Latest Updates
-
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമോ? വീട്ടിലിരുന്ന് സുരക്ഷിതമായി തടി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്വർണം വാങ്ങാൻ പറ്റിയ സുവർണ്ണ നിമിഷം; ഗുരുപുഷ്യ യോഗത്തിൽ ഈ കാര്യങ്ങൾ ചെയ്താൽ ഐശ്വര്യം ഇരട്ടിയാകും! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ ആലിയയുടെ കഠിന പ്രയത്നം; ആ ഫിറ്റ്നസ് രഹസ്യം പുറത്ത്! -
കത്തുന്ന വെയിലിലും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി, അത്ഭുതകരമായ മാറ്റം കാണാം! -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ആയുഷ് മന്ത്രാലയം പറയുന്ന ഈ പാനീയങ്ങൾ വീട്ടിലുണ്ടോ? അറിയാം അത്ഭുതകരമായ ഗുണങ്ങൾ! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? മസിൽ നഷ്ടപ്പെടാതെ വേനൽക്കാലത്തെ അതിജീവിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കഠിനമായ ഉഷ്ണതരംഗം: ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ്, അറിയേണ്ടതെല്ലാം! -
കൊടുംചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഠിനമായ വ്യായാമം ചെയ്യണോ? അപകടം ഒഴിവാക്കി ഫിറ്റ്നസ് നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
വെയിലത്ത് ഇറങ്ങും മുൻപ് ഇതൊന്നു ശ്രദ്ധിക്കൂ, ചർമ്മം കരിവാളിക്കാതെ സംരക്ഷിക്കാൻ ഈ പൊടിക്കൈകൾ മതി -
പ്ലാസ്റ്റിക് സർജറി എന്ന് പരിഹസിച്ചവർക്കുള്ള മറുപടി; 10 കിലോ കുറച്ച് കീർത്തി സുരേഷ് ഞെട്ടിച്ചതെങ്ങനെ?
Weekly Horoscope: ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 4 വരെ 12 രാശിക്കും സമ്പൂര്‍ണ ഫലം
ഓരോ ആഴ്ചയിലും ഓരോ രാശിമാറ്റങ്ങളും ഗ്രഹമാറ്റങ്ങളും സംഭവിക്കുന്നു. ജ്യോതിഷ പ്രകാരം ഇത് നമ്മുടെ ജീവിതത്തേയും ബാധിക്കുന്നു. ഈ ആഴ്ച പുതിയ മാസത്തിന് കൂടി തുടക്കം കുറിക്കുകയാണ്.

മാര്‍ച്ച് മാസത്തില്‍ കൂടി ആരംഭിക്കുന്ന പുതിയ ആഴ്ചയില്‍ എന്തൊക്കെയാണ് ഒാരോ രാശിക്കാര്‍ക്കും ഉണ്ടാവുന്ന രാശിമാറ്റങ്ങള്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് കുടുംബത്തില്‍ വളരെയധികം സന്തോഷം നിലനില്ക്കുന്നു. ജോലിയില്‍ നിരവധി അംഗീകാരങ്ങള്‍ തേടി വരുന്നു. സാമ്പത്തികമായി മികച്ച സമയമായിരിക്കും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങിക്കുന്നതിന് സാധിക്കുന്നു. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. എല്ലാ കാര്യങ്ങള്‍ക്കും ഉത്സാഹം വര്‍ദ്ധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വിദേശരാജ്യങ്ങളില്‍ പഠനാവശ്യത്തിന് വേണ്ടി പോവാന്‍ സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഫലം ആയിരിക്കും.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തികമായി മികച്ച സമയമായിരിക്കും. സ്വര്‍ണം വാങ്ങുന്നതിനും സമ്മാനമായി ലഭിക്കുന്നതിനും യോഗം കാണുന്നു. എല്ലാവരും നിങ്ങളെ അങ്ങേയറ്റം ബഹുമാനിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ അപ്രതീക്ഷിത വിജയം ലഭിക്കുന്നു. പലപ്പോഴും പല കാര്യങ്ങളിലും അനുകൂല മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പ്രണയം വിവാഹത്തിലേക്ക് എത്താം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു ആഴ്ചയാണ് ഇത്. കലാകായിക മത്സരങ്ങളില്‍ വിജയിക്കുന്നു. ശത്രുക്കള്‍ക്ക് നാശം സംഭവിക്കും. ആഗ്രഹിക്കുന്ന പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. വിദേശത്തേക്ക് കുടുംബത്തോടൊപ്പം യാത്ര പോവുന്നതിന് സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തികം മികച്ചതായിരിക്കും.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഫലം ലഭിക്കുന്നു. വിവാഹം നടക്കുന്നതിനും പ്രണയത്തില്‍ അനുകൂലഫലം ഉണ്ടാവുന്നതിനും യോഗം ഈ ആഴ്ചയില്‍ കാണുന്നുണ്ട്. ഓഹരി ഇടപാടുകളില്‍ സാമ്പത്തിക നേട്ടം ഉണ്ടാവാം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. യാത്രകള്‍ പലതും മാറ്റി വെക്കേണ്ടി വന്നേക്കാം. മുതിര്‍ന്നവരെ ബഹുമാനിക്കുന്നു, സാമ്പത്തിക രംഗം മികച്ചതായിരിക്കും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പല അനുകൂല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു ആഴ്ചയാണ്. സ്വത്ത് സമ്പാദനത്തില്‍ നിങ്ങള്‍ മികച്ച് നില്ക്കുന്നു. നിയമപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായ ഫലം ഉണ്ടാവുന്നു. ജോലിയില്‍ മികച്ച വരുമാനവും ഉയര്‍ച്ചയും ലഭിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. എന്ത് കാര്യങ്ങള്‍ ചെയ്താലും അതിലെല്ലാം വിജയിക്കുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ജീവിതത്തില്‍ പുതിയ പല അവസരങ്ങളും വന്നു ചേരുന്നു. അതെല്ലാം കൃത്യമായി കൈകാര്യം ചെയ്യണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അവിചാരിതമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. ചിലവുകള്‍ വര്‍ദ്ധിക്കുന്നു. പല കാര്യങ്ങളും ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. കാര്‍ഷിക രംഗത്ത് നിങ്ങളെ തേടി പല അവാര്‍ഡുകളും വരുന്നു. സന്തോഷം നിറഞ്ഞ ഒരു ആഴ്ചയായിരിക്കും കന്നി രാശിക്കാര്‍ക്ക്.

തുലാം രാശി
തുലാം രാശിക്കാര്‍ പണം ധാരാളം ചിലവാക്കുന്ന ഒരു ആഴ്ചയായിരിക്കും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നതില്‍ നിങ്ങള്‍ക്ക് വിലക്കുണ്ടാവുന്നു. എങ്കിലും ആഴ്ച പകുതിയാവുമ്പോള്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. യാത്രകള്‍ ധാരാളം നടത്തേണ്ടി വരുന്നു. വളര്‍ത്ത് മൃഗങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിക്കുന്നു. ജോലിയില്‍ നിരവധി അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിരിക്കും. പല പരീക്ഷകളിലും ഉന്നത വിജയം കരസ്ഥമാക്കുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് കുടംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ദാമ്പത്യ ജീവിതം ഐക്യം നിറഞ്ഞതായിരിക്കും. വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നവര്‍ക്ക് വീട്ടിലേക്ക് തിരിച്ച് വരുന്നതിനുള്ള സാഹചര്യം ഒരുങ്ങുന്നു. മത്സരങ്ങളില്‍ വിജയിക്കുന്നു. ഉയര്‍ന്ന വ്യക്തികളുമായി മികച്ച ബന്ധം സ്ഥാപിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തികമായി മികച്ച സമയമായിരിക്കും. സമൂഹത്തില്‍ ബഹുമാനം വര്‍ദ്ധിക്കുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള കാര്യങ്ങളില്‍ അനുകൂല സാഹചര്യം വന്ന് ചേരുന്നു. സാമൂഹിക രംഗത്ത് ആര്‍ജ്ജവം വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവും. പല കാര്യങ്ങളിലും നിങ്ങള്‍ പ്രതീക്ഷിക്കാത്ത ലാഭം ലഭിക്കുന്നു. ഉപകാരങ്ങള്‍ ചെയ്ത് കൊടുത്തവരില്‍ നിന്ന് വിഷമിപ്പിക്കുന്ന അനുഭവം ഉണ്ടാവും. അതുകൊണ്ട് കരുതിയിരിക്കണം. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തികം മികച്ചതായിരിക്കും.

മകരം രാശി
മകരം രാശിക്കാര്‍ക്ക് നിരവധി സമ്മാനങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി അനുകൂലമായ ഫലങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പരീക്ഷയില്‍ വിജയം നേടുന്നു. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിച്ച സ്ഥാനത്ത് എത്തിച്ചേരാന്‍ സാധിക്കുന്നു. വിദേശത്ത് ഉപരിപഠനത്തിനുള്ള സാധ്യതയുണ്ട്. ആഗ്രഹിച്ച പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. അനുകൂലമായ പല കാര്യങ്ങളും ഈ ആഴ്ച നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. എങ്കിലും അതെല്ലാം വളരെ പെട്ടെന്ന് തന്നെ പരിഹരിക്കുന്നതിന് സാധിക്കുന്നു. കുട്ടികള്‍ക്ക് ചെറിയ രീതിയിലുള്ള അസുഖങ്ങള്‍ വരുന്നത് മാതാപിതാക്കളില്‍ സമാധാനം കെടുത്തുന്നു. മത്സപ്പരീക്ഷകളില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. ഉപരി പഠനത്തിന് നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ആഗ്രഹിച്ച പല കാര്യങ്ങളും നിങ്ങള്‍ക്ക് കൃത്യമായി പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് സാമ്പത്തികമായി വളരയെധികം മികച്ച ഒരു ആഴ്ചയായിരിക്കും. പല കോണില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നു. സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തികമായി പൂര്‍വ്വിക സ്വത്ത് സ്വന്തമാക്കുന്നതിനുള്ള യോഗം കാണുന്നു. എന്തുകൊണ്ടും മികച്ച ഒരു ആഴ്ചയായിരിക്കും മീനം രാശിക്കാര്‍ക്ക്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications