Latest Updates
-
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ -
ഭഗവാന് നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും -
മീനത്തില്‍ 27 നാളിനും തെളിയുന്ന ദോഷങ്ങള്‍ : ഗുണവര്ദ്ധനവും അത്യപൂര്‍വ്വ നേട്ടങ്ങളും കൂടെ വരും -
ശരീരത്തെ വിഷമുക്തമാക്കും, പ്രതിരോധത്തിനും അത്യുത്തമം: മഞ്ഞള്‍-നാരങ്ങ പാനീയം ഇപ്രകാരം -
കഴിക്കുന്നത് ഈ ഭക്ഷണങ്ങളെങ്കില്‍ ഹൃദയം സ്മാര്‍ട്ടാവും, ഒപ്പം മറ്റ് ചിലഗുണങ്ങളും നല്‍കും പൊട്ടാസ്യം കലവറ -
ഗ്രഹണയോഗം: കൃത്യം 14 ദിവസത്തിനുള്ളില്‍ കേതു-ചന്ദ്രസംയോഗം, ഉത്തമസ്ഥാനങ്ങളില് 4 രാശിക്ക് ധനമഴ പെയ്യും -
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്ക്കും -
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും
Weekly Horoscope: ഒക്ടോബര്‍ ആദ്യവാരത്തില്‍ ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം
നിങ്ങളുടെ ഈ ആഴ്ചയിലെ രാശിഫലത്തെക്കുറിച്ച് നമുക്ക് വായിക്കാവുന്നതാണ്. വരുന്ന ആഴ്ചയില്‍ നിങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു, എന്തൊക്കെ പോസിറ്റീവ് മാറ്റങ്ങള്‍ വരുന്നു, പ്രശ്‌നങ്ങളും പ്രതിസന്ധികളും എന്തൊക്കെ എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

ആരോഗ്യത്തിനും കരിയറിനും സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും എല്ലാം ഏത് വിധത്തിലാണ് വാരഫലം ബാധിക്കുന്നത് എന്ന് നമുക്ക് നോക്കാം. സെപ്റ്റംബര്‍ അവസാന വാരത്തിലും ഒക്ടോബര്‍ ആദ്യ വാരത്തിലും നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ടോ എന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച സമ്മിശ്രഫലങ്ങള്‍ ആണ് ഉണ്ടാവുന്നത്. പ്രണയത്തിന്റെ കാര്യത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. ദാമ്പത്യത്തില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാവും. ഓഫീസില്‍ ചെറിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരുന്നു. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച സമയമായിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങള്‍ക്ക് സാമ്പത്തിക മാറ്റങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. എങ്കിലും ആഴ്ചയുടെ അവസാന ദിവസങ്ങള്‍ ആശ്വാസം നിറഞ്ഞതായിരിക്കും. ചിന്തിച്ച് കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. കോടതിയില്‍ പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവും. അതില്‍ നിന്ന് മോചനം നേടുന്നതിന് സാധിക്കുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഇതിനെ അല്‍പം ശ്രദ്ധിക്കണം. പ്രണയിക്കുന്നവര്‍ക്ക് പ്രതികൂല സമയമാവുന്നതിനുള്ള സാധ്യതയുണ്ട്. പെട്ടെന്നുള്ള എടുത്ത് ചാട്ടം കൊണ്ട് കാര്യങ്ങള്‍ തീരുമാനിക്കരുത്. അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. സംസാരവും പെരുമാറ്റവും ശ്രദ്ധിക്കുകയും നിയന്ത്രിക്കുകയും വേണം. ഈ ആഴ്ചയുടെ തുടക്കത്തില്‍, കുടുംബാംഗങ്ങളുമായി വഴക്കുകളും പ്രശ്‌നങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ തടസ്സങ്ങള്‍ ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോവാന്‍ അതീവ ജാഗ്രത പുലര്‍ത്തണം. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിക്കണം. ആഴ്ചയുടെ അവസാന ദിവസങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യം ശ്രദ്ധിക്കണം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഭാഗ്യം നിറഞ്ഞ സമയമായിരിക്കും. ഇത് നിങ്ങള്‍ അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ജോലികള്‍ വളരെയധികം ശ്രദ്ധയോടെ ചെയ്ത് തീര്‍ക്കേണ്ടതാണ്. നിങ്ങള്‍ ആരോടെങ്കിലും സ്‌നേഹം പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരെങ്കില്‍ അതിന് പറ്റിയ സമയമാണ് എന്നതാണ് സത്യം. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് വളരെ മികച്ച സമയമായിരിക്കും. ആഗ്രഹിക്കുന്ന ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. പരസ്പര സമ്മതത്തോടെ വേണം എല്ലാ കാര്യങ്ങളും ചെയ്യുന്നതിന്. തീരുമാനങ്ങള്‍ പെട്ടെന്നെടുക്കരുത്.

കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ച പ്രണയത്തിന്റെ കാര്യത്തില്‍ അനുകൂല സമയമായിരിക്കും. ജീവിതത്തില്‍ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. പങ്കാളിയുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിച്ച് തീരുമാനം എടുക്കണം. വിവാഹിതര്‍ക്ക് ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഏത് കാര്യത്തിനും കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടായിരിക്കും. ബിസിനസില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. മത്സരപരീക്ഷകള്‍ക്ക് ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച സമ്മിശ്രഫലങ്ങള്‍ ഉണ്ടാവുന്നു. ആഴ്ചയുടെ തുടക്കത്തില്‍ വ്യക്തിപരമായ പല പ്രശ്‌നങ്ങളും ഉണ്ടാവാം. സ്‌നേഹബന്ധത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാവും. ജീവിതത്തില്‍ സന്തോഷം നല്‍കുന്ന പല കാര്യങ്ങളും ഉണ്ടാവും. യാത്ര ചെയ്യുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം. വാഹനം ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. ബജറ്റിനേക്കാള്‍ കൂടുതല്‍ പണം ചിലവാക്കുന്നതിന് സാധിക്കുന്നു. ചിലവുകള്‍ വളരെയധികം വര്‍ദ്ധിക്കുന്നു. ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം. എങ്കിലും എല്ലാവരേയും കണ്ണുമടച്ച് വിശ്വസിക്കരുത്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ സ്‌നേഹബന്ധങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാന്‍ സാധിക്കുന്നു. കരിയറില്‍ മികച്ച സമയം ആയിരിക്കും നിങ്ങള്‍ക്ക്. ആഴ്ചയുടെ ഏഴ് ദിവസങ്ങള്‍ നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോവുന്നു. ബിസിനസില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ലാഭം നേടുന്നതിന് സാധിക്കുന്നു. ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങള്‍ക്ക് മികച്ച ലാഭം ഉണ്ടായിരിക്കും. ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ ജോലി കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. ബിസിനസ് കൂടാതെ മറ്റ് മാര്‍ഗ്ഗങ്ങളിലൂടേയും പണം കണ്ടെത്തുന്നതിന് സാധിക്കുന്നു. ആരോഗ്യത്തില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച സമ്മിശ്രഫലമായിരിക്കും. അവിവാഹിതരായവര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം ആവുന്നു. പ്രണയ ബന്ധങ്ങള്‍ ദൃഢമാവുന്നു. ഇത് പലപ്പോഴും വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ വളരെയധികം സന്തോഷം നിലനില്‍ക്കുന്നു. മാനസിക പ്രശ്‌നങ്ങളില്‍ നിങ്ങള്‍ അസ്വസ്ഥരായിരിക്കും. ബിസിനസ്സുകാര്‍ ഈ ആഴ്ച തിടുക്കത്തില്‍ വലിയ നടപടികളൊന്നും എടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. പണമിടപാടുകളുടെ കാര്യത്തിലും ഈ ആഴ്ച നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ലോണ്‍ കിട്ടുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുന്നില്ല എന്നതാണ് ഈ ആഴ്ചയിലെ പ്രത്യേകത.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് മികച്ച വാര്‍ത്തകള്‍ ലഭിക്കുന്ന ഒരു സമയമായിരിക്കും എന്നതാണ് സത്യം. കുടുംബത്തില്‍ വിവാഹ സംബന്ധമായ കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് സാധിക്കുന്നു. ജോലിയില്‍ നിങ്ങളെ തേടി നിരവധി അവസരങ്ങള്‍ ലഭിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. പൂര്‍വ്വാധികം ശക്തിയോടെ പല ബന്ധങ്ങളും മുന്നോട്ട് വരുന്നു. ജോലിയുള്ളവര്‍ക്കും ഈ ആഴ്ച ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. സഹപ്രവര്‍ത്തകരുടെ അഭിനന്ദനം ജോലിയില്‍ നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കുന്നു. ബോസിന്റെ അംഗീകാരം പല കാര്യങ്ങളിലും ലഭിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. കുടുംബത്തില്‍ ഉള്ളവര്‍ക്ക് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച സമ്മിശ്ര ഫലങ്ങള്‍ ഉണ്ടാവുന്നു. പ്രണയത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. അമിതമായ ജോലി സമ്മര്‍ദ്ദം നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കുടുംബ പ്രശ്‌നങ്ങളും ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. ജോലിഭാരം വര്‍ദ്ധിക്കുന്നു. മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ മൂലം നിങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. കോടതിയും കേസും പലപ്പോഴും പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഓഫീസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യപ്രതിസന്ധികള്‍ വര്‍ദ്ധിക്കുകയും പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്ന ഒരു ആഴ്ചയാണ്. ഇത് പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. ഈ ആഴ്ച ഇവര്‍ക്ക് പല വിധത്തിലുള്ള ശുഭകരമായ ഫലങ്ങളും നല്‍കുന്നു. വീട്ടില്‍ മംഗള കാര്യങ്ങള്‍ സംഘടിപ്പിക്കുന്നതിന് സാധിക്കുന്നു. കുടംബത്തോടൊപ്പം സന്തോഷകരമായ നിമിഷങ്ങള്‍ ആഘോഷിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വിവാഹിതരുടെ ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ആഗ്രഹിക്കുന്ന മാറ്റം ഉണ്ടാവുന്നു. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച പ്രണയിക്കുന്നവരുടെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യണം. അല്ലെങ്കില്‍ അത് ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അശ്രദ്ധയോടെ ഒരു ജോലിയും ചെയ്യരുത്. അത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ഇ്ത് നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ആഴ്ചയുടെ രണ്ടാം പകുതിയില്‍, നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. പണം കൈകാര്യം ചെയ്യുമ്പോഴും അശ്രദ്ധ വേണം. അല്ലാത്തപക്ഷം സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. നിക്ഷേപങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

മീനം രാശി
മീനം രാശിക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. അതുകൊണ്ട് തന്നെ പ്രണയിക്കുന്നവരുടെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. കുടുംബവുമായുള്ള മാറ്റങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പരസ്പര ധാരണയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അനുകൂല ഫലങ്ങള്‍ നിങ്ങള്‍ക്ക് പല കാര്യങ്ങള്‍ ഉണ്ടായിരിക്കും. മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച വിജയം നേടാനാകും. ബിസിനസ് ചെയ്യുന്നവര്‍ക്കും ഈ ആഴ്ച നല്ലതായിരിക്കും. പാര്‍ട്ണര്‍ഷിപ്പില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും എന്നതാണ് ഈ ആഴ്ചയിലെ പ്രത്യേകത. ആരോഗ്യം ശ്രദ്ധിക്കണം.



Click it and Unblock the Notifications











