Latest Updates
-
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ -
ഭഗവാന് നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും -
മീനത്തില്‍ 27 നാളിനും തെളിയുന്ന ദോഷങ്ങള്‍ : ഗുണവര്ദ്ധനവും അത്യപൂര്‍വ്വ നേട്ടങ്ങളും കൂടെ വരും -
ശരീരത്തെ വിഷമുക്തമാക്കും, പ്രതിരോധത്തിനും അത്യുത്തമം: മഞ്ഞള്‍-നാരങ്ങ പാനീയം ഇപ്രകാരം -
കഴിക്കുന്നത് ഈ ഭക്ഷണങ്ങളെങ്കില്‍ ഹൃദയം സ്മാര്‍ട്ടാവും, ഒപ്പം മറ്റ് ചിലഗുണങ്ങളും നല്‍കും പൊട്ടാസ്യം കലവറ -
ഗ്രഹണയോഗം: കൃത്യം 14 ദിവസത്തിനുള്ളില്‍ കേതു-ചന്ദ്രസംയോഗം, ഉത്തമസ്ഥാനങ്ങളില് 4 രാശിക്ക് ധനമഴ പെയ്യും
Weekly Horoscope: വരുന്ന ആഴ്ച 12 രാശിക്കും സമ്പൂര്‍ണഫലം അറിയാന്‍ വായിക്കൂ

മാര്‍ച്ചിലെ അവസാന ആഴ്ചയാണ് കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. ഈ ദിനങ്ങളില്‍ നമ്മുടെ ജീവിതത്തില്‍ ഗ്രഹങ്ങളുടെ മാറ്റം എന്തൊക്കെയാണ് ഉണ്ടാക്കുന്നത്, എന്തൊക്കെയാണ് നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ പോസിറ്റീവാണോ നെഗറ്റീവാണോ എന്ന് അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്.

മേടം രാശി (മാര്‍ച്ച് 20-ഏപ്രില്‍ 18):
മേടം രാശിക്കാര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. ബഡ്ജറ്റിന് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ശ്രമിക്കുക. നിങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കുക. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം. ബിസിനസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ഈ ആഴ്ച വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍, ഈ ഏഴ് ദിവസങ്ങള്‍ നിങ്ങള്‍ക്ക് സമ്മിശ്രമായിരിക്കും. ഭക്ഷണം കഴിക്കുന്നതില്‍ അശ്രദ്ധ കാണിക്കരുത്. നിങ്ങള്‍ക്ക് ഏതെങ്കിലും രോഗം ഉണ്ടെങ്കില്‍ ഈ സമയത്ത് നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഭാഗ്യ നിറം: ചുവപ്പ്
ഭാഗ്യ സംഖ്യ: 9
ഭാഗ്യദിനം: ബുധനാഴ്ച

ഇടവം രാശി (ഏപ്രില്‍ 19-മെയ് 19):
ഇടവം രാശിക്കാരില്‍ ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള മോശം സാഹചര്യങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കില്ല. കാര്യം പെരുപ്പിച്ചു കാണിക്കുന്നത് ഒഴിവാക്കുക, അല്ലാത്തപക്ഷം വഴക്കുകള്‍ മൂലം നിങ്ങളുടെ മനസമാധാനം തകര്‍ന്നേക്കാം. ഇത് പലപ്പോഴും നിങ്ങളുടെ കുട്ടികളിലും മോശമായ സ്വാധീനം ചെലുത്തും. പ്രണയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് പ്രശ്‌നങ്ങളില്ലാത്ത സമയമായിരിക്കും. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് മികച്ചതായിരിക്കും. സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രദ്ധിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍, ആഴ്ചയുടെ ആരംഭ ദിവസം നിങ്ങള്‍ക്ക് നല്ലതല്ല. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ക്ഷീണം തോന്നാം, എന്നാല്‍ ഇതിന് ശേഷമുള്ള സമയം മികച്ചതായിരിക്കും.
ഭാഗ്യ നിറം: പര്‍പ്പിള്‍
ഭാഗ്യ നമ്പര്‍:11
ഭാഗ്യദിനം: തിങ്കളാഴ്ച

മിഥുനം രാശി (മെയ് 20-ജൂണ്‍ 20):
കുടുംബത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച മികച്ച സമയമായിരിക്കും. ഓരോ സമയത്തും നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കുക. നിങ്ങള്‍ പോസിറ്റീവ് ചിന്തകളിലൂടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി പതിവിലും മികച്ചതായിരിക്കും. ആഴ്ചയുടെ അവസാനം നിങ്ങള്‍ക്ക് അപ്രതീക്ഷിത മാര്‍ഗ്ഗങ്ങളിലൂടെ പണം ലഭിച്ചേക്കാം. നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജോലി ചെയ്യുകയും ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു പ്രധാന ഉത്തരവാദിത്തം ലഭിക്കുകയും ചെയ്യും. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കുക. ഈ കാലയളവില്‍ നിങ്ങള്‍ക്ക് മികച്ച വിജയം നേടാന്‍ കഴിയും. ആഴ്ചാവസാനം നിങ്ങളുടെ പങ്കാളിയുമായി ഒരു ദൂരയാത്ര പോവുന്നതിനുള്ള അവസരം ലഭിക്കുന്നുണ്ട്. ആരോഗ്യം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
ഭാഗ്യ നിറം: മെറൂണ്‍
ഭാഗ്യ നമ്പര്‍:20
ഭാഗ്യദിനം: ചൊവ്വാഴ്ച

കര്‍ക്കിടകം രാശി (ജൂണ്‍ 21-ജൂലൈ 21):
ഈ ആഴ്ച കര്‍ക്കിടകം രാശിക്കാര്‍ക്ക് കഠിനാധ്വാനത്തിന്റേതാണ്. നിഷേധാത്മക ചിന്തകളില്‍ നിന്ന് അകന്ന് പൂര്‍ണ്ണ പോസിറ്റിവ് ചിന്തയോടെ മുന്നോട്ട് പോകുക, നിങ്ങളുടെ കഠിനാധ്വാനത്തിന് മികച്ച ഫലം ലഭിക്കും. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് മികച്ച ഫലം ലഭിക്കുന്നുണ്ട്. ജാഗ്രതയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. പുതിയ വരുമാന മാര്‍ഗ്ഗം നിങ്ങളെ തേടി വരുന്നു. ആഴ്ചയുടെ അവസാനം നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ അനുകൂലമായിരിക്കും. അച്ഛന്റെ ആരോഗ്യം ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് പ്രണയവിവാഹം നടത്തണമെങ്കില്‍ കുടുംബത്തിന്റെ അംഗീകാരം ലഭിക്കും. ആഴ്ചാവസാനം ആരോഗ്യം ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്.
ഭാഗ്യ നിറം: മഞ്ഞ
ഭാഗ്യ സംഖ്യ:17
ഭാഗ്യദിനം: വെള്ളിയാഴ്ച

ചിങ്ങം രാശി (ജൂലൈ 22-ഓഗസ്റ്റ് 21):
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച മികച്ചതായിരിക്കും. വീട്ടില്‍ സന്തോഷം നിലനില്‍ക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി കൂടുതല്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് സാധിക്കും. ഈ കാലയളവില്‍ നിങ്ങള്‍ ഒരു ചെറിയ യാത്ര പ്ലാന്‍ ചെയ്യുന്നത് മനസ്സിന് നല്ലതാണ്. പങ്കാളികള്‍ തമ്മിലുള്ള ബന്ധം ശക്തമാവും. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ആശങ്കയുണ്ടാവുന്നുണ്ട്. വരും ദിവസങ്ങളില്‍ മികച്ച സാമ്പത്തിക ഫലം ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് ഈ ആഴ്ച ശരാശരി ആയിരിക്കും. അനാവശ്യ ചെലവുകള്‍ വര്‍ധിച്ചേക്കാം. പണം നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, അധിക ഭക്ഷണം ഒഴിവാക്കുക. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാനും ശ്രദ്ധിക്കണം.
ഭാഗ്യ നിറം: ചുവപ്പ്
ഭാഗ്യ നമ്പര്‍:10
ഭാഗ്യദിനം: ചൊവ്വാഴ്ച

കന്നി രാശി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയില്‍ സമ്മര്‍ദ്ദം ഉണ്ടായിരിക്കും. ഒരു ജോലിയായാലും ബിസിനസ്സായാലും തീര്‍ക്കാനാവാത്ത കാര്യങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. വരും ദിവസങ്ങളില്‍ നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിച്ചവര്‍ക്ക് ഈ ആഴ്ച വളരെ ഭാഗ്യമായിരിക്കും. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയം നിങ്ങളുടെ പങ്കാളിയുമായി അത്ര നല്ല ദിവസങ്ങളായിരിക്കില്ല. ഈ കാലയളവില്‍ നിങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. സംഭാഷണത്തിലൂടെ എല്ലാ തെറ്റിദ്ധാരണകളും ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ നന്നായിരിക്കും. മിണ്ടാതിരിക്കുന്നത് കൂടുതല്‍ തെറ്റിദ്ധാരണകളിലേക്ക് നയിച്ചേക്കാം. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ആയിരിക്കും. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.
ഭാഗ്യ നിറം: മഞ്ഞ
ഭാഗ്യ നമ്പര്‍:26
ഭാഗ്യദിനം: വ്യാഴാഴ്ച

തുലാം രാശി (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):
ഈ സമയത്ത് നിങ്ങള്‍ക്ക് ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടായിരിക്കാം. അത് നിങ്ങള്‍ക്ക് ശരിയായ ഫലങ്ങള്‍ നല്‍കാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. നല്ലതുപോലെ കഠിനാധ്വാനം ചെയ്യാന്‍ ശ്രദ്ധിക്കണം. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ ആഴ്ച വളരെ പ്രയോജനപ്രദമായിരിക്കും. പണത്തിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങളായിരിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. വിദ്യാഭ്യാസത്തില്‍ അല്‍പം ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നല്ലതായിരിക്കും. അലസത ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
ഭാഗ്യ നിറം: ക്രീം
ഭാഗ്യനമ്പര്‍:30
ഭാഗ്യദിനം: ഞായറാഴ്ച

വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ മികച്ചതായിരിക്കും. ഈ കാലയളവില്‍, നിങ്ങള്‍ക്ക് വലിയ പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കും. ജോലിയില്‍ അതീവ ശ്രദ്ധ കാണിക്കണം. ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് സ്ഥാനക്കയറ്റത്തിന് അവസരമുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പ്രമോഷന്‍ ലഭിച്ചേക്കാം. അതുപോലെ നിങ്ങളുടെ ശമ്പളം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. മറുവശത്ത്, ബിസിനസുകാര്‍ക്കും നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ നിങ്ങളുടെ ദാമ്പത്യജീവിതത്തിന്റെ സന്തോഷം വര്‍ദ്ധിക്കും. നിങ്ങളുടെ പരസ്പര ധാരണയോടെ മുന്നോട്ട് പോവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഇത് മികച്ച ആരോഗ്യം നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്.
ഭാഗ്യ നിറം: ഓറഞ്ച്
ഭാഗ്യസംഖ്യ:2ഭാഗ്യദിനം: ശനിയാഴ്ച

ധനു രാശി (നവംബര്‍ 21-ഡിസംബര്‍ 20):
തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഈ ആഴ്ച ഒരു പരിധിവരെ വെല്ലുവിളി നിറഞ്ഞതായിരിക്കും. എന്നാല്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല എന്നതും ശ്രദ്ധേയമാണ്. ചില പ്രധാന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ ഇരിക്കുന്നുണ്ട്. ബിസിനസ്സുകാര്‍ക്ക് അനാവശ്യ യാത്രകള്‍ ചെയ്യേണ്ടി വന്നേക്കാം. നിങ്ങളുടെ ഈ യാത്ര വളരെ ചെലവേറിയതായിരിക്കും. കുടുംബത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാവുന്നതാണ്. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച മികച്ചതായിരിക്കും. ചിലവ് നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് അത്ര നല്ലതല്ല. ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും.
ഭാഗ്യ നിറം: പിങ്ക്
ഭാഗ്യ നമ്പര്‍:16
ഭാഗ്യദിനം: വെള്ളിയാഴ്ച

മകരം രാശി (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് അല്‍പം ശ്രദ്ധ അത്യാവശ്യമാണ്. കാരണം ഇവര്‍ ചെയ്യുന്ന പല ജോലിയിലും തടസ്സം നേരിടുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. ജോലികള്‍ വേഗത്തില്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നുണ്ട്. കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ ലഭിക്കുന്നു. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുന്നുണ്ട്.യാത്രകള്‍ നടത്തുന്നതിനുള്ള സാധ്യതയുണ്ട്. ആഴ്ചാവസാനം നിങ്ങളുടെ പങ്കാളിയുമായി ആശയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. ഈ സമയത്ത് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ തെറ്റായ പെരുമാറ്റം നിങ്ങളില്‍ സങ്കടമുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ സ്വയം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം മികച്ചതായിരിക്കും.
ഭാഗ്യ നിറം: പച്ച
ഭാഗ്യ സംഖ്യ:4
ഭാഗ്യദിനം: ബുധനാഴ്ച

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഭക്ഷണത്തിന്റെ കാര്യത്തില്‍ മികച്ച നേട്ടങ്ങള്‍ ലഭിക്കുന്നുണ്ട്. ഇലക്ട്രോണിക്സ്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, മരുന്നുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവര്‍ക്കും മികച്ച ലാഭം ലഭിക്കുന്നുണ്ട്. നിങ്ങളുടെ ജോലിയില്‍ മറ്റുള്ളവരുടെ പിന്തുണ ലഭിക്കുന്നു. കൃത്യസമയത്ത് ജോലി പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. വ്യക്തിജീവിതത്തിലെ സാഹചര്യങ്ങള്‍ ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ഈ കാലയളവില്‍ സഹോദരങ്ങളുമായുള്ള നിങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ കൂടുതലാവുന്നതിനുള്ള സാധ്യതയുണ്ട്. ആഴ്ചയുടെ അവസാനം, നിങ്ങള്‍ ചില സാമൂഹിക പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമായിരിക്കും.
ഭാഗ്യ നിറം: വെള്ള
ഭാഗ്യ നമ്പര്‍:25
ഭാഗ്യദിനം: ശനിയാഴ്ച

മീനം രാശി (ഫെബ്രുവരി 19-മാര്‍ച്ച് 19):
മീനം രാശിക്കാര്‍ക്ക് ഈ സമയം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. വലിയ സന്തോഷത്തിനായി ചെറിയ സന്തോഷങ്ങള്‍ അവഗണിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. നാളെയെ കുറിച്ച് ആകുലപ്പെട്ട് ഇന്നത്തെ സമയം പാഴാക്കാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത്, നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പ്രശ്‌നം പ്രിയപ്പെട്ടവരോട് തുറന്ന് പറയുക. ബിസിനസില്‍ വിജയം നിങ്ങളെ തേടിയെത്തുന്നു. നിങ്ങളുടെ സാമ്പത്തിക പ്രശ്നവും പരിഹരിക്കാന്‍ മികച്ച സമയമാണിത്. പണവുമായി ബന്ധപ്പെട്ട് നടക്കുന്ന ശ്രമങ്ങള്‍ വിജയിക്കാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും. മാനസികാരോഗ്യം ശ്രദ്ധിക്കണം.
ഭാഗ്യ നിറം: നീല
ഭാഗ്യ നമ്പര്‍:24
ഭാഗ്യദിനം: തിങ്കളാഴ്ച



Click it and Unblock the Notifications











