു. ഏത് പ്രതികൂല സാഹചര്യത്തേയും നിങ്ങള്‍ക്ക് അനുകൂലമാക്കുന്നതിന് സാധിക്കുന്നു. ഗൃഹാന്തരീക്ഷം മെച്ചപ്പെടുത്താന്‍ കഴിയും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കുക.
ഭാഗ്യ നിറം: പച്ച
ഭാഗ്യ നമ്പര്‍:10
ഭാഗ്യദിനം: ശനിയാഴ്ച

തുലാം രാശി (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയില്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നു. പലപ്പോഴും ഉദ്യോഗസ്ഥരുടെ മാറ്റം നിങ്ങളുടെ ജോലിയേയും ബാധിക്കുന്നു. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല. അമിതമായ സമ്മര്‍ദ്ദം മനസ്സില്‍ പ്രശ്‌നമുണ്ടാക്കുന്നു. എപ്പോഴും പോസിറ്റീവ് ആയി ഇരിക്കുന്നതിന് ശ്രദ്ധിക്കുക. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ ആഴ്ച വളരെ പ്രയോജനകരമായിരിക്കും. ഓഹരി വിപണിയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടായിരിക്കും. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സന്തോഷകരമായിരിക്കും. പങ്കാളിക്കൊപ്പം മികച്ച സമയമായിരിക്കും നിങ്ങള്‍ക്ക് ഉണ്ടാവുന്നത്. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം.
ഭാഗ്യ നിറം: നീല
ഭാഗ്യ നമ്പര്‍:15
ഭാഗ്യദിനം: ചൊവ്വ

വൃശ്ചികം രാശി (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാര്‍ക്ക് ഓഫീസിലെ മാറ്റങ്ങള്‍ ജീവിതത്തിലും മാറ്റം കൊണ്ട് വരുന്നു. എന്താണെങ്കിലും നിങ്ങള്‍ മികച്ചത് നല്‍കുന്നതിന് ശ്രദ്ധിക്കണം. ഏത് ജോലിയിലും മാറ്റങ്ങള്‍ സംഭവിക്കകാമെങ്കിലും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ബിസിനസില്‍ ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. എന്നാല്‍ പിന്നീട് നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബ ജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകും. പണവുമായി ബന്ധപ്പെട്ട് കുടുംബത്തില്‍ തര്‍ക്കമുണ്ടാവാം. പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങള്‍ക്ക് പുറകേ പോവരുത്. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.
ഭാഗ്യ നിറം: പച്ച
ഭാഗ്യ നമ്പര്‍:24
ഭാഗ്യദിനം: വെള്ളിയാഴ്ച

ധനു രാശി (നവംബര്‍ 21-ഡിസംബര്‍ 20):
ധനുരാശിക്കാര്‍ക്ക് ഓഫീസില്‍ മികച്ച സമയമായിരിക്കും. ഇവര്‍ ആഗ്രഹിക്കുന്ന സമയം വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സംസാരിക്കുമ്പോള്‍ വാക്കുകള്‍ വളരെ ശ്രദ്ധയോടെ ഉപയോഗിക്കണം. പലപ്പോഴും ചെറിയ തെറ്റുകള്‍ പോലും നിങ്ങളുടെ ജീവിത്തില്‍ വലിയ മാറ്റം വരുത്തുന്നു. ഇത് പലപ്പോഴും ജോലിയിലും മാറ്റങ്ങള്‍ വരുത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച സമയമായിരിക്കും. ഏത് ബുദ്ധിമുട്ടുകളേയും പ്രതിരോധിക്കുന്നതിനും പരിഹാരം കാണുന്നതിനും സഹായിക്കുന്നു ഈ ആഴ്ച. പുതിയ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് മികച്ച സമയമായിരിക്കും. പിതാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടാകും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, അമിത ദേഷ്യം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
ഭാഗ്യ നിറം: ഓറഞ്ച്
ഭാഗ്യ സംഖ്യ:4
ഭാഗ്യദിനം: വ്യാഴാഴ്ച

മകരം രാശി (ഡിസംബര്‍ 21-ജനുവരി 19):
മകരം രാശിക്കാര്‍ക്ക് അവരുടെ പാചക പരീക്ഷണങ്ങള്‍ എല്ലാം തന്നെ വിജയത്തിലെത്തുന്നു. ബിസിനസ് ചെയ്യുമ്പോള്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുന്നു. അത് നിങ്ങളില്‍ മികച്ച ഫലം നല്‍കുന്നു. ഈ രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ നല്ലതായിരിക്കും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച സമയമാണ്. ആഗ്രഹിക്കുന്ന രീതിയില്‍ വിദ്യാഭ്യാസം നേടുന്നതിന് സാധിക്കുന്നു. വരുമാനത്തേക്കാള്‍ കൂടുതല്‍ സമ്പാദിക്കാന്‍ സാധിക്കുന്നു. വരുമാനത്തേക്കാള്‍ കൂടുതല്‍ നിങ്ങള്‍ ചെലവഴിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. കുടുംബ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. വീട്ടില്‍ മംഗളകരമായ കാര്യങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളികള്‍ തമ്മില്‍ ആരോഗ്യവും സന്തോഷവും ആയ ബന്ധമായിരിക്കും ഉണ്ടാവുന്നത്. ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഭാഗ്യ നിറം: മഞ്ഞ
ഭാഗ്യ സംഖ്യ: 8
ഭാഗ്യദിനം: ഞായറാഴ്ച

കുംഭം രാശി (ജനുവരി 20-ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കും. പലപ്പോഴും യാത്രകള്‍ പലതും മടിപ്പിക്കുന്നതായിരിക്കും. ഏത് കാര്യത്തിനും ആഗ്രഹിക്കുന്ന ഫലം ലഭിക്കുമെങ്കിലും വളരെയധികം കഷ്ടപ്പെടേണ്ടി വരും. നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് ശ്രദ്ധിച്ച് വേണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരാഗ്രഹിക്കുന്ന ജോലി ലഭിക്കുന്നതിനും അതില്‍ മികച്ച ഫലം ലഭിക്കുന്നതിനും സാധിക്കുന്നു. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ശ്രമിക്കണം. ദാമ്പത്യ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ വര്‍ദ്ധിച്ചേക്കാം. ഇത് പലപ്പോഴും ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. വൈകാരികമായി പലപ്പോഴും നിങ്ങള്‍ പെട്ടെന്ന് പ്രതികരിക്കുന്നവരായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യവും ദുര്‍ബലമായി തുടരാന്‍ സാധ്യതയുണ്ട്. സാമ്പത്തികമായി വളരെ ചിലവേറിയ സമയമായിരിക്കും.
ഭാഗ്യ നിറം: പിങ്ക്
ഭാഗ്യ നമ്പര്‍:18
ഭാഗ്യദിനം: ശനിയാഴ്ച

മീനം രാശി (ഫെബ്രുവരി 19-മാര്‍ച്ച് 19):
മീനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ദൈവീകമായ ഫലങ്ങള്‍ ലഭിക്കുന്ന സമയമായിരിക്കും. ജോലിയെക്കുറിച്ച് പറയുമ്പോള്‍, ജോലി ചെയ്യുന്നവര്‍ ഈ സമയത്ത് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. കാരണം ജോലിയിലെ നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ കൃത്യസമത്ത് പൂര്‍ത്തീകരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതില്‍ നിങ്ങള്‍ അശ്രദ്ധ കാണിച്ചാല്‍ പലപ്പോഴും വലിയ വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് നിരവധി ചെറിയ നേട്ടങ്ങള്‍ ഉണ്ടാകും. ആഴ്ചാവസാനം പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധയോടെ ഇടപാടുകള്‍ നടത്തേണ്ടതാണ്. പ്രണയത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച വളരെ മികച്ചതായിരിക്കും. വിവാഹിതരില്‍ പ്രണയം വര്‍ദ്ധിക്കുന്ന സമയമാണ്. പണത്തിന്റെ സ്ഥിതി മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് പറഞ്ഞാല്‍ പ്രശ്‌നങ്ങള്‍
ഒന്നുമില്ലാതെ തന്നെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു.
ഭാഗ്യ നിറം: മെറൂണ്‍
ഭാഗ്യ സംഖ്യ:6
ഭാഗ്യദിനം: ചൊവ്വാഴ്ച



Click it and Unblock the Notifications











