Just In
- 1 hr ago
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്‍ത്തും ആയുര്‍വ്വേദ മിശ്രിതം
- 5 hrs ago
മാഘപൂര്‍ണിമയില്‍ അപൂര്‍വ്വ ശുഭയോഗങ്ങള്‍; ലക്ഷ്മീദേവിയുടെ കൃപയാല്‍ ഈ 6 രാശിക്ക് സമ്പത്ത് വര്‍ഷിക്കും
- 7 hrs ago
Weekly Horoscope:ജ്യോതിഷം ഉറപ്പ് പറയുന്ന വാരഫലം: 4 രാശിക്കാര്‍ സൂക്ഷിക്കണം- സമ്പൂര്‍ണവാരഫലം
- 8 hrs ago
ഫെബ്രുവരി 6-12; തൊഴില്‍, സാമ്പത്തികം, ബിസിനസ്; 12 രാശിക്കും ഈ ആഴ്ച സാമ്പത്തിക വാരഫലം
Don't Miss
- Movies
ദിവ്യ ഉണ്ണി രണ്ടാമതും വിവാഹിതയായിട്ട് 5 വര്‍ഷം; ഭര്‍ത്താവ് അരുണ്‍ കുമാറിനൊപ്പം സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടി
- News
'അനാഥനായ ബാബു ഇന്ന് വിനോദിന്റെ പറമ്പില്‍ അന്ത്യവിശ്രമം കൊള്ളുന്നു'; വറ്റാത്ത മനുഷ്യസ്നേഹം;കുറിപ്പ്
- Finance
പ്രതിസന്ധി ഘട്ടത്തിൽ സഹായമാണ് സ്വർണം; കുറഞ്ഞ ചെലവിൽ സ്വർണത്തിന് മേൽ വായ്പ ലഭിക്കുന്നത് എവിടെ
- Sports
നാണംകെട്ട് വഹാബ് റിയാസ്, ആറ് പന്തും സിക്സ്-ഇഫ്തിഖറിന്റെ വെടിക്കെട്ട്-വൈറല്‍
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
Weekly Horoscope (27 Nov to 03 Dec) : മേടം മുതല്‍ മീനം വരെ 12 രാശിയുടേയും സമ്പൂര്‍ണഫലം
ഈ വര്‍ഷത്തെ അവസാന മാസത്തിലേക്ക് കടക്കാന്‍ പോവുകയാണ് നമ്മള്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നത് മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്നു.
ഓരോ രാശിക്കാരിലും ഈ ആഴ്ചയില്‍ സംഭവിക്കാന്‍ പോവുന്ന മാറ്റങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. അതിനെക്കുറിച്ച് അറിയാന്‍ വാരഫലം വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച മികച്ചതായിരിക്കും. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും മറക്കാന്‍ സാധിക്കുന്നു. ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍, ഈ സമയം നിങ്ങള്‍ക്ക് സമ്മിശ്രമായിരിക്കും. നിങ്ങളുടെ വരുമാനം അറിഞ്ഞാണ് ചെലവഴിക്കുന്നതെങ്കില്‍ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. കുടുംബ ജീവിതത്തില്‍ അനുകൂല സാഹചര്യമായിരിക്കും. സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാകും. നിങ്ങള്‍ വിവാഹിതനാണെങ്കില്, നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയും സ്നേഹവും ലഭിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല.

ഇടവം രാശി
ഈ രാശിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ ആഴ്ച വളരെ ഭാഗ്യമായിരിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും, അതുപോലെ തന്നെ നിങ്ങള്‍ക്ക് സാമ്പത്തിക പുരോഗതി ഉണ്ടാവും. നിങ്ങളുടെ പ്രമോഷനായി ഒരു പുതിയ കോഴ്സും മറ്റും ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതിന് അനുകൂല സമയമാണ്. ബിസിനസുകാര്‍ക്ക് ആഴ്ചയുടെ തുടക്കത്തില്‍ ചില നല്ല വാര്‍ത്തകള്‍ ലഭിക്കുന്നു. ജോലി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ജോലിയുമായി ബന്ധപ്പെട്ട ഒരു നീണ്ട യാത്ര നടത്തേണ്ടി വന്നേക്കാം. കുട്ടികളുടെ കാര്യത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. പണം സമ്പാദിക്കാനുള്ള നല്ല അവസരം നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.

മിഥുനം രാശി
പ്രണയത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച വളരെ മികച്ചതായിരിക്കും. ഈ രാശിയിലെ വിവാഹിതര്‍ക്ക് അനുകൂല സമയമായിരിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ സന്തോഷങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിക്കാര്യത്തില്‍ ശ്രദ്ധിക്കണം. ചെറിയ ജോലി പോലും ശ്രദ്ധിക്കണം. ബിസിനസുകാരനാണെങ്കില്‍ നിങ്ങള്‍ അടുത്തിടെ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വരും. ബിസിനസില്‍ നിന്ന് നല്ല ഫലങ്ങള്‍ ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും.

കര്‍ക്കടകം രാശി
പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് ഭാഗ്യം നിറഞ്ഞതായിരിക്കും. കുടുംബത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. മാനസികമായി ശക്തരായിരിക്കും. അത് ജോലിയായാലും ബിസിനസ്സായാലും നിങ്ങളുടെ ഏറ്റവും മികച്ചത് നല്കുന്നു. ജോലി സംബന്ധമായി വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ബിസിനസില്‍ നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലം ലഭിക്കും. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സുഖകരമായിരിക്കും.നിങ്ങളുടെ ആരോഗ്യത്തില്‍ അശ്രദ്ധ കാണിക്കരുത്.

ചിങ്ങം രാശി
ഈ ആഴ്ച ബിസിനസുകാര്‍ക്ക് വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണെങ്കില്‍, നിങ്ങള്‍ക്ക് അതില്‍ വിജയം കണ്ടെത്താന്‍ സാധിക്കും. ചെറിയ യാത്രകള്‍ നടത്തേണ്ടി വരും. ജോലി ചെയ്യുന്നവര്‍ക്ക് ആഗ്രഹിച്ച സ്ഥലംമാറ്റം ലഭിക്കുന്നു. കഠിനാധ്വാനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. ഫലം അല്പം താമസിക്കും. പണത്തിന്റെ സ്ഥിതി മെച്ചപ്പെടും. എന്നിരുന്നാലും, നിങ്ങളുടെ ബജറ്റ് മുന്‍കൂട്ടി നിശ്ചയിച്ചാല്‍ നന്നായിരിക്കും. ചില കുടുംബാംഗങ്ങളുമായി നിങ്ങള്‍ക്ക് ആശയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവാം. ദേഷ്യം നിയന്ത്രിക്കേണ്ടതുണ്ട്. ആരോഗ്യം കുറയുന്നു.

കന്നിരാശി
പങ്കാളിക്കൊപ്പം സമയം ചിലവഴിക്കുന്നു. വിവാഹം നടക്കുന്നതിന് അനുകൂല സമയം. നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പണത്തിന്റെ സ്ഥിതി മെച്ചപ്പെടും. പക്ഷേ ചിന്തിക്കാതെ വലിയ തുക ചെലാക്കുന്നത് ശ്രദ്ധിക്കണം. ജോലിയുടെ കാഴ്ചപ്പാടില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് വെല്ലുവിളി നിറഞ്ഞതായിരിക്കും. കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. നിങ്ങള്‍ ക്ഷമയോടെയിരിക്കാന്‍ ശ്രദ്ധിക്കണം. ശരിയായ സമയം വരുമ്പോള്‍ നിങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് ശരാശരി ആയിരിക്കും.

തുലാം രാശി
ജോലിയുടെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് വളരെ സന്തോഷപ്രദമായിരിക്കും. ബിസിനസിലും മികച്ച വിജയം നേടാനാവും. ആഗ്രഹങ്ങള്‍ സഫലീകരിക്കും. നിങ്ങള്‍ ആഗ്രഹിച്ച ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസ്സില്‍ വര്‍ദ്ധനവുണ്ടാകും.നേട്ടവും ഉണ്ടാവുന്നു. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ പ്രതികൂലമായി കാണുന്നു. ചില കുടുംബാംഗങ്ങളുടെ പെരുമാറ്റം നല്ലതായിരിക്കില്ല. ദേഷ്യം നിയന്ത്രിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പണം സമ്പാദിക്കാന്‍ അനുകൂല സമയമാണ്. ആരോഗ്യത്തെക്കുറിച്ച് വളരെയധികം ആകുലപ്പെടുന്നത് ഒഴിവാക്കുക.

വൃശ്ചികം രാശി
എന്തെങ്കിലും കേസ് നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍, അത് അുകൂലമാകുന്ന സമയമാണ്. മാനസിക സമ്മര്‍ദ്ദം കുറയും, നിങ്ങള്‍ക്ക് മാനസികമായി നല്ല സുഖം തോന്നുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങളുടെ ബജറ്റിന് അനുസൃതമായി നിങ്ങള്‍ ചെലവഴിക്കുന്നത് നല്ലതാണ്. കുടുംബജീവിതത്തില്‍ മികച്ച സാഹചര്യമാണ് ഉണ്ടാവുന്നത്. ജോലിസ്ഥലത്ത്, ഈ ആഴ്ച നിങ്ങള്‍ക്ക് തിരക്കായിരിക്കും. അത് ജോലിയോ ബിസിനസ്സോ ആകട്ടെജോലി പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ചെറിയ അണുബാധകള്‍ ഉണ്ടാവാം.

ധനു രാശി
വീടിന്റെ അന്തരീക്ഷം വളരെ മികച്ചതായിരിക്കും. നിങ്ങളുടെ കുടുംബത്തില്‍ വിവാഹം ഉറപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഈ കാലയളവില്‍ നിങ്ങളുടെ കുടുംബാംഗങ്ങളുമായി മതിയായ സമയം ചെലവഴിക്കാന്‍ സാധിക്കുന്നു. ഓഫീസില്‍ അസ്വാരസ്യങ്ങള്‍ നിലനില്ക്കും. ഈ കാലയളവില്‍, ഒരു ചെറിയ തെറ്റിന് പോലും നിങ്ങള്‍ക്ക് അവരുടെ അപ്രീതി നേരിടേണ്ടി വന്നേക്കാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ ആത്മവിശ്വാസം കുറയുന്നു. തെറ്റുകളില്ലാതെ ജോലി ചെയ്യേണ്ടതാണ്. ബിസിനസ്സ് നടത്തുന്നവര്‍ക്ക് പ്രതികൂല സാഹചര്യം നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ പങ്കാളിയുമായി തര്‍ക്കമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക നഷ്ടത്തിനും സാധ്യത കാണുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിരിക്കും.

മകരം രാശി
ഈ ആഴ്ച ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. പ്രത്യേകിച്ചും നിങ്ങളുടെ ജോലി താത്കാലികമാണെങ്കില്‍ അല്പം ശ്രദ്ധ വേണം എന്നതാണ് സത്യം. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. നിങ്ങള്‍ പുതിയ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ സമയം നിങ്ങള്‍ക്ക് അനുകൂലമാണ്. പണവുമായി ബന്ധപ്പെട്ട ശ്രമങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ഉണ്ടാവുന്നു. നിങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ശരിയായ സ്ഥലത്ത് നിക്ഷേപിക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍, ഈ സമയം നിങ്ങള്‍ക്ക് മികച്ചതായിരിക്കും.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ചയുടെ തുടക്കം നല്ലതായിരിക്കില്ല. പല തടസ്സങ്ങളും ജോലിയില്‍ ഉണ്ടാവാം. ഈ സമയം ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും. ചിന്തിക്കാതെ ഒരു നിക്ഷേപവും നടത്തരുത്. ഇത് നഷ്ടം കൊണ്ട് വരും. വീടിന്റെ അന്തരീക്ഷം നല്ലതായിരിക്കും. മാതാപിതാക്കളുടെ സ്നേഹവും പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. പണത്തിന്റെ കാര്യത്തില്‍, ഈ സമയം നിങ്ങള്‍ക്ക് സമ്മിശ്രഫലങ്ങള്‍ ആയിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം.

മീനം രാശി
ഗ്രഹങ്ങളുടെ പ്രതികൂല സ്ഥാനം പ്രശ്നങ്ങളുണ്ടാക്കും. അത് വ്യക്തിപരമോ ഔദ്യോഗിക ജീവിതമോ ആയാലും പ്രശ്നങ്ങള്‍ ഉണ്ടാവാം. ഈ സമയം നിങ്ങള്‍ക്ക് വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കും. പണത്തെച്ചൊല്ലി വീട്ടില്‍ വഴക്കുണ്ടാകാം. പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്യേണ്ട അവസ്ഥയുണഅടാവുന്നു. ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹകരണമില്ലായ്മ മൂലം നിങ്ങളുടെ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നു. ഈ സമയത്ത് ധനനഷ്ടവും സംഭവിക്കുന്നതിനും സാധ്യതയുണ്ട്. ആഴ്ചയുടെ മധ്യത്തില്‍ ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടാകാം.
Karthika
Nakshatra
2023:
ജനുവരി
മുതല്‍
ഡിസംബര്‍
വരെ
സമ്പൂര്‍ണ
വര്‍ഷഫലം
27
നക്ഷത്രക്കാരില്‍
അതിശ്രേഷ്ഠ
നക്ഷത്രം
-
ഒരു
വര്‍ഷത്തെ
സമ്പൂര്‍ണഫലം
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.